Slider

ശില്പ പ്രദർശനം

0
Image may contain: one or more people, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
മുൻപാണ് ., കാലം ....
കുറച്ചേറെയായി കാണും .
കോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ഒരു ശില്പ പ്രദർശനം നടക്കുന്നു
വിത്യസ്തമായ ,
ഒരു മാധ്യമത്തിലാണ് സൃഷ്ടികൾ,
പോർസലൈനിൽ തീർത്ത വിവിധ തരത്തിലുള്ള
കലാകാരന്റെ പ്രതിഭ തെളിയിച്ച അനവധി ശില്പങ്ങൾ വലുതും ചെറുതുമായി പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നു.
അക്കാദമി ഹാളിന്റെ പ്രധാന കവാടം കടന്നുചെന്നാൽ നേരിട്ടു കാണുന്ന സ്വീകരണ തളത്തിന്റെ വലത്തുവശത്തായി ഒരു മുഴുച്ചുറ്റു വീതികുറഞ്ഞ ഇടനാഴി .
ഇതിൽ സർവേക്കല്ലുകളെ ഓർമ്മ വരുന്ന , അതിനേക്കാൾ ഉയരം കൂടിയ , മുകൾവശം
നീളവും വീതിയും തുല്യമായ അനേകം തൂണുകൾ,
തറയുമായി ഉറപ്പിച്ചു നിറുത്താത്തവ ,
ആവശ്യാനുസരണം അങ്ങോട്ടുമിങ്ങോട്ടും
നീക്കാവുന്നത് .
ആ കാരണം കൊണ്ടു തന്നെ തൊട്ടാൽ
നന്നായി ആടുന്നവ . ആട്ടം പിഴയ്ക്കുന്നവ.
ഇതിനു മുകളിലായിട്ടാണ് ശില്പി തന്റെ ശില്പങ്ങൾ ഒരുക്കിയിട്ടുള്ളത് .
പീഠത്തിന്റെ മുകൾ വശത്തെ
വിസ്തീർണ്ണത്തിന്റെ കുറവു കാരണം
പല ശില്പങ്ങളും നിറഞ്ഞു കവിഞ്ഞാണു നിൽപ്പ് .
മുകളിൽ നിന്നുള്ള "സ്പോട്ട് ലൈറ്റി " ന്റെ കടാക്ഷത്തിൽ ആ ഇരുണ്ട ഇടനാഴിയിൽ അവ ഓരോന്നും അങ്ങിനെ പ്രകാശത്തിന്റെ നേരിയതും പുതച്ചങ്ങിനെ പ്രൗഢിയോടെ
വെളിച്ചപ്പെട്ടിരിക്കുന്നു.
തൊടരുത് ,തൊട്ടു നോക്കരുത് എന്ന് എഴുതിയ കുറിമാനങ്ങൾ
പീഠത്തിൽ നിറയെ അഭംഗിയായി പതിച്ചിട്ടുണ്ട്.
( പലപ്പോഴും പ്രദർശനം കാണാൻ വരുന്നവർ
ഇത്തരം എഴുത്തുകൾ ഇല്ലാതെ തന്നെ കേവല മര്യാദ പാലിക്കേണ്ടവരാണ് . ഇനി തൊടരുത് എന്നെഴുതിയാൽ അതെന്താ തൊട്ടാല് എന്നാണ് മനോഭാവം .
അടുക്കരുത് അടുക്കകൂടാത് ....
ഞാൻ കുടക്കൊണ്ട് കുത്തും "
എന്നു പറഞ്ഞാൽ പോലും . അരുതുകൾ ലംഘിച്ചാലെ സമാധാനമുണ്ടാവൂ )
സന്ധ്യയായി പ്രദർശനത്തിനു വരുന്നവരെ തൊടുന്നതിൽ നിന്നു വിലക്കിയും ആടുന്ന പീഠത്തിൽ നിന്നു വീണു ശില്പങ്ങൾ നുറുങ്ങി പോകാതെ നോക്കിയും ശില്പി തളർന്ന് അവശനായി
ഇപ്പോൾ തിരക്കൊഴിഞ്ഞിരിക്കുന്നു വല്ലപ്പോഴും ഒന്നോ രണ്ടോ പേർ മാത്രം
ഹാളിന്റെ വലത്തേയററത്ത് പുറത്തേയ്ക്കുള്ള
വാതിലു തുറന്നിറങ്ങിയാൽ ഗാലറിയ്ക്കും ടൗൺഹാളിനു മിടയിലായി ഒരു ബദാം മരം കുടചൂടിയ ചെറിയ ഒരിടം, ഇവിടെ ശില്പിയുടെ സുഹൃത്തുകളും നഗരത്തിലെ ചിത്രകാരൻമാരും ഞാനും മറ്റുമൊക്കെയായി ഒരു ചെറുകൂട്ടം പുകവലിച്ചും
ചർച്ചയുമൊക്കെയായി കൂട്ടം കൂടിയിരിക്കുന്നു
ആകെ ക്ഷീണിച്ച് അവശനായി ശില്പിയും പുറകെ ആർട്ട് ഗാലറിയുടെ സൂക്ഷിപ്പുകാരനും അങ്ങോട്ടു കടന്നു വന്നു.
ചർച്ച തീർത്തും ശില്പ നിർമ്മാണത്തിന്റെ കാണാ കാഴ്ചകളിലേക്ക് ആയി .
കൂട്ടൊരുക്കി ശില്പം മെനഞ്ഞ ശേഷം ചുട്ടെടുക്കുമ്പോൾ പൊട്ടി പോകുന്നതും വരകൾ വീണ് വിണ്ടുകീറുന്നതും സ്വാഭാവികം .
അവയെ ഒഴിവാക്കി പുതിയത് വീണ്ടും ജനിപ്പിക്കണം.
പായ്ക്ക് ചെയ്ത് കൈകാര്യം ചെയ്യുമ്പോൾ പൊട്ടുന്നത് വേറെ അങ്ങിനെയങ്ങിനെ പറഞ്ഞു കൊണ്ടിരിക്കെ ...
" ക്ളിം ഛിൽ ഛിലും ...
അകത്തു നിന്നാണ് ശബ്ദം
"സിറാമിക്കാ പൊട്ടിക്കാണും "
സൂക്ഷിപ്പുകാരൻ അകത്തേയ്ക്ക് ഓടി
" അല്ല പോർസലൈനാ "
വലിച്ചുക്കൊണ്ടിരുന്ന ബീഡി വലിച്ചെറിഞ്ഞ്
ശില്പിയും അകത്തേയ്ക്ക് കുതിച്ചു.
കുറച്ചിടെ കഴിഞ്ഞ്
" ഭാഗ്യം ...സിറാമിക്കാ
പക്ഷെ പൊട്ടിയില്ല "
എന്ന് പറഞ്ഞുകൊണ്ട് ഗാലറി സൂക്ഷിപ്പുകാരൻ പുറത്തു വന്നു..
" എന്റെ ശില്പം പോർസലൈനാ ... സിറാമിക്കല്ല ...!!
എന്തോ ഭാഗ്യം കൊണ്ട്
പൊട്ടിയില്ല ...!
ശില്പി അരിശപ്പെട്ടുക്കൊണ്ട് പുറത്ത് വന്നു.
" ഞാൻ തറയുടെ കാര്യമാ പറഞ്ഞത് ,
അല്ലാതെ ....!
ആ സെറാമിക്ക് ടൈലെങ്ങാനും പൊട്ടിയിരുന്നെങ്കിൽ എന്റെ ശമ്പളത്തീന്നാ
പിടിയ്ക്കണത് ...!!
ശില്പിയുടെ നിരാശയിൽ ഞങ്ങളും
നിർവ്വികാരതയോടെ പങ്കു ചേർന്നു.
....
ജീവിതം പലപ്പോഴും അങ്ങിനെയാണ്
ഹൃദയത്തോടുചേർത്തുപിടിക്കുന്ന
അവരവരുടെ കാര്യങ്ങൾക്കു മാത്രമേ
മൂല്യം കൈവരുന്നുള്ളൂ ...
ഇപ്പോഴുമെപ്പോഴും ....
# based on a true story
2019 - 09 - 02
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo