#തമിഴത്തിയുടെ മകൾ #
--------------=======--------------
--------------=======--------------
പത്ത് ദിവസത്തെ മെഡിക്കൽ ക്യാമ്പിന്റെ ഓർഡർ ലെറ്റർ ഇന്നു കാലത്ത് കയ്യിൽ കിട്ടി, കൂർഗിലാണ് ഇത്തവണതെ ക്യാമ്പ്. പത്ത് ദിവസത്തെ പതിവ് നേർച്ച തന്നെ, പുതിയ രോഗങ്ങളും, അവയുടെ പ്രതിരോധവും, പുതിയ മരുന്നുക്കളും എല്ലാം ചർച്ച ചെയ്യപ്പെടും. പക്ഷെ കൂർഗിലേക്കുള്ള യാത്ര എനിക്ക് സന്തോഷം നൽകി. കൂർഗ് - വിനോദസഞ്ചാരികളുടെ പറുദീസ..... മിഴികൾക്കൾക്ക് വിരുന്നേകുന്ന കൂർഗ് കാഴ്ച്ചകൾ.... പിന്നെ ഡാ. ശാലിനിയും.. എന്റെ ബാല്യകാല സഖി. എന്റെ അയൽക്കാരി ..എന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരി, ഞങ്ങൾ ഒരേ ക്ലാസ്സിൽ ആയിരുന്നു ഞാനും ശാലിനിയും.. എം. ബി.ബി.എസ്സും ഞങ്ങൾ ഒന്നിച്ച് പഠിച്ചു.... പിന്നെ വഴി പിരിഞ്ഞു .... ഇപ്പോൾ ഞാൻ തലസ്ഥാന നഗരിയിലും അവൾ കൂർഗിലും . ഇതു പോലെയുള്ള മെഡിക്കൽ കോൺഫറൻസ്സുകളിലാണ് അവളെ കാണാൻ പറ്റുന്നത്. ഇടയ്ക്കു വല്ലപ്പോഴുമുളള ഫോൺ വിളികളിലും ഒതുങ്ങി പോയി ഞങ്ങളുടെ സൗഹൃദം.
എന്റെ വീട്ടിന്റെ തൊട്ടടുത്ത് ആയിരുന്നു ശാലിനിയുടെ വീട്. അച്ഛനും അമ്മയും രണ്ടു പെണ്മക്കൾ, മാലിനിയും, ശാലിനിയും. മൂത്ത മകൾ പഠിക്കാൻ അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. കാണാനും അത്ര ആകർഷണം ഉണ്ടായിരുന്നില്ല. നല്ല പൊക്കം, ആണുങ്ങളുടെത് പോലെ വീതിയേറിയ തോള്, ഉയർന്ന മൂക്ക്, ഇടുങ്ങിയ കണ്ണുകൾ, മൂക്കിനു താഴെ ക്രമാധികമായി വളർന്ന് നിൽക്കുന്ന മീശരോമങ്ങൾ.. എല്ലാം മാലിനി ചേച്ചിക്ക് ഒരു ആണിന്റെ രൂപഘടനയുണ്ടാക്കി. ചേച്ചി എത്രത്തോളം അനാകർഷ ആയിരുന്നൊ, അത്രയും ആകർഷയായിരുന്നു അനുജത്തി ശാലിനി , വെളുത്ത നിറവും, ആകർഷമായ രൂപ ഘടനയും അവളെ അതിസുന്ദരിയാക്കി തീർത്തു. അനുജത്തിയുടെ സൗന്ദര്യം ചേച്ചിയേ തികച്ചും അപ്രാധാന്യമാക്കി തീർത്തു... അച്ഛനും അമ്മയ്ക്കും മക്കളുടെ ഈ രൂപഘടന വ്യത്യാസം അറിയാവുന്നതു കൊണ്ട് ശാലിനിയേ ഡോക്ടർ ഭാഗം പഠിക്കാൻ അയക്കുകയും, മാലിനിയേ വേഗം കല്യാണം കഴിപ്പിക്കാനുള്ള തീരമാനമായി. ഇനി ചേച്ചിയേ പെണ്ണുകാണാൻ വന്നവർ അനുജത്തി മതി എന്ന് പറയരുതല്ലോ.. ശാലിനിയേ മംഗലാപുരത്ത് ഹൊസ്റ്റലിൽ നിർത്തി പടിപ്പിക്കാൻ തീരുമാനിച്ചു... അങ്ങിനെ മാലിനിയുടെ വിവാഹം നടത്താനുള്ള എല്ലാ തയ്യാറെടുപ്പും അമ്മ ഗിരിജദേവി ഭംഗിയാക്കി.....
മംഗലാപുരത്തേക്കു ശാലിനിയേ പറിച്ചു നട്ട ശേഷം മാലിനിക്ക് തകർത്തു ചെക്കൻ അന്വേഷിച്ചു എങ്കിലും ഒന്നും ഒത്തു വന്നില്ല.... വീട്ടിൽ നിന്നു ബോധപൂർവം മാറ്റി നിർത്തിയതിനു ശാലിനിയുടെ ശാപമാണോ എന്നു പോലും അമ്മക്ക് തോന്നി.... മൂന്ന് വർഷങ്ങൾ കഴിഞ്ഞു നാലാമത്തെ വർഷം ആയപ്പോഴാണ് ഊട്ടിയിലെ ടീ എസ്റ്റേറ്റ് മുതലാളിയായ ശങ്കറിന്റെ ആലോചന മാലിനിക്ക് വരുന്നത്... ഇരുകൂട്ടർക്കും ഇഷ്ടപ്പെട്ടു വിവാഹം ഉറപ്പിച്ചു.. വിവാഹമുറപ്പിക്കലിനു ശാലിനിക്ക് വരാൻ പറ്റിയില്ല... അവസാനവർഷ പരീക്ഷകളും മറ്റുമായി തിരക്കിലായിരുന്നു അവൾ.. അങ്ങിനെ അവളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ഒരു വർഷം കഴിഞ്ഞാണ് വിവാഹത്തിനു തിയ്യതി കുറിച്ചത്..
ശങ്കറിന്റെ ലണ്ടനിലുള്ള സഹോദരനും അപ്പൊഴാണ് ലീവ് കിട്ടുക, അതും ഒരു കാരണമായി.. അങ്ങിനെ ഒരു കൊല്ലം കഴിഞ്ഞു വിവാഹം..... വിവാഹമണ്ഡപത്തിൽ വെച്ചാണ് ആദ്യമായി ശങ്കർ വധുവിന്റെ സുന്ദരിയായ അനുജത്തിയേ കാണുന്നത്.... ആദ്യ കാഴ്ച്ചയിൽ തന്നെ ശങ്കറിന് മതിഭ്രമമുണ്ടായി. ഇത്രയും സുന്ദരിയായ അനുജത്തിയോ ? മാലിനിയും ശാലിനിയും തമ്മിലുള്ള അന്തരം അത്രമാത്രമായിരുന്നു. ശങ്കർ മാലിനിക്ക് പുടവ കൊടുത്തു.. അങ്ങിനെ സംഭവബഹുലമായ വിവാഹ ചടങ്ങുകൾ സമാപിച്ചു , ചടങ്ങിന്റെ ആദ്യാവസാനം മുഴുവൻ നിറഞ്ഞു നിന്നത് ശാലിനിയായിരുന്നു.... തന്റെ സൌന്ദര്യത്തിന്റെ ആകർഷത്വം മുഴുവൻ വാരി വിതറി അവൾ വിവാഹ മണ്ഡപമാകെ തന്റെ സാനിധ്യം അറിയിച്ചു... ശങ്കറിന്റെ കണ്ണുകളും ശാലിനിയിൽ ഉടക്കി നിന്നു... അയാളിൽ നിന്നും ഒരു ദീർഘ നിശ്വാസമുയർന്നു . "ഞാൻ നിന്റെ ചേച്ചിയേ കാണാൻ വന്നപ്പോൾ, നിന്റെ വീട്ടുകാർ നിന്നെ എവിടെയാ ഒളിപ്പിച്ചു വെച്ചത് ?"എന്ന് അയാളുടെ കണ്ണുകൾ നിശബ്ദമായി അവളോട് ചോദിക്കുന്നത് പോലെ തോന്നി...

വിവാഹതിരക്കുകൾ എല്ലാം കഴിഞ്ഞു വധു- വരൻമാർ ഊട്ടിയിലേക്ക് പോയി., ശാലിനി ഗയിനോക്കൊളോജിയിൽ ഹൌസ് സർജൻസി ചെയ്യാനായി മംഗലാപുരതേക്കും.. അങ്ങിനെ ഒരു കൊല്ലത്തെ പഠനത്തിനു ശേഷം ശാലിനി.. തിരിച്ചെത്തി. മാലിനി അപ്പോഴേക്കും ഗർഭിണിയായി...ച്ഛർദിയും തലകറക്കവും മൂലം അവൾ അവശയായിരുന്നു.... അതുകൊണ്ട് ഡോക്ടർ കൂടിയായ ശാലിനിക്ക് നറുക്ക് വീണു, ഊട്ടിയിലേക്ക് പോകാൻ. അച്ഛനും അമ്മയും ശാലിനിയും ഊട്ടിയിലേക്ക് തിരിച്ചു., മാലിനിയുടെ അവസ്ഥ തികച്ചും പരിതാപകരമായിരുന്നു. മാതാപിതാക്കളുടെയും അനിയത്തിയുടെയും സാമിപ്യവും പരിചരണവും അവളിൽ നവോന്മേഷം പകർന്നു. ഊട്ടിയിലെ തണുപ്പ് ശാലിനിയുടെ അച്ഛന്റെ ആരോഗ്യം കുഴപ്പത്തിലാക്കി, അതുകൊണ്ട് ശാലിനിയേ ചേച്ചിയുടെ അടുത്താക്കി അവർ മടങ്ങി. അപ്പോഴ് മാലിനിക്ക് എഴാം മാസം തുടങ്ങിയിരിക്കുന്ന സമയം... പൂർണ്ണ വിശ്രമം ഡോക്ടർ നിർദേശിച്ചു.... ശാലിനി ചേച്ചിയുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റടുത്തു.... വീടിന്റെ കാര്യങ്ങൾ കൂടി ശാലിനിയുടെ ചുമലിലായി. ശങ്കറിന്റെയും ചേച്ചിയുടെയും കാര്യങ്ങൾ പരിപൂർണ്ണ ചുമതല ബോധത്തോടെ അവൾ ചെയ്തു... അങ്ങിനെ പത്താം മാസമായി, ഇപ്പോൾ കുറേ കൂടി ശ്രദ്ധ വേണം അതുകൊണ്ട് ശാലിനി ഇപ്പോൾ ചേച്ചിയുടെ മുറിയിലേക്ക് തന്റെ കിടപ്പ് മാറ്റി, ശാലിനിയുടെ പരിചരണവും, ശങ്കറിന്റെ ശ്രദ്ധയും മാലിനിയുടെ ഗർഭക്കാലം സ്വർഗതുല്യമാക്കി... അങ്ങിനെ ഒരു രാത്രി അവൾക്ക് വേദന വന്നു..... ശാലിനിയുടെയും ഒരു ആയയുടെ പരിചരണത്തിൽ മാലിനി പ്രസവിച്ചു... സുന്ദരനായ ഒരു ആൺകുട്ടി.... മകൻ പിറന്നത്തോടെ മാലിനിയുടെ മുഴുവൻ സമയവും കുഞ്ഞിന്റെ പരിചരണവും പ്രസവ ശുശ്രുഷയിലുമായി ചിലവഴിച്ചു. ഇതിന്റെ ഇടയിൽ ശങ്കറിന്റെ എല്ലാ കാര്യങ്ങളും നോക്കേണ്ട ചുമതല ശാലിനിയുടെതായി. രാവിലെ എഴുനെറ്റാൽ ബെഡ് കോഫി മുതൽ രാത്രി കിടക്കാൻ പോകുമ്പോൾ ജീരകവെള്ളം വെക്കുന്നതു വരെയുള്ള കാര്യങ്ങൾ ശാലിനി ചെയ്യേണ്ടി വന്നു. രാത്രി കാലങ്ങളിൽ കുഞ്ഞു ഉണർന്നു കരയുമെന്നതിനാൽ മാലിനിയും മോനും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. എസ്റ്റേറ്റിൽ ആ സമയത്ത് കൂലി കൂട്ടലിന്റെ പ്രശ്നം സംബന്ധിച്ച് സമരം നടക്കുന്ന സമയം, ഒരു രാത്രി കന്നത്ത മഴയും ഇടിവെട്ടും , കറന്റ് പോയ സമയം..... മാലിനി ചേച്ചി മെഴുകുതിരി എടുക്കാൻ മുൻവശത്തെ മുറിയിൽ വന്നപ്പോൾ ശങ്കറിന്റെ മുറിയിൽ എന്തോ ശബ്ദം കേട്ട് നോക്കാൻ ചെന്നപ്പോൾ കണ്ടു...... മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ശങ്കറിനെയും ഒരു കറുത്ത തമിഴത്തിയെയും തന്റെ മുറിയിൽ..... തന്റെ കട്ടിലിൽ... മനോനില തെറ്റിയ മാലിനി മുൻ വശത്ത് മുറിയിൽ വെച്ചിട്ടുള്ള ഇരട്ടകുഴൽ തൊക്കെടുത്തു അവർക്ക് നേരെ നിറയോഴിച്ചു... ശങ്കറിന്റെ നെഞ്ചിൽ തന്നെ വെടി കൊണ്ടു, ഒന്ന് ഞെരുങ്ങുക പോലും ചെയ്യാതെ അയാൾ വീണു.... ഭയന്നു വിറച്ചു, നിലവിളിച്ച തമിഴത്തി ജനാലയിലൂടെ ചാടി പുറത്തു പോയി..... തന്റെ കൈ കൊണ്ട് സംഭവിച്ച അനർത്ഥത്തിന്റെ ഗാമ്പീര്യം മനസ്സിലായപ്പോൾ തലതല്ലി കരയാൻ തുടങ്ങി അവസാനം തന്റെ നെഞ്ചിലെക്കും അവർ വെടി വെച്ചു.. ആത്മഹത്യ ചെയ്തു..... വെടിയോച്ചകളുടെ ശബ്ദം കേട്ട് കുഞ്ഞു മോൻ ഉണർന്നു കരഞ്ഞു തുടങ്ങി.. മോന്റെ കരച്ചിൽ കേട്ട് ശാലിനിയും പരിചരികകളും വന്നു രക്തത്തിൽ കുളിച്ചു കിടക്കുന്ന ശങ്കറിനെയും മാലിനിയേയും അവർ കണ്ട്, ഉടൻ തന്നെ പോലിസിനെ വിവരം അറിയിച്ചു... പോലീസ് വരുമ്പോഴും മാലിനിക്കു ജീവനുണ്ടായിരുന്നു മരണമൊഴി രേഖപെടുത്തി, കുറച്ചു കഴിഞ്ഞു അവൾ അന്ത്യ ശ്വാസം വലിച്ചു...
പിന്നീട് അച്ഛനും അമ്മയും മാലിനിയുടെ മോനെയും കൊണ്ട് തിരിച്ചു പോയി.. ശാലിനി കൂർഗിലെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു... പിന്നെ ഞങ്ങൾ കാണുന്നത് ഇതുപോലെയുള്ള മെഡിക്കൽ കോൺഫറൻസുകളിലാണ്. ഇത്തവണ കൂർഗ്..... ഞാൻ നേരത്തെ തന്നെ ശാലിനിയേ വിളിച്ചു എന്റെ വരവ് അറിയിച്ചു.... അവൾ എന്നെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. അങ്ങിനെ കോൺഫറൻസിനു കൂർഗ് എത്തി... പ്രതീക്ഷിച്ചതിലും നേരത്തെ തീർന്നു.. ഞാൻ നേരെ ഡോക്ടർ ശാലിനിയുടെ വീട്ടിലെക്കു തിരിച്ചു... ഏതൊരു തിരക്കുള്ള ഡോക്ടറുടെ വീട് പോലെ തന്നെയായിരുന്നു അവളുടെയും വീട്... അടുക്കും ചിട്ടയുമുളള മനോഹരമായ വീട്..... ഞാൻ വന്നതറിഞ്ഞു ശാലുവും നേരത്തെ എത്തി.. ഉച്ച ഊണ് കഴിഞ്ഞു ഞങ്ങൾ
ഞങ്ങളുടെ ബാല്യക്കാല സ്മരണകൾ അയവിറക്കി.....,ജോലി സംബന്ധമായ കാര്യങ്ങളും, എന്റെ കുടുംബ വിശേഷവും, എല്ലാം പങ്കുവെച്ചു.... എന്തു കൊണ്ടോ ശാലിനി അവളുടെ കുടുംബവിശേഷം മാത്രം എന്നോട് പറയാൻ വിമുഖകത കാണിച്ചു.. ഇനി രണ്ടു ദിവസം ശാലുവിന്റെ കൂടെ...... രണ്ടു ദിവസം കഴിഞ്ഞാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
....വൈകുന്നേരം ആയതു അറിഞ്ഞില്ല... നാല് മണി ആയപ്പോൾ ശാലിനിയുടെ ആയ തിരക്കിട്ട് പുറത്തേക്ക് പോകുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു ഒരു സ്കൂൾബസ് വന്നു നിൽകുന്നത് കണ്ടു, അതിൽ നിന്നു ഒരു നഴ്സറിയിൽ പഠിക്കുന്ന പ്രായത്തിലുള്ള ഒരു സുന്ദരി കുട്ടി ഇറങ്ങി വന്നു.... ആയയുടെ കയ്യിൽ തൂങ്ങി ഉള്ളിലേക്ക് വന്നു.. ശാലിനിയേ കണ്ടപ്പോൾ, "അമ്മേ..... എന്ന് വിളിച്ചു കൊണ്ട് അവളെ കെട്ടിപിടിച്ചു.ആ കൊച്ചു സുന്ദരി അമ്മയുടെ തനി പകർപ്പായിരുന്നു, ആരു കണ്ടാലും അത് ശാലിനിയുടെ മകളാണ് എന്ന് പറയും.. പക്ഷെ അവളുടെ മറ്റു ചില ഭാവങ്ങളും ചലനങ്ങളും എന്നിൽ വേറെ ആരുടെയോ ഓർമകൾ ഉണർത്തി.

കിങ്ങിണി എന്ന വിളി പേരുള്ള 'ദേവാംഗന' ശരിക്കും ഒരു കിലുക്കാംപെട്ടിയായിരുന്നു അവൾ സ്കൂളിലെയും, നടക്കാൻ പോകുമ്പോൾ കാണാറുള്ള മിട്ടു നായകുട്ടിയും കളിക്കാൻ വരാറുള്ള മായയെയും പറ്റി വാതോരാതെ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. എന്തു കൊണ്ടെന്ന് അറിയില്ല ശാലിനി കിങ്ങിണിയുടെ വരവോടെ മൗനിയായി.... കിങ്ങിണിയേ പറ്റി, അവളുടെ അച്ഛനെ പറ്റി എനിക്ക് അവളോട് ഒരുപാട് ചോദിയ്ക്കാനുണ്ടായിരുന്നു, അതിൽ നിന്നും അവൾക്കു ഒഴിഞ്ഞു മാറാൻ കഴിയാതെ ശാലിനിയും നിന്നുരുകി.... അവസാനം ഞാൻ അവളോട് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു....,"ശാലു കിങ്ങിണി മോളെ നീ ദത്തെടുത്തതാണോ?" ഞാൻ ചോദിച്ചു പോയി, ശാലിനി എഴുനേറ്റു വന്നു രണ്ടു കയ്യും എന്റെ കയ്യിൽ വെച്ചു എന്റെ കണ്ണിൽ നോക്കി കൊണ്ട് അവൾ പറഞ്ഞില്ല, "അല്ല, മീനു അവൾ എന്റെ സ്വന്തം മകൾ തന്നെയാണ്, നിനക്ക് കുറേയേറെ സംശയമുണ്ട് എങ്കിലും നീ എന്നോട് ഒന്നും ചോദിക്കരുത് പിന്നീട്..... പിന്നീട് പറയാം നിന്നോട് എല്ലാം. " അവളുടെ കണ്ണിൽ കണ്ണുനീർ ഊറി വരുന്നുണ്ടായിരുന്നു.
അന്ന് രാവേറെ ചെല്ലുവോളം ഞങ്ങൾ ഇരുന്നുവെങ്കിലും എന്തോ ഒന്ന് ഞങ്ങളെ അകറ്റിയത് പോലെ തോന്നി.... സ്നേഹത്തിന്റെ ഊഷ്മളത കുറഞ്ഞോ എന്ന് എനിക്ക് തോന്നി... ശാലിനിയുടെ മനസിലെ പിരിമുറുക്കം എനിക്ക് വായിച്ചെടുക്കാൻ എനിക്ക് പറ്റുമായിരുന്നു.

പിറ്റേന്ന് രാവിലെ നേരത്തെ എഴുനേറ്റു ചായ കുടിക്കാൻ പുറത്തു ഇരിക്കുമ്പോൾ ശാലിനി അവിടെക്ക് വന്നു. "ശാലു, കിങ്ങിണി മോൾ മാലിനി ചേച്ചിയും ശങ്കറെട്ടന്റെയും മരണത്തിന് കാരണകാരിയായ തമിഴത്തിയുടെ മകളാണ്.... ല്ലേ ?"ഞാൻ ചോദിച്ചു. ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം, അവളുടെ മുഖം വിളറി വെളുത്തു കടലാസ് പോലെയായി ... അവൾ പതുക്കെ പറഞ്ഞു തുടങ്ങി, "മീനു, അതെ നീ പറഞ്ഞത് ശരിയാണ്.... അവൾ ഞങ്ങളുടെ മകളാണ്... ചേച്ചിയുടെ ഭർത്താവിനെ തട്ടിയെടുത്തവൾ എന്ന പേര്കൂടിയായി എനിക്ക്.... പറ്റി പോയി........ അതിന്റെ പ്രായശ്ചിത്തിന്റ ഉമിതീയിൽ വെന്തുരുക്കുകയാണ് ഞാൻ, പാപ പരിഹാരമില്ലാത്ത കൊടും പാപം ചെയ്തുപോയി മീനു ". അവൾ തേങ്ങി... അവൾക്കു പറയാനുള്ള സമയം കൊടുത്തു ഞാൻ മിണ്ടാതെ നിന്നു, അവൾ തുടർന്നു, "ശങ്കറെട്ടനും ചേച്ചിയും പരസ്പരപൂരകമായി നിന്നുവെങ്കിലും മാനസിക പൊരുത്തമില്ലാത്ത ദാമ്പത്യജീവിതം നയിച്ചവർ,....
ഗർഭക്കാലത്ത് ചേച്ചിയുടെ പരിചരണം ഏറ്റെടുത്തപ്പോൾ, ഞാനറിഞ്ഞില്ല ചേട്ടന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നു. ചേച്ചി കുഞ്ഞുമായി ഒതുങ്ങി കൂടിയപ്പോൾ ചേട്ടനും എനിക്കും ആവോളം സമയം കിട്ടി, --അടുത്ത് ഇടപഴകാൻ, ചേട്ടന്റെ ശീലങ്ങൾ ഒരു പക്ഷെ ഞാൻ കൂടുതൽ മനസിലാക്കി... അതു പ്രകാരം പെരുമാറാൻ ഞാൻ പഠിച്ചു... എന്റെ മനസ്സിലും ഇളക്കങ്ങൾ ഉണ്ടായി.. പറഞ്ഞില്ലെങ്കിലും എന്റെ കണ്ണിന്റെ ഭാഷ മനസിലാക്കേണ്ടവർ മനസിലാക്കി, അയാൾ അത് അനുസരിച്ച് പ്രതികരിച്ചു തുടങ്ങി. എനിക്ക് തടയാൻ പറ്റിയില്ല... മീനു....
അതിന്റെ അന്തരഫലം എന്റെയും ശങ്കരേട്ടന്റെയും പെരുമാറ്റത്തിൽ ഉണ്ടായി.. ഞങ്ങൾ തമ്മിൽ അടുത്തു. ചായ കൊടുക്കുമ്പോൾ കൈകൾ കൂട്ടിമുട്ടുക പതിവായി... ഭക്ഷണം വിളമ്പിടുക്കുമ്പോഴും,കുളിക്കാനുള്ള ടവൽ എടുത്തു കൊടുക്കുമ്പോഴും ഒക്കെ പതുക്കെ പതുക്കെ ഞാനും ശങ്കറെട്ടനും അടുക്കുകയായിരുന്നു....രാവിലെ മുതൽ രാത്രി വരെ എന്റെ സാനിധ്യമുണ്ടായിരുന്നു ശങ്കറേട്ടന്റെ ജീവിതത്തിൽ.... മാലിനിചേച്ചിയാവട്ടെ ഇതൊന്നും അറിയാതെ മകന്റെ കുസൃതികളിൽ മുഗ്ദ്ധയായി ഇരുന്നു...അന്ന് ആ നശിച്ച രാത്രി എല്ലാം തലകിഴായി മറിഞ്ഞു,, അന്ന് മാലിനി ചേച്ചി ശങ്കറേട്ടനോടൊപ്പം തമിഴത്തിയേ അല്ല കണ്ടത്, എന്നെയാണ്.... പക്ഷെ ചേച്ചി അവിടെയും എന്നെ തോൽപിച്ചു മീനു....."അവൾ വിക്കി വിക്കി ഇത്രയും പറഞ്ഞു, "പോലീസിനോടും ചേച്ചി തമിഴത്തിയുടെ കഥ തന്നെ ആവർത്തിച്ചു. ഞാൻ രക്ഷപെട്ടു.... പക്ഷെ ആരുടെയൊക്കെ മുന്നിൽ നിന്നും രക്ഷപെട്ടാലും, ഞാൻ അച്ഛന്റെയും അമ്മയുടെയും... പിന്നെ കുഞ്ഞുമോന്റെ മുന്നിലും അപരാധിയാണ്... അവനെ അനാഥനാക്കിയത് ഞാനല്ലേ ? എനിക്ക് മാപ്പില്ല.... " അവൾ തളർന്നു അവിടെ ഇരുന്നു.... എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.... എന്തു പറഞ്ഞു സമാധാനിപ്പിക്കും? അവളെ... സ്വയം തീർത്ത വന വാസം അനുഷ്ഠിക്കുകയാണല്ലോ അവൾ.... പിറ്റേന്ന് പോരാൻ നേരത്ത് കിങ്ങിണി മോളുടെ കയ്യിൽ ചോക്ലേറ്റ് വെച്ചു കൊടുത്തു യാത്ര പറയുമ്പോൾ എന്റെ മനസ്സിൽ എന്തായിരുന്നു എന്ന് എനിക്ക് അറിയില്ല.... പക്ഷെ ശാലിനിയോട് യാത്ര ചോദിച്ചു ഇറങ്ങുമ്പോൾ എന്റെ ഹൃദയം ഒന്ന് പിടച്ചു.... ഇല്ല ശാലു നിനക്ക് മാലിനി ചേച്ചിയുടെ മാപ്പും ശിക്ഷയും നിനക്ക് ഒരുമിച്ചു കിട്ടി.... എന്നിട്ടും തന്റെ നിയോഗം കാത്തിരുന്നു അവൾ....

സ്മിത പ്രകാശ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക