************
പൗര്‍ണമിയായതിനാല്‍ നല്ല നിലാവുണ്ടായിരുന്നു...
വനത്തിലെ പാറപ്പുറത്ത് ചിന്താമഗ്നയായി ഇരിക്കുകയായിരുന്നു ഹിഡുംബി..

പൂര്‍ണ്ണ ഗര്‍ഭിണിയായ അവളുടെ വയറ്റിനുള്ളിലെ കുഞ്ഞ് പെട്ടെന്ന് കെെകാലുകള്‍ ഇളക്കി.. അവള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു.. പുഞ്ചിരി തൂകിക്കൊണ്ട് തന്‍റെ നിറവയറില്‍ മെല്ലെ തലോടി... ഉണ്ണി പുറത്തുവരാന്‍ ഇനി ദിവസങ്ങള്‍ മാത്രം..
അടുത്ത നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞു..
ഉണ്ണി ജനിച്ചു കഴിഞ്ഞാല്‍ പിന്നെ തന്‍റെ പ്രിയതമന്‍ തന്നെ വിട്ടു പോകും.. അങ്ങനെയൊരു ഉടമ്പടിയുടെ പുറത്താണല്ലോ അദ്ദേഹം തന്നെ പത്നിയാക്കിയത്..

രാക്ഷസകുലജാതയായ തനിക്ക് അദ്ദേഹത്തെ സ്വപ്നം കാണാന്‍ പോലുമുള്ള യോഗ്യതയില്ല എന്നറിയാം
എന്നിട്ടും ആദ്യം കണ്ടമാത്രയില്‍ തന്നെ താന്‍ അദ്ദേഹത്തില്‍ അനുരക്തയായി...

രക്തബന്ധത്തെ പോലും മറന്നു.. ജേഷ്ഠനുമായുള്ള ദ്വന്ദ്വയുദ്ധത്തില്‍ അദ്ദേഹം വിജയിയാകണം എന്നാഗ്രഹിച്ചു..
അതിനു വേണ്ടി തനിക്ക് ജന്‍മനാ കിട്ടിയിട്ടുള്ള മാന്ത്രികശക്തി വരെ ഉപയോഗപ്പെടുത്തി..
പാവം ജേഷ്ഠന്‍... ക്രൂരനായിരുന്നുവെങ്കിലും ഏക സഹോദരിയെ അളവറ്റു സ്നേഹിച്ചിരുന്നു..
ഊരും പേരും അറിയാത്ത ഒരു യുവകോമളന്‍റെ ആകാരസൗഷ്ഠവം കണ്ടു താന്‍ അതൊക്കെ ഒരു മാത്ര കൊണ്ടു വിസ്മരിച്ചു..
സഹോദരിയില്‍ നിന്ന് അങ്ങനെയൊരു ചതി ജേഷ്ഠന്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല..
പ്രാണന്‍ വെടിയാന്‍ നേരം തന്‍റെ നേരെ നോക്കിയ ആ നോട്ടം.. ഇപ്പോഴും കണ്ണില്‍നിന്ന് മാഞ്ഞിട്ടില്ല...
ജേഷ്ഠന്‍റെ ആത്മാവു പോലും തനിക്ക് മാപ്പ് തന്നിട്ടുണ്ടാവില്ല..

എന്തിനു വേണ്ടിയായിരുന്നു താന്‍ അന്ന് അങ്ങനെയൊക്കെ ചെയ്തത്..
അതുകൊണ്ട് എന്തു നേടി?
ആ യുവകോമളന്‍റെ പ്രേമഭാജനമാവുക.. അതുമാത്രമായിരുന്നു അപ്പോള്‍ മനസ്സിലുണ്ടായിരുന്ന ഏക ചിന്ത..
അദ്ദേഹം ഹസ്തിനപുരിയിലെ രാജകുമാരനാണ് എന്ന് തനിക്ക് അപ്പോള്‍ അറിയുമായിരുന്നില്ലല്ലോ..

ജേഷ്ഠന്‍ വധിക്കപ്പെട്ട ശേഷം തനിച്ചായിപ്പോയ തനിക്ക് ഒരു ജീവിതം തരാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു..
അവസാനം കുന്തീ മാതാവിന്‍റെ ഔദാര്യം കൊണ്ടു കിട്ടിയതാണല്ലോ കഴുത്തിന്‍ കിടക്കുന്ന ഈ മംഗല്യ സുത്രം..

അദ്ദേഹം തന്നെ സ്നേഹിക്കുന്നുണ്ടാവുമോ?
അതോ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി മാത്രം തന്‍റെ കൂടെ നില്‍ക്കുന്നതോ?

അമ്മയേയും സഹോദരന്‍മാരേയും പിരിയേണ്ടി വന്നതില്‍ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു..
എങ്ങനെയെങ്കിലും ഉണ്ണി പിറന്ന് അവരോടൊപ്പം ചേര്‍ന്നാല്‍ മതിയെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്ക് നന്നായി അറിയാം..
അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ ഏതെങ്കിലുമൊരു കോണില്‍ തന്നോട് ഇത്തിരിയെങ്കിലും ഇഷ്ടം ഉണ്ടാകുമായിരിക്കും.. ഇതുവരെ ചോദിച്ചിട്ടില്ല
ഇപ്പോള്‍ ഒന്നു ചോദിച്ചു നോക്കിയാലോ? ഇനി അധികനാള്‍ അദ്ദേഹം തന്‍റെ കൂടെ ഉണ്ടാവില്ലല്ലോ?

ഹിഡുംബി കുടിലിനുള്ളിലേക്ക് നടന്നു..
അവിടെ അസ്വസ്ഥമായ മനസ്സോടെ എന്തൊക്കെയോ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു ഭീമസേനന്‍..
അദ്ദേഹം കുടുംബത്തോടൊപ്പം ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് അവള്‍ക്ക് മനസ്സിലായി..

''നാഥാ''
അവള്‍ പതിയെ വിളിച്ചു
ഭീമസേനന്‍ തിരിഞ്ഞു ചോദ്യഭാവത്തില്‍ അവളെ നോക്കി..
''ഞാനൊരു കാര്യം ചോദിച്ചാല്‍ അവിടുന്ന് അപരാധമായി കണക്കാക്കുമോ''?
''ചോദിക്കൂ''..
''അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാനാണ് അവിടുന്ന് എന്നെ പത്നിയാക്കി സംരക്ഷിക്കുന്നത് എന്നറിയാം..എപ്പോളെങ്കിലും എന്നോട് ഇത്തിരി സ്നേഹം തോന്നിയിട്ടുണ്ടോ''?
ഹിഡുംബിയുടെ ചോദ്യത്തിനു മുന്‍പില്‍ ഉത്തരമില്ലാതെ തല കുനിച്ചു നിന്നു പോയി കരുത്തരില്‍ കരുത്തനായ ഭീമസേനന്‍..
''ചോദിച്ചത് അപരാധമായെങ്കില്‍ അവിടുന്ന് പൊറുക്കണം.. കുറച്ച് കാലത്തേക്കെങ്കിലും അവിടുത്തെ പത്നിയായി ജീവിക്കാന്‍ കഴിഞ്ഞല്ലോ ... അങ്ങയുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായല്ലോ.. അത് മതിയെനിക്ക്..
ഈ ഹിഡുംബിയുടെ ജന്‍മം ധന്യമായി..''
ഈ ഹിഡുംബിയുടെ ജന്‍മം ധന്യമായി..''
അവള്‍ ഭീമസേനന്‍റെ ചുമലിലേക്ക് തല ചായ്ച്ചു..
ഭീമസേനന്‍ കെെകള്‍ നീട്ടി അവളെ തന്നിലേക്ക് അടുപ്പിച്ചു..

അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക