Slider

ഗെയിറ്റുകൾക്കിടയിലെ പ്രണയം......

0
ഗെയിറ്റുകൾക്കിടയിലെ പ്രണയം.......
........................................
ഒരു സന്ധ്യാനേരത്താണ് അവൻ അവളെ ആദ്യമായി കാണുന്നത്....തൻ്റെ വീടിന്റെ എതിർ വശത്തുള്ള വീട്ടിലെ ഗെയ്റ്റിൽ തന്നെ തന്നെ നോക്കി നില്ക്കുന്ന ഒരു വെളുത്ത സുന്ദരി......ഇന്നലെയാണ് ആ വീട്ടിലേക്ക് പുതിയ താമസക്കാർ വന്നത്....അന്നേരം അവന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല....രാത്രിയിൽ ഉറങ്ങാറില്ലെങ്കിലും പതുക്കെ കണ്ണടച്ചു.... അപ്പോൾ അവൻ്റെ മുന്നിലേക്ക് അവൾ ഒരു മാലാഖയായി വന്നു നിന്നു....അവൻ്റെ ഉള്ളിൽ അവനറിയാതെ അവളോടുള്ള പ്രേമം വളർന്നു..... അവളെ വീണ്ടും കാണണമെന്ന് തോന്നി....അവൻ ഗെയിറ്റിലേക്ക് നടന്നു....അപ്പോൾ അതാ അവിടെ അവൾ അവനെ നോക്കി നില്ക്കുന്നു..... രണ്ടുപേരും പരസ്പരം ഹൃദയം കൈമാറി.... അവൾക്ക് കേൾക്കാൻ വേണ്ടി മാത്രം അവനൊന്ന് ചുമച്ചു...അതിന് മറുപടി എന്നോണം അവളും ഒന്ന് ചുമച്ചു....ആ ഗെയിറ്റ് ചാടി കടന്ന് അവളുടെ അടുത്തെത്താൻ അവൻ കൊതിച്ചു.... പക്ഷെ തന്നെക്കാളും ഉയരമുള്ള ആ ഗെയിറ്റ് താഴിട്ട് പൂട്ടിയിരിക്കുന്നു...അതേ അവസ്ഥ തന്നെയായിരുന്നു അവൾക്കും....രാത്രിയിൽ അവൾ കേൾക്കേ അവൻ ഉറക്കെ പാട്ട് പാടി.....അവൻ്റെ ശബ്ദം ഘനഗാംഭീര്യമുള്ളതായിരുന്നു...അതിൻ്റെ മറുപടിയായി അവളുടെ നേർത്തതും ശക്തമായതുമായ പാട്ട് അവനെ തേടി എത്തി......അവളുടെ വെള്ളാരം കണ്ണുകൾ അവന് വേണ്ടി തിളങ്ങി....അവളെ വെളുത്ത ഉടുപ്പിൽ കാണാൻ എന്ത് ഭംഗിയാണെന്നോ.....അവരുടെ കൂടിക്കാഴ്ച എന്നും രാത്രികളിലായിരുന്നു....മനസ്സ് മാത്രമേ ഒന്നായി തീർന്നുള്ളു.....ശരീരങ്ങൾ ഒന്നായി തീരാൻ രണ്ട് പേരും അതിയായി ആഗ്രഹിച്ചു.....പക്ഷെ രണ്ട് പേർക്കും തടസ്സം ആ മതിൽകെട്ടുകളും ഗെയിറ്റുകളുമായിരുന്നു......ഒരുദിവസം അവൻ്റെ വീടിന്റെ ഗെയിറ്റടക്കാൻ വീട്ടുകാർ മറന്ന് പോയി.....ഒരുപക്ഷെ അവനിലുള്ള വിശ്വാസമായിരിക്കാം......അവൻ പതുക്കെ ഗെയിറ്റിന് പുറത്ത് കടന്നു....അപ്പോൾ അവനെയും നോക്കി അവൾ മറ്റേ ഗെയിറ്റിൽ തന്നെയുണ്ടായിരുന്നു......അവളെ മാത്രം ചിന്തിച്ച് നടന്നിരുന്ന അവൻ തനിക്ക് നേരെ വരുന്ന ആ ദുരന്തത്തെ കണ്ടില്ല.... ഓടി മാറാൻ ശ്രമിക്കുമ്പോഴെക്കും വൈകി പോയിരുന്നു....പിറ്റേന്ന് കാലത്ത് ചീർത്ത് വീർത്ത ഒരു ശവമായി റോഡരികിൽ കിടക്കുന്ന അവനെയാണ് വീട്ടുകാർ കണ്ടത്....പക്ഷെ അവനു വേണ്ടി കരയാൻ ആരുമുണ്ടായില്ല...അവളു പോലും....കാരണം അവനൊരു കാവൽ നായയായിരുന്നില്ലേ....വെറും കാവൽ നായ.......
ബിജു പെരുംചെല്ലൂർ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo