കറുമ്പി
കറുമ്പിയാണ് ഞാൻ
ചൊല്ലുന്നു മാലോകരേഴഴകെന്ന്....
ചൊല്ലുന്നു മാലോകരേഴഴകെന്ന്....
എന്നിട്ടുമെന്തേ
പ്രണയമെ നീയെനിക്കന്യയായ്
പ്രണയമെ നീയെനിക്കന്യയായ്
കറുമ്പിയാമെൻ നിറവും വദനവും നിനക്ക് വിരൂപമാണോ
കറുമ്പിയാമെൻ കൺമണികൾ കാണുന്നുവല്ലോ
പല വർണ്ണങ്ങളഴകോടെ...
പല വർണ്ണങ്ങളഴകോടെ...
പ്രണയമെ നിൻ വർണ്ണമതെന്താണ്
പല നിറങ്ങൾ ദർശിക്കുമാ നിൻ കൺമണികളും കറുമ്പിയല്ലോ
പ്രണയമേ....
നിൻ കണ്ണിൽ സുന്ദരമാം നിറമതുമെന്താണ്
നിൻ കണ്ണിൽ സുന്ദരമാം നിറമതുമെന്താണ്
കറുമ്പിയാം ഞാൻ നിനക്കന്യയാണോ
എന്നിട്ടുമെന്തേ പ്രണയിക്കുന്നു രണ്ടു മിഴികളെന്നെഗാധമായ്
കാമിക്കുന്നവയീ കറുമ്പിതൻ നഗ്നമാമേനിയഴകും
കാമിക്കുന്നവയീ കറുമ്പിതൻ നഗ്നമാമേനിയഴകും
കണ്ണാടി തൻ മിഴികളതല്ലോ...
നോക്കുന്ന നേരമതെൻ കൺകൾ തന്നെയല്ലേ
നോക്കുന്ന നേരമതെൻ കൺകൾ തന്നെയല്ലേ
പ്രണയിക്കുന്നു ഞാനെൻ പ്രണയത്തെയുമെന്നെയുമഗാധമായ്
പ്രണയമെ....
എൻനിറമെനിക്കന്യയല്ലല്ലോ...
പ്രണയമെ.... നീയുമെനിക്കന്യയല്ല
എൻനിറമെനിക്കന്യയല്ലല്ലോ...
പ്രണയമെ.... നീയുമെനിക്കന്യയല്ല
ഇനിയെന്നുകാണും നിൻ മിഴികളെൻ വദനവും പ്രണയവും
കാത്തിരിക്കുന്നു ഞാൻ
കറുമ്പി
കറുമ്പി
നിൻ നിറം കാണുവതിനായി
ജെ.....
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക