ഓർമ്മക്കുളിർനിലാവ്
ഒന്നു വീടിനുപുറത്തിറങ്ങി ആത്മാർത്ഥമായി ചുറ്റും കണ്ണോടിച്ചു..നാടാകെ മാറി.
ഇത്രയും നാൾ ഈ മാറ്റങ്ങൾ കണ്ണിൽ പെടാതിരുന്നതിന് കാരണമുണ്ട്.കണ്ണു തുറന്നു സ്വപ്നം കണ്ടു നടക്കുന്ന ജീവികൾ യാഥാർഥ്യത്തിൽ നിന്ന് നക്ഷത്രദൂരം അകലെയായിരിക്കും.
പണ്ട് വൈകുന്നേരം സ്കൂൾ വിട്ടുവന്നാൽ കുളിയൊക്കെ കഴിഞ്ഞിട്ട് വീടിനു മുൻപിലുള്ള നെൽപ്പാടത്ത് കയ്യിൽ ഒരു ബുക്കുമായി വന്നിരിക്കും.
ചേറിന്റെ ഗന്ധമാസ്വദിച്ച് കുഞ്ഞു തവളകളെ ഒക്കെ നോക്കി ഹരിതാഭമായ വയലിന്റെ ഭംഗി നുകർന്ന് അങ്ങനെ ഇരിക്കും.
ഇന്നാ വരമ്പും വയലുമൊക്കെ കുറെ
കള നിറഞ്ഞു കിടക്കുന്നു.കൃഷി ചെയ്യാനും ചെയ്യിക്കാനും ആളില്ല.
' ഒരു വേള ആ ഭൂമിയൊരു കലപ്പയുടെ
തലോടൽ കൊതിക്കുന്നുണ്ടാവും' എന്നു മുത്തശ്ശൻ എപ്പോഴോ പറഞ്ഞത് ഓർമ്മ വന്നു.
' കലപ്പയിപ്പോ ആർക്കാ വേണ്ടത് ,ട്രാക്ടറല്ലേ ?അതാണെങ്കിൽ ഈ ചുറ്റുവട്ടത്തുള്ള കണ്ടങ്ങൾ കണ്ടിട്ടുമില്ല'.
കുറെ ദിവസങ്ങൾക്ക് മുൻപ് പഴയൊരു കൂട്ടുകാരിയേക്കാണാൻ അവളുടെ വീട്ടിൽ ചെന്നപ്പോഴുണ്ട് പറമ്പിന്റെ അറ്റത്ത് ഒരു കാളയില്ലാത്തകാളവണ്ടി..
അന്നത് ശ്രദ്ധിച്ചെങ്കിലും അത്ര ചിന്തിക്കാൻ തോന്നിയില്ല.കാരണം ചിരിച്ചു കണ്ണുകളിൽ നോക്കി സംസാരിക്കുമ്പോഴും നമ്മള് സ്വപ്നത്തിലാ.
യാഥാർഥ്യം കയ്പ്പ് നിറഞ്ഞതാണ് എന്നോർമ്മിപ്പിച്ചു കൊണ്ട് ആ കാളവണ്ടി സ്‌മൃതിമണ്ഡപത്തിൽ നിൽക്കാതെ ഓടി.
വീടിന്റെ പരിസരത്തേയ്ക്ക് വീണ്ടും പോയാൽ തെക്കുപുറത്ത് സരസമ്മയമ്മയുടെ കുടുംബം.അവർക്ക് മൂന്നു മക്കൾ.ഒരാണും രണ്ടു പെണ്ണും.
പെണ്കുട്ടികൾ യഥാക്രമം കവിത,യമുന.ചെക്കൻ ശ്രീകാന്ത്.
പെണ്കുട്ടികളെ രണ്ടാളെയും വിവാഹം ചെയ്തയച്ചു.ഒറ്റയായ ചെക്കൻ ഒറ്റയോട്ടത്തിന് മസ്‌കറ്റിലെത്തി.
അവിടെ കുറെ നാൾ ജോലി ചെയ്തു കോട്ടയത്തു പട്ടണത്തിന്റെ ഒത്ത നടുക്ക് ഒരു ഫ്ലാറ്റ് വാങ്ങി.സരസമ്മയമ്മയും ഭർത്താവും നാലേക്കർ പറമ്പും വീടും ഉപേക്ഷിച്ച് ചെക്കന്റെ ഫ്‌ളാറ്റിൽ താമസമായി.
നാട്ടിൽ ഒന്നാമത്തെ ഭാർഗവീനിലയം സരസമ്മയമ്മയുടെ വീട്.
പിന്നീട് വല്ലപ്പോഴും വീടും പറമ്പും നോക്കാൻ വരും,തിരിച്ചു പോവുന്നതിന് മുൻപ് മുത്തശ്ശനെകാണാൻ വരും.എന്നിട്ട് പറയും..
' അങ്ങോട്ടും ഒരു നോട്ടം ഇടയ്ക്ക് വേണേ മാഷേ'!!
മുത്തശ്ശൻ തലയാട്ടും .
റിട്ടയർമെന്റ് കഴിഞ്ഞാൽ പിന്നെ ലോകത്തിന്റെ അവസ്‌ഥ ഇതാണ്.നാട്ടാരുടെ പറമ്പും സ്വന്തം പറമ്പും നോക്കണം.വീട് നോക്കാൻ വേറെ ആളുണ്ടല്ലോ.
പിന്നെയുള്ളത് വീടിന്റെ പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന ഒരു കുടുംബം.
അവിടെയാണെങ്കിൽ അച്ഛനും അമ്മയും നാൽപ്പത് വയസ്സുള്ള ഒരു മോനും മാത്രം.
അവിടെ ആ അമ്മയ്ക്ക് ഭ്രാന്തുണ്ട്.ഇടയ്ക്കിടെ ചങ്ങലയിൽ കിടന്നു നിലവിളിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യും.
'അമ്മ മരിച്ചു ,പിന്നാലെ അച്ഛനും ...ആ ചേട്ടൻ തനിച്ചായി.
ഭ്രാന്തുള്ള അമ്മയുടെ മകനായത് കൊണ്ട് നാട്ടിലെ കുറെ വിശാലഹൃദയർ മകനെയും ഭ്രാന്തനാക്കാനുള്ള ശ്രമത്തിൽ ഭൂതക്കണ്ണാടി ഉപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു.
ഒടുവിൽ ശ്രമം വിജയിച്ചു.വിജയിപ്പിച്ചത് മറ്റാരുമല്ല.ഈയുള്ളവളുടെ കൊച്ചച്ഛന്റെ മകൻ ശബരീനാഥൻ തന്നെ.
അത് പങ്കു വെച്ചത് വീട്ടിലെ പുറംപണിക്കാരി വത്സലയോട്.
'വത്സലേ !പടിഞ്ഞാറേയിലെ കൃഷ്ണന്കുട്ടിക്കും വട്ടുണ്ട്. ഞാൻ സ്കൂൾ വിട്ടു വരുമ്പോ പടിയിൽ നിന്നു തനിയെ ചിരിക്കുന്നു'
ലോട്ടറി അടിച്ച സന്തോഷം വത്സലയുടെ മുഖത്ത്.
രണ്ടു ദിവസത്തിനുള്ളിൽ നാട്ടിൽ മുഴുവൻ പാട്ടായി.
'കൃഷ്ണന്കുട്ടിക്ക് വട്ടാണ്.'
പാവം എന്തെങ്കിലുമോർത്ത് ചിരിച്ചു പോയാതാവും.അവിവാഹിതനല്ലേ.,പകൽകിനാവ് കണ്ടതാവും .ഉറപ്പ്.
എന്തായാലും പിന്നെ ജീവനിൽ ഭയമുള്ളവരാരും കൃഷ്ണന്കുട്ടിയോട് മിണ്ടാൻ കൂട്ടാക്കിയില്ല.
പോകെ പോകെ അയാളെയും ഒരുനാൾ കാണാതായി.
അങ്ങനെ ഭാർഗവീനിലയം രണ്ട്.
എഴുപത് സെന്റ് പറമ്പും വീടും അനാഥമായി.
ആരും അയാളെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല.
ഒരു നാൾ ഈയുള്ളവൾക്ക് ഒരുൾവിളി .
എങ്ങനെയും കൃഷ്ണന്കുട്ടിയെ കണ്ടെത്തണം.
അനുജൻ ശബരി ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം.
ഒരവധിദിവസം രാവിലെ വീട്ടിൽ നിന്നിറങ്ങി.
പോകാൻ പറ്റുന്ന സ്ഥലത്തൊക്കെ പോയി.അറിയുന്നവരോടും അല്ലാത്തവരോടും ഒക്കെ ചോദിച്ചു.
ഇതെന്ത് കഥ?എന്ന മട്ടിൽ എല്ലാവരും നോക്കി.
ഒടുവിൽ സന്ധ്യക്ക് മുൻപേ കഥാനായകനെ ഏറ്റുമാനൂരിൽ ആളുടെ പിതൃസഹോദരന്റെ വീട്ടിൽ കണ്ടെത്തി.
സുഖമായിരിക്കുന്നു.
നാട്ടിലുള്ളപ്പോൾ വായ തുറന്നു മിണ്ടാത്ത,ഒന്നു നോക്കാൻ പോലും മനസ്സ് കാണിക്കാത്ത പെണ്ണുവന്ന് ചിരിച്ചു കാണിച്ചപ്പോൾ അയാളുടെ മുഖം സന്തോഷം കൊണ്ടു വിടർന്നില്ല.
കാരണം.ആകെ വിജൃംഭിച്ചു പോയിരുന്നു അയാൾ.
ജീവനോടെ ഉണ്ടല്ലോ എന്നോർത്ത് ഒന്നും മിണ്ടാതെ തിരിച്ചു പോന്നു.
പിന്നെയുള്ളത് വീടിന്റെ വടക്കുഭാഗത്ത് ഒരു നസ്രാണികുടുംബം.
ബേബിച്ചൻ,ഭാര്യ കുഞ്ഞമ്മ പിന്നെ രണ്ടു കുട്ടികൾ.നിഷ,നീത.
അതും കുറെ പറമ്പിന്റെ നടുക്ക് ഒരു പഴയ വീട്.
ബേബിച്ചനും കുഞ്ഞമ്മയും മരിച്ചു.
മക്കൾ രണ്ടാളും വിവാഹിതരായി വിദേശത്ത്.
ഭാർഗവീനിലയം മൂന്ന്.
ഇതിന്റെയൊക്കെ ഒത്ത നടുക്ക് ഈ മൂന്നു ഭാർഗവീനിലയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് എന്റെ വീട്
മുറ്റമൊഴികെ ചുറ്റും കാടാണ്.
അശോകം,ഇലഞ്ഞി, കൂവളം,മാവ്,കരിങ്ങാലി എന്നു വേണ്ട പേര് പോലും ഓർമ്മയിൽ നിൽക്കാത്ത ഏതൊക്കെയോ മരങ്ങൾ.
പാമ്പു കടിക്കുമെന്നു പേടിച്ച് സർപ്പക്കാവിന്റെ പരിസരത്ത് പോലും ആരും കടക്കൂല്ല.
ഒരു സെൽഫി എടുക്കാൻ കാട്ടിലൊന്നു കയറി.
ഉടനെ തെങ്ങിന്റെ മുകളിൽ നിന്ന് ഒരു രോദനം.
' അരുത് കുഞ്ഞേ! അങ്ങോട്ടു പോവരുത്.കൊടും വിഷമുള്ള ജാതി ഉണ്ട്.'
ചെത്തുകാരൻ,
വീട്ടിൽ വല്ലപ്പോഴും മാത്രം സന്ദർശനത്തിന് വരുന്നവർക്ക് ഇതൊക്കെ എങ്ങനെ അറിയാനാ?
ഒരവധി കിട്ടിയാൽ തൃപ്പൂണിത്തുറയിൽ നിന്ന് നേരെ ചങ്ങനാശ്ശേരിക്ക് പോവും.
അമ്മവീട്ടിൽ ..അവിടമാണ് ഇഷ്ട്ടം.
അവിടെ നിന്നാണ് വളർന്നതും പഠിച്ചതും ഒക്കെ.
പിന്നെ ഇവിടുത്തെ പാമ്പിനെ എങ്ങനെ അറിയും.,ആഹാ ,പാമ്പിന് വളരാൻ നല്ല വളക്കൂറുള്ള പ്രദേശം.ഒരു പാമ്പായിരിക്കില്ല കടിക്കുന്നത്.കാലുമുതൽ തലവരെ ചുറ്റിയിട്ടുണ്ടാവും.
ദേഹമാസകലം പട്ടി കടിക്കുന്നത് പോലെ പാമ്പ് കടിച്ചു കീറും.
രണ്ടും കൽപ്പിച്ച് ഒരു സെൽഫി എടുത്തു.എന്നിട്ട് ഒറ്റയോട്ടം.
വെട്ടിതെളിക്കാൻ ആരും കൂട്ടാക്കുന്നില്ല.
പ്രകൃതി സ്നേഹിയായ മുത്തശ്ശൻ അതൊട്ടു സമ്മതിക്കുകയുമില്ല.
'ആ കാട് വെട്ടിത്തെളിക്കണം'
അച്ഛനൊരിക്കൽ പറയുന്നത് കേട്ടു.
'അതിന് മുത്തശ്ശൻ മരിക്കണം'അനിയന്റെ വക.
അച്ഛനവനെ കടുപ്പിച്ചൊന്നു നോക്കി.
പിന്നവന്റെ പൊടിപോലും കിട്ടിയില്ല.
ഒരു കുഞ്ഞുണ്ണിയുണ്ട്. ജനസമ്മതനാണ്.
എന്ത് സഹായത്തിന് ഏതു വീട്ടിലും വിളിച്ചാൽ ഉടനടിയെത്തും.
അൻപത് വയസോളമുണ്ട്.
ചുറുചുറുക്കുള്ള ആൾ.
മരത്തിൽ കയറി ചില്ലവെട്ടാനും,സദ്യക്ക് ഇല വെട്ടാനും,വാഴക്കുലയും റബ്ബർഷീറ്റും ഒക്കെ ചന്തയിൽ കൊണ്ടുപോവാനും കുഞ്ഞുണ്ണി വേണം എല്ലാവർക്കും.
ആൾക്ക് ഫോണൊന്നും ഇല്ല.ആളയച്ചു
വരുത്താറാണ് പതിവ്., വന്നുകഴിഞ്ഞാൽ ആദ്യം ചെയ്യുന്നത് മരങ്ങളുടെ മുകളിൽ നോക്കിക്കൊണ്ട് ചുറ്റും ഒന്നു നടക്കും.
അതു കഴിഞ്ഞിട്ടേ പണി തുടങ്ങുകയുള്ളൂ.
ആളുടെ മകൾ ഇത്തിരി പുരോഗമനക്കാരിയാണ്.
' അമ്മുചേച്ചി ,ന്റെ ഒരു ഫോട്ടോ എടുത്ത് ചേച്ചീടെ ഫേസ്‌ബുക്കിൽ ഇടാവോ'
' അതെന്തിനാ എന്റേതിൽ ഇടുന്നത് .നിന്റേതിൽ തന്നെ ഇട്ടൂടെ'
മുഖം കണ്ടാൽ കുശുമ്പിയാണെന്നു തോന്നില്ല .എങ്കിലും ഉള്ളിലുള്ളത് പുറത്ത് കാട്ടിയില്ല.
' ഹും, ന്റെ ഫേസൂക്ക്. സ്വന്തം പേരിൽ ആകെയുള്ള സ്വന്തം സ്വന്തം സമ്പാദ്യമാണ്. അച്ഛനെയും അമ്മയെയും പോലും കേറ്റിയിട്ടില്ല.(അതിനവരു സമ്മതിക്കൂല്ല,അതു വേറെ കാര്യം) അപ്പച്ചിമാരുടെ സമപ്രായക്കാരായ മക്കളെ പേടിച്ച് സ്വന്തം കർചീഫും ചെരുപ്പുകളും വരെ അലമാരയിൽ വെച്ചു പൂട്ടി,മുറിയും പൂട്ടി ,താക്കോൽ തൃപ്പൂണിത്തുറയ്ക്ക് കൊണ്ടുവരുന്ന എന്റെ ഫേസൂക്കിൽ പെണ്ണിന്റെ ഫോട്ടോ ഇടണം പോലും..
സമ്മയിക്കൂല്ല...ഞാൻ ചത്താലും സമ്മയിക്കൂല്ല...,:
എന്നാലും പണ്ട് സ്കൂളിൽ പോവുമ്പോഴും വരുമ്പോഴുമൊക്കെ ചിരിച്ചു കാണിച്ചു കുശലം ചോദിച്ചിരുന്ന ചില മുഖങ്ങളൊക്കെ കാലത്തിന്റെ നിഴലിൽ മറഞ്ഞു പോയി.
പുതിയ ചില മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഒക്കെയും അപരിചിതർ.
ഒരു ചുറ്റുവട്ടത്തെ കാര്യങ്ങൾ പോലും സ്വന്തമായി എല്ലാവരും കണ്ടിരുന്ന നാട്.
രണ്ടു ദിവസം അമ്പലത്തിൽ കണ്ടില്ലെങ്കിൽ അന്വേഷിച്ചിറങ്ങുന്ന ഒരു സ്നേഹം.
"തെക്കേലെ ഗോവിന്ദൻ ശബരിമലയ്ക്ക് പോവാൻ മാലയിട്ടിരിക്കുവാ.അവന്റെ പെണ്ണിന് തീണ്ടാരി, എന്തു ചെയ്യാനാ.അവള് ചായ്പ്പിലാണ്.ചെക്കന് പണി കഴിഞ്ഞു വന്നാൽ വല്ലോം കഴിക്കണ്ടെ.ഇച്ചിരി ചോറു കൊണ്ടു കൊടുക്കാൻ പോയതാ ഇച്ചേയി.അഞ്ചാറു ദിവസത്തെ കാര്യല്ലേ ഉള്ളു" മുത്തശ്ശിയോടാണ്..
ഒരു കിലോമീറ്ററിനപ്പുറത്ത് നിന്ന് ആരുമല്ലാതിരുന്നിട്ടും സ്നേഹം പകർന്ന് നടന്ന ജാനുവമ്മ.
അവരൊക്കെ പോയി..
നാടുറങ്ങി എന്നു പറയുന്നതാവും ശരി..
കണ്ടാൽ ചിരിക്കുന്ന മുഖം കുറവ്..
ഇപ്പോൾ ഞാനും അങ്ങനെ തന്നെ..കണ്ടാൽ ചിരിക്കുന്നമുഖമല്ല...

Nisa

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക