ഹിന്ദി അറിയാവോ എന്നുചോദിച്ചാൽ ഞാൻ ആദ്യം പറയും ഇല്ലെന്ന്. കാരണം എനിക്ക് ഹിന്ദിയെയും അറിയില്ല, ഹിന്ദിയ്ക്കു എന്നെയും അറിയില്ല..
സ്കൂളിൽ പഠിക്കുന്ന സമയത്തു ഹിന്ദി എന്നുകേട്ടാൽ എനിക്ക് തല കറങ്ങും, വേറെ ഒന്നുംകൊണ്ടല്ല ടീച്ചറുടെ അടി ഓർത്തിട്ടാണ്. ടീച്ചർക്ക് ഒരു വാശി എന്നെ ഹിന്ദി പഠിപ്പിക്കണമെന്ന്..
പക്ഷെ ഓരോ തവണയും എന്നെ ഹിന്ദി പഠിപ്പിച്ച് ടീച്ചർ തോറ്റുപോകും..
അങ്ങനെ ഒരു ദിവസം എല്ലാവരോടും ഹിന്ദി പദ്യം ടീച്ചർ വായിക്കാൻ പറഞ്ഞു. ഒരാൾ നാലുവരി വായിച്ചാൽ അടുത്ത നാലുവരി മറ്റൊരാൾ വായിക്കണം..
ഇതുകേട്ട് ഞാനൊന്നു ഞെട്ടി..
എനിക്കാണെങ്കിൽ ഹിന്ദിയിൽ, അ, ആ, ഇ ,ഈ, പോലും അറിയില്ല...
ഞാനെങ്ങനെ വായിക്കും, പടച്ചോനെ കാത്തോളാണെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് ഞാനങ്ങനെ ഇരുന്നു..
മൂന്നാമത്തെ ബെഞ്ചിൽ എത്തുമ്പോഴേക്കും ബെല്ലടിച്ചു, പടച്ചോൻ എന്നെ കാത്തു സന്തോഷയി..
പക്ഷെ ടീച്ചർ പോകുമ്പോൾ പറഞ്ഞു. മൂന്നാമത്തെ ബെഞ്ചുതൊട്ടു നാളെ വീണ്ടും വായിപ്പിക്കുമെന്ന് പഠിക്കാനും പറഞ്ഞു..
പക്ഷെ ടീച്ചർ പോകുമ്പോൾ പറഞ്ഞു. മൂന്നാമത്തെ ബെഞ്ചുതൊട്ടു നാളെ വീണ്ടും വായിപ്പിക്കുമെന്ന് പഠിക്കാനും പറഞ്ഞു..
പടച്ചോനെ ഒന്ന് ദേഷ്യത്തോടെ വിളിച്ചുകൊണ്ടു ഞാൻ ആലോചിച്ചു.
നാളെ എങ്ങനെ വായിക്കും അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്, ഹിന്ദി അറിയാവുന്ന ഒരു കൂട്ടുകാരനെകൊണ്ടു. വായിക്കേണ്ട നാലുവരി മലയാളത്തിൽ എഴുതിപ്പിച്ചു.
എന്നിട്ട് അത് വായിച്ചു പഠിച്ചു, നാളെ ടീച്ചർ വല്ല പണിയും തരുമോ ആവോ.
ചെറിയൊരു പേടിയുണ്ട് എന്നാലും കുഴപ്പമില്ല നാലുവരി പഠിച്ചിട്ടുള്ള സമാധാനത്തിൽ ക്ലാസ്സിലേക്ക് പോയി..
കൂട്ടുകാരൊക്കെ പഠിച്ചിട്ടുണ്ട് എന്നുതോന്നുന്നു. എല്ലാവരും ഹിന്ദി വായിക്കാൻ
തയ്യാറായിരിക്കുകയാണ്..
ചെറിയൊരു പേടിയുണ്ട് എന്നാലും കുഴപ്പമില്ല നാലുവരി പഠിച്ചിട്ടുള്ള സമാധാനത്തിൽ ക്ലാസ്സിലേക്ക് പോയി..
കൂട്ടുകാരൊക്കെ പഠിച്ചിട്ടുണ്ട് എന്നുതോന്നുന്നു. എല്ലാവരും ഹിന്ദി വായിക്കാൻ
തയ്യാറായിരിക്കുകയാണ്..
ടീച്ചർ വന്നു ക്ലാസ് എടുക്കാൻ തുടങ്ങി, ഇന്നലെ വായിപ്പിക്കുമെന്നു പറഞ്ഞിരുന്നു. പക്ഷെ ടീച്ചർ അതിനെക്കുറിച്ച് പറഞ്ഞില്ല മറന്നു എന്നുതോന്നുന്നു. ഞാനൊന്നു സന്തോഷിച്ചു..
പക്ഷെ ആ സന്തോഷം തല്ലികെടുത്തികൊണ്ടു കൂട്ടുകാരന്റെ ശബ്‌ദം...
"ടീച്ചർ മൂന്നാമത്തെ ബെഞ്ചുതൊട്ടു വായിപ്പിക്കുമെന്നു ഇന്നലെ പറഞ്ഞിരുന്നു.."
ഇതുകേട്ട് എനിക്ക് അവനെ തല്ലിക്കൊല്ലാനുള്ള ദേഷ്യം വന്നു.
ടീച്ചർ അവനെയൊന്നു നോക്കിയിട്ടു അടുത്തേക്ക് വന്നു, എന്നിട്ടു ചോദിച്ചു.
"പഠിച്ചിട്ടുണ്ടോ എല്ലാവരും..."
"പഠിച്ചിട്ടുണ്ടോ എല്ലാവരും..."
ഞങ്ങൾ 5പേരും ഒരേ സ്വരത്തിൽ പറഞ്ഞു.."പഠിച്ചിട്ടുണ്ട് ടീച്ചർ..,!
"എന്നാ അനീഷ് വായിക്കു.."
അനീഷ് : ചാരു ചന്ദ്രകി ചഞ്ചൽ കിരണോം ഖേൽ രഹിഹേ... രഹിഹേ..
ടീച്ചർ പറഞ്ഞു, 'ബാക്കി വായിക്കു അനീഷ്..."
അനീഷിന് നാലുവരിയെ അറിയൂ അതും ഞാൻ പഠിച്ച പോലെ മലയാളത്തിൽ എഴുതിപടിച്ചത്, ആ നാലുവരി കഴിഞ്ഞിട്ടും ടീച്ചർ വായിക്കാൻ പറഞ്ഞപ്പോൾ അവൻ പെട്ടുപോയി. അവൻ രഹിഹേ പറഞ്ഞുകൊണ്ട് നിൽക്കുകയാണ്..
ചിരിവന്നെങ്കിലും ചിരിച്ചില്ല എനിക്കും ഇതെ അവസ്ഥയാണല്ലോ ചിരിച്ചിട്ടു കാര്യമില്ല..
വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്തു തോളത്തിട്ട കഥയായി അവൻറെ..
ടീച്ചർ ഞങ്ങളോട് 5പേരോടും വായിക്കാൻ പറഞ്ഞു. നാലുവരി കഴിഞ്ഞപ്പോ അവിടെ നിന്നു ഞങ്ങളുടെ വായന...
ടീച്ചർ ഇതുകേട്ട് പറഞ്ഞു.. "ഇതാണോ നിങ്ങൾ പഠിച്ചു എന്നുപറഞ്ഞത്..."
ടീച്ചർ ദേഷ്യത്തോടെ കൈയിലിരിക്കുന്ന ചൂരൽ എടുത്തിട്ട് പറഞ്ഞൂ..
"നിങ്ങള്ക്ക് ഹിന്ദിയിൽ എന്തെങ്കിലും ഒരു വാക്കെങ്കിലും പറയാൻ അറിയുമോ പിള്ളേരെ.."
ഇതുകേട്ട് ഞാൻ അഭിമാനത്തോടെ ടീച്ചറോട് പറഞ്ഞു..
"അറിയാം ടീച്ചർ..!
"എന്നാ പറയ് കേൾക്കട്ടെ.."
"ഹിന്ദി മാലും ഹിന്ദി മാലും.."
ടീച്ചർ ഇതുകേട്ട് എന്നെയൊന്നു നോക്കിയിട്ടു ചോദിച്ചു..
"ഇതേവിടെന്നു പഠിച്ചു സർ .."
"ടീച്ചർ ഇത് നമ്മുടെ ജഗതി ചേട്ടൻ കിലുക്കം സിനിമയിൽ പറയുന്നതുകേട്ടു പടിച്ചതാ, ടീച്ചർ കണ്ടിട്ടില്ലേ..!
ഇതുകേട്ട് ടീച്ചർ കൈയിലിരിക്കുന്ന ചൂരൽകൊണ്ട് രണ്ടു പെടപെടച്ചിട്ടു പറഞ്ഞു..
"സിനിമ കണ്ട് നിനക്ക് ഹിന്ദി പഠിക്കാം ഞാൻ പറഞ്ഞ പഠിക്കാൻ പറ്റില്ലല്ലേ.."
പിന്നെ അടിയുടെ പൂരമായിരുന്നു..
അടികിട്ടി കരഞ്ഞുകൊണ്ട് ഞാൻ ടീച്ചറോട് പറഞ്ഞു..
"ഹിന്ദി മാലും ഹിന്ദി മാലും.."
അതുകൂടെ കേട്ടപ്പോൾ രണ്ടടി കൂടുതൽ കിട്ടി.
അന്നതോടെ ഞാൻ ഹിന്ദിയോട് പിണങ്ങിയതാ. പിന്നീട് ഇന്നുവരെ ഹിന്ദിയെ ഞാൻ ഇഷ്ടപ്പെട്ടില്ല...
പാവം ഞാൻ ...
സ്നേഹത്തോടെ..
ധനു
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക