Slider

യാത്ര

0
യാത്ര
ഒരു ആൺകുട്ടി ആയി ജനിക്കാൻ പറ്റാത്തതിൽ ഒരിക്കലെങ്കിലും ദുഖിക്കാത്ത പെൺകുട്ടികൾ കുറവാണു ഈ ദുനിയാവിൽ.
പൂർണ സ്വാതന്ത്ര്യവും സകല സുഖങ്ങളും അനുഭവിക്കുന്ന അവറ്റകളേ എനിക്കിഷ്ടമില്ലായിരുന്നു പണ്ട് മുതലേ. വയസ്സറിയിച്ച അന്ന് രണ്ടു കോഴി മുട്ട കിട്ടി എന്നതൊഴികെ വീട്ടിൽ എന്തുണ്ടാക്കിയാലും എന്നും അപ്പുവിനാണു വല്യ പങ്കു കിട്ടിയിരുന്നത്. പാടത്തു ക്രിക്കറ്റ്‌ കളിക്കാനും പറമ്പിൽ കുഴിയെടുക്കാനും ഒക്കെ അപ്പു പോയപ്പോൾ ആരും തടഞ്ഞില്ല പക്ഷെ പാറു നു ഒരു രക്ഷയും ഇല്ല .
"വെയിലത്തു കുത്തി മറിഞ്ഞു കറുക്കാതെ വീട്ടിൽ ഇരുന്നേ പാറു ". അടുക്കളയിൽ നിന്നു അമ്മ അലറി തുടങ്ങി." നിറവും പോയി ഒരു ഭംഗിയും ഇല്ലാണ്ടായാൽ എങ്ങനാ... നാളെ ഒരു നാൾ കല്യാണം കഴിച്ചയക്കേണ്ട കുട്ടിയല്ലേ? ഊഞ്ഞാലിനു വീണപ്പോൾ ഇട്ട സ്റ്റിച്ചിന്റെ പാട് മാറാൻ ഇപ്പോളും മഞ്ഞൾ തേക്കുവാ അപ്പോളാ പെണ്ണിന് വെയിലത്തു കളി. "
നോട്ട് പിൻവലിച്ചു ഇനി ഒന്നും ചെയ്യാനില്ല എന്ന മട്ടിൽ പണികിട്ടിയ പാറുട്ടി. വീട്ടിൽ പോയി ടീവിയിലേക്കു കണ്ണും നട്ടിരുന്നു. രാജാവിനെ പോലെ ഉള്ള അപ്പുവിന്റെ ഒരു വരവുണ്ട് പാടത്തെ ചേറും ചെളിയും പുരണ്ട അവനെ അമ്മ മുറ്റത്തെ പൈപ്പ് നു ചോട്ടിൽ നിർത്തിയാണ് കുളിപ്പിച്ചിരുന്നത്. പാറുട്ടിയെ അടച്ചുപൂട്ടിയ കുളിമുറിയിൽ നിന്നും. അപ്പുവിനെ തോല്പിക്കാനാവണം അവൾ വാശിക്ക് പഠിച്ചു.ഒടുവിൽ ബിരുദന്തര ബിരുദവും മറ്റും പല പല സ്കോളര്ഷിപ്പുകളിടെ സഹായത്താൽ പൂർത്തി ആക്കി പാറുട്ടി. എന്നാൽ പഠനം ഒക്കെ നടക്കുന്നതിനിടയിൽ ലോകത്തെ അറിയാൻ തുടങ്ങി അവൾ. ജീവിതശൈലിയൊക്കെ മാറി മറിഞ്ഞു. നാട്ടിൽ കൃഷിയും ബിസിനെസ്സ് ഉം നോക്കുന്ന അപ്പു പല തീരുമാനങ്ങളും എടുക്കുന്നത് പാറുട്ടി യോട് കൂടി ആലോചിച്ചിട്ടാണ്. സാമ്പത്തിക ഭദ്രത അപ്പുവിനെ കാട്ടിലും പാറുക്കുട്ടിക്ക് ആയിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ.
കോളേജ്ഇൽ പഠിച്ചിരുന്ന കാലത്ത് ഒരു ദുർഗ പൂജ ഹോളിഡേയ്‌സ് ന്നു ഹോസ്റ്റലിൽ നിന്നു വീട്ടിലേക്കു വരാതെ നേരെ വിട്ടു അങ്ങ് ദൂരെ മലമുകളിലേക്ക്. പണ്ട് മുതലേ ടൂർ എന്നത് നടക്കാത്ത സ്വപ്നം ആയിരുന്നു അവൾക്കു. അതിനാൽ അവൾ ഒരുപാടു ആവേശത്തതൊടെ ആണ് അന്ന് പുറപ്പെട്ടത്. ഏഴ് പെൺകുട്ടികൾ ഒന്നിച്ചു ചേർന്നുള്ള യാത്ര. ഒരല്പം ഫെമിനിസം തലയ്ക്കു പിടിച്ചതിനാൽ ആൺസുഹൃത്തുക്കളുടെ സാനിധ്യം ഇല്ലാതെ തന്നെ ഞങ്ങൾ അടിച്ചു പൊളിക്കും എന്ന് അവർ തീരുമാനിച്ചു.
ഡൽഹിയിൽ നിന്നും മണാലിക് ഉള്ള ബസ് കയറിയപ്പോൾ മുതൽ കണ്ണിനു ഇമ്പം നൽകുന്ന പോലെ ഉള്ള കാഴ്ചകൾ ആണ്. ഇത്രയൊക്കെ ഭംഗി ഉള്ള സ്ഥലങ്ങളിൽ ലോകത്തുണ്ടോ എന്നവൾ ഓർത്തു. ബസിന്റെ ജന്നലിനു വെളിയിലേക്കു നോക്കി ഇരുന്നു അവൾ മയങ്ങി പോയി. ബസ് ഒന്നു നിർത്തിയപ്പോൾ അവൾ ഞെട്ടി ഉണർന്നു പണ്ട് എന്തൊ കുസൃതി ഒപ്പിച്ചപ്പോൾ അമ്മ പിടിച്ച പോലെ തോന്നി അവൾക്കു.
മുഖത്തൊരു ചിരിയും ആയി ഇരുന്ന അവളെ ഭക്ഷണം കഴിക്കാൻ വിളിച്ചു കൂട്ടുകാർ. അടുത്തുള്ള ഹോട്ടൽ പോയി ഇഷ്ടം ഉള്ള പൊറോട്ടയും പേരറിയാത്ത ഏതോ പച്ചക്കറി കറി ഉം കഴിച്ചു. മലയാളിയുടെ ദേശീയ ഭക്ഷണം ആയ പൊറോട്ടയും ബീഫ് ഉം കഴിക്കാൻ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പക്ഷെ നിവർത്തിയില്ലാത്തോണ്ട് ഉള്ളത് കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്തു.
ഇനി ചുരം കയറി ഇറങ്ങുന്നത് വരെ ബസ് നിർത്തില്ല എന്ന് ഡ്രൈവർ മുന്നറിയിപ്പു നൽകി. നേരം ഇരുട്ടി തുടങ്ങി.
അവൾ ബസ്സിൽ കയറി കൂട്ടുകാരികളോട് ഒരല്പം നേരം വർത്താനം പറഞ്ഞ ശേഷം സീറ്റിൽ തലചായ്ച്ചു മയങ്ങി. ഒരിക്കലും വിചാരിച്ചില്ല ജീവിതത്തിൽ ഇങ്ങനെ ഒക്കെ ഒരു യാത്ര ജീവിതത്തിൽ നടക്കും എന്ന് അവൾ ഓർത്തില്ല. ബസ് ഇടുങ്ങിയ വഴിയിലൂടെ കയറിപോയപ്പോൾ കാമുകിയെ വരിഞ്ഞു മുറുക്കുന്ന ഒരു കാമുകനെ ആണ് അവൾ ഓർത്തത്‌. അധികം താമസിക്കുന്നതിന് മുൻപ് അവളുടെ ചിന്തകൾക്ക് മൂക്ക്കയർ ഇട്ടു കൊണ്ട് ആ മുട്ട് വന്നു. കുറച്ചു നേരം ഒക്കെ പിടിച്ചു നിന്നു. മൂത്ര സഞ്ചി പൊട്ടും എന്നായപ്പോൾ അവൾ നേരെ ഡ്രൈവർ ടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു. വണ്ടി നിർത്തി പുള്ളി പറഞ്ഞു ഒക്കെ പോയി സാദിച്ചിട്ടു വാ.
റോഡിലേക്ക് ഇറങ്ങിയ പാറു ഞെട്ടി ഒരടി കഷ്ടിച്ച് ഉണ്ട് രണ്ടു സൈഡിലും പിന്നെ കൊക്കയാ. പണ്ടാരം എവിടെയാ ഇപ്പൊ ഒന്നു പോകുക അവൾ ഓർത്തു. അപ്പോഴും അവളുടെ മനസ്സിൽ അപ്പുവിന്റെ മുഖം തെളിഞ്ഞു. "അപ്പു പോയി മൂത്രം ഒഴിച്ചിട്ടു ഉറങ്ങിക്കെ" എന്നു അമ്മ പറയുമ്പോൾ അവൻ ഓടും പറമ്പിലേക്ക്. പിന്നെ കൗമാരത്തിൽ എത്തിയപ്പോൾ ഓപ്പൺ എയർ നെ പറ്റി അവൻ വിവരിച്ചിരുന്നു. ഒടുവിൽ പുവർ ഗേൾസ് എന്നുള്ള ഒരു സഹതാപ ലുക്ക്‌ഉം. എങ്കിൽ പിന്നെ ഇന്ന് അതങ്ങു അനുഭവിച്ചേക്കാം.അവൾ മനസ്സിൽ ഉറപ്പിച്ചു നിർത്തി ഇട്ടിരുന്ന ബസ് നു നേരെ പുറകിൽ ചെന്നു. ദൂരെ നിന്നും വേറൊരു വാഹനവും വരണില്ല എന്നുറപ്പു വരുത്തി. അവിടെ ഇരുന്നിട്ട് കാര്യം സാധിക്കാനായി.
ലീ കൂപ്പർ ന്റെ ജീൻസ് താഴ്ത്തി ഇരുന്നപ്പോൾ അവൾ മനസിലാക്കി മണാലിയിലെ തെക്കൻ കാറ്റിന്റെ സുഖം. അപ്പുവിനെ കുറ്റം പറയാനാവില്ല അവൾ ഓർത്തു. ഈ സുഖം എന്നും ആസ്വദിക്കാൻ ആകും അവനു പുരുഷ കേസരി ആണല്ലോ. ഇങ്ങനെ ചിന്തകൾ വലമേഞ് പോയപ്പോൾ പെട്ടെന്നു അവളെ ഞെട്ടിക്കും പോലെ ഒരു ശബ്ദം എണിറ്റു സിപ് ഇട്ടു തിരിഞ്ഞു നോക്കിയപ്പോൾ ഒരു വോൾവോ ബസ് തന്റെ പുറകിൽ. ഓടി ബസ്സിൽ കയറി. ഡ്രൈവറോട് വണ്ടി എടുക്കാൻ പറഞ്ഞു. ഷെയ് അവർ വലതും കണ്ടു കാണുമോ ?. പണ്ടാരം നാണക്കേടായല്ലോ.......
******ജിയ ജോർജ് ******
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo