Slider

അന്നാമ്മ പുരാണം.. (ചളു )

0
"മതി എന്റെ അന്നാമ്മേ ഒരുങ്ങിയത്. ഇപ്പൊ തന്നെ സമയം വൈകി. നിന്റെ ആങ്ങളക്ക് പെണ്ണ് കാണാൻ പോകല്ലേ. അല്ലാതെ നിന്നെ കാണാൻ ആരും ഇങ്ങോട്ട് വരുന്നൊന്നും ഇല്ലല്ലോ. "
സ്വന്തം ആങ്ങളക്ക് പെണ്ണുകാണാൻ പോകുമ്പോ ഞാനിത്തിരി ഒരുങ്ങിയതിനു സേവിച്ചായൻ എന്ന എന്റെ കെട്ടിയോൻ മൂരാച്ചിയുടെ വക.
"അല്ല എന്റെ ആങ്ങളക്ക് പെണ്ണുകാണാൻ തന്നല്ലേ പോകുന്നെ... നിങ്ങടെ ധൃതി കണ്ടാ തോന്നും നിങ്ങക്കൊന്നുടെ കാണാൻ പോകാന്നു. ".. ഞാനും വിട്ടു കൊടുത്തില്ല.
എന്റെ ടോണി നിന്നെ കെട്ടിക്കാൻ ഞങ്ങളെക്കാളൊക്കെ ധൃതി നിന്റെ അളിയനാണല്ലോ... എന്നതാ ഉദ്ധേശന്നു മനസിലാകുന്നില്ല... എന്തോ ഇങ്ങേരു മനസ്സിൽ കണ്ടിട്ടുണ്ടുന്നു പറഞ്ഞു ഞാൻ താഴേക്കു ഇറങ്ങി ചെന്നു.
നിന്നെ തലേ വെച്ച് കൊടുത്തെന്റെ പകരം വീട്ടൽ അല്ലെ ഇതെന്നൊരു സംശയം എനിക്കില്ലാതില്ല അന്നമ്മോ. പുന്നാര ആങ്ങള ടോണിച്ചന്റെ വക.
നീ പോട പുല്ലേ എന്നും വിളിച്ചു തിരിഞ്ഞതും മുന്നിൽ എന്റെ പുന്നാര അമ്മച്ചി.
നിന്റെ പെങ്ങളെ തലേല് കെട്ടി വെച്ചതിനു സേവിച്ചൻ ഇത്രെയൊക്കെ അല്ലെ ചെയ്യുന്നുള്ളൂ എന്ന് വിചാരിച്ചു സമാധാനിക്കു ടോണി. ഇവളുടെ സ്വഭാവത്തിന്... ന്റെ വേളാങ്കണ്ണി മാതാവേ.. അമ്മച്ചിയും ആവശ്യത്തിന് കൊട്ടി..
ഇതെന്നാ അന്നാമ്മേ ഈ പുലികളി കോലത്തില്.. ഇത് കല്യാണം ആലോചിക്കാൻ പോകാണോ അതോ മൊടക്കലാണോ ഉദ്ദേശം... നീയായൊണ്ട് ഒന്നും പറയാനൊക്കത്തില്ലേ എന്ന് പറഞ്ഞു അപ്പനും തന്നു...
നിങ്ങളെന്നാ മിണ്ടാതിരിക്കുന്നേ... എന്തേലും വാ തുറന്നു പറ.. കോറം തികയട്ടെ എന്ന് സേവിച്ചനോട് പറഞ്ഞു ഞാനൊന്നു പുച്ഛിച്ചു.
നിന്റെ പെങ്ങളെ എന്നെ ഏൽപ്പിച്ചു നീ അവിടുന്ന് പടി ഇറങ്ങിലെ അളിയാ അന്ന് പിറ്റേന്ന് ഞാൻ ശബദം ചെയ്തതാ ഈ പ്രതികാരം. അങ്ങനെ ഞാൻ മാത്രം കഷ്ടപ്പെട്ടാൽ പോരല്ലോ അളിയാ... നീയും അനുഭവിക്കണം. അതുകണ്ടെനിക്ക് കണ്ണ് നിറയെ സന്തോഷിക്കണം.. സേവിച്ചൻ ഗോളടിച്ചു.
"പക പോക്കുകയാണല്ലേ അളിയാ " എന്ന് ടോണിച്ചൻ ചോദിച്ചതോടെ അവിടെ ഞാനൊഴിച്ചു എല്ലാവരുടെയും കൂട്ടച്ചിരി ഉയർന്നു.
കിക്കിക്കി എന്ന് അവരെ പുച്ഛിച്ചു ഇത്തിരി സെന്റി മുഖഭാവം കാണിച്ചു മുറ്റത്തേക്കിറങ്ങിയ എന്നെ നോക്കി എന്റെ കുരുട്ടടക്ക പുത്രൻ നിൽക്കുന്നുണ്ടായിരുന്നു.
"എന്റെ അമ്മയെ ആരും കുറ്റം പറയണ്ട.. പറഞ്ഞാൽ എന്റെ സ്വഭാവം അറിയാലോ ". അവൻ എല്ലാവരെയൊന്നും ഭീഷണിപ്പെടുത്തി.
നീയാണെടാ എന്റെ മോൻ. എന്റെ പൊന്നുമോൻ എന്ന് പറഞ്ഞു ഗദ്ഗദത്തോടെ ഞാൻ കഴിക്കാൻ വച്ചിരുന്ന കിറ്റ്കാറ്റ് ബാഗിൽ നിന്ന് എടുത്തു അവനു കൊടുത്തു, വിജയീ ഭാവത്തിൽ കാറിനടുത്തേക്ക് നടന്നു...
അപ്പോൾ അന്നമ്മോ എന്നൊരു പിൻവിളി.. കുരുട്ടടക്കയാണ്.
"അതെ അന്നമ്മേ.. കാര്യൊക്കെ ശെരി... ബിസ്‌ക്കറ്റ് അവര് വെച്ചാൽ മൊത്തം തിന്നേക്കരുത് രണ്ടെണ്ണം എനിക്കും വെച്ചേക്കണം. "
ഈ സാമദ്രോഹിക്കണല്ലോ കർത്താവേ ഞാൻ കിറ്റ്കാറ്റ് കൊടുത്തത് എന്ന ആത്മഗതവും പറഞ്ഞു വേറൊന്നും പറയാൻ ഇല്ലാത്തതു കൊണ്ട്.. നീ പോടാ കുരുട്ടടക്കെ എന്ന് വിളിച്ചു ഞാൻ പുച്ഛിച്ചു...
"നീ എവടെ പരിപാടി അവതരിപ്പിക്കാൻ പോയാലും ഇതു തന്നെ ആണല്ലോ രാമൻകുട്ടി വിധി " എന്ന് ടോണിക്കുട്ടൻ അടുത്ത കൗണ്ടർ പറഞ്ഞപ്പോഴേക്കും കുരിപ്പുകള് വീണ്ടും ചിരി തുടങ്ങി.
കിണിച്ചോണ്ടു നിന്നാ അവിടെ ചായ ആറും.. വാ കേറു... ഇതിനൊക്കെ നിന്റെ കെട്യോളോട് ഞാൻ നാത്തൂൻ പോരെടുത്തോളാടാ എന്ന് പറഞ്ഞു കാറിൽ കയറിയപ്പോഴേക്കും ട്രോളത്തി അമ്മച്ചി വക അടുത്തത്.
പോരെടുക്കാൻ നീയിങ്ങു വാ... സമ്മതിക്കേല ഞാൻ.. എനിക്ക് നിന്നെ പോലെ തന്നെയാ ഇവന്റെ പെണ്ണും... നിന്നെ കൊണ്ടു ഞാനിപ്പോ പോരെടുപ്പിക്കാം
ആണല്ലോ.. അതുമതി അമ്മച്ചി.. എനിക്കത്രേം കേട്ടാ മതി... എന്നെ പോലെ അമ്മച്ചി അവളേം കാണുവാണെ എനിക്കൊരിക്കലും പോരെടുക്കേണ്ടി വരത്തില്ല... അമ്മച്ചിയും, അവളും അടി നിർത്തിയാലല്ലേ എനിക്ക് സ്പേസ് കിട്ടു.
എന്റെ കർത്താവേ.. ഇതെന്റെ വയറ്റിൽ തന്നെ പിറന്നല്ലോ എന്ന് പറഞ്ഞു അമ്മച്ചി കാറിൽ കയറി ഇരുപ്പു ഉറപ്പിച്ചു..
ഇനി ക്ലൈമാക്സ്‌..
കണ്ണ് നിറച്ചു സേവിച്ചനെ കെട്ടിപിടിച്ചു എന്റെ നേരങ്ങളായുടെ ഡയലോഗ്.. " ആം ദി സോറി അളിയാ.. ആം ദി സോറി... ഞാൻ അളിയനെ തെറ്റിദ്ധരിക്കാൻ പാടില്ലായിരുന്നു.. ഇവളെ ഏൽപ്പിച്ചു തന്നേനു അളിയൻ ഇത്രേ അല്ലെ ചെയ്യുന്നുള്ളൂ... എല്ലാം ന്യായമാണ് അളിയന്റെ പകയും.. പ്രതികാരവും എല്ലാം... ഇതിനു പ്രായശ്ചിത്തമായി അളിയന് ആ കിഴക്കേപ്പാടത്തെ ഒരേക്കർ "
ഒരേക്കർ... സേവിച്ചൻ ഉഷാറായി... ആവേശഭരിതനായി..
അല്ല ആ ഒരേക്കറിൽ ഇരുന്നു വൈകുന്നേരം വന്നിട്ട് നമുക്കൊന്ന് കൂടണം.. അളിയനെന്താ ഉദേശിച്ചേ...? ടോണിച്ചൻ മൊഴിഞ്ഞു
ഞാനൊന്നും ഉദ്ദേശിച്ചില്ല... നീ വന്നു വണ്ടി കേറു അളിയാ.. ഇനിം വൈകിയാൽ അവര് ചെല്ലാണ്ടന്ന് പറയും എന്ന് പറഞ്ഞു കാർ സ്റ്റാർട്ട്‌ ആക്കുമ്പോ "കുടുംബം മൊത്തം ഇങ്ങനാണല്ലോ കർത്താവേ " എന്ന് പറഞ്ഞു സേവിച്ചനൊന്ന് ആത്മഗതിച്ചു... ഒപ്പം സലീമേട്ടന്റെ പാട്ടും.
"പെങ്ങളെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ "
പൊന്നുംകുടം പോലത്തെ പെങ്ങളേക്കാൾ വലിയ ധനമെന്താണളിയാ എന്ന് ടോണി മറുപാട്ട് പാടിയപ്പോഴേക്കും വണ്ടി ഗേറ്റും കടന്നു റോഡിൽ എത്തിയിരുന്നു..
അതെ സ്ത്രീ തന്നെ ധനം അളിയോ എന്ന് എന്നെ ചേർത്ത് പിടിച്ചുള്ള സേവിച്ചന്റെ പഞ്ച് ഡയലോഗോടെ വണ്ടി പെൺവീട്ടിലേക്കു കുതിച്ചു.
രചന : Aswathy Joy Arakkal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo