ഒരു പോസ്റ്റ് മുതലാളിയുടെ രോദനം
പോസ്റ്റിടുക പോസ്റ്റിടുക എന്ന് പറയുന്നത് നിസ്സാര കാര്യമല്ല. സ്ത്രീ ജനങ്ങൾക്കാണെങ്കിൽ പറയുകയും വേണ്ട. പോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെ ?കൂലംകഷമായ ചിന്ത ആണുട്ടോ.. സാമ്പാറിലെത്ര മല്ലി പൊടി ചേർക്കണം ബീഫിൽ തേങ്ങാക്കൊത്തു ഇടണോ പുളിശ്ശേരിയിൽ തൈര് വേണോ പുളി മതിയോ ഇങ്ങനെ ചിന്തിക്കുന്ന അതേ സമയം പോസ്റ്റിനെ കുറിച്ചും ചിന്തിക്കും. ഞാനും വേറെ ഒന്ന് രണ്ടു പേരും മിക്കവാറും എല്ലാ ദിവസവും പോസ്റ്റിടും എന്ന എന്റെ ഒരിത്.. അതിൽ എനിക്ക് ഒരു നാണക്കേടുമില്ലാട്ടോ എനിക്ക് പണ്ടേ രജിസ്റ്റർ ചെയ്ത തൊലിയാ. നമുക്കു സന്തോഷം കിട്ടുന്ന ഒരു കാര്യം മറ്റുള്ളവരെ വേദനിപ്പിക്കില്ലെങ്കിൽ ചെയുന്നതിനൊന്നുമില്ല എന്ന പക്ഷക്കാരിയാണ് ഞാൻ. പിന്നെ അത്രയ്ക്ക് ആഴത്തിലുള്ള സ്നേഹബന്ധങ്ങൾ അധികം ആരോടും ഇല്ലാത്തതു കൊണ്ട് വിമർശനം എന്ന സുന എന്നെ വലുതായി ബാധിക്കാറില്ല.
അപ്പോൾ പോസ്റ്റ്..
ഈ പോസ്റ്റിന്റെ വിഷയങ്ങൾ കിട്ടാൻ വലിയ പാടൊന്നുമില്ലന്നെ.. ഉദാഹരണത്തിന് എന്റെ ഒരു സുഹൃത്ത് ഉണ്ട്... അവളോട് ഒരു മണിക്കൂർ എങ്കിലും ദിവസവും സംസാരിക്കാറുമുണ്ട്. ഞങ്ങൾ പറയുന്നത് എഴുതിയാൽ ഒരു വർഷം ഡെയിലി ഇടാനുള്ള പോസ്റ്റ് ഉണ്ടാകും.ചിലതൊക്കെ ഞാൻ ഉപയോഗിച്ചിട്ടുണ്ട്...ആരോടെങ്കിലും ഈഗോ ഇല്ലാതെ ദിവസവും കുറച്ചു നേരം സംസാരിച്ചാൽ നമുക്കു നല്ല ആശയങ്ങൾ കിട്ടും. പോസ്റ്റിടാൻ വേണ്ടി പോസ്റ്റ് ഉണ്ടാക്കേണ്ടി വരില്ല... ലൈക് കിട്ടാൻ വേണ്ടി ആരേം കുറ്റം പറയേണ്ടി വരില്ല. ചുറ്റും നടക്കുകല്ലേ ഇഷ്ടം പോലെ... പിന്നെ ഈ പോസ്റ്റ് എന്തിനാണെന്ന് ചോദിച്ചാൽ ഒരു സന്തോഷം അത്രേയുള്ളൂ
പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇപ്പോൾ ജനിച്ച കുഞ്ഞിനെ നോക്കും പോലെ നോക്കണം. കമെന്റ് ഇടുന്ന മിത്രങ്ങൾക്കു സ്നേഹം അല്ലേൽ നന്ദി എന്നെങ്കിലും വേണം റിപ്ലൈ കൊടുക്കാൻ. അവർക്കു വട്ടല്ലേ നമ്മുടെ പൊട്ട പോസ്റ്റ് വായിക്കുന്നതിന്..അവരുടെ സ്നേഹത്തിനു സത്യത്തിൽ അവർക്കു കൊടുക്കണം മുട്ടായി. പാവങ്ങൾ. അപ്പോൾ സ്നേഹം എന്നെങ്കിലും മറുപടി കൊടുക്കണം
കുറെ നേരമെങ്കിലും പോസ്റ്റിന്റെ അടുത്തുന്നു മാറരുത്.. കൂട്ടുകാരോട് പറയാം എന്റെ പോസ്റ്റ് ഉണ്ട് എന്ന്. അതിലൊരു നാണക്കേടുമില്ല. നമ്മൾ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ പറയില്ലേ അത് പോലെ. പിന്നേ ആണുങ്ങളെ അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകൾ കാണുമ്പോൾ ഞാൻ അറിയാതെ സൈലന്റ് ആവും. എന്റെ കുറ്റമല്ല കേട്ടോ. ബഹു ഭൂരിപക്ഷം ആണുങ്ങളും നല്ലവരാ. അല്ലാത്തത് എല്ലായിടത്തും ഉണ്ട്. ഒരു തരത്തിൽ സ്ത്രീകളെക്കാൾ ഈഗോ, അസൂയ, മുതലായ ഗുണങ്ങൾ കുറവുള്ളത് പുരുഷസുഹൃത്തുക്കൾക്കാണ്. എന്റെ അനുഭവം ആണ്... തെറ്റ് കണ്ടാൽ പെട്ടെന്ന് ചൂണ്ടികാണിക്കുന്നവരും അവരാണ്.
കുറെ നേരമെങ്കിലും പോസ്റ്റിന്റെ അടുത്തുന്നു മാറരുത്.. കൂട്ടുകാരോട് പറയാം എന്റെ പോസ്റ്റ് ഉണ്ട് എന്ന്. അതിലൊരു നാണക്കേടുമില്ല. നമ്മൾ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ പറയില്ലേ അത് പോലെ. പിന്നേ ആണുങ്ങളെ അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകൾ കാണുമ്പോൾ ഞാൻ അറിയാതെ സൈലന്റ് ആവും. എന്റെ കുറ്റമല്ല കേട്ടോ. ബഹു ഭൂരിപക്ഷം ആണുങ്ങളും നല്ലവരാ. അല്ലാത്തത് എല്ലായിടത്തും ഉണ്ട്. ഒരു തരത്തിൽ സ്ത്രീകളെക്കാൾ ഈഗോ, അസൂയ, മുതലായ ഗുണങ്ങൾ കുറവുള്ളത് പുരുഷസുഹൃത്തുക്കൾക്കാണ്. എന്റെ അനുഭവം ആണ്... തെറ്റ് കണ്ടാൽ പെട്ടെന്ന് ചൂണ്ടികാണിക്കുന്നവരും അവരാണ്.
ഇനി പോസ്റ്റിൽ വരുന്ന വിമർശനങ്ങൾ നേരിടുമ്പോൾ സംയമനം പാലിക്കുന്നത് നമ്മുടെ അടുത്ത പോസ്റ്റിന് ഗുണം ചെയ്യും.. നമ്മൾ രോഷത്തോടെ പ്രതികരിച്ചാൽ അടുത്ത പോസ്റ്റ് അവര് പോയിട്ടു അവരുടെ ഡോഗ് പോലും നോക്കുകേല. അല്ല പിന്നെ.. നമ്മൾ വലിയ മിടുക്കാരൊന്നും അല്ലന്നേ... ആ ഒരു തോന്നൽ ഉള്ളിൽ വന്നാൽ കാര്യം
ഒക്കെ ഓകെ ആകും.
ഒക്കെ ഓകെ ആകും.
പോസ്റ്റ് ഇടുന്നതും ശ്രദ്ധിക്കുക.കഴിയുന്നതും നട്ടപ്പാതിരക്കു ഇടരുത്.. ഗ്രൂപ്പിൽ ആളുകളൊക്ക ഉള്ളപ്പോൾ ഇടുക. പകൽ ഒരു പത്തുമണി ഒക്കെ പോസ്റ്റിന് ശുഭമുഹൂർത്തം ആണ്. നിങ്ങക്ക് വേറെ പരിപാടികൾ ഉള്ള ദിവസം പോസ്റ്റ് ഇടല്ല്.... നിങ്ങൾ ഇട്ടേച്ചു പോകുമ്പോൾ പോസ്റ്റ് പോസ്റ്റിന്റെ വഴിക്കും പോകും.
ചിലർ നമ്മുടെ പോസ്റ്റിന് കമെന്റ് ഇടില്ല.നമുക്കു അപ്പോൾ തോന്നും ആഹാ ഇനി അവരുടെ പോസ്റ്റിന് ഞാനും കമെന്റ് ഇടില്ല.അങ്ങിനെ ചിന്തിക്കുന്നതിനു പകരം നമുക്ക് കമെന്റ് ലൈക് തരാത്തവരുടെ പോസ്റ്റ് തിരഞ്ഞു പിടിച്ചു നല്ല ഉഗ്രൻ കമെന്റ് ഇടണം.വേണേൽ രണ്ടെണ്ണം ഇട്ടോ..അവർക്ക് അപ്പോൾ ഒരു സഹതാപം നമ്മളോട്... അതാണ് സൈക്കിളോടിക്കൽ മൂവ്.
ഏറ്റവും പ്രധാനം നമ്മളും മറ്റുള്ളവരുടെ പോസ്റ്റ് വായിക്കണം കമെന്റ് ഇടണം പ്രോത്സാഹിപ്പിക്കണം. ഒരു ബാർട്ടർ സംബ്രദായം അല്ല... ആരുടേം പോസ്റ്റ് വായിക്കാതെ നമ്മുടെ പോസ്റ്റ് എല്ലാരും വായിക്കണം എന്ന് പറയുന്നത് ശരി ആണോ ?
എന്റെ സുഹൃത്ത് എന്നെ അണ്ണാനോട് ആണ് ഉപമിച്ചിരിക്കുന്നതു.നല്ലെഴുത്തു എന്നത് അവന്റെ ഭാഷയിൽ വലിയ ഒരു നാട്ടു
മാവ് ആണ്.. ഈ പോസ്റ്റുകളെല്ലാം മാങ്ങകൾ. അവൻ രാവിലെ വരുമ്പോൾ ഞാൻ എന്ന അണ്ണാൻ കടിച്ചിട്ട് ബാക്കി വെച്ച മാങ്ങാ ആണത്രേ അവനു കിട്ടാറു.എല്ലാ പോസ്റ്റിന്റേം അടിയിൽ കാണുന്ന ലൈക്കിന്റെ കമെന്റിന്റേം കാര്യമാ കേട്ടോ...
മാവ് ആണ്.. ഈ പോസ്റ്റുകളെല്ലാം മാങ്ങകൾ. അവൻ രാവിലെ വരുമ്പോൾ ഞാൻ എന്ന അണ്ണാൻ കടിച്ചിട്ട് ബാക്കി വെച്ച മാങ്ങാ ആണത്രേ അവനു കിട്ടാറു.എല്ലാ പോസ്റ്റിന്റേം അടിയിൽ കാണുന്ന ലൈക്കിന്റെ കമെന്റിന്റേം കാര്യമാ കേട്ടോ...
ഞാൻ ഈ പറഞ്ഞതൊക്കെ അവനവന്റെ പോസ്റ്റ് മറ്റുള്ളവരൊക്ക വായിക്കണം എന്നുണ്ടേൽ മതി..ഇതൊക്കെ ട്രേഡ് സീക്രെട് ആണ്. ഞാൻ ഒരു വിശാല മനസ്കയായ കൊണ്ട് പറഞ്ഞെന്നേയുള്ളൂ.(ചുമ്മാ സെല്ഫ് ആയിട്ടു ഒന്ന് തള്ളിയതാ )
ഇവിടാർക്കും ആരോടും ഹൃദയം തൊട്ടുള്ള സ്നേഹവും ഇല്ല പിണക്കവും ഇല്ല. ഇപ്പോൾ കൂടെ നിൽക്കുന്നവർ അടുത്ത ദിവസവും കൂടെ കാണണം എന്നില്ല. അതോണ്ട് വലിയ കാര്യങ്ങൾ ഇൻബോക്സിൽ വിളമ്പരുത്. സ്ക്രീൻ ഷോട്ട് ബഹിരാകാശത്തോട്ട് റോക്കറ്റ് പിടിച്ചു പോകും.ഒരു പാടു വാർക്കപ്പണിക്കരും മേസ്തിരിമാരും ഉള്ള സ്ഥലമാണ്..നമ്മളെ ഒരു ഉഗ്രൻ കെട്ടിടം ആക്കി കളയും. അടിയിൽ കൂടിട്ടുള്ള പാര വേറെ... പുതിയവരുടെ ശ്രദ്ധക്ക് പറഞ്ഞതാ...... സ്ക്രീൻ ഷോട്ട് കണ്ടു മടുത്ത ഒരു പോസ്റ്റ് മുതലാളിയാണ് ഞാൻ. സത്യത്തിൽ എനിക്ക് ദിവസവും മൂന്നു പോസ്റ്റ് ഇടണം എന്നുണ്ട്. അത്രേം സംഭവങ്ങൾ എന്റെ പക്കൽ ഉണ്ട്. പക്ഷെ ഞാൻ മറ്റുള്ളവർക്ക് പോസ്റ് ആവണ്ടാന്ന് വെച്ചു ഇടാത്തത് ആണ്. സ്വയം പോസ്റ്റ് ഉണ്ടാക്കു.... മറ്റുള്ളവർക്കിട്ട് പണിയാതെ.
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക