Slider

രണ്ട് വഴികൾ

0
രണ്ട് വഴികൾ
^^^^^^^^^^^^^^^^
കല്യാണമേളത്തിൽ അഞ്ജു
തലയെടുപ്പോടെ തിളങ്ങി നിന്നു
അജയന്റ്റെ കൈ പിടിച്ച്
അൽപം അഹങ്കാരത്തിൽ തന്നെയാണ്
കല്യാണപ്പെണ്ണ് വലതുകാൽ വച്ചത്
ചെറുക്കൻ വലിയ ചിട്ടിക്കമ്പനിയുടെ
മാനേജരാണെന്ന ഓളവും കാറും ഒക്കെ
അഞ്ജു ആസ്വദിക്കയായിരുന്നു
വില്ലേജാപ്പീസിലെ ക്ളാർക്കായി
പെൻഷൻ പറ്റിയ അച്ഛൻ
കാറു വാങ്ങിച്ചിട്ടില്ല
ചേച്ചിയെ കെട്ടിച്ചിടത്തും കാറില്ല.
ഒരു സ്വകാര്യ അഹങ്കാരം
അവളിലൊരു മൂളിപ്പാട്ടായി,
വിരുന്നും യാത്രകളുമായി
രണ്ടുമാസം അടിച്ചു പൊളിച്ച്
കടന്നുപോയത് അറിഞ്ഞില്ല.
പതിവുപോലെ ഞായറാഴ്ച
വിരുന്നു യാത്രയ്ക്ക് കാറ്
വഴിയിലേക്ക് ഇറക്കിയതേയുള്ളൂ
എതിരെ ലോറി വരുന്നത് കണ്ട്
അജയൻ സൈഡൊതുക്കി നിർത്തി,
ഉള്ളിലേക്ക് കുറച്ച് നീങ്ങിയിരിക്കുന്ന
ആ വീട് അഞ്ജു അപ്പോഴാണ് കാണുന്നത്
ഭംഗിയുള്ള ഇരുനില വീട്
ആ വലിയ വീട് അവളെ ചെറുതായി
ഒന്നസ്വസ്ഥതപ്പെടുത്തിയപ്പോൾ
നോട്ടം മുറ്റത്തേക്ക് മാറ്റി.
ഞെട്ടിപ്പോയി അരവിന്ദ്
ലുങ്കിയുമുടുത്ത് പത്രവുമായി
അരവിന്ദ് തന്നെ
അവൾ മുഖം കുനിച്ചു കളഞ്ഞു.
യാത്രയിലുടനീളം ഒരു തലവേദന
മാറാതെ നിന്നു
വീട്ടിൽ വന്നതേ കയറി കിടന്നു
അന്വേഷണവുമായി വന്ന അമ്മയെ
തലവേദന അമ്മേ
ബാം പുരട്ടി കിടക്കുവാണ്
എന്നു പറഞ്ഞ് ഒഴിവാക്കി,
ഒന്നുറങ്ങിയാൽ ശരിയായിക്കോളും
എന്ന മറുപടിയോടെ അവർ
അടുക്കളയിലേക്ക് മടങ്ങി.
ഇത്രയും വലിയ വീട് വാടകയ്ക്ക്
എടുക്കാൻ മാത്രം പണം അവനുണ്ടോ
അഞ്ജുവിന്റ്റെ ചിന്തകൾ
അങ്ങനെ പോയി.
പിറ്റേന്ന് താമസിച്ചാണ് എണീറ്റത്
അടുക്കളയിലെത്തി
അമ്മയുടെ കയ്യിൽ നിന്നും
ഒരു ചായ വാങ്ങി തഞ്ചത്തിൽ നിന്നു
നിഗളിപ്പെണ്ണായതിനാലും
പെൺമക്കളില്ലാത്തതിനാലും
ഈ കൊഞ്ചലൊക്ക ആ അമ്മയ്ക്ക്
ഇഷ്ടവുമായിരുന്നു.
അമ്മേ ആ വലിയ വീട് ആരുടെയാ
ഫോറിൻകാരാണോ
ഇത്രയും വലിയ വീട്
വാടകയ്ക്ക് കൊടുത്തേക്കുന്നതെന്താ
ഈ വാടകക്കാരൊക്കെ
വീട് മോശമാക്കത്തല്ലേയുള്ളൂ.
ഏത് വീടാ മോളേ
അമ്മേ ഇവിടുന്നു പോകുമ്പം
ആ അഞ്ചാമത്തെ വീടില്ലേ അത്
ആഹാ അതാണോ വാടക വീട്
അത് ജാനകിയേടത്തീടെ വീടല്ലേ
അവിടെ നോക്കിയാ ആരേം
കാണില്ല
കാലുവേദന കൂടിയതോടെ
ഏടത്തി പുറത്തോട്ട് ഇറക്കമില്ല
ചെറുക്കന്റ്റെ പെണ്ണ് ടീച്ചറാ
ദൂരെയെങ്ങാണ്ടാണ്
ആഴ്ചയിലൊരിക്കലാ വരവ്
തിങ്കളാഴ്ച വെളുപ്പിന് എണീറ്റു
സ്ഥലം വിടും
അരവിന്ദാണേ എപ്പോഴും തിരക്കാണ്
ബാങ്കോപ്പീസറല്ലേ
അവനെ വല്ലപ്പോഴും കണ്ടാലായി.
ആ നല്ലകാലം വന്നപ്പോൾ
ഏടത്തിക്ക് വയ്യാതായി
കഷ്ടപ്പെട്ട് പഠിപ്പിച്ചതാണ് അവനെ
ഈശ്വരൻ മകന് നല്ല സ്വഭാവോം കൊടുത്തു.
അവസാനം പറഞ്ഞതൊന്നും അഞ്ജു
ശരിക്കും കേട്ടില്ല
പതിയെ റൂമിൽ പോയി കിടന്നു.
ഒരു പേടി അവളെ വിഴുങ്ങാൻ തുടങ്ങി
കണ്ണടച്ചു കിടന്നു
അവളുടെ ചിന്തകൾ കോളേജിലേക്ക്
തിരികെ പറന്നു.
ഗാങ്ങ് ലീഡറായി അടിച്ചുപൊളിച്ചകാലം
ഡിഗ്രി സെക്കന്റ്റിയർ ആഘോഷിച്ചു നടക്കുമ്പോഴാണ്
അരവിന്ദിന്റ്റെ കണ്ണുകൾ
എപ്പോഴും തന്റ്റെ ചുറ്റും
കറങ്ങുന്നത് കണ്ടത്,
ഗാങ്ങുമായി ആലോചിച്ച്
ഒരു കരുതൽ പ്ളാൻ റെഡിയാക്കി.
എംകോം.ഫസ്റ്റ് ഇയർ ആയതിനാലും
ഡിഗ്രി വേറേ കോളേജിയതിനാലും
വലിയ കമ്പനിക്കാരൊന്നും അവന്
ഉണ്ടായിരുന്നുമില്ല,
നാളുകൾ കഴിഞ്ഞൊരു ദിവസം
മാവിന്റ്റെ തണലിൽ കൂട്ടുകാരൊത്ത്
നീൽക്കുമ്പോഴാണ്
അൽപം പരിഭ്രമത്തോടെ
അരവിന്ദിന്റ്റെ വരവ്
അഞ്ജു ഒന്നു വരുമോ
ഒരു കാര്യം പറയാൻ,
കൂട്ടുകാർക്ക് ഒരു ഊറിയ ചിരി സമ്മാനിച്ചാണ് താൻ അവനരികിലേക്ക്
നടന്നത്.
അഞ്ജു....കുറച്ചു നാളായി തന്നോട്
ഒരു കാര്യം പറയാൻ......
പറയ് കേൾക്കട്ടെ എന്താണെങ്കിലും
പറഞ്ഞോ .
അഞ്ജു അത്
എനിക്ക് തന്നോട്
ഉം പറയൂ അരവിന്ദ്
ഐ ലവ് യൂ അഞ്ജൂ
വെറുതെ ഒരിഷ്ടമല്ല മനസ്സിൽ
അത്ര സ്നേഹം തോന്നിയിട്ടാണ്
എത്ര നാളായെന്നോ
കല്യാണം കഴിക്കാനുള്ള ഒരിഷ്ടം
ഒരു ജോലി ആയിട്ട്.
അഞ്ജു വെപ്രാളം കാരണം
അതുമിതുമായി എന്തൊക്കെയോ
ഞാൻ പറഞ്ഞു
മറുപടി പതിയെ പറഞ്ഞാൽ മതി.
ഞാൻ ഞാൻ
ആത്മാർത്ഥമായി
തന്നെ സ്നേഹിച്ചുപോയി.
അഞ്ജു പൊട്ടിച്ചിരിക്കുന്നത് കണ്ട്
അരവിന്ദ് വല്ലാതെയായി
ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നത്
കണ്ടപ്പോൾ അവൾക്ക്
ആവേശമായി
എടോ അരമന്ദാ
ഞാനെന്തു കണ്ടിട്ടാ തന്നെ പ്രേമിക്കേണ്ടത്
ഈ നിറം മങ്ങിയ
ലോക്ളാസ് പാന്റ്റും ഷർട്ടും കണ്ടിട്ടോ
മൂന്ന് ജോഡി ഡ്രസ്സ് കൊണ്ട്
ആഴ്ച തിയ്ക്കുന്ന തന്നെ
ആർക്കും അറിയില്ലന്നാണോ വിചാരം
ഞാനേ ഇന്നിടുന്ന ഡ്രസ്സ് ഈ മാസം
പിന്നെ ഇടില്ല
ഒരു മാസം മുപ്പത്തൊന്ന് ദിവസമുണ്ടെങ്കിൽ
മുപ്പത്തൊന്ന് ജോഡിയാ
എന്റ്റെ അലമാരിയിലെ ഡ്രസ്സിന്റ്റെ
എണ്ണം
അരമന്ദൻ പറ്റിയ ആളെ നോക്ക്.
ഇത്രയുമായപ്പോൾ കൂട്ടുകാരുടെ
ആർത്തുള്ള ചിരി
അവനെ പറപ്പിച്ചു
ആ ദിവസം പെൺകുട്ടികളുടെ
സ്റ്റാറായി താൻ
വായിനോക്കാൻ വന്നവന്
മുഖമടച്ചു കൊടുത്ത ഹീറോ.
കുറഞ്ഞൊരു ദിവസത്തിനുശേഷം
വത്സലമാം
പെരുമാറ്റവും വ്യക്തിത്വവും
എന്ന ടോക്ക് ചെയ്തപ്പോൾ
ചിലരുടെ കണ്ണുകൾ
തന്നിലേക്ക് വരുന്നത്
കണ്ടില്ലെന്ന് നടിച്ചു
അതിനുമുൻപേ
അവൻ നാണംകെട്ട്
മുഖമുയർത്താത്ത സ്ഥിതിയിലായിരുന്നു
പണികൊടുത്ത ത്രില്ല്
കൂട്ടുകാരൊത്ത് ശരിക്കാഘോഷിച്ചു.
പക്ഷേ അവന്റ്റെ വീടിനടുത്ത്
ഇത്രേം വലിയ നിലയിലെത്തിയ
അവൻ തന്നെ വെറുതെ വിടുമോ?
നാളുകൾ കഴിഞ്ഞിട്ടുംഅയലത്തുകാർ
ആർക്കും ഭാവമാറ്റം ഒന്നും
കാണാഞ്ഞപ്പോൾ അവളാശ്വസിച്ചു.
വർഷം നാലാകാറായി
മോളെ നഴ്സറിയിൽ ചേർത്തപ്പോഴാണ്
അരവിന്ദ് തന്റ്റെ മുമ്പിൽ വരാതെ
ഒളിച്ചു കഴിയുകയാണ് എന്ന്
മനസ്സിലായത്
താൻ നിൽക്കുന്നത് കണ്ടാൽ
കാറിലിരുന്നു തന്നെ മോനെ
നഴ്സറിയിലേക്ക് പറഞ്ഞുവിട്ട്
വേഗം പോകുന്നത് പതിവായി.
പണ്ടത്തെ ആവേശമെല്ലാം
ഓർമ്മയായി അടുത്ത്
ജീവിക്കേണ്ടി വന്നത് ഇപ്പോൾ
വലിയൊരു കുറ്റബോധമായി
എന്നെ വിഷമിപ്പിക്കുന്നു
ചെറുപ്പത്തിന്റ്റെ ഒരു പ്രവർത്തി
ഒരാളെ ഇത്ര ബാധിക്കുമെന്ന്
ഓർത്തതേയില്ല
മോളെ ഒന്നു നഴ്സറിയിൽ വിടാൻ
അജയേട്ടന്റ്റെ ഒരു സഹായം കിട്ടിയിരുന്നെങ്കിൽ
എന്നാശിക്കാൻ പോലും വഴിയില്ല
അതെങ്ങനെ
ക്ളബ്ബിൽ ചീട്ടുകളീം കഴിഞ്ഞ്
നല്ല കുടിയായിട്ട് പാതിരായ്ക്കാണ് വരിക
രാവിലെ പത്താകാറാകുമ്പം
എണീറ്റ് ഓഫീസിലേക്ക്
എന്തു ചോദിച്ചാലും ദേഷ്യവും
അമ്മ മകന്റ്റെ കാര്യം പറഞ്ഞ്
വഴപാടും പ്രാർത്ഥനയുമായി
അങ്ങനെ.
ജീവിതം എങ്ങനെയൊക്കെയോ
വഴിതിരിഞ്ഞല്ലോ ഈശ്വരാ
ഓഫീസിലെ പണം തിരിമറി
പിടിച്ചതോടെയാണ്
അജയേട്ടൻ ആകെ മാറിയത്
ജോലി പോയതോടെ
ടൗണിലെ കടയിൽ
അക്കൗണ്ടന്റ്റ് ആയി കയറി
പക്ഷേ കുടിയാണ് എല്ലാം നശിപ്പിച്ചത്
മോളു വളരുന്നതോ
വീട്ടിലെ കാര്യങ്ങളോ ശ്രദ്ധിച്ചിട്ട്
വർഷങ്ങളായിരിക്കുന്നു,
അച്ഛൻ പെൻഷനാത്തൂന്നു വല്ലതും തരും
ഒരു പശുവിനെ വാങ്ങിത്തന്നതു കൊണ്ട്
അതിനെ കറന്നു കിട്ടുന്നതൊണ്ട്.
വർഷങ്ങൾക്കുശേഷം
ഞാനൊന്നു മനസ്സുതുറന്ന്
സന്തോഷിച്ച ദിവസമാണിന്ന്
എന്റ്റെ മോൾ പത്തിൽ
ഈ പഞ്ചായത്തിലെ ടോപ് മാർക്കുമായി
വിജയിച്ചു
എനിക്കിപ്പോൾ ചൗറിയ ചെറിയ സന്തോഷങ്ങളാണ്
മോൾക്ക്
എത്രയിടത്തുനിന്നുമാണ്
അനുമോദനങ്ങളും അവാർഡും
കിട്ടിയത്
ഇന്ന് ഇവിടെ വായനശാലയിലെ
അവാർഡ് നൽകുന്നത്
എം.എൽ.എ ആണ്
നല്ല മനുഷ്യനാണ് നാട്ടുകാരനായതിനാൽ
എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.
അവാർഡ് സമ്മാനിച്ച്
സാറിന്റ്റെ പ്രസംഗം നടക്കുകയാണ്
എന്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്
മോളുടെ അമ്മയെ എന്നെ
എന്റ്റെ കഷ്ടപ്പാടിനെയാണ്
സാറ് പുകഴ്ത്തി പറയുന്നത്
പക്ഷേ....അവളെ ഇനി പഠിപ്പിക്കാൻ
ഒരു പശുവല്ലാതെ
കെട്ടുതാലി പോലുമില്ലാത്ത ഞാൻ...
എം.എൽ.എ പ്രസംഗം തുടർന്നു
നമുക്കേവർക്കും പ്രിയങ്കരിയായിരുന്ന
ജാനകിയേടത്തിയുടെ പേരിൽ
അരവിന്ദനും ഭാര്യയും
ഏർപ്പെടുത്തിയ സ്കോളർഷിപ്പാണ്
ഇനി മോൾക്ക് നൽകാനുള്ളത്
ഒരു പ്രൊഫഷണൽ കോഴ്സ്
ഉൾപ്പടെ അഞ്ചുവർഷത്തെ പഠനം
മുഴുവനും ഏറ്റെടുക്കുന്നതാണ്
ഈ നല്ല മക്കൾ നൽകുന്ന
സ്കോളർഷിപ്
രണ്ടു പശുക്കളെക്കൊണ്ട്
അരവിന്ദനെ പഠിപ്പിച്ച ഒപ്പം
ഈ നാട്ടിലെ പാവപ്പെട്ട കുട്ടികളായിരുന്ന ഞാനടക്കമുള്ള
കുട്ടികൾക്ക് ആഴ്ചയിലൊരു ഗ്ളാസ് പാല്
മുടങ്ങാതെ നൽകിയ ഞങ്ങളുടെയുംകൂടി അമ്മയായ
ജാനകിയേടത്തിയുടെ ഓർമ്മയ്ക്ക്
ഇതിലും നല്ലൊരു സ്മാരകവും
ആവശ്യമില്ല
ഈ നല്ലമനസ്സിന് ജാനകിയേടത്തിയുടെ
മരുമകൾ ലളിത ടീച്ചറേയും
അരവിന്ദിനെയും
എന്റ്റെ സ്നേഹാഭിനന്ദനങ്ങൾ
അറിയിക്കുന്നു
നന്ദി നമസ്കാരം.
VG.വാസ്സൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo