(ഇരകള്‍ എന്ന എന്റെ പുസ്തകത്തിന്റെ ഒരു ഭാഗമാണ് ഇത്. )*
വാസ്തു പുരുഷന്‍
(സാങ്കേതിക പദങ്ങള്‍ താഴെ അടികുറിപ്പായി ചേര്‍ത്തിട്ടുണ്ട് )

ബാക്കിപത്രമായി ശേഷിച്ചത് കുറെ വിഗ്രഹങ്ങളും അവയെ പുജിച്ച് ഈശ്വരന്മാരാക്കിയ കിണ്ടികളും, ശംഖും, ചന്ദനോടവും ഓട്ടുപൂപ്പാലികയും, ശര്‍ക്കരപായസം നിവേദിക്കാനുപയോഗിച്ചിരുന്ന ഉരുളികളും മാത്രമായിരുന്നു .
ഹൈദരാബാദിലേക്കുള്ള യാത്രക്കിടയല്‍ കാവേരിയിലോ കൃഷ്ണാനദിയിലോ അവയെ ഉപേക്ഷിക്കണമെന്ന് മോഹിച്ചെങ്കിലും അതു ചെയ്യാനുള്ള മനക്കരുത്ത് എനിക്കുണ്ടായില്ല. എന്റേയും എന്റെ പൂര്വികരുടേയും ഹ്രുദയസ്പന്ദനം വീണക്കമ്പികളില്‍ സംഗീതം പോലെ അവയല്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. ഒന്നു തൊട്ടാല്‍ പൊട്ടിക്കരയും. കരച്ചിലും, കരച്ചില്‍ ഉള്ളിലൊതുക്കിയ വിങ്ങിപ്പൊട്ടലും വളരെ കണ്ടവരാണവര്‍.

നാലു കെട്ടിന്റെ വടക്കു ഭാഗത്ത് അനേകം ദുരന്തനാടകങ്ങള്‍ക്ക് അരങ്ങായ വടുക്കനിയിലായിരുന്നു അവരുടെ സ്ഥാനം. ദീര്ഘമായ നെടുമംഗല്യത്തിനു വേണ്ടി പെണ്‍കൊട സമയത്ത് അച്ഛന്‍ കെട്ടിച്ച പൂണൂല്‍ചരടുപിടിച്ച് അമ്മമാരും ചെറിയമ്മമാരും പഞ്ചാക്ഷരം ജപിച്ചിരുന്നത് ഈ വടുക്കിനിയിലിരുന്നായിരുന്നു . നെടുമംഗല്യത്തിനും സന്തതിക്കും വേണ്ടി മാത്രമേ അവര്‍ പ്രാര്‍ത്ഥിച്ചിട്ടൂള്ളു.പെണ്ണായി ബീജാവാപം ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ 'ഞാന്‍'എന്ന സ്വത്വം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. അങ്ങനെയൊന്നുണ്ടെന്നുപോലും അവര്‍ അറിഞ്ഞിരുന്നില്ല.
വൈധവ്യം വന്നുപെട്ട മുത്തശ്ശിമാര്‍ പൂണൂല്‍ചരടിനു പകരം ഹ്രുദയതുടിപ്പില്‍ കൈപത്തിയമര്‍ത്തി പിത്രുലോകത്തെത്തിയ തന്റെ വേട്ടയാള്‍ക്കു വേണ്ടി നാമം ജപിച്ചതും സഹസ്രനാമം ശ്രവിച്ചതും ഈ വടക്കിനിയിലിരുന്നായിരുന്നു. എവിടെനിന്നെങ്കിലും എപ്പോളെങ്കിലും തങ്ങളെ വള്‍ക്കാന്‍ വരുന്ന വ്രുദ്ധന്‍ നമ്പൂതിരിയെക്കാത്ത് കണ്ണീരും കല്ലരിയും കൂട്ടിയരച്ച അട നേദിച്ച പെണ്കിടാങ്ങളുടെ ഉള്ളിലടയക്കിയ മോഹങ്ങളുടെ കഥ വായിച്ചറിഞ്ഞ ദേവന്മാര്‍ നിസ്സഹയാരായി വടക്കിനിയില് ഒതുങ്ങിക്കൂടി. ഹോമഗുണ്ഡത്തിലെ തീകൊണ്ട് പുകപ്പിച്ച് പഴുപ്പിച്ച്, ഇണക്കോടികൊണ്ട് മൂടിക്കെട്ടി, ഏതെങ്കിലും വ്രുദ്ധന്‍ നമ്പൂതിരിയുടെ സഹശയന സുഖത്തിന് എന്നെങ്കിലും അവര്‍ സമര്‍പ്പിക്കപ്പെടാതിരിക്കില്ലെന്ന് അവര്‍ക്കറിയാമായിരുന്നു.
ഉഗ്രമൂര്‍ത്തികളായ അച്ഛന്‍ നമ്പൂതിരിമാര്‍ കിഴിഞ്ഞുപോകുന്ന 'തറ്റ്' വസ്ത്രം ഒരു കൈ കൊണ്ട് താങ്ങി, മറുകൈയ്കൊണ്ട് 'സര്വപ്രഹരണായുധമായ' ആവണപ്പലക പത്നിയുടെ തലക്കുനേരെ ഒരു ടെന്നിസ് ബാറ്റുപോലെ വീശി അട്ടഹസിക്കുന്നതും കണ്ടവരാണിവര്. കുലധര്‍മവും തറ്റുടുത്ത വസ്ത്രവും ഒരുപോലെയാണ്. താങ്ങിയില്ലെങ്കില്‍ ഊര്‍ന്നുവീഴും. ആ വിനാശം ഭയന്നുള്ള 'പരിഭ്രമം' മറയ്ക്കാനായിരിക്കാം ആവണപ്പലക വീശിയുള്ള കലി തുള്ളല്‍.

വടക്കിനിയുടെ വടക്കുകിഴക്കെ മൂലയിലെ അടുക്കള വളരെ വിശാലമായിരുന്നു. അച്ഛന് നമ്പൂതിരി എത്രപേരെ വേട്ടാലും അടുക്കള അവരെയെല്ലാം ഒതുക്കികൊള്ളും. അമ്മമാരും, ചെറിയമ്മമാരും, മുത്തശ്ശിമാരും, ചെറിയ-വലിയ മുത്തശ്ശിമാരും, 'ഇച്ചമ്മ', പേരശ്ശിയമ്മ, ഓപ്പോള്, ഏടത്തി എന്നിങ്ങനെ നിലയിലും പുലയിലും പലതട്ടിലുള്ള മറ്റുപല 'അകായിലൂള്ളവ'രും അടുപ്പുകള്ക്കൊപ്പം പുകയും തീപ്പൊരിയും പരത്തിയിരുന്നത് വടക്കിനിയിലെ തേവരെ ഇടക്കിടെ വിളിച്ചുകൊണ്ടായിരുന്നു. പാവങ്ങളായ അവരുണ്ടാക്കിയ ശര്‍ക്കര പായസവും അവിലും മലരും കുചേലന്റെ അവില്‍ പോലെ തേവര്ക്കിഷ്ടമായിരുന്നു.
കാവിലെ നാഗത്തന്മാരും അന്തര്ജനങ്ങളെ അവരുടെ കുട്ടികളുടെപോലെ അനുസരിച്ചുപോന്നു. അയിത്തക്കാര് കാവ് തീണ്ടിയാല്‍ അടുക്കളയിലേക്ക് പതുക്കെ പതുക്കെ അരിച്ചെത്തി അവര്‍ അന്തര്ജനങ്ങളുടെ നേരെ പത്തി വിടര്ത്തി സീല്ക്കാരം പുറപ്പെടുവിക്കും. "സര്പ്പം പൊക്കോളു. പുണ്യാഹം തളിച്ചോളാം" എന്ന മുത്തശ്ശിയുടെ വാത്സല്യമുറ്റ വാക്കുകള്‍ കേട്ടാലൂടന്‍ അവര്‍ തല താഴ്ത്തി തിരിച്ചു പോവുകയും ചെയ്യും.
അടുക്കളകിണറിന്റെ തുടി സന്ധ്യവരെ ശബ്ദമുണ്ടാക്കികൊണ്ടീരിക്കും.തുടിക്ക് ആകൃതിയിലും ധര്‍മത്തിലും ചെണ്ടയോട് സാമ്യമുണ്ട്. .ചെണ്ട കളിയ്ക്കു വിളക്കുവെയ്ച്ചുവെന്ന് കൊട്ടിയറിയുക്കുന്നു; തുടി വിശന്നുവലയുന്ന വഴിപ്പോക്കരെ ഭക്ഷണത്തിന് ക്ഷണിക്കുന്നു. ചെണ്ടകൊട്ടുന്ന മാരാര്‍ക്കും വെള്ളം കോരുന്ന അകായിലുള്ളവര്‍ക്കും കൂലി ക്ഷീണം മാത്രം.
തേവരുടെ സാന്നിദ്ധ്യം വളരെ വിരളമായ വിശാലമായ ഒരു തളമായിരുന്നു നാലുകെട്ടിന്റെ കിഴക്കു ഭാഗത്തെ കെഴക്കിനി. അടിച്ചു തളിക്കാരായ നായര്‍ പെണ്ണുങ്ങള്‍ നെല്ലുകുത്തുന്നതും കറിക്ക് കഷണം നുറുക്കുന്നതും ഇവിടെയാണ്. തീണ്ടാരിയും പ്രസവവും കൊണ്ട് അശുദ്ധമാകുന്ന അകായിലുള്ളവരെ 'പടുപ്പിട്ട്' കിടത്തുകയും തുള്ളീരു വീഴ്ത്തി ശുദ്ധമാക്കുകയും ചെയ്യുന്ന അടിയാന്മാരായ നായര്‍പെണ്ണുങ്ങളോട് അന്തര്‍ജനങ്ങള്‍ക്ക് ഒന്നും ഒളിച്ചു വെക്കാനില്ല. പെണ്‍കൊട കാത്തിരിക്കുന്ന പെണ്കിടാങ്ങള്ക്ക് ദാമ്പത്യത്തിന്റെ നിഗൂഢരഹസ്യങ്ങള്‍ അവരാണ് പറഞ്ഞുകൊടുക്കാറ്.
അമ്മാവന്‍ ക്രുഷ്ണന് നായര്ക്ക് തലേന്ന് രാത്രി സംബന്ധവീട്ടില്‍ മറ്റൊരാളുടെ ചെരിപ്പുകണ്ട് മടങ്ങിപ്പോരേണ്ടി വന്നത്; കുളിതെറ്റിയ രുഗ്മിണിയമ്മ "പെണ്ണായാല് പെറും, അസൂയപ്പെട്ടിട്ട് കാര്യമില്ല" എന്നു പറഞ്ഞ് അവളുടെ അമ്മായിയുടെ നാക്കടക്കിയത്; അങ്ങേ മനക്കല് വേള്‍ക്കാന്‍ വന്ന നമ്പൂരിപ്പാട് കണ്ണു കാണാതെ നടുമുറ്റത്ത് കാലു തെറ്റി വീണത്; ..അങ്ങനെ ചിരിപ്പിക്കുന്ന കഥകള്‍ ഏറെ പറയുനുണ്ടാവും അവര്‍ക്ക്. അതു കേട്ട പണ്‍കിടാങ്ങള്‍ ആദ്യമാദ്യം വായ്പൊത്തിയും പിന്നെ പിന്നെ വാപൊത്താന്‍ മറന്നും പിന്നെ സ്വയം മറന്നും ചിരിച്ചു. നേരമ്പോക്കിന് ടി വിയില്ലാതിരുന്ന അക്കാലത്ത് കുലുങ്ങി ചിരിക്കാനുള്ള അവസരങ്ങള് ഇത്തരം അപൂര്വ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ മാത്രമായിരുന്നു. അവരുടെ തൊണ്ടയില്‍ കുടുങ്ങിയ ആശ്ചര്യപ്രകടനവും അടുക്കളകിണറിന്റെ പടികളില്‍ കൂടുകെട്ടിയ അനേകം മാടപ്രാവുകളുടെ കുറുകലും കൂടികലര്‍ന്ന ഒരു ഇരമ്പല്‍ തെക്കുപുറത്തെ പത്തായപുരയില്‍ എപ്പോഴും അലയടിച്ചുകൊണ്ടിരിക്കും.
കോണകം കൊണ്ട് കഷ്ടിച്ചു നാണം മറയ്ക്കുന്ന ഇല്ലത്തെ ഉണ്ണിള്‍ക്ക് കെഴക്കിനിയില്‍ പോകാന്‍ പേടിയാണ്. അടിച്ചുതളിക്കാരി പെണ്ണുങ്ങള്‍ കോണകം നോക്കി അര്‍ത്ഥം വെച്ചു ചിരിയ്ക്കും. തിരക്കിട്ട പണിയ്ക്കിടയില്‍ ചിലപ്പോളൊക്കെ അവര്‍ ഞങ്ങളുടെ '"ജീരകപ്പൊതി"യില് ഒരു തട്ടു തട്ടാനും മടിയ്ക്കാറില്ല.
നാലുകെട്ടിന്റെ തെക്കുഭാഗം തെക്കിനി. മരണാനന്തരം പത്തു ദിവസം നടുമുറ്റത്തു നാട്ടിയ പട്ടയില്‍ തൂങ്ങിനില്ക്കുന്ന ആത്മാവിനെ പിത്രുലോകത്തേക്ക് ഉദ്വസിച്ചയക്കുന്ന പിണ്ഡക്രിയ തെക്കിനിയിലാണ് നടക്കാറ്. പട്ടയില്‍ പ്രേതാത്മാവ് തൂങ്ങിനല്‍ക്കുന്ന പത്തുദിവസം പുലയാണ്. ഇല്ലത്തെല്ലാവരും ഉപ്പില്ലാത്ത ഭക്ഷണം കഴിച്ച് പത്തു ദിവസം വ്രതമെടുക്കും. ആ പത്തു ദിവസം ഇല്ലത്തെ ഒരംഗമായിക്കഴിഞ്ഞുപോന്ന വടക്കിനിയിലെ തേവര്‍ക്കുമില്ല ഭക്ഷണം. തന്ത്രി മരിച്ചാല് ദേവനും പുല കൊള്ളണം.
മറ്റു ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞ അന്തര്ജനങ്ങള്‍ തെക്കിനിയില്‍ കാല്‍ നീട്ടിയിരുന്ന് വരാനിരിക്കുന്ന സദ്യകളുടെ ദിവസങ്ങള് തിട്ടപ്പെടുത്തും. ക്ഷണം പരക്കെയോ, അതോ നമ്പൂതിരിമാര്‍ക്കുമാത്രമോ? "ചുരുക്കത്തിലാണെങ്കില് ബാക്കിയുള്ളവര്ക്കുണ്ടാവില്ല."എന്നവര്‍ക്കറിയാമായിരുന്നു. അകായിലുള്ളവരെല്ലാം "ബാക്കിയുള്ള"വരാണ്. മൊത്തത്തില്‍നിന്ന് നമ്പൂതിരിമാരുടെ എണ്ണം കിഴിച്ചാല്‍ കിട്ടുന്നതാണ് ബാക്കി. ബാക്കിയുള്ളവരെ പറ്റി പറയുമ്പോള്‍കാതുകളില്‍ തൂങ്ങിനിന്ന ചിറ്റ് ഊഞ്ഞാലിലെന്ന പോലെ ആടിക്കളിച്ചു.
തെക്കിനിയുടേയും കെഴക്കിനിയുടേയും മൂലയിലെ തെക്കേ അറയിലാണ് അച്ഛന്‍ നമ്പൂതിരിമാര്‍ അവര്‍ക്ക് ആ രാത്രിക്കു വേണ്ട അന്തര്ജനത്തിനൊപ്പം സഹശയനം ചെയ്തത്. മൂന്നും നാലും പത്നിമാരുള്ള അദ്ദേഹത്തിന് ആ രാത്രി തനിക്ക് വിധിക്കപ്പെട്ടതാരെന്നറിയില്ലായിരുന്നു. മിടുക്കുള്ള അന്തര്ജനം ഓടിവന്ന് വാതിലടക്കുകയാണത്രെ പതിവ്. തെക്കേ അറയുടെ കിഴക്ക് തൊഴുത്തില്‍ പശുക്കള്‍ അപ്പോള്‍ കൊമ്പുകോര്‍ത്തു മത്സരിക്കുന്നുണ്ടാവും.
ഈ അറയുടെ കാര്യത്തില്‍ വടക്കിനിയിലെ തേവര്‍ക്ക് ചില അവ്കാശങ്ങളുണ്ട്. തേവരുടെ സമക്ഷം നാലു ദിവസം നീണ്ട വേളി ഹോമത്തിനു ശേഷം വരനെ തെക്കെ അറയിലേക്ക് യാത്രയാക്കുന്നത് തേവരും ഓതിക്കനും കൂടിയാണ്. ചെയ്യേണ്ടതെല്ലാം ഓതിക്കന്‍ ചെവിയില്‍ പറഞ്ഞു കൊടുക്കും: കിഴിയ്ക്കുക, അഴിയ്ക്കുക,....സന്തതിക്കു വേണ്ടതെല്ലാം ചെയ്യുക. മൃതപ്രായയായ പെണ്‍കിടവിനു ചെയ്യേണ്ടതൊന്നുമില്ല. കണ്ണടച്ച്, കാലു കവച്ച് കിടന്നാല് മതി. ബീജാധാനത്തിനുള്ള ഒരു പാത്രം മാത്രമാണ് സ്ത്രീ.

തെക്കിനിയുടെ പടിഞ്ഞാറ് ചിത്രപണികളുള്ള ജനാലകളും തെക്കോട്ടും പടിഞ്ഞാട്ടും തുറക്കുന്ന കനത്ത വാതിലുകളുമുള്ള പുറത്തളം, ഇല്ലത്തിന്റെ പുറത്തെക്കൂള്ള ജാലകമാണ്. ഗോപുരവാതിലിന്റെ ഹുംകാരത്തോടെ തുറക്കുന്ന ഈ വാതിലുകളുടെ ശബ്ദം ഒരു വിളംബരമാണ്: ഇല്ലം ഉണര്ന്നിരിക്കുന്നു. ജാഗ്രത!
അകായിലുള്ളവര്‍ക്ക് ഈ തളം നിഷിദ്ധമാണ്. എങ്കിലും അപ്പോളപ്പോള്‍ പൂച്ചക്കാലുകള്‍ വച്ച് പതുങ്ങി ചെന്ന് പുറത്ത് പത്തായപ്പുരയില്‍ അതിഥികളോട് ഉച്ചത്തില്‍ സംസാരിക്കുന്ന നമ്പൂരാരുടെ ശബ്ദം അവര്‍ ചെവിയോര്‍ക്കാറുണ്ട്. ആരുടെ വേളി? എത്രാമത്തെ വേളി? അമ്മാത്തെവിടെ?

"പാപ്പീടെ യോഗം! നാലാം വേളിയായാലെന്താ, ഉണ്ണാനും ഉടുക്കാനുമുള്ള തറവാടല്ലേ?" വിഘ്നങ്ങളൊന്നും കൂടാതെ പെണ്‍കൊട നടക്കാന്‍ വടക്കിനിയിലെ തേവരെ നോക്കി കൈകൂപ്പിക്കൊണ്ട് അവര് തെക്കിനിയിലേയ്ക്ക് പിന്മാറും.
ചിത്രപൂട്ടിട്ട് പൂട്ടാവുന്ന കനത്ത വാതിലുള്ള പടിഞ്ഞാറ്റി ഇല്ലത്തിന്റേയും മേലൂര്‍ ദേശത്തിന്റേയും നെല്ലറയായിരുന്നു. കിഴക്കു താമുച്ചിറവരെ പരന്നു കിടന്ന പാടങ്ങളില്‍ വിളഞ്ഞ നെല്ലെല്ലാം ഈ പത്തായത്തിലോ അല്ലെങ്കില്‍ പടുതോള്‍ തറവാടിന്റെ ഊരാണ്മയിലുള്ള കാലടി ദേവസ്വം പത്തായപ്പുരയിലോ ആയിരുന്നു സൂക്ഷിക്കപ്പെട്ടിരുന്നത്. ബ്രഹ്മസ്വം പത്തായവും ദേവസ്വം പത്തായവും നിറഞ്ഞാല്‍ കരുവാനും, തട്ടാനും, ആശാരിക്കും മൂശാരിക്കും, പറയനും, പുലയനും, വഴിപോക്കര്‍ക്കും, വഴി മുട്ടിയവര്‍ക്കും അവരുടെ ഓഹരി . കിട്ടും. ഫുഡ് കോര്പറേഷന്റെ ഒരു പ്രാക്രുത രൂപമായിരുന്നു ആ പത്തായപ്പുരകള്.,.
പുതുവര്‍ഷം തുടങ്ങുന്നത് പുന്നെല്ലിന്റെ കതിര് പൂജിക്കപ്പെടുന്ന ഇല്ലം നറയോടെയാണ്. "ഇല്ലം നറ, ചെല്ലം നറ, പത്തായം നറ" എന്നു പാടിക്കൊണ്ട് കുട്ടികളും അമ്മമാരും പത്തായത്തിനു മുന്‍പില്‍ നടക്കുന്ന പൂജ വലിയ ആഘോഷമാക്കും. ഉണ്ണാനുള്ള ഇല്ലത്തു കുടിവെയ്ക്കപ്പെട്ട അന്തര്‍ജനങ്ങള്‍ക്ക് ഊണ് ഉറപ്പുവരുത്തുന്ന ഈ പൂജ വലിയൊരു വാഗ്ദാനമായിരുന്നു.

വടക്കിനിയിലെ തേവരാണ് പുന്നെല്ലിന്റെ ചോറ് ആദ്യം രുചിച്ചു നോക്കുക. ദേവന്റെ തൃപുത്തിരിക്കു ശേഷമെ ബ്രാഹ്മണര്‍ പുത്തിരിചോറ് ഉണ്ണാവു. പുത്തനരി കൊണ്ട് ഞങ്ങള്‍ക്കുണ്ടാകാവുന്ന ഉദരവ്യാധികളെ പറ്റി തേവര്‍ക്ക് അത്ര ശുഷ്കാന്തിയായിരുന്നു.
ഊണിനുള്ള നെല്ലു പോലെ പ്രധാനമായ ഉടുക്കാനുള്ള മുണ്ടുകളും ശീലകളും സൂക്ഷിച്ചിരുന്നത് പത്തായത്തിന്റെ താഴത്തെ നിലവറ എന്ന ഇരുട്ടു മുറിയിലാണ്. പെണ്‍കൊടക്കു ശേഷം ഇല്ലത്തു നിന്ന് പുറപ്പെടുമ്പോള്‍ അമ്മമാര്‍ സമ്മാനമായി കൊടുക്കുന്ന 'കാല്പെട്ടി' മാത്രമാണ് അന്തര്‍ജനങ്ങളുടെ സ്വകാര്യ സ്വത്ത്. കാല്പെട്ടിയില് സൂക്ഷിച്ചു വെച്ച 'കറുത്തകര', 'ചുവന്നകര', 'കസവുകര' എന്നിങ്ങനെ ഇനം തിരിച്ചു പറയാവുന്ന ശീലകള്‍ മറിച്ചും തിരിച്ചും നോക്കിയും തൊട്ടു തലോടിയും മണത്തു നോക്കിയും നേരമ്പോക്കുന്നത് അന്തര്‍ജനങ്ങളുടെ വിനോദമായിരുന്നു.
മൂന്നോ നാലോ പറ ഉപ്പിലിട്ടതുകള്‍ വര്‍ഷങ്ങളോളം കേടുവരാതെ സൂക്ഷിക്കാവുന്ന ചീന ഭരണികളായിരുന്നു നിലവറയിലെ മറ്റൊരു വിശേഷ വസ്തു. കറുത്തുരുണ്ട ആ ഭരണികള്‍ നിലവറയിലെ ഇരുട്ടല്‍ തിരിച്ചറിയാന്‍ വേണ്ട കൈപ്പരിചയം അന്തര്‍ജനങ്ങള്‍ക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. ഉപ്പിലിട്ടതുകളില്‍ വച്ച് പ്രധാനി ഉപ്പുമാങ്ങയായിരുന്നു. ഉപ്പുമാങ്ങക്കും അന്തര്‍ജനങ്ങള്‍ക്കും ഏറെ സാമ്യമുണ്ട്. ഉപ്പുവെള്ളം കുടിച്ച് ആ്ദ്രമായവയാണ് രണ്ടും.
അന്തര്‍ജനങ്ങളുടെ ഈ വിശിഷ്ടവിഭവം തേവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. ചില വിശേഷ ദിവസങ്ങളില്‍ നാക്കിലയില്‍ ചോറും തൈരും ഉപ്പുമാങ്ങയും ഭഗവാന് വിളമ്പിവെക്കുക അവരുടെ പതിവാണ്.
ഉപ്പുമാങ്ങയ്ക്ക് പുലകുളിയുടെ ശാസ്ത്രമായ 'ആശൗച'ത്തിനോട് വിശേഷ ബന്ധമുണ്ട്. മരണ ശേഷം പതിനൊന്നു ദിവസം തീണ്ടുന്ന പുലയുടെ കാഠിന്യം കുറയ്ക്കുന്നത് ഉപ്പുമാങ്ങയായാണ്. രുചിയുള്ള ഭക്ഷണങ്ങള്‍ വിലക്കപ്പെട്ട ആ കാലത്ത് ഉപ്പുമാങ്ങമാത്രമായിരുന്നു ഊണിന് അനുവദിക്കപ്പെട്ട ഒരേഒരു ഉപദംശം. വടക്കേ അറയില് മുത്തശ്ശിമാര്‍ അന്ത്യശ്വാസം വലിച്ചു തുടങ്ങിയാല്‍ അന്തര്‍ജനങ്ങള്‍ നിലവറക്കുണ്ടില്‍നിന്ന് ഉപ്പുമാങ്ങ പുറത്തെടുക്കാന്‍ ഓടിയിറങ്ങും. 'പുലശുദ്ധം' തീണ്ടീയാല്‍ നിലവറയിലിറങ്ങരുത്. മത്സരങ്ങള്‍ മറന്ന് എല്ലാ അകയിലുള്ളവരും ഒന്നിക്കുന്ന ഒരപൂര്വ സന്ദര്‍ഭം കൂടിയായിരുന്നു അത്.
നിലവറയിലേയ്ക്ക് ഇറങ്ങാനുള്ള പടവുകള് മരണവും രോഗവും മണക്കുന്ന വടക്കേ അറയില്‍നിന്ന് തന്നെയായിരുന്നു. നാലുകെട്ടിന്റെ വടക്കു-പടിഞ്ഞാറുള്ള അറയാണ് വടക്കേ അറ.
നിലവറ പോലെ തന്നെ ഇരുട്ടുകുത്തിയതായിരുന്നു ഈ അറ. ഇവിടെ ,മരണം മുന്നില്‍ കണ്ടുകൊണ്ട് തിരുനാവായപ്പനെ വിളി്ച്ചു നെലവിളിക്കുന്ന മുത്തശ്ശിമാരുടെ ദീനരോദനം വടക്കിനിവരെ മുഴങ്ങികേള്‍ക്കാം.
അറിയാതെയും അറിഞ്ഞിട്ടും ചെയ്ത മഹാപാപങ്ങള് അന്ത്യകാലത്ത് അവരെ കുത്തി നോവിച്ചുകൊണ്ടിരുന്നു. വേട്ടതിനു ശേഷം ഒരിക്കലും മുഖത്തോടുമുഖം കാണാന്‍ പറ്റാതിരുന്ന വേട്ടനമ്പൂതിരിയോട് ഈര്ഷ്യ തോന്നിയത്, ഉണ്ണിയെ പ്രസവിക്കാത്തത്, ഏകാദശി നോല്ക്കതിരുന്നത്, ശുദ്ധംമാറി മുല്ലത്തറക്കല്‍ വിളക്കു കത്തിച്ചത്, മുട്ടിയ ശ്രാദ്ധം ഊട്ടാതിരുന്നത്, ...അങ്ങനെ എണ്ണിയാല്‍ തീരാത്ത മഹാപാപങ്ങള്‍ എന്നിയെണ്ണിക്കൊണ്ടാണ് യമദൂതാക്കളുടെ വരവ്.

വടക്കെ അറ പങ്കുവെയ്ക്കാന് വേറെയുമുണ്ട് ചില മഹാപാപികള്‍.,. തീണ്ടാരിയായവര്‍ ആരുടെയും കണ്ണില്‍ പെടാതെ ഒളിച്ചും പതുങ്ങിയും വടക്കെ അറയുടെ വടക്കെമൂലയില്‍ തുടകള്‍ക്കിടയില്‍ മുഖം അമര്‍ത്തി അടിയാത്തി വിരിച്ച പടുപ്പില് ഒതുങ്ങികൂടും. അയിത്തക്കാരേക്കാള്‍ വലിയ അയിത്തക്കാരാണ് ഇവര്‍,. പാപപങ്കിലമാണ് ആര്ത്തവരക്തം.
നീലാകാശത്തേക്ക് തുറന്നിട്ട നടുമുറ്റമാണ് ഇല്ലത്തിന്റെ കേന്ദ്രം. ഗൃഹത്തിന്റെ തെക്കു-പടിഞ്ഞാറെ കോണിലേക്ക് കാലുനീട്ടി, വടക്കുകിഴക്കേ കോണിലേക്ക് തലവെച്ച് ചെരിഞ്ഞു കിടക്കുന്ന വാസ്തുപുരുഷന്റെ മധ്യസ്ഥാനം നടുമുറ്റമാണ്. ബ്രാഹ്മണനന്റെ എല്ലാ കര്‍മങ്ങള്‍ക്കും ബ്രഹ്മം സാക്ഷിയാണ്. അപൗരുഷമായ ആ ബ്രഹ്മത്തില്‍നിന്നാണ് ബ്രാഹ്മണന്‍ സംഭവിച്ചത്. പിത്രുക്കളും ദേവന്മാരും പറന്നു താഴ്ന്നു വരുന്നതും ബ്രാഹ്മണന്റെ സത്കാരങ്ങളേറ്റ് തൃപ്തരായി തിരിച്ചു പോകുന്നതും നടുമുറ്റത്തെ ഇഷ്ടികവിരിച്ച ചതുരക്കളത്തിലാണ്.നവജാത ശിശുവിന്റെ ജാതകര്‍മം മുതല്‍ മരിച്ചവര്‍ക്കുള്ള ബലി വരെയുള്ള എല്ലാ കര്‍മങ്ങളും നടുമുറ്റം ഏറ്റുവാങ്ങുന്നു.ഈ നടുമുറ്റത്തിന്റെ വാതായനത്തിലൂടെ എന്നും മദ്ധ്യാഹ്നത്തില്‍ സൂര്യനെ നോക്കി "അങ്ങയെ എന്നും കാണാനും അങ്ങനെ കണ്ടുകൊണ്ട് ഏറെക്കാലം ജീവിക്കാനും അനുഗ്രഹിക്കണമേ" എന്നും ഇല്ലത്തെ നമ്പൂതിരിമാര്‍ പ്രാര്‍ത്ഥിച്ചിരുന്നു.
സൗരയൂധത്തിനു ചുറ്റും നിസ്സഹയാരായി ചുറ്റിതിരിയുന്ന ഗ്രഹങ്ങളുടെ പോലെ വടുക്കനിയിലെ തേവരും അവരുടെ പരിചാരകരായ നമ്പൂതിരിമാരും, അകായിലുള്ളവരും, കിടാങ്ങളും ഈ നടുമുറ്റത്തിനു ചുറ്റും കറങ്ങിക്കൊണ്ടേയിരുന്നു. ബ്രാഹ്മണനും ദേവനും ജീവിതം എങ്ങനെയാവണമെന്ന് തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ല. ഇല്ലങ്ങളിലെ നാലുകെട്ടും അമ്പലങ്ങളിലെ ചുറ്റമ്പലവും ജാതകക്കുറിപ്പുപോലെ സമചതുരാക്രുതിയിലാണ്. രണ്ടിന്റേയും വിധി കുറിയ്ക്കുന്നത് ഗ്രഹങ്ങളും നക്ഷ്ത്രങ്ങളുമാണ്.

*ചില സാങ്കേതിക പദങ്ങള്‍.
പെണ്‍കൊട.....പെണ്ണിനെ കൊടുക്കല്‍
പൂണൂല്‍ചരട്......മംഗലസൂത്രം
അന്തര്‍ജനം, അകായിലുള്ളവര്‍......വിവാഹിതകളായ നമ്പൂതിരി സ്ത്രീകള്‍
വേട്ടയാള്‍.....വേളി കഴിച്ച നമ്പൂതിരി.
അന്തര്‍ജനം, അകായിലുള്ളവര്‍ .......വിവാഹീതരായ നമ്പൂതിരി സ്ത്രീകള്‍
അമ്മാത്ത്.........അമ്മയുടെ ഇല്ലം

Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക