സ്ത്രീ
ജയിലിൽ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങിയ അവൾ നേരെ പോയത് ആസാദ് കോളനിയിലെ കൂട്ടുകാരിയുടെ അടുത്തേക്കാണ്. വർഷങ്ങൾ നീണ്ട ജയിൽവാസത്തിൽ അവളെ കാണാൻ വരാറുണ്ടായിരുന്ന ഏക വ്യക്തി.
വീട്ടിലെ കുട്ടിക്കാലം ഭീകരത എല്ലാം അവളോർത്തു. അച്ഛൻ കുടിച്ചു വന്ന് അമ്മയെ തല്ലുന്നത്, കൂട്ടുകാരെ വീട്ടിൽ കൊണ്ടുവന്ന് സൽക്കരിക്കുന്നത്. അമ്മ അച്ഛന്റെ മുൻപിൽ അടിയറവ് പറഞ്ഞത് അവൾ മനസ്സിലാക്കി. രാത്രി വീട്ടിൽ സുഹൃത്തുക്കളുടെ അട്ടഹാസവും, ആഘോഷവും നടക്കുമ്പോൾ അവൾ പറക്കമുറ്റാത്ത അനിയത്തിക്കുട്ടിയെ ചേർത്ത് പറമ്പിലെ വാഴക്കൂട്ടങ്ങളിൽ രാത്രി കഴിച്ചു കൂട്ടി.
ഉപ്പിട്ടു കഞ്ഞി വെള്ളം മാത്രം കഴിച്ചുകൂട്ടിയ ദിനങ്ങൾ ... എങ്കിലും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ദൂരെ കന്യാസ്ത്രീ മഠത്തിൽ നിന്ന് അവിടുത്തെ ജോലികൾ ചെയ്ത് അവർ നടത്തുന്ന ഹോംനേഴ്സ് സ്ഥാപനത്തിൽ ചേർന്നു പഠിച്ചു.
പ്രതീക്ഷ അനിയത്തിയിൽ നിറഞ്ഞു. എട്ടാം ക്ലാസിൽ പഠിക്കുന്ന അവളോട് പറഞ്ഞു, "നീ പഠിക്കണം"
"എത്ര വേണമെങ്കിലും ചേച്ചി നിന്നെ പഠിപ്പിക്കും." അതു കേൾക്കുമ്പോൾ അവളുടെ മുഖത്ത് കാണുന്ന പുഞ്ചിരിയിൽ ആതിരയുടെ മനം നിറയുമായിരുന്നു. പക്ഷേ....
"എത്ര വേണമെങ്കിലും ചേച്ചി നിന്നെ പഠിപ്പിക്കും." അതു കേൾക്കുമ്പോൾ അവളുടെ മുഖത്ത് കാണുന്ന പുഞ്ചിരിയിൽ ആതിരയുടെ മനം നിറയുമായിരുന്നു. പക്ഷേ....
കാര്യങ്ങൾ ഒക്കെ തകിടം മറിഞ്ഞു. അച്ഛന്റെ കൂടെ വീട്ടിലെത്തുന്ന ഒരു മധ്യവയസ്കന്റെ, ലാളനകൾ, അനിയത്തിക്കുട്ടിയെ മാറ്റുന്നത് അവധി ദിവസങ്ങളിൽ വീട്ടിലെത്തുന്ന അവളെ പരിഭാന്തയാക്കി. കുറേ അമ്മയോട് പറഞ്ഞു. അനിയത്തിയോട് എങ്ങിനെ പറഞ്ഞ് കൊടുക്കും എന്നത് അവൾക്കറിയില്ലായിരുന്നു.
മീൻ നന്നാക്കാൻ ഇരുന്ന അവളുടെ അടുത്തും അയാൾ പതുങ്ങിയെത്തി, അവളെ ചേർത്തു പിടിക്കാൻ നോക്കിയ അയാളുടെ തലയിൽ മീൻ ചട്ടി കമഴ്ത്തി അടിച്ചിട്ടിട്ട് അവൾ അടുത്ത വീട്ടിലേക്ക് ഓടിച്ചെന്നു. രാത്രി അവരോട് വീട്ടിൽ ആരുമില്ലെന്ന് നുണ പറഞ്ഞു.
ഒരു നാൾ വീട്ടിലെത്തിയ അവൾ അനിയത്തിയുടെ അവശതയാണ് കണ്ടത് എഴുന്നേൽക്കാൻ വയ്യാതെ കിടന്ന അനിയത്തിയെ നിർബന്ധിച്ച് ആശുപത്രിയിലെത്തിയ അവൾ ഡോക്ടർ കുട്ടി ഒരു അമ്മയാവുന്നു എന്ന് പറഞ്ഞത് കേട്ട് കണ്ണ് മിഴിച്ച് അമ്പരന്നിരുന്നു പോയി.
വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞ അച്ഛനുമമ്മയും ചെയ്തത് അനിയത്തിയെ ക്രൂരമായി മർദ്ദിക്കലായിരുന്നു. തടയാൻ ചെന്ന അവൾക്കും കിട്ടി പൊതിരെ തല്ലും ചവിട്ടും.
ഇതെങ്ങിനെ നടന്നു? അവൾ അനിയത്തിയിൽ നിന്നതു മനസ്സിലാക്കിയപ്പോൾ തണുത്തുറഞ്ഞു പോയി. കുടിച്ചു വന്ന അയാൾ ഒരു രാത്രി വീട്ടിലുറങ്ങി. രാത്രി ഏറെയായപ്പോൾ അവളെ ചെന്നു വിളിച്ചു, സ്നേഹത്തിൽ സംസാരിച്ചു, കുടിക്കാൻ കൊടുത്തു. ലഹരിക്കടിമയായ അവൾക്ക് പിന്നെ നടന്നത് ഓർമ്മയില്ലയെന്ന് മനസ്സിലായി.
" അപ്പോൾ അമ്മ എവിടെയായിരുന്നു? "അവൾ ഗർജ്ജിച്ചു.
അമ്മ അച്ഛന്റെ കൂടെ മുറിയിൽ .... അനിയത്തി വിക്കി, വിക്കി ബാക്കി പറഞ്ഞില്ല. പിന്നെ ഒന്നും പറയാനുണ്ടായില്ല. രോഷം കൊണ്ടവൾ കൈകൂട്ടിത്തിരുമ്മി .
അമ്മ അച്ഛന്റെ കൂടെ മുറിയിൽ .... അനിയത്തി വിക്കി, വിക്കി ബാക്കി പറഞ്ഞില്ല. പിന്നെ ഒന്നും പറയാനുണ്ടായില്ല. രോഷം കൊണ്ടവൾ കൈകൂട്ടിത്തിരുമ്മി .
പിന്നീടുള്ള അശാന്ത ദിനങ്ങളിൽ അയാൾ കൂടെ ചേർന്ന് രഹസ്യ ചർച്ചകൾ നടത്തുന്നത് അവളറിഞ്ഞു. ഒരു ദിവസം അനിയത്തിയെ കൂട്ടി അമ്മയും, അയ്യാളും പോയി. വൈകുന്നേരം തിരിച്ചു വന്ന അനിയത്തി പേടിച്ച് മുറിയുടെ മൂലയിൽ ചുരുണ്ടു കൂടി. അരണ്ട മിഴികൾ നിർവികാരമായിരുന്നു. അവൾ ആരെയും തിരിച്ചറിയുന്നില്ല എന്ന് ഒരു ഞെട്ടലോടെ അവൾ മനസ്സിലാക്കി. പിന്നീടുള്ള ദിവസങ്ങൾ ഒരുഭാന്തിയെ പോലെ പെരുമാറുന്ന അനിയത്തിയുടെ പറച്ചിലുകളിൽ നിന്ന് ഒരു അബോർഷൻ നടന്നതായി അവൾ മനസ്സിലാക്കി. എന്തു വേണമെന്നറിയാതെ പുകഞ്ഞ അവൾ അവസാനം പഠനത്തിനായി തിരിച്ചു പോയി.
അനിയത്തി പിന്നൊരിക്കലും സുബോധത്തിലേക്ക് തിരിച്ചു വന്നില്ല. എവിടെയെങ്കിലുമൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കും. സിസ്റ്റർ മാരോട് പറഞ്ഞ് അവളെ ഒരു ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ ശ്രമിച്ചു. പക്ഷേ മാനസിക വിഭ്രാന്തിയുള്ള അവളെ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഒരു നാൾ ആ ജീവൻ ഒരു കുളത്തിൽ പൊലിഞ്ഞു. പോസ്റ്റുമോർട്ടത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും.
മരവിച്ച ജീവിതവുമായി കോഴ്‌സ് പൂർത്തിയാക്കി വീട്ടിലെത്തി. അയാൾ അപ്പോഴും വീട്ടിലെ നിത്യ സന്ദർശകൻ, കുടി കൂട്ടുകൾ, അട്ടഹാസങ്ങൾ ... അവൾ വാതിലടച്ചിരിക്കും. ഒരു ദിവസം അച്ഛനും, അമ്മയും വീട്ടിലില്ല. വായനയിൽ, വാതിൽ അടച്ചിടാൻ മറന്നു ഒരു ഞെട്ടലോടെ കണ്ടു അയാൾ മുന്നിൽ പ്രാപ്പിടിയന്റെ കണ്ണുമായി അയ്യാൾ - ദ്വന്ദയുദ്ധത്തിൽ എപ്പോഴോ - അയ്യാളുടെ തലയിൽ മാരകമായി പ്രഹരമേൽപ്പിച്ചു. വാക്കത്തിയെടുത്തു വീണു കിടന്ന അയ്യാളെ വീണ്ടും വീണ്ടും വെട്ടി.
കേസ്, കോടതി, ശിക്ഷ... നല്ല പെരുമാറ്റം പരിഗണിച്ച് കിട്ടിയ ശിക്ഷയിളവ്.കൂട്ടുകാരി വീട്ടിലേക്ക് സന്തോഷത്തോടെ സ്വീകരിച്ചു. പ്രായമായ അച്ഛനും, അമ്മയും അവളെ കാത്തിരിക്കുന്നു. അവരെ നോക്കേണ്ടത് അവളാണ് എന്നു പറഞ്ഞു. പക്ഷേ ആതുരസേവനത്തിന് വടക്കേ ഇൻഡ്യയിലെ കന്യാസ്ത്രീ മഠത്തിലേക്ക് പോകാനുള്ള തീരുമാനം അവൾ മാറ്റിയില്ല.
എനിക്കൊരു സ്ഥലത്തു കൂടി പോകണം. അവൾ പറഞ്ഞു. അവളടെ മുഖത്തെ നിശ്ചയദാർഡ്യം കണ്ട കൂട്ടുകാരി പിന്നെ ഒന്നും പറഞ്ഞില്ല.
ബസ്സിറങ്ങി, പലരോടും ചോദിച്ച് അവൾ ആ വീട്ടിലെത്തി. അവിടെ വരാന്തയിൽ അയ്യാളുടെ ചിത്രം ചില്ലിട്ടു തൂക്കിയിരുന്നു. ഒരു നിമിഷം അവൾ ആ ചിത്രം നോക്കി നിന്നു.
"ഇവിടെയാരുമില്ലേ?"
അകത്തുനിന്ന് വന്ന അയാളുടെ ഭാര്യ അവളെ കണ്ടു ഞെട്ടി തുറിച്ചു നോക്കി നിന്നു.പിന്നെ പൊട്ടിക്കരഞ്ഞു. അകത്തുനിന്ന് ഓടി വന്ന അയ്യാളുടെ ബുദ്ധിയുറക്കാത്ത മകൾ അവളുടെ കയ്യിലുള്ള ആപ്പിളുകളുടെ പൊതി വാങ്ങി, അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. കൈ പിടിച്ചു അകത്തേക്ക് വിളിച്ചു " ബാ ചേച്ചി'', അപ്പോൾ മാത്രം അവളുടെ കണ്ണുകളിൽ നീർത്തുള്ളികൾ പുറത്തേക്ക് മടിച്ച് മടിച്ചൊഴുകി. എങ്കിലും ഹൃദയം ആർദ്രമായി,
"ഇവിടെയാരുമില്ലേ?"
അകത്തുനിന്ന് വന്ന അയാളുടെ ഭാര്യ അവളെ കണ്ടു ഞെട്ടി തുറിച്ചു നോക്കി നിന്നു.പിന്നെ പൊട്ടിക്കരഞ്ഞു. അകത്തുനിന്ന് ഓടി വന്ന അയ്യാളുടെ ബുദ്ധിയുറക്കാത്ത മകൾ അവളുടെ കയ്യിലുള്ള ആപ്പിളുകളുടെ പൊതി വാങ്ങി, അവളെ നോക്കി നിഷ്കളങ്കമായി ചിരിച്ചു. കൈ പിടിച്ചു അകത്തേക്ക് വിളിച്ചു " ബാ ചേച്ചി'', അപ്പോൾ മാത്രം അവളുടെ കണ്ണുകളിൽ നീർത്തുള്ളികൾ പുറത്തേക്ക് മടിച്ച് മടിച്ചൊഴുകി. എങ്കിലും ഹൃദയം ആർദ്രമായി,
(രോഹിത രോഹു)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക