Slider

മനുഷ്യൻ - ( തുടർലേഖനം ഭാഗം ആറ്)

0

മനുഷ്യൻ:( ഭാഗം ആറ്)
ആത്മാവിന്റെ ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ മനസിനെ കുറിച്ച് പറയണം.കാരണം മനസിന്റെ സംതൃപ്തി ആത്മാവിന്റെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. മനസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് ഞാൻ പറയുന്ന വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായേക്കാം.കാരണം വിജ്ഞാനം പൂർണമായ ഒരു മനുഷ്യനും ഇല്ല തന്നെ.
ആയതിനാൽ മനസിനെ കുറിച്ചുള്ള എന്റെ വീക്ഷണ കോണിലൂടെ മാത്രമെ എനിക്ക് സഞ്ചരിക്കാൻ കഴിയൂ. മനസ് ഒരു മഹാപ്രപഞ്ചമാണ്.ഒരായുസ്സു മുഴുവൻ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങൾ മുഴുവൻ അതേപടി പകർത്തിവയ്ക്കാൻ കഴിയുന്ന മഹത്തായ, ബൃഹത്തായ ഒരു സംവിധാനം. ആത്മാവിന്റെയും ശരീരത്തിന്റെയും താൽപര്യങ്ങളെ സൃഷ്ടിപരമായി മാറ്റിയെടുക്കുന്ന മഹാസംഭവം.
മനസിന്റെ അവസ്ഥയെ കുറിച്ച് ഒറ്റ ഉദാഹരത്തിലൂടെ വിശദീകരിക്കാം. മനസ് ഒരു സ്ഫടിക പാത്രം പോലെയാണ്. സ്വയം തിളക്കമുള്ളതും പ്രകാശം പരത്തുന്നതും മനോഹരമായതുമായ സ്ഫടിക പാത്രം. അതിൽ ഒരു വിളക്കുകൂടി കത്തിച്ചു വച്ചു എന്നു കൂട്ടിക്കോളൂ. അപ്പോൾ പ്രകാശത്തിന് മേൽ പ്രകാശം. ആ വിളക്കിൽ കത്തിക്കുന്നത് ഒരിക്കലും കരിപിടിക്കാത്ത എണ്ണ കൊണ്ടാണ്. എങ്കിൽ ആ പ്രകാശം എന്നും നിലനിൽക്കും. ഇതാകുന്നു നല്ല മനസിന്റെ ഉദാഹരണം. സ്ഫടിക പാത്രത്തിലെ എണ്ണ വറ്റി.ദീപം അണഞ്ഞു. അവിടെ മറ്റു മാലിന്യങ്ങൾ നിറഞ്ഞു.ഇരുട്ടിൽ താവളമടിക്കുന്ന ക്ഷുദ്രജീവികളും. എന്നിട്ട് മാലിന്യം നിറഞ്ഞ് ആ സ്ഫടിക പാത്രത്തിന്റെ തിളക്കം നഷ്ടപ്പെട്ടു. ഇതാകുന്നു ദുഷ്ട മനസിന്റെ അവസ്ഥ.
മനസ് എന്ന് പറയുമ്പോൾ നാം ആദ്യം നോക്കുന്നത് ഹൃദയത്തിലേക്കാണ്. ഹൃദയം മനസിന്റെ ഒരു ഭാഗം മാത്രമാണ്. രണ്ട് മൂന്ന് അവസ്ഥകളിലായി മനസിനെ തരം തിരിച്ചിട്ടുണ്ട്. മൂന്ന് അവസ്ഥകളും ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു.എന്നാൽ മൂന്നും പരസ്പര ബന്ധം നിലനിർത്തുന്നുമുണ്ട്.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo