നീ സമ്മാനിച്ച ആ പഴയ പുസ്തകം ഞാനിന്നലെ വെറുതെ പൊടിതട്ടിയെടുത്തു.
അതില്‍ നീ അടിവരയിട്ട വരികളിലൂടെ
കണ്ണോടിച്ചു..
''എന്നും കൂടെയുണ്ടാവും
എന്‍െറ മരണംവരെയും''
ആ വരികള്‍ വായിച്ചപ്പോള്‍
ആദ്യം എനിക്ക് ചിരിവന്നു.
കാരണം നീയും ഞാനും സമാന്തരങ്ങളാണല്ലോ..
റെയില്‍വേപാളംപോലെ ഒരിക്കലും കൂട്ടിമുട്ടാതെ ദൂരേയ്ക്ക് ദൂരേയ്ക്ക് അകന്നുപോയവ.
ജീവിതം അങ്ങനെയൊക്കെയാണെങ്കിലും നീ അടയാളപ്പെടുത്തിയ,ഞാന്‍ ചിരിച്ചുതളളിയ ആ വരികളെ അവസാനത്തേതില്‍ നിന്ന് ആദ്യത്തേതിലേക്ക് ക്രമപ്പെടുത്താനാണ് എനിക്കിഷ്ടം.അതോടൊപ്പം ഞാന്‍ 'നീ' എന്നുകൂടി ചേര്‍ക്കുന്നു..
''മരണംവരെയും എന്‍െറ
കൂടെയുണ്ടാവും എന്നും നീ''
...........ശ്രീരാജ് രാമചന്ദ്രന്‍..!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക