Slider

നിന്റെ ഹൃദയത്തിനുള്ളിൽ

0
നിന്റെ ഹൃദയത്തിനുള്ളിൽ ഞാൻ ജീവിക്കുന്നത് കൊണ്ടാണ് അത് കൂടുതൽ വേദനിക്കുന്നത്
കാരണം എനിക്ക് കൂടി വേണ്ടി മിടിക്കുകയല്ലേ അത് ?
നിന്റെ കണ്ണിനുള്ളിൽ ഞാൻ ഉള്ളത് കൊണ്ടാണ് അത് ഇടയ്ക്കിടെ നിറയുന്നത്
എന്തെന്നോ എന്റെ സ്വപ്ന പായ്‌വഞ്ചികൾ
നീന്തുന്നതിനു ജലം വേണ്ടേ ?
നിന്റെ നിശ്വാസക്കാറ്റിൽ ഞാൻ ഉള്ളത്കൊണ്ടാണ് ശ്വാസത്തിന്റെ ഊഷ്മാവ് ഉയരുന്നത്.....എനിക്കുള്ള വായുവും
കൂടിയല്ലേ നീ ശ്വസിക്കുന്നത് ?
നിന്റെ ചുണ്ടുകൾക്കിടയിലാണെന്റെ
പ്രാണൻ എന്ന് ചൊല്ലുന്നുന്നതെന്തെന്നോ
ഞാൻ നിൻ നേർത്ത ചുംബനത്തിനു
തടവുകാരിയായിപ്പോയിരിക്കുന്നു
പ്രിയനേ മരണത്തിന്റെ തണുത്ത പുതപ്പ്
എന്നെ മൂടുമ്പോളും നീ തന്ന സ്നേഹം ആയിരിക്കും എന്റെ ഉൾച്ചൂട്
ആത്മാവ് ഒരു പക്ഷിയായി പറന്നു പോകുമ്പോളും എന്റെ ശേഷിപ്പുകൾ
നിന്റെ നെഞ്ചിൽ ഞാൻ തന്ന അടയാളമായി
എന്റെ മുഖം പതിഞ്ഞതിന് അടയാളമായി
വീണു കിടപ്പുണ്ടാവും
ദൂരെ ഒരു മലഞ്ചെരുവിൽ നിന്നെയും കാത്തു
ഞാൻ ഉണ്ടാവുമെന്ന് ആ ശേഷിപ്പുകൾ
നിന്നെ ഓർമിപ്പിച്ചു കൊണ്ടേയിരിക്കും

Ammu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo