എന്നാലും എന്റെ സ്മ്യൂളേ
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
--മിസ്റ്റർ സായ് ശങ്കർ അല്ലേ... ?
--അതേ.. ആരാണ്... എവിടെ നിന്നാണ് വരുന്നത് ?
--ഞങ്ങൾ പഞ്ചായത്ത് ആപ്പീസിൽ നിന്നാണ്. . ഞാൻ ജൂനിയർ സൂപ്രണ്ട് ഗോപാല കൃഷ്ണൻ .. ഇത് ക്ലാർക്ക് ഉണ്ണിമായ.
--വരൂ... അകത്തേക്ക് ഇരിക്കാം...
അവർ അകത്തു കടന്നിരുന്നു. സൂപ്രണ്ടിനെ കാണുമ്പോൾ തന്നെ ബഹുമാനം തോന്നും. നല്ല ഐശ്വര്യം.
--അങ്ങയെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ട്. എന്റെ മക്കൾ അങ്ങയുടെ ഫേസ് book post കൾ എനിക്ക് കാണിച്ചു തരാറുണ്ട്.
--വളരെ സന്തോഷം... ചായ എടുക്കട്ടെ...
ഉണ്ണിമായ എന്നെ കാര്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സുന്ദരിയാണ്. നെറ്റിയിൽ സിന്ദൂരച്ചുവപ്പ് ഉണ്ടോ... ഇല്ല. കാണുന്നില്ല. അവിവാഹിത തന്നെ.ഇവൾക്ക് FB യിൽ അക്കൌണ്ട് ഉണ്ടാകുമോ ആവോ.. ഇവിടെ നിന്ന് പോയിട്ട് ഒരു request അയച്ചു നോക്കാം.
എന്റെ പ്രശസ്തി ദിനം തോറും വർദ്ധിച്ചു വരികയാണല്ലോ.. Face Book നു പുറത്തേക്കും അത് വ്യാപിച്ചിരിക്കുന്നു. ഈയിടെ റേഷൻ കടയുടെ മുതലാളി എഴുന്നേറ്റു നിന്നാണ് shake hand തന്നത്. പണ്ടൊക്കെ വെയിലും കൊണ്ട് അവിടെ ക്യു നിൽക്കുമ്പോഴൊന്നും ആരും ശ്രദ്ധിക്കാറില്ല.
ഇപ്പോഴിതാ പഞ്ചായത്താപ്പീസുകാരും എന്നെ അംഗീകരിച്ചു കൊണ്ട് എന്നെ സന്ദർശിക്കാൻ എത്തിയിരിക്കുന്നു.
നല്ലെഴുത്തിനോട് വളരെ കടപ്പാട് ഉണ്ട്. ഒരിക്കൽ എഴുത്തു നിർത്തിയതാണ്. നല്ലെഴുത്ത് ലെ മുതിർന്ന അംഗങ്ങളുടെ ഉപദേശ പ്രകാരമാണ് വീണ്ടും എഴുത്ത് തുടങ്ങിയത്. ഉണ്ണിയേട്ടാ, ബാബുവേട്ടാ, വാസൻജീ... നിങ്ങളെയൊന്നും മറക്കില്ലാട്ടോ... ഒരിക്കലും.
--സാറ് എന്താണ് ആലോചിക്കുന്നത്...
സൂപ്രണ്ടിന്റെ ശബ്ദം കേട്ടപ്പോൾ പതുക്കെ ഒന്ന് ഞെട്ടി.
--ഒന്നുമില്ല... ഒരു കവിതയുടെ ആശയം മനസ്സിൽ വന്നതാണ്.ഈയിടെയായി എപ്പോഴും കവിത വരുന്നു..സോറി... ഞാൻ ചോദിയ്ക്കാൻ വിട്ടുപോയി... വന്ന കാര്യം പറഞ്ഞില്ലല്ലോ...
--സാറിനെ പോലെ ഒരാളിനോട് പറയാൻ വിഷമം ഉണ്ട്. എങ്കിലും... ഞങ്ങൾക്കു ഒരു പരാതി കിട്ടിയിട്ടുണ്ട്, സാറിനെ കുറിച്ച്.
--പരാതിയോ... വീട്ടു നികുതി അടച്ചതാണല്ലോ.. ഇനിയും വല്ലതും ഉണ്ടെങ്കിൽ അടയ്ക്കാം ട്ടോ...
--നികുതി കുടിശ്ശിക ഒന്നും ഇല്ല...
--പിന്നെ..
--ലക്ഷ്മി നിവാസിലെ രാമകൃഷ്ണൻ ചേട്ടൻ ഒരു പരാതി തന്നിട്ടുണ്ട്. സാറ് അവരുടെ പശുക്കളെയും ആടുകളെയും ഉപദ്രവിക്കുന്നു എന്ന്.
---മനസ്സറിയാത്ത കാര്യമാണ്. വീടിന് തൊട്ടപ്പുറത്തെ പറമ്പിൽ പുല്ല് തിന്നുവാനായി രാമകൃഷ്ണൻ ചേട്ടൻ പശുക്കളെ കൊണ്ട് വന്നു കെട്ടിയിടാറുണ്ട്. അത് സത്യമാണ്. പക്ഷെ ഞാൻ അവയുടെ അരികിലേക്ക് പോലും പോകാറില്ല. പിന്നെന്താണാവോ പരാതി ..
--സാറ് ഉച്ചത്തിൽ പാട്ടു വെക്കുന്നത് കേട്ടു ഭയന്ന് അവ കയറു പൊട്ടിക്കുന്നു, എന്നാണ് പരാതി.
---സംഗീതം കല്ലിനെ പോലും അലിയിക്കുന്നു എന്നാണല്ലോ ചൊല്ല്... പിന്നെ ഈ പശുക്കൾക്ക് മാത്രമായി എന്താണ് പ്രശ്നം...
അതു വരെ മിണ്ടാതിരുന്ന ഉണ്ണിമായയുടെ സ്വരം ഉയർന്നു.
--മിസ്റ്റർ,.. നിങ്ങൾ ഇന്നലെ ഇവിടെ ഹോം തിയേറ്ററിൽ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നില്ലേ... കേട്ടവർ ഉണ്ട്. സാക്ഷികൾ ഉണ്ട്...
സൂപ്രണ്ട് പോലും സാറ് എന്നാണ് അഭിസംബോധന ചെയ്തത്.വെറും ക്ലർക്കായ ഈ ഉണ്ണി മാങ്ങയ്ക്കു ഇത്രയും അഹങ്കാരമോ...
---സാറ് പാട്ട് വെച്ചിരുന്നോ ഇല്ലയോ... വീണ്ടും സൂപ്രണ്ടിന്റെ സ്വരം...
സംഗതി സത്യമാണ്. Smule എന്ന മ്യൂസിക് കരാക്കെ ആപ്പ് ഉപയോഗിച്ച് ഞാൻ ഒരു ഗാനം പാടി റെക്കോർഡ് ചെയ്തിരുന്നു.FB യിലെ സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ചെയ്തതാണ്...
ആ ഗാനം ഹോം തിയറ്ററിലേക്ക് മൊബൈൽ ഫോൺ കണക്ട് ചെയ്തു ഒന്നു പാടിച്ചു നോക്കിയിരുന്നു. അപ്പുറത്തെ വീട്ടിലെ മെഡിസിൻ വിദ്യാർത്ഥിനിയായ സുവർണ്ണ മോളും ഒന്ന് ആസ്വദിച്ചോട്ടെ എന്ന് കരുതി അല്പം Volume കൂട്ടി വെച്ചിരുന്നു എന്നതും നേരാണ്...
ആ ഗാനം ഹോം തിയറ്ററിലേക്ക് മൊബൈൽ ഫോൺ കണക്ട് ചെയ്തു ഒന്നു പാടിച്ചു നോക്കിയിരുന്നു. അപ്പുറത്തെ വീട്ടിലെ മെഡിസിൻ വിദ്യാർത്ഥിനിയായ സുവർണ്ണ മോളും ഒന്ന് ആസ്വദിച്ചോട്ടെ എന്ന് കരുതി അല്പം Volume കൂട്ടി വെച്ചിരുന്നു എന്നതും നേരാണ്...
--പരാതി കിട്ടിയാൽ അന്വേഷിക്കാതിരിക്കാനാവില്ലല്ലോ.. അതാണ് വന്നത്.. സാറ് ഒന്ന് ശ്രദ്ധിക്കണം ട്ടോ...
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ...
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ...
--ഓക്കേ സർ... ശ്രദ്ധിക്കാം ട്ടോ..
പടി കടക്കുമ്പോൾ ഉണ്ണിമായ ഒന്ന് തിരിഞ്ഞു നോക്കി. പുച്ഛം കലർന്ന ഒരു ഭാവം ആ മുഖത്തുണ്ടോ... ഏയ്.. എനിക്ക് തോന്നുന്നതാവും...
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
==============
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ
==============
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക