Slider

അവന്റെ മരണ ശേഷമാണ് ............

0
അവന്റെ മരണ ശേഷമാണ്
അവനെഴുതിയ ഒരു ഡയറി
അവന്റെ അനിയത്തിക്ക് കിട്ടുന്നത്....!
അതിൽ നിറയെ അവന്റെ പ്രണയമായിരുന്നു....,
ചെറുപ്പം തൊട്ടെ അവന്റെയുള്ളിൽ കിളിർത്ത പ്രണയം...,
അയൽവാസിയും കളിക്കൂട്ടുക്കാരിയുമായ ശാലിനിയോടുള്ള പ്രണയം.....!
ഇതു വരെയും തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രണയം.....,
തന്റെ സ്വകാര്യ ഇഷ്ടങ്ങളിൽ കുഴിച്ചു മൂടിയ പ്രണയം....!
അടുത്ത ലീവിനു വരുമ്പോൾ അവളെ അറിയിക്കാനിരുന്ന പ്രണയം....,
എന്നാൽ അതിർത്തിയിലെ വെടിവെപ്പിൽ രാജ്യത്തിനു വേണ്ടി വീരചരമം പ്രാപിക്കാനായിരുന്നു അവന്റെ വിധി....!
അനിയത്തി നിറ കണ്ണുകളോടെ ആ ഡയറി മുഴുവൻ വായിച്ചു തീർത്തു....,
അതിൽ തന്നെ ഒരു പേജ് അവളെ വല്ലാതെ നൊമ്പരപ്പെടുത്തി....,
കുറെ തേങ്ങലുകൾക്കു ശേഷം അവസാനം ആ പേജു മാത്രം ശാലിനിക്കു കൊടുക്കാൻ അവൾ തീരുമാനിച്ചു....!
ആ പേജവൾ കീറിയെടുത്തു...,
എല്ലാം പറഞ്ഞ് ആ പേജ് ശാലിനിക്കു കൊടുത്തപ്പോൾ അതു വാങ്ങിയ
ശാലിനിയുടെ കൈയും വിറക്കുന്നുണ്ടായിരുന്നു....,
തന്റെ മുറിയിലെത്തിയ ശാലിനി
തന്റെ മേശപ്പുറത്ത് അതു നിവർത്തി
വെച്ചു വായിക്കാൻ തുടങ്ങി....,
" നിന്നെ കാണുമ്പോഴെല്ലാം ഞാൻ പുഞ്ചിരിച്ചു...,
പക്ഷെ നീ ചിരിച്ചില്ല...!
എന്നെങ്കിലും നീ എന്നെ മനസ്സിലാക്കുമെന്നു ഞാൻ കരുതി...,
എന്നാൽ അതുണ്ടായില്ല.....!
ഞാൻ എന്റെ ഹൃദയം കൊണ്ടും കണ്ണുകൾ കൊണ്ടും എത്രയോ പ്രാവശ്യം നിന്നെ ഇഷ്ടമാണെന്നു പറഞ്ഞു....,
നീയതു കേൾക്കുകയോ കാണുകയോ ചെയ്തില്ല....!
നിന്നെ കാണാനായി ഒരോ പുലർക്കാലങ്ങളിലും ഞാൻ മുറ്റത്തിറങ്ങി നിന്നു....,
പക്ഷെ നീ പുറത്തു വന്നില്ല...!
നിന്റെ ഹൃദയം എന്നോട് പങ്കുവെക്കാൻ നിയെന്നോട് സംസാരിക്കുമെന്ന് ഞാൻ കരുതി....,
നിയെന്നോടു മിണ്ടിയതെയില്ല.....!
നീ വരുമെന്ന പ്രതീക്ഷയിൽ ഞാൻ പലയിടത്തും നിന്നെ കാത്തു നിന്നു...,
നീയൊരിടത്തും വന്നില്ല...!
എന്റെ ജീവിതം നിനക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു....,
പക്ഷെ നീയത് കണ്ടില്ലെന്നു നടിച്ചു...!
ഇനിയും
ഒരിക്കൽ കൂടി ഞാൻ നിന്റെ മനസ്സിന്റെ മുറ്റത്ത് വരും
അതുവരെയും മറ്റാർക്കും ആ ഹൃദയത്തിൽ ഇടം കൊടുക്കരുതേ...,
ഞാൻ വരും വരെ കാത്തിരിക്കുക.....!
അതു വായിച്ചു തീർന്നതും
അവളുടെ രണ്ടുത്തുള്ളി കണ്ണീർ
ആ പേജിലേക്കടർന്നു വീണു.....!
അത്രയേ ആ പേജിലുള്ളൂ..,
എല്ലാം വായിച്ച ശേഷം
നിറക്കണ്ണുകളോടെ ഒരു വാക്യം കൂടി അവൾ ആ പേജിനടിയിൽ എഴുതി ചേർത്തു....,
" നീ സുരക്ഷിതമായി തിരിച്ചു വരുമെന്ന് ഞാൻ കരുതി...,
എന്നാൽ ഞാൻ കാത്തിരിക്കുന്നുണ്ടെന്ന്
നീ മറന്നു..."
തുടർന്നവൾ
അവളുടെ സ്വകാര്യപ്പെട്ടി തുറന്നു അതിൽ നിറയെ മയിൽപ്പീലികളായിരുന്നു...,
അവനു സമ്മാനിക്കാനായി പലപ്പോഴായി വാങ്ങിക്കൂട്ടിയത്....!
ആ പേജവൾ അതെ മയിൽപ്പീലികൾക്കു മേലെ വെച്ച് അവൾ ആ പെട്ടിയടച്ചു....!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo