ബാംഗ്ലൂർ ചെക്കൻ
.............................
ബാംഗ്ലൂരിൽ ജോലിയുള്ള പയ്യൻ, 6 അടി പൊക്കം, വെളുത്ത നിറം, സിക്സ് പാക്ക് ... ഇത്രയേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു അതിനാ ഇവരൊക്കെ ഇങ്ങനെ കളിയാകുന്നെ.... ഹും... എന്റെ സങ്കല്പത്തിലുള്ള ബാംഗ്ലൂർ ചെക്കൻ വരുന്ന വരെ കല്യാണമേ വേണ്ട no കോംപ്രമൈസ്.... കോളേജ് പഠിത്തം കഴിഞ്ഞപ്പഴേ ഉള്ള ആഗ്രഹമാ അതങ്ങനെ വിട്ടു കളയാൻ ഉദ്ദേശമില്ല..... ബാംഗ്ലൂർ ജോലികർക് ഒന്നെങ്കിൽ സൗന്ദര്യമില്ല, കാണാൻ മെച്ചമുള്ളവർക് ബാംഗ്ലൂർ ജോലിയില്ല , ഇനി രണ്ടും ഉള്ളവർക്കു എന്നെ വേണ്ട... പെണ്ണുകാണലും ആണുകാണലും ആയി കൊല്ലം കുറെ പോയി പക്ഷെ എന്റെ ഡിമാന്റിൽ ഒട്ടും കുറവ് വന്നില്ല.. എന്റെ അച്ഛനും അമ്മയും ബ്രോക്കർ ദിവാകരൻ ചേട്ടനും, താഴെ ഉള്ള അനിയത്തിയും ധർമ സങ്കടത്തിലായി....
" കുട്ടിക് ഇതുവരെ ആലോചനകളൊന്നും ശരിയായില്ലേ ?? " നാട്ടുകാരുടെ ചോദ്യവും മുറയ്ക്ക് നടക്കുന്നുണ്ട്... "കല്യാണം ഒരിക്കലേ ഉള്ളു ചാടി കേറി കെട്ടിയിട് പിന്നെ ദുഖിച്ചിട്ടു കാര്യമില്ല " കല്യാണം കഴിഞ്ഞു 2 പിള്ളേരുടെ 'അമ്മ ആയ കൂട്ടുകാരികൾ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നു.... hmm ശരിയാണ് ഒരു ജോലിയുള്ളതുകൊണ്ട് വീട്ടുകാരുടെ മുന്നിൽ കുറച്ചൂടെ പിടിച്ചു നിൽകാം എന്ന സമാധാനം ഉണ്ട്... അങ്ങനെ ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ ചേച്ചി ഒരു ആലോചനയും കൊണ്ട് വരുന്നത് .. അവരുടെ ഒരു ബന്ധുവിന്റെ മകൻ, ബിസിനസ് കാരൻ, ഉയർന്ന സാമ്പത്തികം, നല്ല തറവാട്ടുകാർ പോരാത്തതിന് ചെക്കൻ എന്നെ എവിടെയോ വച്ച് കണ്ട് ഇഷ്ടമാവുകയും ചെയ്തു ... അച്ഛനും അമ്മയും സന്തോഷം കൊണ്ട് ചേച്ചിയെ സൽക്കരിച്ചു....
" എന്നാൽ അവരോടു വരാൻ പറയട്ടെ മോളെ " 'അമ്മ സോപ്പിട്ടു അടുത്തുകൂടി " Nooo, പറ്റില്ല എനിക്ക് ബാംഗ്ലൂർ ചെക്കനെ മതി " ഒരു മയവും ഇല്ലാത്ത എന്റെ തീരുമാനം കേട്ട് 'അമ്മ മിണ്ടാതെ പോയി .. . അതും അവിടെ തീർന്നു
കുറച്ചു മാസങ്ങൾക് ശേഷം പതിവ് പോലെ ചായയും കുടിച്ചു ബാൽക്കണിയിലൂടെ ഉലാത്തുമ്പോഴാണ് ആ കാഴ്ച കണ്ടത്... ആന്റിയുടെ വീട്ടിലെ മുറ്റത്തു ഒരു വൈറ്റ് ബെൻസ് കാറിൽ ഒരു ചുള്ളൻ വന്നിറങ്ങുന്നു... എന്റമ്മേ എന്റെ സങ്കല്പത്തിലെ ഹൃതിക് റോഷൻ അല്ലയോ ഇത്... മനസ്സിൽ ലഡ്ഡു പൊട്ടി.. ഇതുതന്നെയാണോ ആന്റി ആലോചനയുമായി വന്ന ചെക്കൻ... അതെ പറഞ്ഞ കാര്യങ്ങൾ വച്ച് നോക്കുമ്പോ ഇതുതന്നെയാണ്... സന്തോഷം കൊണ്ടെനിക് ഇരിക്കാൻ വയ്യേ..... നേരെ അടുക്കളയിൽ എത്തി നാണത്തോടെ അമ്മയോട് പറഞ്ഞു എനിക്ക് ആ ചെക്കനെ തന്നെ മതീന്ന്.... " നീയെന്താ ആളെ കളിപ്പിക്ക ?? വേണ്ടാന്ന് പറഞ്ഞുപോയില്ലേ ഇനി ഇപ്പോ എന്താ ചെയ്ക ??"" 'അമ്മ കൺഫ്യൂഷൻ ആയി.... " 'അമ്മ പോയി ആന്റിയോട് സംസാരിക്കു pls".... എന്തായാലും ആദ്യമായി മോളൊരു ചെക്കനെ മതിയെന്ന് പറഞ്ഞല്ലോ ഞാൻ ഒന്ന് സൂചിപ്പിക്കാം... അമ്മയുടെ മറുപടി കേട്ട് ഞാൻ സിനമയിലെ പോലെ പാട്ടും പാടി കല്യാണപ്പെണ്ണിന്റെ സ്റ്റൈലിൽ തുള്ളിച്ചാടി പോയി...
കുറച്ചു കഴിഞ്ഞപ്പോൾ വൈറ്റ് ബെൻസ് എന്റെ വീടിന്റെ മുറ്റത്... ചെക്കനും വീട്ടുകാരും കൂടെ ആന്റിയും ഉണ്ട്... ദൈവമേ ഇത്ര പെട്ടന്നോ ?? ഇനിയിപ്പോ നേരത്തെ അവർ എന്നെക്കാണാൻ വേണ്ടി തന്നെയാണോ വന്നത് ?? മേലാകെ കുളിരുകോരി ഞാൻ അങ്ങനെ നിന്നു... നിന്നില്ല റൂമിലേക്കു ഓടി പോയി നന്നായി ഒരുങ്ങി... ചെക്കന്റെ സൗന്ദര്യത്തിനു മുന്നിൽ പിടിച്ചു നില്കണ്ടേ..... വീട്ടുകാർ തമ്മിൽ എന്തക്കയോ സംസാരിക്കുന്നുണ്ട് .... പതുകെ സ്റ്റെപ് ഇറങ്ങി ഞാൻ താഴേക്കു ചെന്നു " ഇതാണ് ഞങ്ങളുടെ മൂത്ത മോൾ " അച്ഛൻ പരിചയപ്പെടുത്തി... " Ariyam" ചെക്കൻ മറുപടി പറഞ്ഞു... നല്ല ഗാംഭീര്യം ഉള്ള ശബ്ദം... ഹോ നാണം കൊണ്ട് മുഖം ചുവന്നു....
" അന്ന് പരീക്ഷ ഉള്ളതുകൊണ്ട മോള് കല്യാണം വേണ്ടാന്ന് പറഞ്ഞെ ഇപ്പോ അവൾക് 100 വട്ടം സമ്മതമാ " 'അമ്മ ഒരു അടവ് കണ്ടുപിടിച്ചു... ശ്യോ ഈ അമ്മേടെ ഒരു കാര്യം എന്ന ഭാവത്തിൽ ഞാൻ നാണിച്ചങ്ങനെ നില്കുമ്പോഴാ ചെക്കന്റെ അച്ഛൻ ആ ബോംബ് പൊട്ടിച്ചത് " ഞങ്ങൾ വേറൊരു പെൺകുട്ടിയെ കണ്ടു കല്യാണം ഉറപ്പിച്ചു അടുത്ത മാസം 10 നാ വിവാഹം.. ക്ഷണിക്കാൻ വന്നതാ ഞങ്ങൾ " .......... കൂടുതൽ ഒന്നും പറയുന്നില്ല എന്റെ അപ്പോഴത്തെ അവസ്ഥ വാക്കുകൾക് അതീതം .... നിരാശയും നാണക്കേടും കാരണം ഹൃദയം പൊട്ടിപൊളിഞ്ഞ ഈ അവസ്ഥ ശത്രുക്കൾക്കു പോലും ഉണ്ടാവരുടെ ദൈവമേ..... " എന്ന പിന്നെ ഞങ്ങൾ ഇറങ്ങുന്നു, എല്ലാവരും തീർച്ചയായും വരണം... മോൾക് നല്ലൊരു പയ്യനെ നോക്കണം " ചെക്കന്റെ അമ്മയായിരുന്നു അത് പറഞ്ഞത്.... മുഖം താഴ്ത്തി കല്ലുപോലെ നിൽക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് ചെക്കനും വൈറ്റ് ബെൻസിന്റെ അടുത്തേക് നടന്നു....
Megha

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക