കൊബായാഷി മാസ്റ്ററും ടോട്ടോചാനും പിന്നെ ഞാനും
ഒരു ട്രെയിൻ യാത്രക്കിടയിലാണ് ടോട്ടോചാൻ എന്നെ തേടിയെത്തിയത്. കല്യാണത്തിന് ശേഷം നമ്മുടെ സ്വന്തം ചങ്ക് പാർട്ണർടെയും അപ്പന്റെയും ഒപ്പം, അപ്പന്റെ നാട്ടിലേക്കുള്ള യാത്രയിൽ കാഴ്ചകളൊക്കെ ആസ്വദിച്ച് ഇരിക്കുമ്പോളാണ് ഒരു ചേട്ടൻ കുറേ പുസ്തകങ്ങളുമായി ബോഗിയുടെ അങ്ങേ അറ്റത്ത് നിൽക്കുന്നത് എന്റെ കണ്ണിൽ പെട്ടത്. എന്താന്നറിയില്ല കുറച്ച് നേരങ്ങൾക്ക് ശേഷം ആ ചേട്ടൻ പുസ്തകമലയും ചുമന്ന് വേറേ ആരേയും സമീപിക്കാതെ ഇങ്ങേ അറ്റത്തിരിക്കുന എന്റെടുത്തെത്തി സീറ്റിൽ ഇല്ലാത്ത ഇടയുണ്ടാക്കി പുസ്തകകെട്ട് സ്ഥാപിച്ചു. ബാക്കി എടുക്കാൻ തിരിച്ചു പോയ സമയത്ത് തന്നെ ഞാൻ ഏകദേശം ഏറ്റവും അടിയിലായി ഇരുന്ന ടോട്ടോചാനെ കണ്ടുപിടിച്ചു. എന്റെ സന്തോഷവും വെപ്രാളവും കണ്ടിട്ടാവണം ആരൊക്കെയോ ചേർന്ന് ആ മല താഴെ വീഴാതെ തന്നെ ആ ബുക്ക് എന്റെ കയ്യിലെത്തിച്ചു. പുസ്തകചേട്ടന് ബുക്കിന്റെ വിലയും കൊടുത്തതിന് ശേഷമാണ്, ഞാൻ നമ്മുടെ അപ്പനെയും ചങ്കിനെയും ഓർത്തത്. അപ്പനെ നോക്കിയപ്പം ഇതൊക്കെ ഞാനെത്ര കണ്ടതാ എന്ന പുച്ഛഭാവത്തോടെ വെളിയിലേക്ക് നോക്കിയിരിക്കുന്നു. അല്ല, പറഞ്ഞിട്ട് കാര്യമില്ല, ആ മഹാനാണേ ഇതുപോലെ ഒരു സ്വഭാവത്തിന് തുടക്കം കുറിച്ചത്. കുഞ്ഞുനാളിലെന്നോ ഒരു 'ഹെയ്ഡി' എന്ന കുസൃതിക്കുടുക്കയുടെ കഥ പറയുന്നൊരു ബുക്ക് കയ്യിൽ തന്നാരുന്നു തുടക്കം. (ഏറേ നാള് ഞാൻ കൊണ്ടു നടന്ന ഹെയ്ഡി കൂട്ടുകാർക്ക് വായിക്കാൻ കൊടുത്ത് കൈമറിഞ്ഞ് നഷ്ടമായത് ഇന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ജീവിതത്തിന്റെ ഒരേടാണ്.) ചങ്കിനെ നോക്കിയപ്പം പാവം എന്റെ പരാക്രമം കണ്ട് കണ്ണ് തള്ളിയിരിക്കയാണ്, (കെട്ടി കഴിഞ്ഞ് ആദ്യമായിട്ടാണേ ഇങ്ങനൊരു ഭാവമാറ്റം) അല്ല, എങ്ങനെ കണ്ണുതള്ളാണ്ടിരിക്കും അമ്മാതിരി ആക്രാന്തമല്ലേ എനിക്ക് ബുക്കുകളോട്., പ്രത്യേകിച്ച് ടോട്ടോചാനോട്.
ടോട്ടോചാൻ ഇത്ര പ്രിയപ്പെട്ടതാവാനുള്ള മൂലകാരണവും ഒരു സംഭവബഹുലമായ യാത്രയാർന്നു. ഒരു ഒന്നൊന്നര രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാനൊരു പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പം നമ്മുടെയൊരു സീനിയർ ചേച്ചിയെ കണ്ടുമുട്ടി. ഒറ്റയ്ക്ക് തിരിച്ച് പോവാനിരുന്ന എനിക്ക് ആ ചേച്ചി ഒരു ലിഫ്റ്റ് ഓഫർ ചെയ്തു, ഒരേ നാട്ടുകാരിയാണെ. കത്തി വെക്കാനൊരാളെ കിട്ടിയ സന്തോഷത്തിൽ (ട്രാഫിക്ക് ഓർത്തിട്ടും) ആദ്യം നിരസിച്ച ഓഫർ ഞാനങ്ങു സ്വീകരിച്ചു. ദങ്ങനെ ആ കാറിൽ ആ ചേച്ചിയോടും,ചേച്ചിടെ അപ്പയോടും, ഡ്രൈവർ ചേട്ടനോടുമൊപ്പം ഞാൻ യാത്ര തിരിച്ചു. ആദ്യം ഡീസന്റായി അപ്പയോട് വളരെ മിതമായി വർത്തമാനം പറഞ്ഞു തുടങ്ങിയ ഞാൻ പോകേ പോകേ ചേച്ചിയോട് കലപില സംസാരം ആയി. അപ്പ ഇടയ്ക്ക് കൂടെ കൂടി ചിരിച്ചും ബിസിനസ്സ് കാര്യങ്ങൾ ലാപ്പിൽ മെനഞ്ഞും വണ്ടിചേട്ടനോപ്പം മുന്നിൽ ഞങ്ങൾക്ക് ശല്യമാകാതെ ഇരുന്നു. പോകുന്ന വഴി ചേച്ചീടെ ഒരു കൂട്ടുകാരിയെയും പിക്ക് ചെയ്തു, എനിക്ക് ഒരു നല്ല എതിരാളി ആയേക്കും എന്ന് പേടിപ്പിക്കുന്ന പോലാർന്നു ആ ചേച്ചീടെ സംസാരം (എന്നാലും എന്റെത്രയും വരാത്തകൊണ്ട് ഞാൻ ദതങ്ങ് ക്ഷമിച്ചു) ദങ്ങനെ ഞങ്ങള് മൂന്നും ബഹളം വെച്ചോണ്ടിരിക്കുമ്പോഴാണ് എന്റെ തലക്കിട്ടൊരു കൊട്ട് കിട്ടിയത്, വേറാരുമല്ല, യാത്രയിലെ എന്റെ അജന്മശത്രുവായ വാള് വെപ്പ്. കക്ഷി ആരും കാണാതെ ഭീഷണി തുടങ്ങി, ഇനി അടങ്ങിയിരുന്നില്ലേൽ ഞാൻ പുറത്തോട്ട് ചാടും എന്നും പറഞ്ഞാണ് ഭീഷണി. പാവം ഞാൻ, മിണ്ടാതെയായി. (അതെങ്ങനാ പുള്ളി പറഞ്ഞാ പറഞ്ഞതാ, അനുഭവം ധാരാളമുണ്ടേ. കുറേ നാള് മുൻപ് വരെ എന്റെ സകല ട്രിപ്പുകളുടെയും ഫസ്റ്റ് ഡേ ഇങ്ങേര് കുളമാക്കും,അതിപ്പം ഞാനെന്തോ മുൻ കരുതൽ എടുത്താലും ദങ്ങനെ തന്നാ.) പെട്ടന്നുള്ള എന്റെ മാറ്റം കണ്ട് എല്ലാരും കാര്യമന്വേഷിച്ചു, ഞാൻ കാര്യം പറഞ്ഞപ്പം അവരെനിക്ക് സ്വസ്ഥമായി ഇരിക്കാൻ(വാള് വെക്കാനും ആവാം) സ്ഥലമൊപ്പിച്ചു തന്നു. ആ വണ്ടി ചേട്ടന്റെ പ്രാക്കാണോ എന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്നൊരു ബലമായ സംശയം ഇല്ലാതില്ല, അല്ല ദത് സംഭവിച്ചില്ലാരുന്നേൽ പുള്ളി മിക്കവാറും ഞങ്ങളെ രണ്ടിനേയും വഴിയിൽ ഇറക്കി വിട്ടേനേ, അമ്മാതിരി ബഹളമാർന്നു. ദങ്ങനെ ദയനീയ ഭാവത്തിൽ മിണ്ടാതിരുന്ന് യാത്ര ചെയ്യുമ്പം ചേച്ചിമാര് രണ്ടും കോളേജിലെ കുട്ടികളെ പറ്റിയായി സംസാരം, രണ്ടു പേരും ഒരേ കോളേജിലെ അധ്യാപികമാർ. ഇടക്ക് ഒരു വികൃതിക്കുട്ടിയിൽ സംസാരം ഉടക്കി, അവന്റെ കുരുത്തക്കേടുകൾ മാറ്റി മെരുക്കിയെടുക്കാൻ കൊബായാഷി മാസ്റ്റർ ആവേണ്ടി വരുമെന്നും മറ്റും പറഞ്ഞു. അവരുടെ സംസാരത്തിൽ നിന്നും കേട്ട കൊബായാഷി മാസ്റ്ററേം, ടോട്ടോചാനേം പറ്റി കൂടുതൽ അറിയാൻ ആഗ്രഹം തോന്നിയെങ്കിലും ശത്രു സമ്മതിച്ചില്ല, കക്ഷി രണ്ടു തവണ വണ്ടി നിർത്തിച്ച് നല്ലപോലെ വാള് വെച്ച് വണ്ടിച്ചേട്ടന് ചെറുതല്ലാത്ത ഒരു പണി കൊടുത്തു. (പാവം ചേച്ചി, അത് കഴിഞ്ഞ് ഇതുവരെ ആർക്കും ലിഫ്റ്റ് ഓഫർ ചെയ്തിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്). ദങ്ങനെ ഒരുവിധത്തിൽ വീട്ടിലെത്തിയ ഞാൻ പിറ്റേ ദിവസം ലീവെടുത്ത് ശത്രുവിനോടുള്ള പ്രതിഷേദം രേഖപ്പെടുത്തി.
അടുത്ത ദിവസം കോളേജിൽ എത്തിയ ഞാൻ ലൈബ്രറിയിലെത്തി ലൈബ്രേറിയനോട് പതിവ് കത്തിവെപ്പ് തുടരുന്ന സമയത്ത് മാസ്റ്ററും ടോട്ടോചാനും ചാടിവീണു. അപ്പോഴാണ് അതൊരു ബുക്ക് ആണെന്ന് അറിയുന്നത്, ഹോ കക്ഷി വായിച്ചിട്ടുണ്ടത്രേ. അല്ലേലും കക്ഷി വായിക്കാത്ത ബുക്കുകൾ കുറവാണ്, ഞാൻ എപ്പം ചെന്നാലും എതേലും ബുക്കിലാവും. ഒരു വല്ലാത്ത ആരാധനയാണ് ലൈബ്രേറിയനോട്, ചുമ്മാ ഇരുന്ന് ബുക്ക് വായിക്കാലോ, ആരും ഒന്നും പറയൂല, ജോലി തന്നെ അതല്ലെ. ഒരു പക്ഷേ ഞാനീ ടീച്ചറ് പട്ടം എന്നേലും ഉപേക്ഷിക്കുവാണേൽ തീർച്ചയായും ഏറ്റെടുക്കാൻ ആഗ്രഹിക്കുക ആ സ്ഥാനമാരിക്കും.( ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും ചുമ്മാ ആഗ്രഹിക്കാലോ.). ദങ്ങനെ ആ ബുക്കിനെപറ്റി ഞാൻ എനിക്കറിയാവുന്ന അത്യാവശ്യം എല്ലാ പുസ്തക പ്രാന്തൻമാരോടും ചോദിച്ചു. എല്ലാരും പണ്ടേ അത് വായിച്ചിട്ടുണ്ടത്രേ. ആ സ്ഥാനത്താണ് അതിനെപറ്റി ഒരക്ഷരം അറിയാത്ത ഞാൻ. അന്നേരമെങ്ങാനും ഭൂമി പിളർന്നിരുന്നെങ്കിൽ ഞാൻ അതിൽ എപ്പം ചാടിയെന്നു ചോദിച്ചേച്ചാലും മതി, അമ്മാതിരി മാനസികാവസ്ഥ. പിന്നെ കുറേ നാളുകൾ ബുക്ക് തിരക്കി അറിയാവുന്ന കടകളിലെല്ലാം കേറി ഇറങ്ങി, ചിലയിടത്ത് അത് ഇല്ലാന്നു പറഞ്ഞപ്പം മറ്റിടങ്ങളിൽ അതിന്റെ സ്‌റ്റോക്ക് തീർന്നു പോയതാത്രേ. അന്നേരമൊട്ട് ഓൺലൈനിൽ ബുക്ക് ചെയ്യുന്ന ബുദ്ധി നമ്മക്ക് പോയില്ല, അല്ലേലും അവശ്യമുള്ള സമയത്ത് കക്ഷി എന്റെടുത്തു വരാറില്ല. പിന്നെ കല്യാണബഹളത്തിൽ എല്ലാം മുങ്ങിപ്പോയി. അതൊക്കെ കഴിഞ്ഞാണ് ഈ ട്രെയിൻ യാത്ര.
എന്നെ നോക്കി കണ്ണ് തള്ളിയിരിക്കുന്ന ചങ്കിനെ ഇളിച്ചു കാണിച്ച്, കൂടെ മനസ്സിൽ തലവേദനെയും കൊഞ്ഞനം കുത്തി ഞാൻ വായന തുടങ്ങി (തലവേദനയും യാത്രകളിലെ എന്റെ വില്ലനാണ്, അപൂർവ്വമായി യാത്ര ചെയ്യാറുള്ള ട്രെയിനിലൊഴിച്ച് ബാക്കി ഒന്നിലും എന്നെ കക്ഷി വായിക്കാൻ സമ്മതിക്കാറില്ല, എങ്ങാനും വായിച്ചു പോയാൽ കക്ഷി അന്നേരം പ്രത്യക്ഷപ്പെടും, വില്ലന്റെ സ്വഭാവമറിയാവുന്ന കൊണ്ട് യാത്രയിൽ ഞാൻ വായിക്കാറേ ഇല്ല). ഒറ്റ ഇരുപ്പിന് കാൽ ഭാഗത്തോളം വായിച്ചു തീർന്നപ്പം അപ്പന്റെ നാടെത്തി. സാധാരണ ഇത്രയും ദൂരെയായതിൽ പരാതി പറയുന്ന ഞാൻ, കുറച്ചൂടെ ദൂരെ ആയിരുന്നെങ്കിൽ എന്ന് വെറുതേ ആശിച്ചുപോയി, അത്രകണ്ട് ടോട്ടോചാനെയും അവളുടെ കുസൃതിത്തരങ്ങളേയും ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. അതിലേറെ അവളുടെ അമ്മയോടും മാസ്റ്ററോടും ഒരു ബഹുമാനവും തോന്നി, സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു കുട്ടിയെ എത്ര സമചിത്തതോടെയാണ് രണ്ടു പേരും കൈകാര്യം ചെയ്തിരിക്കുന്നത്.

അങ്ങനെ കസിൻസുമായുള്ള രണ്ടു ദിവസത്തെ ആഘോഷം കഴിഞ്ഞ് തിരിച്ച് പോന്നപ്പം എന്റെ കൈയ്യിരുപ്പ് (സംസാരം ആണ് ഉദ്ദേശിച്ചത്,അതിനൊരു അവസാനമില്ലല്ലോ) കാരണം പോരാനിരുന്ന ട്രെയിൻ പോയതിനാൽ കിട്ടിയതിന് കേറി പോരേണ്ടി വന്നു. വായിക്കാൻ വച്ച ബുക്ക് എടുത്തൊന്നു പിടിക്കാൻ പോയിട്ട് മര്യദയ്ക്കൊന്ന് നിക്കാൻ ഇടയില്ലാത്തത്രേം തിരക്കാർന്നു വണ്ടിയിൽ. നാട്ടിലേക്ക് ജോലി തേടി ഇറങ്ങിയ ബംഗാളികളാരുന്നു ആ ബോഗിയിൽ നിറയെ, കുറേ കഴിഞ്ഞ് അവരുടെ കാരുണ്യം കൊണ്ട് ഇരിക്കാൻ സീറ്റ് കിട്ടി. പക്ഷേ അന്നേരം എങ്ങനേലും ഒന്നു വീട്ടിലെത്തിയാ മതിയെന്നാരുന്നു, അത്രക്ക് മടുത്തു. അങ്ങനെ യാത്ര ചെയ്ത് പോരുമ്പം, പോയ വഴിയിൽ അപ്പനെ ട്രെയിനിൽ പിക്ക് ചെയ്തപ്പോലെ തന്നെ ഡ്രോപ്പും ചെയ്ത് ഞാനും ചങ്കും വീട്ടിലേക്ക് പോന്നു.
വീട്ടിലെ(ചങ്കിന്റെ വീട് ഇപ്പം എന്റേം) നിലനിൽപ്പിനായി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള യുദ്ധം നടക്കുന്നത് കൊണ്ട് അവിടെ വായനക്ക് അധികം സമയം കിട്ടാറില്ല. എങ്ങാനും സമയം കണ്ടെത്തിയാൽ അവിടുള്ള ഒന്നരവയസ്സുകാരി വാവാസ് വായിക്കാൻ കൂട്ടിനെത്തും. വാവാസിന്റെ വായന എന്റെ കൂടെ കോളേജിൽ പഠിച്ച ഒരു സുഹൃത്ത് ഫൈനൽ എക്സാമിന് പഠിക്കുന്ന പോലാ, എക്സാമിന്റെ അന്ന് അവളുടെ പുസ്തകത്തിൽ ആവശ്യമുള്ള പേജുകളൊന്നും കാണൂല, കാര്യം എന്താന്ന് വച്ചാ അവൾക്ക് പഠിച്ചു കഴിഞ്ഞ ഭാഗങ്ങൾ കീറിക്കളയുന്ന ഒരു വിചിത്ര സ്വഭാവമുണ്ട്.(എന്തിനാണാവോ, വീണ്ടും പഠിക്കേണ്ടി വരൂന്ന് പേടിച്ചിട്ടാണോ, ആവോ?) അവൾടെ പിൻഗാമി ആണെന്ന് തോന്നുന്നു വാവാസ്, ഇവളും വായിച്ചു കഴിഞ്ഞാ അപ്പം തന്നെ അതങ്ങ് ചപ്രം ചിപ്രം കീറിക്കളയും. അതുകൊണ്ട് തന്നെ എന്റെ ബുക്കുകളൊന്നും തന്നെ ലവൾക്ക് വായിക്കാൻ കൊടുക്കാറുമില്ല, ലവൾടെ കണ്ണെത്തും ദൂരത്ത് വെക്കാറുമില്ല. ദങ്ങനെ പല കാരണങ്ങൾ ( ഇടയ്ക്ക് വേറെ ബുക്കുകളും വായിച്ചിരുന്നു) മൂലം മാസങ്ങൾ കടന്നുപോയി. കഴിഞ്ഞ ദിവസം വീണ്ടും ഞാനാ ബുക്കെടുത്തു, വീട്ടിലായകൊണ്ട് ആരുടേയും ശല്യമില്ലാതെ വായിച്ചു തീർത്തു. ആദ്യമായാണ് ഒരു ബുക്ക് വായന തുടങ്ങി ഇത്ര നാളുകൾ കൊണ്ട് തീർക്കുന്നത്. സാധാരണ തുടങ്ങി കിട്ടാനാ പ്രയാസം, സ്റ്റാർട്ടിങ്ങ് ട്രബിൾ ആവോളമുണ്ടേ. തുടങ്ങി കിട്ടിയാൽ രണ്ടുദിവസം, കൂടിപോയാൽ ഒരാഴ്ച്ച, അതാണ് ശീലം, എല്ലാം തിരുത്തി കുറിച്ച ഒരു വായന.
ടോട്ടോചാൻ എന്ന യൂനിസെഫിന്റെ (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്) ഗുഡ്‌വിൽ അംബാസിഡറായ തെത് സുകോ കുറോയാനഗി താൻ പഠിച്ച റ്റോമോ എന്ന വിദ്യാലയത്തെക്കുറിച്ചും (ഇപ്പോൾ നിലവിലില്ല) ആ വിസ്മയവിദ്യാലയം സ്ഥാപിച്ച അവിടുത്തെ ഹെഡ്മാസ്റ്ററായ സൊസാകു കൊബായാഷി മാസ്റ്ററെക്കുറിച്ചുമുള്ള ഓർമ്മകളാണ് ഈ ബുക്കിൽ പങ്കുവെക്കുന്നത്. റ്റോമോയിൽ അധ്യാപിക ആവാൻ കൊതിച്ച ടോട്ടോചാന് അത് സാധിക്കാത്തതിനാൽ, അവിടുത്തെ വിദ്യാഭാസരീതികളെ കുട്ടികളുമായി ഇടപെഴുകുന്ന ഓരോരുത്തരിലേക്കും എത്തിക്കാനാണ് ഈ ബുക്കിലൂടെ ശ്രമിച്ചിരിക്കുന്നത്.
ഏറേ ഇഷ്ടപെടുന്ന രണ്ട് ഹിന്ദി സിനിമകളാണ് താരേ സമീൻ പർ, 3 ഇഡിയട്ട്സ്, ഇതിൽ രണ്ടിലും അമീർ ഖാൻ ചെയ്ത അധ്യാപക കഥാപാത്രങ്ങളോട് ബഹുമാനം കലർന്ന വല്ലാത്തൊരു അരാധനയാണ്., അവരോടൊപ്പമോ അതിലേറെയോ കൊബായാഷി മാസ്റ്ററും മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു. ഒരുപക്ഷേ ആ രണ്ടു യാത്രകളും എന്റെ ജീവിതത്തിൽ സംഭവിച്ചില്ലാരുന്നുവെങ്കിൽ ശ്രദ്ധേയനായ കവി അൻവർ അലി പരിഭാഷപെടുത്തിയ (ജാപ്പനീസ് ഭാഷയിൽ നിന്നും) ടോട്ടോ-ചാൻ , ജനാലയ്ക്കരികിലെ വികൃതിക്കുട്ടി , എന്റെ കയ്യിൽ എത്തില്ലാരുന്നു.
ഹവർസ
ഹവർസ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക