ഹിജഡ..........
ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ശ്രീ.സിദ്ധാർത്ഥൻ പൂന്തോട്ടത്തിൻ്റെ ഹിജഡ എന്ന നോവലിന്.....മൂന്നാം ലിംഗക്കാരുടെ വേദനയും പ്രതിഷേധങ്ങളും മനോവികാരങ്ങളും അതി മനോഹരമായി ചിത്രീകരിച്ച ഹിജഡ മലയാള സാഹിത്യത്തിന് ഒരു മുതൽ കൂട്ട് തന്നെയാണെന്ന് എല്ലാ ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.... ഈ മാസം ഇരുപതിന് കോഴിക്കോട് ദർബാർ ഹാളിൽ വെച്ച് ബഹുമാന്യ സാംസ്കാരിക മന്ത്രി അവാർഡ് വിതരണം ചെയ്യും......
പക്ഷെ ആരാണീ സിദ്ധാർത്ഥൻ പൂന്തോട്ടം?ഇതുവരെ വെളിച്ചത് വരാത്ത ആ എഴുത്തുകാരനെ ആരും ഇതുവരെ കണ്ടിട്ടില്ല....എന്തിനാണ് അയാൾ ഒളിച്ചിരിക്കുന്നത്?ആർക്കും പിടികൊടുക്കാതെ എന്തിനാണ് ഇങ്ങനെ അയാൾ മാറി നില്ക്കുന്നത്?ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ....
............................................................
സ്ഥലം:കോഴിക്കോട് ദർബാർ ഹാൾ
പ്രമുഖ വ്യക്തികൾ എല്ലാം എത്തി ചേർന്നു....എല്ലാവരും അയാളെ കാത്തിരിക്കുന്നു... സിദ്ധാർത്ഥൻ പൂന്തോട്ടത്തെ...സ്വാഗത പ്രാസംഗികൻ പറഞ്ഞു തുടങ്ങി.....

"ഇവിടെ ഈ ചടങ്ങിൽ എത്തി ചേർന്ന ഏവർക്കും സ്വാഗതം.... പക്ഷെ ഇനിയും അവാർഡ് വാങ്ങേണ്ട ആൾ ഇവിടെ എത്തിയിട്ടില്ല...എന്തിനാണ് അയാൾ മറഞ്ഞിരിക്കുന്നത് എന്ന് ഉത്തരം കിട്ടാത്ത ചോദ്യമാണ്....പ്രിയ സിദ്ധാർത്ഥൻ നിങ്ങളീ ആൾക്കൂട്ടത്തിനിടയിൽ എവിടെയോ ഉണ്ടെന്ന് തോന്നുന്നു... നിങ്ങളുടെ ഒളിച്ചു കളി മതിയാക്കുക...നിങ്ങൾ എഴുതിയ ഒരു പുസ്തകത്തിലും നിങ്ങളുടെ മുഖമില്ല....ഇത്ര മികച്ചൊരു സൃഷ്ടി നിങ്ങൾ നടത്തിയിട്ടും നിങ്ങൾ എന്തിന് മറഞ്ഞിരിക്കുന്നു?"...
ആൾക്കൂട്ടത്തിൽ നിന്നും സ്ത്രീ വേഷധാരിയായ ഒരാൾ എഴുന്നേറ്റു... ഏവരുടെയും ശ്രദ്ധ അവരിലേക്കാണ്....അവരൊരു മൂന്നാം ലിംഗക്കാരിയായിരുന്നു....അവർ പതുക്കെ സ്റ്റേജിലേക്ക് കയറി....
"നമസ്കാരം... നിങ്ങൾ എല്ലാവരും സിദ്ധാർത്ഥനെ കാത്തിരിക്കുകയാണെന്ന് അറിയാം... സിദ്ധാർത്ഥൻ വരും....അതിന് മുമ്പ് എനിക്ക് അല്പ സമയം തരണം....സിദ്ധാർത്ഥൻ്റെ അനുമതിയോടെയാണ് ഞാൻ സംസാരിക്കുന്നത്.....കാരണം ഈ നോവലിലെ ആ കഥാപാത്രം ഞാനാണ്....എൻ്റെ കഥയാണ് സിദ്ധാർത്ഥൻ എഴുതിയത്....ഇവിടെ കൂടിയിരുന്ന നിങ്ങളോട് ഒരു ചോദ്യം
ഞാൻ ആണോ അതോ പെണ്ണോ?....ആണും പെണ്ണും കെട്ടത് അല്ലേ!!!....ഞാനീ വാക്ക് ആദ്യമായി കേൾക്കുന്നത് എൻ്റെ ഏഴാം വയസ്സിലാണ്....അതും സ്വന്തം അച്ഛൻ്റെ നാവിൽ നിന്നും....നാലഞ്ച് വയസ്സ് വരെ ഞാനുമൊരു ആൺകുട്ടി ആയിരുന്നു.... ഞാൻ ജനിച്ചതിന് ശേഷമാണ് വീട്ടിൽ ഐശ്വര്യമുണ്ടായതെന്ന് പറഞ്ഞ് നടന്നിരുന്ന അച്ഛന് ഞാനൊരു അശ്രീകരമായി.....എന്നിലെ മാറ്റങ്ങൾ ഞാൻ പതുക്കെ അറിയാൻ തുടങ്ങി...നാട്ടുക്കാർക്ക് ഒരു പരിഹാസ കഥാപാത്രമായി.... ഏട്ടനും അനിയത്തിക്കും ഞാനൊരു ബാധ്യതയായി.....അതിനിടയിലും നിശബ്ദയായി കരയുന്ന അമ്മയെ ഞാൻ കാണാതിരുന്നില്ല.....ഒരു രാത്രി അമ്മയോട് അച്ഛൻ പറയുന്നത് ഞാൻ വ്യക്തമായി കേട്ടു....
'ആ അശ്രീകരം കാരണം എൻ്റെ ബിസിനസ് തകർന്നു... നിനക്കതിനെ ചോറിൽ വിഷം കൊടുത്ത് കൊന്നൂടായിരുന്നോ ഭവാനി'....അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല....രാവിലെ എല്ലാവരും എഴുന്നേല്ക്കുന്നതിന് മുമ്പേ....ആരോടും ഒന്നും പറയാതെ വെറും പത്ത് വയസ്സു മാത്രമുള്ള ഞാനാ വീട് വിട്ടിറങ്ങി..... എങ്ങോട്ട് പോകണമെന്നറിയില്ല....റെയിൽവേ സ്റ്റേഷനിൽ ചെന്ന് ആദ്യം കണ്ട ട്രെയിനിൽ കയറി.....കള്ളവണ്ടി കയറുകയാണെന്നോ ടിക്കറ്റ് എടുക്കണമോ എന്ന് പോലും അറിയില്ല...ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഭയങ്കര വിശപ്പ്...പുറത്തിറങ്ങി പലരോടും ഭക്ഷണത്തിനായി കെഞ്ചി....ആരും തന്നില്ല...എല്ലാവരും അടിച്ചോടിച്ചു.... അന്നേരമാണ് കുറച്ച് പേർ പാട്ടും പാടി കൊണ്ട് അങ്ങോട്ട് വന്നത്....അവരും എന്നെ പോലെയായിരുന്നു....നിങ്ങളുടെ ഭാഷയിൽ ഹിജഡകൾ....അവർ എന്നെയും കൂട്ടത്തിൽ കൂട്ടി....സ്നേഹിക്കാൻ മാത്രം അറിയാവുന്നവർ....എന്താണ് സ്നേഹം എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു...ആർക്കെങ്കിലും ഒരാപത്ത് വന്നാൽ എല്ലാവരും ഒന്നിച്ചു നിന്നതിനെ നേരിടും....ജീവിക്കാൻ വേണ്ടി ലൈംഗിക തൊഴിൽ എടുക്കാൻ വിധിക്കപ്പെട്ടവർ....ഈ ഞാനും അതിലൊരാളാണ്....യാചന ഞങ്ങൾക്ക് ശീലമില്ല...വിജയവാഡ വഴി പോകുന്ന ട്രെയിനുകൾ ഞങ്ങളുടെ വിഹാരകേന്ദ്രങ്ങളായി.....അതിലെ യാത്രിക്കരോട് നിർബന്ധിത പണപിരിവ് നടത്തി...ചിലർ ഉറക്കം നടിക്കും....അവരെ ഉണർത്താനുള്ള വഴി ഞങ്ങൾക്കറിയാം.... കാരണം ഞങ്ങൾക്കും ജീവിക്കണം....ഞങ്ങളിൽ ബഹുഭൂരിപക്ഷവും എന്നെ പോലെ വീട് വിട്ട് ഇറങ്ങി വന്നവർ.....ഞങ്ങൾക്ക് നിങ്ങളെല്ലാവരും കൂടി ഒരു പേര് കല്പിച്ചു തന്നു...ഹിജഡ.....നിങ്ങൾ ഞങ്ങളെ കളിയാക്കി വിളിച്ചു....പക്ഷെ നിങ്ങളിലാരെങ്കിലും ഞങ്ങളുടെ വേദന കണ്ടിട്ടുണ്ടോ?ഞങ്ങളെ അറിഞ്ഞിട്ടുണ്ടോ?ഞങ്ങൾക്കൊരു അസുഖം വന്നാൽ നല്ല ചിക്തിസ കിട്ടുന്ന ആശുപത്രികൾ ഉണ്ടോ?......ഇല്ല എന്ന് തന്നെയാണ് ഉത്തരം.....
അതിനിടയിലാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്...റാം മോഹൻ ചൗധരി.... ആക്റ്റിവിസ്റ്റും എഴുത്തുക്കാരനുമായ കൊൽക്കത്തയിലെ നാടക പ്രവർത്തകൻ.....ഞങ്ങളെ പറ്റി ഒരു പഠനം നടത്താൻ വേണ്ടി വന്നതാണ്....അദ്ദേഹം ഞങ്ങൾക്ക് നല്ല വിദ്യാഭ്യാസം തരുവാൻ പ്രയത്നിച്ചു...നല്ല നല്ല പുസ്തകങ്ങൾ വായിക്കാൻ തന്നു....ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറഞ്ഞു തന്നു.....ഞങ്ങൾക്ക് വേണ്ടി ഭരണക്കൂടങ്ങളുമായി കലഹത്തിൽ ഏർപ്പെട്ടു....അദ്ദേഹമായിരുന്നു എന്നിലൊരു എഴുത്തുകാരിയുണ്ടെന്ന് ആദ്യമായി പറഞ്ഞത്....ഒടുവിൽ ഒരുനാൾ വിജയവാഡയിലേ ഒരു പീടിക കോലായിൽ ഏതോ സാമൂഹ്യ വിരുദ്ധരുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച് വീണ ആ നല്ല കമ്മ്യൂണിസ്റ്റ്ക്കാരൻ്റെ മരണത്തെ കുറിച്ച് അന്വേഷിക്കാനോ അനുശോചിക്കാനോ ആരും ഉണ്ടായിരുന്നില്ല... അദ്ദേഹത്തിന് വേണ്ടി കരയാൻ ലോകം പുറന്തള്ളിയ മനുഷ്യരല്ലാത്ത മനുഷ്യരെ പോലെ ജീവിക്കുന്ന ഞങ്ങൾ കുറച്ച് പേർ മാത്രം.....
ഞാൻ എഴുതിയ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ ഒരു പ്രസാധകരും തയ്യാറായില്ല...അവർക്കൊക്കെ എൻ്റെ വ്യക്തിത്വത്തിൽ സംശയം.....അവസാനം ഞാൻ തന്നെ സ്വയം മറന്ന എൻ്റെ ആ പഴയ പേര് വീണ്ടും അണിഞ്ഞു....അതേ...അയാൾ ഞാനാണ്....സിദ്ധാർത്ഥൻ....സിദ്ധാർത്ഥൻ പൂന്തോട്ടം......ശ്രീബുദ്ധൻ്റെ പേരും എൻ്റെ പേരും ഒന്നുതന്നെ.....നിങ്ങൾ ഞെട്ടിയോ....ഞാൻ എനിക്ക് വേണ്ടി എൻ്റെ കഥകൾ എഴുതി.....ആണായി പിറന്ന് പെണ്ണായി ജീവിച്ച് വീണ്ടും ആണിൻ്റെ അസ്ഥിത്വത്തിൽ അറിയപ്പെടേണ്ട അവസ്ഥ....ആരാണ് അതിന് കാരണം?ഈ സമൂഹം... ഈ സമൂഹം എന്നെപ്പോലെയുള്ളവർക്ക് എന്ത് പരിഗണനയാണ് നല്കിയത്?എല്ലാ മേഖലയിലും അവഗണന...അതിനിടയിലും ചില സംഘടനകളും കേരള സർക്കാറും ഞങ്ങൾക്ക് തരുന്ന പരിഗണന ശ്ളാഹനീയമാണ്......ഈ അവസരത്തിൽ അവർക്കു അധകൃതരായ ഒരു സമൂഹത്തിന് വേണ്ടി അവരുടെ പ്രതിനിധിയായ ഞാൻ നന്ദി അർപ്പിക്കുന്നു....എനിക്ക് കിട്ടിയ ഈ അവാർഡ് എന്നെ പോലെ മൂന്നാംലിംഗക്കാരായി ജീവിക്കേണ്ടി വരുന്ന ഒരു ജന സമൂഹത്തിന് സമർപ്പിക്കുന്നു....അവരുടെ ഉന്നമനത്തിനായി എനിക്ക് പറ്റാവുന്ന രീതിയിൽ ഞാൻ പരിശ്രമിക്കും....എന്നിലൂടെ അവരെ ലോകം കാണും എന്ന് ഞാൻ വിശ്വസിക്കുന്നു..... അതിന് ഞാനൊരു നിമിത്തമായതിൽ സന്തോഷവും അഭിമാനവും തോന്നുന്നു......പ്രിയപ്പെട്ടവരെ നിങ്ങൾ ഞങ്ങളെയും മനുഷ്യരായി കാണു...ഞങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്...നിങ്ങളെ പോലെ ഞങ്ങൾക്കും ഒരു കുടുംബമായി ജീവിക്കാനുള്ള ആഗ്രഹമുണ്ട്..... ഞങ്ങളും വരികയാണ് നിങ്ങളുടെ ഇടയിലേക്ക്..... ഇനിയും ഞങ്ങളെ ആ പഴയ പേര് വിളിച്ച് അധിക്ഷേപിക്കാതിരിക്കു.......എല്ലാവർക്കും നന്ദി....ഞാൻ ആരെന്നറിയാതെ എൻ്റെ നോവലിനെ പ്രസിദ്ധീകരിക്കാൻ സൻമനസ്സ് കാണിച്ച പ്രസാധകർക്ക് നന്ദി....എൻ്റെ നോവൽ ഇഷ്ടപ്പെട്ട പ്രിയ വായനക്കാർക്ക് നന്ദി....ഈ അവാർഡിന് എന്നെ പരിഗണിച്ച അവാർഡ് ജൂറിക്ക് നന്ദി.....എന്നെ ഞാനാക്കിയ ആ വലിയ മനുഷ്യന് നന്ദി....നിങ്ങൾക്ക് ഏവർക്കും ഒരിക്കൽക്കൂടി നന്ദി പറഞ്ഞു കൊണ്ടു നിർത്തുന്നു.... ഏവർക്കും നന്മയുണ്ടാവട്ടെ....."

ഹാളിൽ ഒരു നിശബ്ദതയ്ക്ക് ശേഷമുണ്ടായ നിറഞ്ഞ കൈയടി ഒരു പുതു വിപ്ലവത്തിലേക്കുള്ള പാതയൊരുക്കട്ടെ എന്ന് നമുക്ക് ആശിക്കാം.....
ബിജു പെരുംചെല്ലൂർ....
ബിജു പെരുംചെല്ലൂർ....
Biju

grate
ReplyDelete