"""" രാത്രിയിലെന്റെ നെഞ്ചിലേക്കു തല ചായ്ച്ചു കിടന്നപ്പോഴാണു പ്രിയതമ മനസ്സു തുറന്നത്
""" ചേട്ടായീ """
ഭാര്യയുടെ സ്നേഹമൂറുന്ന വിളിയിൽ ഞാൻ കാര്യം തിരക്കിയത്
""" എന്താണെന്നു വെച്ചാൽ പറയടീ പെണ്ണേ"""
"""" ചേട്ടായീ അത്...അത്..."""
""" നീ വിക്കാതെ കാര്യം പറയൂ കൊച്ചേ..ബാക്കിയുളളവനെ ടെൻഷൻ അടുപ്പിക്കാതെ"""
""" ആ ചെവിയിങ്ങു തന്നേ..കാതിൽ പറയാം"""
""" കെട്ടുകഴിഞ്ഞിട്ടു ഏഴുവർഷമായി..ആറുവയസ്സുളള മോനും ആയപ്പോഴാ അവളുടെയൊരു #നാണം"""
""" അതെ മോനൂനു ആറുവയസായി.ഇനിയെങ്കിലും അവനൊരു കൂട്ടു വേണ്ടേ"""
ഇതു പറഞ്ഞിട്ടവൾ നാണത്താൽ മുഖം പൊത്തി
""" അയ്യേ ഇതിനാണോടീ ഇത്ര നാണിക്കുന്നത്..എത്രയും പെട്ടെന്നു ഒരു കുഞ്ഞിനെ തരാം""""
""" വൃത്തികെട്ട മനുഷ്യൻ.. വാ തുറന്നാൽ കന്നത്തരമേ പറയൂ...മോനൂ തൊട്ടപ്പുറത്ത് ഉറങ്ങുന്നുണ്ടെന്നു ഓർമ്മ വേണം """
ഞാനവളെ നോക്കി പല്ലിളിച്ചു കാണിച്ചപ്പോൾ തന്നെ നല്ലൊരു പിച്ചു കിട്ടി
"" ചേട്ടായി അടുത്ത കുഞ്ഞു പെൺകുട്ടി മതീട്ടൊ..അതും ഇരട്ടക്കുഞ്ഞുങ്ങളേ"""
ഈശ്വരാ ചതിച്ചൂല്ലോ.അവളുടെ ആഗ്രഹം കൊളളാമല്ലോ
ഒരു പെൺകുട്ടി പോരാതെ...അതും ഇരട്ടകൾ
ഞാനറിയാതെ നെഞ്ചിൽ കൈവെച്ചു
"""" എന്റെ പിശുക്കാ ഇങ്ങനെ ആവരുതൂട്ടൊ..ഞാനെന്റെ ആഗ്രഹം പറഞ്ഞൂന്നല്ലേയുളളൂ..ആണായാലും പെണ്ണായാലും നമുക്കു ഒരുപോലെയല്ലേ...ഒരു കുഞ്ഞിക്കാലു കാണുവാനായി എത്രയോ ദമ്പതിമാർ വഴിപാടുകൾ നടത്തുന്നു"""
""" ഞാൻ ചുമ്മാതെ പറഞ്ഞതല്ലേ..നീയതു വിട്ടുകള.അല്ല നിനക്കെന്താ ഇരട്ട പെൺകുട്ടികളെ വേണമെന്നിത്ര ആഗ്രഹം """
""" പെൺകുഞ്ഞുങ്ങളാകുമ്പം എനിക്ക് അവരുടെ മുടി ചീകിയൊതുക്കാം.ഇഷ്ടമുളള തുണികൾ തിരഞ്ഞെടുത്ത് അവരെ അണിയിപ്പിക്കാം.അവരെ എന്റെ ഇഷ്ട പ്രകാരം ഒരുക്കാം.പിന്നെ അവരു വളരുമ്പോൾ എനിക്കീ വീട്ടിൽ ഒരു സഹായമാകും.കൂട്ടുമുണ്ടാവും.ആൺകുട്ടികൾ ആകുമ്പോൾ വീട്ടിൽ അടങ്ങിയിരിക്കില്ല.അവരു ഇങ്ങനെ കൂട്ടുകൂടി നടക്കും"""
""'എടീ പെണ്ണെ ആൺകുട്ടികൾ നൽകുന്ന സുരക്ഷിതത്വം പെൺകുട്ടികൾക്കു നൽകാാൻ കഴിയില്ല.ആണാകുമ്പോൾ അവൻ അവന്റെ അമ്മയേയും പെങ്ങളെയും നല്ല രീതിയിൽ ശ്രദ്ധിക്കും.ഒരാണിന്റെ നോട്ടം നിങ്ങളുടെ മേലിൽ വീഴാൻ അവൻ സമ്മതിക്കൂല്ല"""
""" അതിനല്ലേ ചേട്ടായി ദൈവം എനിക്കൊരു ആൺകുഞ്ഞിനെ തന്നിട്ടുണ്ട്..അവനൊരു ആപത്തും കൂടാതെ വളർത്താൻ ദൈഇവം നമുക്ക് ശക്തി തരട്ടെ"""
ഒരു നിമിഷം കഴിഞ്ഞിട്ടു അവൾ വീണ്ടും തുടർന്നു
""" അല്ലെങ്കിലും ചേട്ടായിക്ക് ആൺകുട്ടികളെ ആണിഷ്ടം.അവനെ നിങ്ങളൊരുത്തനാ കൊഞ്ചിച്ചു വഷളാക്കുന്നത്"""
""" പെണ്ണെ എനിക്കു കിട്ടാതെ പോയ സ്നേഹമാ ഞാനവനു കൊടുക്കുന്നെ..ഞാനാശിച്ചപ്പോൾ കിട്ടാതിരുന്ന കളിപ്പാട്ടങ്ങൾ അവനു വാങ്ങിക്കൊടുത്ത് ഞാനതിലൂടെ തൃപ്തിയടയുന്നു..നിനക്കും അറിയാമല്ലോ നമ്മുടെ മോനു ഒരു കാര്യത്തിനും നിർബന്ധം പിടിക്കാറില്ല.കാരണം നമ്മുടെ വീട്ടിലെ അവസ്ഥ കൂടി അറിയിച്ചാണു അവനെ നമ്മൾ വളർത്തുന്നത്...അതുതന്നെ അവനു ഭാവിയിൽ നല്ല ഗുണം ചെയ്യും"""
""""അയ്യോ മതിയേ പുരാണമൊന്നു നിർത്തൂ..നാളെ പണിക്കു പോകണ്ടതല്ലേ.എനിക്കു രാവിലെ എഴുന്നേറ്റു ജോലിയെല്ലാം തീർക്കണം"""
""" അപ്പോൾ നമുക്കു ഉറങ്ങാമല്ലേ"""
ചുണ്ടിലൂറിയ മന്ദഹാസത്തോടെ ഞാൻ പറഞ്ഞു
അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുമ്പോൾ അവൾ പറയുന്നതു ഞാൻ കേട്ടു
""" വഷളൻ"""
പിറ്റേന്നു രാവിലെ തന്നെ ഭാര്യ വിളിച്ചുണർത്തി
നോക്കിയപ്പോൾ പതിവു കട്ടൻ ചായായയുമായി ഭാര്യ മുന്നിൽ
ചായ കുടിച്ചിട്ടു കുളിക്കുവാനായി ഭാര്യ ഉന്തിത്തളളി വിട്ടു
പ്രാഭാത കൃത്യങ്ങളെല്ലാം കഴിഞ്ഞു വന്നപ്പോൾ മോനൂ നല്ല ഉറക്കം
ഭാഗ്യവാൻ..അവനു ശരിക്കും ഉറങ്ങാമല്ലോ.ഒന്നും അറിയണ്ടാ
ഞാനും ഒരു കൊച്ചു കുട്ടിയായിരുന്നെങ്കിൽ എന്നു തോന്നിയ നിമിഷം
ഞാനും ഇടക്കിടെ ചെറിയ കുട്ടിയാകാറുണ്ട്...ഭാര്യയുടെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ
അപ്പോളവൾക്കു എന്റെ അമ്മയുടെ വാത്സല്യമാണു മുഖത്തു തെളിയുന്നത്
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ ഞങ്ങൾ പരസ്പരം കുട്ടികളാകാറുണ്ട്
ഭാര്യയുടെ സംസാരം എന്നെ ചിന്തയിൽ നിന്നുണർത്തിയത്
നോക്കുമ്പോൾ ഉറങ്ങി കിടന്ന മകൻ സ്കൂളിൽ പോകാനായി റെഡിയായി നിൽക്കുന്നു
അല്ലെങ്കിലും ഭാര്യമാർക്കും അമ്മമാർക്കുമേ ഇങ്ങനെ പെട്ടന്നു മാറാൻ കഴിയൂ
അമ്മക്കു പറ്റാത്ത പല കാര്യങ്ങളും ഭാര്യമാർക്കു ചെയ്യാൻ കഴിയും
പെട്ടെന്നു തന്നെ കാപ്പി കുടിപ്പിച്ചിട്ടവൾ പൊതിച്ചോറും കെട്ടിത്തന്നു എന്നെയും മോനെയും പറഞ്ഞയച്ചു
പാവം ...ഒരു ദിവസം എന്തെല്ലാം ജോലികൾ ചെയ്യണം
ചെയ്ത ജോലി തന്നെ പിറ്റേദിവസവും ആവർത്തിക്കുന്നു
അവർക്കു മടുപ്പായാൽ അടുക്കള പൂട്ടിയതു തന്നെ
ദിവസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു
ഇതിനിടയിൽ ഭാര്യ ഗർഭിണി ആയതോടെ വീട്ടിലെ കാര്യങ്ങൾ അവതാളത്തിലായി
അവളുടെ അമ്മ വീട്ടിൽ വന്നു നിന്നതുകൊണ്ടു കുറച്ചു ബുദ്ധിമുട്ടുകൾ ഒഴിവായി
വയ്യെങ്കിലും എന്റെയും മോന്റെയും ഇഷ്ടങ്ങൾ അവളാണു ശ്രദ്ധിച്ചിരുന്നത്
പ്രസവ സമയം ആയപ്പോഴേക്കും രണ്ടുമാസം ലീവെടുത്തു അവളുടെ കൂടെ നിന്നു
അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയവളെ സന്തോഷിപ്പിച്ചു
അപ്പോഴാണു ഞാനാ വലിയ സത്യം മനസ്സിലാക്കിയത്
പ്രഗ്നന്റ് ആയിരിക്കുമ്പോൾ ഭർത്താവിന്റെ സാനിദ്ധ്യമാണ് ഏതൊരു ഭാര്യയും ആഗ്രഹിക്കുക
അതുമനസ്സിലാക്കി ഞാനവളുടെ കൂടെ നിന്നു
പ്രസവ സമയത്ത് ഓപ്പറേഷൻ തിയറ്ററിൽ കൊണ്ടു പോകുമ്പോഴും എന്റെയും മോന്റെയും ഇഷ്ടമാണു അവൾ ഓർമിപ്പിച്ചതു
അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണമെന്നവൾ ഓർമിപ്പിച്ചു കൊണ്ടിരുന്നു
ഈശ്വരേച്ഛ കൊണ്ട് സിസേറിയൻ വേണ്ടി വന്നില്ല..സുഖ പ്രസവമായിരുന്നു
അവളുടെ ആഗ്രഹം പോലെ തന്നെ ഇരട്ടക്കുഞ്ഞുങ്ങൾ
പക്ഷേ ആൺകുഞ്ഞുങ്ങളായിരുന്നു എന്നുമാത്രം
പാവം പെൺകുഞ്ഞിനായി ഒരുപാടു കൊതിച്ചതാണു
വാർഡിലേക്കു അവളെ മാറ്റിയപ്പോൾ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ കുഞ്ഞുങ്ങൾക്കു പാലു കൊടുക്കുന്ന തിരക്കിലായിരുതാരക്കി ലായിരുന്നു
അവളുടെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു
ഇപ്പോൾ അവൾക്കു മാത്യവാൽസല്യമാണു
എന്നെ കണ്ടപ്പോൾ ആ നിമിഷത്തിൽ ഉത്തമയായ ഭാര്യയുടെ ഭാവവും വന്നു
ഞാൻ പെൺകുഞ്ഞിന്റെ കാര്യം തമാശയായി പറഞ്ഞിട്ടും അവൾക്കൊരു മാറ്റവുമില്ല
""" അതേ ആണായാലും പെണ്ണായാലും ദൈവം തരുന്നതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കും.പെണ്ണിനെ തന്നില്ലെങ്കിലും ഇരട്ടകളെ ആപത്തൊന്നും കൂടാതെ ദൈവം നമുക്കു തന്നില്ലേ ചേട്ടായീ.പിന്നെ എന്തിനാ വിഷമിക്കുന്നത്"""
ഞാനവളുടെ മൂർദ്ധാവിലൊന്നു ചുംബിച്ചു
പൊടുന്നനെ ഇരട്ടകളെ ഒരുത്തൻ കരഞ്ഞപ്പോൾ അവളുടെ ഭാവം വീണ്ടും മാറി
""" ചേട്ടായീ മോനൂനെ ശ്രദ്ധിക്കൂ..ഞാനീ കളളച്ചെറുക്കന്റെ വിശപ്പൊന്നു മാറ്റട്ടെ ട്ടൊ""""
A story by #സുധീമുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക