ഉത്രാടപ്പാച്ചില്‍
________________
ഇഞ്ചിക്കാട് ഗ്രാമത്തില്‍ ഉത്രാടനാളിലെ ഓട്ടമത്സരം വെറുമൊരു മത്സരമല്ല, നാലുദേശക്കാര്‍ക്കും അത് അഭിമാനപോരാട്ടമാണ്. വൃശ്ചികത്തിലെ പാലക്കൊമ്പ്, ചെറിയാറാട്ടിന് കെട്ടുകുതിര, വലിയാറാട്ടിന് ഇണക്കാള- ഇതൊക്കെ ചാക്ക്യന്‍കാവിലെ ഭഗവതിയ്ക്ക് എഴുന്നള്ളിക്കാനുള്ള അവകാശം ഓട്ടമത്സരത്തില്‍ വിജയിക്കുന്ന ദേശത്തിനാണ്. കൂടാതെ പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റുന്നതും വിജയീദേശംതന്നെ. അതില്‍ ചിലര്‍ക്കൊക്കെ ചെറിയ മുറുമുറുപ്പുണ്ട്. തെച്ചിക്കോട് രാമചന്ദ്രനേയും പാമ്പാടി രാജനേയുമൊക്കെ നോക്കുകുത്തികളാക്കി ഏതെങ്കിലുമൊരു പോത്തുംകുട്ടി തിടമ്പേറ്റി പോകുന്നതുകണ്ടാല്‍ ഏത് ആനപ്രേമിക്കാണ് സഹിക്കാന്‍ കഴിയുക? ആദ്യകാലങ്ങളില്‍ തലയെടുപ്പ് മത്സരമായിരുന്നു നടത്തിയിരുന്നത്. അപ്പോള്‍ പതിവായിരുന്ന വാക്കേറ്റവും കയ്യേറ്റവുമൊരിക്കല്‍ കത്തിക്കുത്തില്‍ കലാശിച്ചപ്പോള്‍, പോലീസും നാട്ടിലെ കാരണവന്‍മാരും ചേര്‍ന്നെടുത്ത തിരുമാനമാണിത്. ഉത്രാടനാളിലെ ഓട്ടമത്സരം!
കഴിഞ്ഞ പത്തുവര്‍ഷമായി തോല്‍വിയറിയാത്തവരാണ് വടക്കന്‍ദേശം. സ്ഥിരം മത്സരാര്‍ത്ഥി മാണിക്യന്‍ കാലൊടിഞ്ഞ് കിടപ്പിലായത് ഇക്കൊല്ലം ദേശത്തിനേറ്റ തിരിച്ചടിയാണ്. താരരാജാവിന്‍റെ കൂറ്റന്‍കട്ടൗട്ടറില്‍ പാലഭിഷേകം നടത്തുമ്പോള്‍ വീഴ്ചപറ്റിയതാണ്. എഫ്എം റേഡിയോയുടെ ആന്‍റീന പോലെ വലതുകാല്‍ മേല്‍പ്പോട്ടുവച്ചാണ് കിടപ്പ്. ദേശക്കാരുടെ പ്രിയങ്കരനാണെങ്കിലും, ആരും മാണിക്യനെ കാണാന്‍പോയില്ല. ആ കിടപ്പുകണ്ട് പെറ്റതള്ളപോലും ചിരിച്ചുപോയത്രേ....! വീണുകിടക്കുന്നവനെനോക്കി ചിരിച്ചുനോവിക്കാനായി എന്തിനുപോകണം? അക്കാരണംകൊണ്ടുതന്നെ പരിശീലകന്‍ റിട്ടയേര്‍ഡ് എസ്ഐ കണ്ണപ്പന്‍സാറും അവനെ കാണാന്‍പോയില്ല.
ഇക്കൊല്ലം ആരെ മത്സരിപ്പിക്കും? മാണിക്യന്‍റെ വീഴ്ച കണ്ണപ്പന്‍സാറെ തെല്ലൊന്നുമല്ല കുഴക്കിയത്. യുപി സ്ക്കൂളിലെ ഡ്രില്‍മാസ്റ്ററാണ് ദേശക്കാര്‍ കണ്ടുവച്ച പുതിയ ഓട്ടക്കാരന്‍. പവറും പത്രാസുമൊക്കെ ഉണ്ടെങ്കിലും അങ്ങേരുടെ ഓട്ടത്തിനൊരു 'ഡബ്ലിയു' ശൈലിയാണ്. ആ ശൈലി ചേരുക അവിട്ടംനാളിലെ പുലികളിക്കാണ്. അതുകൊണ്ടുതന്നെ കണ്ണപ്പന്‍സാറിന് താല്‍പര്യം വിക്രമനെ ഓടിക്കാനാണ്.
കള്ളവാറ്റുകാരന്‍ വിക്രമന്‍..!!
ദേശക്കാര്‍ ഒന്നടങ്കം നെറ്റിചുളിച്ചു. പക്ഷേ കണ്ണപ്പന്‍സാറിന് വിക്രമന്‍റെകഴിവില്‍ വിശ്വാസമുണ്ട്. സര്‍വീസിലിരിക്കുമ്പോള്‍ വിക്രമന്‍റെ ഒാട്ടം ഒരുപാടുകണ്ടിട്ടുണ്ട്. ഇടവഴികളിലൂടെ.... കാട്ടിലൂടെ..... മലഞ്ചെരുവുകളിലൂടെ.....
എന്നെങ്കിലും അവനെ പിടികൂടാന്‍ സാദിച്ചിട്ടുണ്ടോ? ഇല്ല! കാരണം വിക്രമന്‍ ഓടുകയല്ല, പറക്കുകയാണ് ചെയ്യാറ്. ട്രാക്കിലും ആ പ്രകടനം കാഴ്ചവെച്ചാല്‍ വിജയം സുനിശ്ചിതം. വിക്രമന്‍റെ വിജയത്തിന് നൂറുശതമാനം ഗ്യാരണ്ടിനല്‍കി കണ്ണപ്പന്‍സാര്‍ ദേശക്കാരെകൊണ്ട് സമ്മതം മൂളിച്ചു.
പൂരാടം നാളിലെ പ്രദര്‍ശനമത്സരം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അപ്രതീക്ഷിതമായി തകിടംമറിഞ്ഞു. വിക്രമന്‍ നാലില്‍ നാലാമനായിമാറി! തെക്കന്‍ദേശത്തിന്‍റെ ഓട്ടക്കാരന്‍, ശങ്കുണ്ണ്യാരുടെ കൊച്ചുമോന്‍ ബോംബേവാല ജിത്തുവാണ് ഒന്നാമനായത്. കൊച്ചുമോന്‍ അന്തര്‍ദേശീയ ഓട്ടക്കാരനാണെന്ന ശങ്കുണ്ണ്യാരുടെ വാദം ശരിവക്കുന്നതായിരുന്നു ജിത്തുവിന്‍റെ പ്രകടനം. ചീറ്റപ്പുലി കണക്കെയുള്ള അവന്‍റെ പാച്ചിലിന്, ജനങ്ങള്‍ ദേശംമറന്ന് കരഘോഷങ്ങള്‍ നല്‍കി.

"ജിത്തൂട്ടന്‍ ഇന്‍റര്‍നാഷണലാടാ.. കണ്ട കള്ളവാറ്റുകാരൊക്കെ മുട്ടാന്‍വന്നാല്‍ എട്ടുനിലയില്‍പൊട്ടിക്കും."
തെളിവിനായി മടിക്കുത്തില്‍ കൊണ്ടുനടക്കുന്ന ഇംഗ്ലീഷ് പത്രത്തിന്‍റെ ക്കട്ടിംഗ് ഉയര്‍ത്തിക്കാണിച്ച് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ശങ്കുണ്ണ്യാര്‍ക്കുപുറകെ മറ്റുപലരും വിക്രമനെ വ്യക്തിപരമായി ആക്ഷേപിച്ചു. അപമാനഭാരത്താല്‍ കൊച്ചുകുട്ടികളെപ്പോലെ 'ങീ...ങി...' കരഞ്ഞുകൊണ്ടാണ് വിക്രമന്‍ വീട്ടില്‍പോയത്.
അപ്രതീക്ഷിത തോല്‍വി വടക്കന്‍ദേശത്തെ യുവാക്കളുടെ മാനസികനില തെറ്റിച്ചു. അവരൊന്നടങ്കം കണ്ണപ്പന്‍സാറിനുനേരെ തിരിഞ്ഞു. എല്ലാവരുംചേര്‍ന്ന് അലക്കിപ്പിഴിഞ്ഞ് കുടഞ്ഞുണക്കി തേച്ചൊട്ടിക്കുമെന്ന ഘട്ടംവന്നപ്പോള്‍ അയാളൊരടവിറക്കി.

"ഷട്ടപ്പ്! കഴിഞ്ഞത് ഉത്രാടപ്പാച്ചിലല്ല, പ്രദര്‍ശനമത്സരമാണ്. വെറുമൊരു പ്രദര്‍ശനമത്സരം! ഉത്രാടപ്പാച്ചിലില്‍ ജയിക്കുന്നത് വടക്കന്‍ദേശമായിരിക്കും!"
അതുകേട്ട് സകലരും നിശബ്ദരായെങ്കിലും, കണ്ണപ്പന്‍സാറക്കുനേരെ ഒരു ചൂണ്ടുവിരല്‍വന്ന് ഒന്നോര്‍മ്മിപ്പിച്ചു.
"ദേശം തോറ്റുപോയാല്‍.... മുട്ടിന്‍റെ ചിരട്ട നാലുപീസാക്കി അണ്ണാക്കില്‍ തിരുകും!"
ചിരട്ട നാലുപീസാക്കുന്നതിലല്ല, അത് അണ്ണാക്കില്‍ തിരുകുന്നത് ഓര്‍ത്തപ്പോള്‍ കണ്ണപ്പന്‍സാര്‍ക്ക് ഒരുവല്ലായ്മതോന്നി. യുവത്വത്തിന്‍റെ അതിപ്രസരം ഉത്താലുവിന്‍റേതാണ് ആ മുന്നറിയിപ്പെന്നുകൂടി ഓര്‍ക്കണം. അവന്‍ എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. നിക്കറിടാത്ത പ്രായത്തില്‍ അവനെയൊരുപാട് എടുത്തുനടന്നിട്ടുണ്ട്.
എന്നിട്ടും അവന്‍.....
പലതുമോര്‍ത്തപ്പോള്‍ കണ്ണപ്പന്‍സാര്‍ കരച്ചിലിന്‍റെ വക്കത്തെത്തി. കരയണോ വേണ്ടയോയെന്ന് ശങ്കിച്ചുനില്‍ക്കുമ്പോഴാണ് മിന്നല്‍പോലെ ഒരു ബുദ്ധിയുദിച്ചത്. വടക്കന്‍ദേശത്തെ വിജയത്തിലെത്തിക്കാന്‍പോന്ന അഡാര്‍ ഐറ്റം ഐഡിയയായിരുന്നു അത്. വിക്രമനേയും ഉത്താലുവിനേയും നേരില്‍കണ്ട് സംസാരിച്ചശേഷം കണ്ണപ്പന്‍സാര്‍ വീട്ടിലേക്ക് നടന്നു. സന്തോഷം അടക്കാനാവാതെ 'ച്ചാംചക്ക ച്ചോംചക്ക' താളത്തിന് ചുവടുവച്ചു.
കുളിച്ചൊരുങ്ങി പോലീസ് വേഷത്തില്‍ പടികടന്നുപോകുന്ന കണ്ണപ്പന്‍സാറെനോക്കി ഭാര്യ അന്തംവിട്ടുനിന്നു. ഇഞ്ചിക്കാട് ഹൈസ്ക്കുള്‍ ഗ്രൗണ്ട് ഉത്രാടപ്പാച്ചിലിനായി ഒരുങ്ങിയിരിക്കുന്നു. ഉത്രാളിപൂരത്തിന്‍റെ വെടിക്കെട്ടിനെന്നപോലെ ജനങ്ങള്‍ അക്ഷമയോടെ കൂട്ടംകൂടിനില്‍ക്കുന്നു. തെക്കന്‍ദേശത്തിന്‍റെ വിജയമുറപ്പിച്ച മട്ടിലാണ് പലരുടേയും സംസാരം. കിഴക്കുപടിഞ്ഞാറന്‍ ദേശങ്ങളെ എഴുതിത്തള്ളാനാവില്ലെന്ന് മറ്റുചിലര്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വിക്രമന്‍റെ വടക്കന്‍ദേശം ചിത്രത്തിലേയില്ല.

"പ്രദര്‍ശനമത്സരത്തിലെ പരിഹാസങ്ങള്‍ക്ക് പ്രതികാരമായി വിക്രമന്‍ ഭാരംചുമന്ന് ഓടിജയിക്കും!"
വെള്ളംനിറച്ച പത്തിന്‍റെ കന്നാസ് ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഉത്താലു പറഞ്ഞു. അതുകേട്ട് ജനക്കൂട്ടത്തില്‍നിന്നും കൂവലും പൊട്ടിച്ചിരിയും കയ്യടികളുമുയര്‍ന്നു. വിക്രമന്‍റെ തലയിലേക്ക് കന്നാസ് വച്ചുകൊടുക്കുമ്പോള്‍ ഉത്താലു ചെവിയിലടക്കം പറഞ്ഞു.
"കത്തിച്ചാല്‍ കത്തണ സാധനാണ്! പിടുത്തം കൊടുക്കരുത്! "
വണ്‍ ടു ത്രീ ഗോ.... ഓട്ടം തുടങ്ങി.
''ഡാ വിക്രമാ അവിടെനിക്കടാ
ഡാ വിക്രമാ അവിടെനിക്കടാ"
ഡാ വിക്രമാ അവിടെനിക്കടാ"
ട്രാക്കിനു സമാന്തരമായി ലാത്തിവീശികൊണ്ട് കണ്ണപ്പന്‍സാര്‍ പുറകേയും ഒാടി.
കിഴക്കിനേയും പടിഞ്ഞാറിനേയും പിന്തള്ളി, തെക്കിന്‍റെ അന്താരാഷ്ട്രതാരത്തെ കടത്തിവെട്ടി വിക്രമന്‍ ഒന്നാമനായി!
പത്തിന്‍റെ കന്നാസ് തലയിലും പുറകിലൊരു പോലീസുമുണ്ടെങ്കില്‍ വിക്രമനെ ഓടിത്തോല്‍പ്പിക്കാന്‍ ഈ ഭൂതലത്തിലാരുമില്ലെന്ന സത്യം ഒരിക്കല്‍കൂടി പുലര്‍ന്നു. വടക്കന്‍ദേശത്തിന്‍റെ ആഘോഷത്തിമര്‍പ്പുകള്‍ക്കിടയില്‍ ശങ്കുണ്ണ്യാര് കൊച്ചുമകനേയുംകൊണ്ട് കണ്ടംവഴി ഓടിരക്ഷപ്പെട്ടു.
അണ്ട്രോയറ് കാണാത്തരീതിയില്‍ മുണ്ടുമടക്കിക്കുത്തിയ വിക്രമനെകണ്ട് നാട്ടുകാര്‍ അത്ഭുതപ്പെട്ടു. അത് നേര്‍പാതയിലേക്കുള്ള അവന്‍റെ ചുവടുമാറ്റത്തിന്‍റെ ലക്ഷണമാണെന്ന് വിദക്ദ്ധര്‍ വിലയിരുത്തി. അഭിനന്ദനങ്ങളറിയിച്ച് ദേശക്കാര്‍ സ്ഥാപിച്ച ഫ്ലക്സ്ബോഡിനുമുന്നില്‍ വിക്രമന്‍ ആനന്ദംകൊണ്ടു. അതേസമയം ഡ്രില്‍മാസ്റ്റര്‍ക്ക് പുലിക്കളിയിലെ പുതുപുത്തന്‍ സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു നമ്മുടെ കണ്ണപ്പന്‍സാര്‍.
_____________________________________________
ramesh parapurath

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക