Slider

ഇന്നത്തെയും കൂട്ടി നാലു തവണ ആയി രമേശൻ ഈ അറ്റ കൈ പ്രയോഗം തുടങ്ങിയിട്ട്...

0
ഇന്നത്തെയും കൂട്ടി നാലു തവണ ആയി രമേശൻ ഈ അറ്റ കൈ പ്രയോഗം തുടങ്ങിയിട്ട്...
പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് കഴിഞ്ഞ മൂന്നു തവണയും രമേശനു
നന്ദിനിയുടെ മുറിയിൽ എത്താൻ കഴിഞ്ഞില്ല എന്നതാണ് സത്യം..
ചെറുപ്പം മുതലേ തുടങ്ങിയ പ്രണയമാണ് ഇരുവരും തമ്മിൽ..
രണ്ടു പേരും അയൽക്കാരായതു കൊണ്ടു അവരുടെ പ്രേമത്തിന് എന്നും ആഴം കൂടിയിരുന്നു...
വളരെ വൈകിയാണ് രമേശന്റെയും നന്ദിനിയുടെയും അഗാത പ്രണയം ഇരുവരുടെയും വീട്ടുകാർ തിരിച്ചറിയുന്നത്...
എന്തു വന്നാലും വെറുമൊരു കാർ ഡ്രൈവർ ആയ രമേശന് ബി എ കാരിയായ തന്റെ മകളെ കൊടുക്കില്ലെന്ന് നന്ദിനിയുടെ അച്ഛൻ മാധവേട്ടൻ..
എന്തു തന്നെ വന്നാലും തന്റെ മകളെ എന്റെ മോനെ കൊണ്ട് കെട്ടിക്കില്ലെന്നു രമേശന്റെ അമ്മ ഭാർഗവി..
എന്നും വേലിക്കരികെ നിന്നും അങ്ങോടും ഇങ്ങോടും ഉള്ള ആട്ടും തുപ്പും കണ്ടു നാട്ടുകാർ...
ഇതിനിടയിൽ പെട്ടു ചങ്ക് പൊട്ടി രമേശനും നന്ദിനിയും..
നന്ദിനിയെ എങ്ങനെ സ്വന്തമാക്കും എന്നാലോചിച്ചു രമേശനു ഊണും ഉറക്കവും ഇല്ലാതായി..
വിളിച്ചു ഇറക്കി കൊണ്ട് വരാനായിട്ടാണേൽ നന്ദിനിയെ വീട്ടുകാർ ഒരു മുറിയിലിട്ടു പൂട്ടിയിരിക്കുകയും ചെയ്തു..
ഒരു നോക്ക് കാണുവാൻ ആകെയുള്ള മാർഗം നന്ദിനിയുടെ മുറിയോട് ചേർന്നു നിൽക്കുന്ന കൂറ്റൻ വരിക്ക പ്ലാവാണ്..
പാതിരാത്രി രണ്ടു പേരുടെയും വീട്ടുകാർ ഉറങ്ങി കഴിയുമ്പോൾ രമേശൻ പതിയെ വേലിചാടി വരിക്ക പ്ലാവിന്റെ ചോട്ടിലെത്തും..
എങ്ങനയൊക്കെയോ ഏന്തി വലിഞ്ഞു പ്ലാവിൽ കയറും..
നന്ദിനി ജനലുകൾ തുറന്നിട്ട്‌ പ്ലാവിലൂടെ ഏന്തി വലിഞ്ഞെത്തുന്ന തന്റെ ഗന്ധർവനെ കാത്തിരിക്കും..
ആദ്യമൊക്കെ രമേശന് പ്ലാവിലെ കയറ്റം വളരെ ദുർഘടം പിടിച്ചതായിരുന്നു..
തളപ്പിട്ടു കയറി ശീലമില്ലാത്ത രമേശന്റെ
നെഞ്ചത്തെ തൊലി മുഴുവൻ പ്ലാവിൽ ഊർന്നിറങ്ങിയും കയറിയും അങ്ങോട്‌ നിരങ്ങി ഇല്ലാതായി..മഴയുള്ള ദിവസം ആണെങ്കിൽ പറയുകയും വേണ്ട, ഒരു കാലു പ്ലാവിൽ ചവുട്ടി കേറാൻ തുടങ്ങുമ്പോഴേക്കും തെന്നി വീണ്ടും നിലത്തു കുത്തും..
അങ്ങനെ ഒരു മഴയുള്ള ദിവസം
രമേശൻ പഠിച്ച പണി പതിനെട്ടും നോക്കി ഒരടി കേറാൻ സാധിച്ചില്ല..
എങ്ങനെ നന്ദിനിയെ കാണും എന്നാലോചിച്ചു രമേശൻ പ്ലാവിന്റെ ചോട്ടിൽ തലയിൽ കൈ വച്ചു ഇരുന്നു പോയി..
അപ്പോഴാണ് നന്ദിനി തന്റെ പഴയ ദാവണി മൂന്നെണ്ണം കീറി ശക്തിയായി കെട്ടി രമേശന് ജനലിലൂടെ ഇട്ടു കൊടുത്തത്..
കീറിയ ദാവണി കയറായി വന്നതിന്റെ സന്തോഷത്തിൽ രമേശൻ പ്ലാവിൽ ആടി തൂങ്ങി കയറി..
രമേശന്റെ സന്തോഷം കൊണ്ടുള്ള ആട്ടം കുറച്ചു കൂടിപോയതു കൊണ്ടാണ് എന്തോ, ദാവണി പ്ലാവിന്റെ കവരിയിൽ കിടന്നു കിർ കിർ ശബ്ദം പുറവിടിച്ചു..
ഏതാണ്ട് മുകളിൽ എത്താറായപ്പോൾ ദാവണി പൊട്ടി രമേശൻ നിലം പതിച്ചു..
ശക്തിയായ വേദനയിലും തന്റെ വല്ല്യ വായിലെ ഒച്ച കടിച്ചമർത്തി ചെറുതായി അമ്മേ അമ്മേ എന്നു പറഞ്ഞു നടു തിരുമി കൊണ്ടിരുന്നു..
പെട്ടെന്നുള്ള വല്ല്യ വീഴ്ചയുടെ ശബ്ദം കേട്ടു നന്ദിനിയുടെ അച്ഛൻ തന്റെ വരിക്ക പ്ലാവിലെ ഉച്ചിയിലുള്ള ചക്ക വീണെന്ന് കരുതി ടോർച്ചുമായി പ്ലാവിൻ ചുവട്ടിലെത്തി..
പ്ലാവിലേക്കു ടോർച്ചടിച്ചപ്പോൾ കണ്ട പകുതി പൊട്ടിയ കീറ തുണി തന്റെ മോൾ നന്ദിനിയുടെതാണെന്നു മനസിലാക്കുവാൻ ആ പിതാവിന് ലവലേശം വേണ്ടി വന്നില്ല..
പിറ്റേന്ന് ഉറങ്ങിയെഴുനേറ്റ രമേശൻ കണ്ടത് മരം വെട്ടുകാരൻ ജോസും ടീമും
നന്ദിനിയുടെ വീട്ടു മുറ്റത്ത്‌ നിൽക്കുന്നതാണ്..
വരിക്ക പ്ലാവ് വെട്ടാനുള്ള മാധവേട്ടന്റെ ഏർപ്പാടായിരുന്നു അത്...
വരിക്ക പ്ലാവില്ലാത്തയാൽ ഇനി നന്ദിനിയെ എങ്ങനെ കാണുമെന്നോർത് രമേശൻ കണ്ണു നിറച്ചു..
നന്ദിനി ഇത് അറിഞ്ഞു കാണുമോ എന്നാലോചിച്ചു നിൽക്കുമ്പോഴാണ്..
നന്ദിനിയെ പൂട്ടിയിട്ട മുറിയിൽ നിന്നും ഒരു ഒച്ച കേൾക്കുന്നതും..
ഈ ഹു ഹു... ഈ ഹു ഹു..
നന്ദിനിയുടെ മുറിയിലെ ഒച്ച കേട്ടു നന്ദിനിയുടെ അമ്മ വാതിൽ തുറന്നതും..
നന്ദിനി പുറത്തേക്ക് ഒച്ചയെടുത്തു ഒരോട്ടമായിരുന്നു...
ആ ഒച്ച ചെന്നു നിന്നത് വരിക്ക പ്ലാവിന്റെ ചുവട്ടിൽ നിന്നിരുന്ന ജോസേട്ടന്റെയും ടീമിന്റെയും അടുത്തായിരുന്നു..
ഈ ഹു ഹു ഏഹ്ഹ്..
ആർക്കാട എന്റെ മരം മുറിക്കേണ്ടത് പറയട ആർക്കാട ഞാൻ നട്ട മരം മുറിക്കേണ്ടത്..
ഉറഞ്ഞു തുള്ളുന്ന നന്ദിനി ജോസേട്ടന്റെ പണിക്കാരന്റെ കയ്യിൽ നിന്നും മഴു പിടിച്ചു വാങ്ങി... എന്നിട്ട് മഴു നേരെ ജോസേട്ടന്റെ കഴുത്തിന്‌ വച്ചു..
നിനക്കണോടാ എന്റെ മരം മുറിക്കേണ്ടത്..
അയ്യോ.. മാധവേട്ട..
ജോസെട്ടൻ ഒരലർച്ച ആയിരുന്നു...
ജോസേട്ടന്റെ ഒച്ച കേട്ടെത്തിയ മാധവേട്ടനും ഭാര്യയും നന്ദിനിയുടെ നിൽപ്പ് കണ്ട് ഭയന്നു പോയി..
ഉറഞ്ഞു തുള്ളുന്ന നന്ദിനിയെ കണ്ടു രമേശനും അമ്മയും വേലിക്കരികിലെത്തി..
നിനക്കെന്റെ മരം വെട്ടണോടാ മാധവ..
വല്ല്യേട്ടൻ.. മരിച്ചു പോയ വാസുദേവൻ വല്ല്യേട്ടൻ..
നന്ദിനിയുടെ അമ്മ മാധവേട്ടനോട് പറയുന്നു..
മാധവേട്ടൻ കണ്ണു മിഴിച്ചു നില്ക്കുന്നു..
നന്ദിനി.. അലറി..
ഡാ മാധവ ഈ വല്യേട്ടൻ നട്ട മരം നീ മുറിക്കോ..
ഒന്നും മിണ്ടാതെ നന്ദിനിയെ നോക്കി കൊണ്ടിരുന്ന മാധവന്റെ നേർക്ക്‌ മഴു വീശിയപ്പോൾ
ചുറ്റും നിന്ന ജോസും ടീമും മാധവന്റെ ഭാര്യയും ചിതറിയോടി..
മാധവേട്ടൻ അനങ്ങാതെ നന്ദിനിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് നിന്നു..
ഇതവളുടെ അഭിനയം ആണെന്ന് ഉറപ്പിച്ചു കൊണ്ടായിരുന്നു മാധവേട്ടന്റെ നിൽപ്പ്..
ഈ സമയം രമേശനും അമ്മയും നന്ദിനിയുടെ ഉറഞ്ഞു തുള്ളൽ കണ്ടു വേലിക്കരികിൽ നിൽപ്പായിരുന്നു..
മാധവന്റെ നിൽപ്പ് കണ്ടു കാട്ടി കൂട്ടിയ കോലഹലമെല്ലാം വെറുതെ ആയിപോയെന്നു തോന്നിയ നന്ദിനി നേരെ വേലിക്കരികിൽ നിന്ന രമേശന്റെയും അമ്മയുടെയും അടുത്തേക്ക് പാഞ്ഞു..
മഴുവുമായി പാഞ്ഞു വരുന്ന നന്ദിനിയെ കണ്ടു രമേശന്റെ അമ്മ "ഓടിക്കോട മോനെ എന്നും പറഞ്ഞു ഒരോട്ടം വച്ചു കൊടുത്തു..
മാധവേട്ടനേപോലെ രമേശനും നന്ദിനിയെ കണ്ടു ഓടിയില്ല..
പാഞ്ഞു വന്ന നന്ദിനി മഴു കൊണ്ട് വേലി രണ്ടായി പൊളിച്ചു കൊണ്ട് രമേശനോട് ഒരു ചോദ്യമാർന്നു..
ഡാ രമേശാ.. നിനക്കെന്റെ നന്ദിനിയെ വേണോട..
വേണ്ട എന്നു മറുപടി പറഞ്ഞ രമേശനോട്..
കെട്ടട താലി എന്നു പറഞ്ഞു നന്ദിനി രമേശന്റെ കവിളിൽ ആഞ്ഞ് ഒരടി..
ആഞ്ഞുള്ള അടി കൊണ്ട രമേശൻ ഒന്നു പുറകിലേക്ക് വേച്ചു..
മോളെ.. എന്നും പറഞ്ഞു.. മാധവേട്ടൻ ഓടി വന്നു നന്ദിനിയുടെ കയ്യിലെ മഴു പിടിച്ചു വാങ്ങി, ദൂരെയെറിഞ്ഞു..
എന്നിട്ടും നിയന്ത്രണം വിടാതെ നന്ദിനി ഉറഞ്ഞു തുള്ളി..
മോളോ ആരാടാ നിന്റെ മോള്..
വല്ല്യേട്ട..
മാധവേട്ടൻ ഒറ്റ വിളിയാർന്നു..
ഇത്തവണ അടവ് ഫലിച്ചതിന്റെ സന്തോഷത്തിൽ നന്ദിനി ഒന്നു ഉള്ളിൽ സന്തോഷിച്ചു...
ഡാ.. മാധവ.. നന്ദിനി എന്റെ കുട്ട്യാ.. അവളെ ദേ ഈ രമേശന് നീ കൊടുക്കുമോ..
ഒക്കെ വല്ല്യേട്ടൻ പറയണ പോലെ..
എങ്കിൽ ഇന്നു നിങ്ങൾ എല്ലാവരെയും സാക്ഷിയാക്കി ഞാൻ പറയുകയാ എന്റെ നന്ദിനി കുട്ടിയെ ദേ ഈ രമേശന് കൊടുത്തോളണം..
കൊടുക്കാമെ.. എന്നു മാധവേട്ടൻ പറഞ്ഞതും..
ഞാൻ സമ്മതിക്കില്ല *എന്നും പറഞ്ഞു രമേശന്റെ അമ്മ കിണറ്റിൻ കരയിൽ നിന്നും ഒരു ഒച്ചയിട്ടു..
ഒച്ച കേട്ട ദിക്കിലേക്ക്..
ഡി മൂധേവി തള്ളെ എന്നും പറഞ്ഞു നന്ദിനി ഒരോട്ടമായിരുന്നു..
നിന്റമ്മേനെ കൊല്ലാൻ വന്നൂടെ എന്നു പറഞ്ഞു രമേശന്റെ അമ്മ വീണ്ടും ഒച്ചയിട്ടു..
കവിളത്തു ആഞ്ഞടി കൊണ്ട് നിന്ന രമേശനും.. പിന്നേ മാധവേട്ടനും ഓടി വന്നു നന്ദിനിയെ പിടിച്ചു മാറ്റി..
ഒടുവിൽ നന്ദിനി അവിടെ കുഴഞ്ഞു വീണു..
മാധവേട്ടനും രമേശനും കൂടി നന്ദിനിയെ എടുത്തു അകത്തു കട്ടിലിൽ കിടത്തി..
തിരിഞ്ഞ് ഇറങ്ങാൻ നേരം രമേശനോട് മാധവേട്ടൻ..
മോനെ രമേശാ..
സാരല്ല്യ.. മാധവേട്ട...
ഇതെല്ലാം കണ്ടു നിന്ന ജോസെട്ടൻ മാധവേട്ടനോടായ് പറഞ്ഞു..
എല്ലാം നല്ലതിനാണ് കൂട്ടിക്കോ മാധവേട്ട
ആ കൂട്ടിയെ രമേശന് കൊടുത്തൂടെ നിങ്ങൾക്ക്.. ഒന്നുല്ലെലും നിങ്ങടെ വല്യേട്ടനല്ലേ പറയണത്..
എല്ലാം കഴിഞ്ഞു അങ്ങനെ അവസാനം രമേശന്റെയും നന്ദിനിയുടെയും കല്യാണം കഴിഞ്ഞു..
ആദ്യരാത്രിയിൽ നന്ദിനി രമേശനോട് ചോദിച്ചു.. അന്നാലും അന്നത്രയും പുകില് ഞാൻ കാണിച്ചു എന്നെ കെട്ടണോന്നു നിങ്ങളോട് ചോദിച്ചപ്പോൾ എന്താ പറഞ്ഞെ വേണ്ടായെന്നോ ദുഷ്ട..
"അത് പിന്നെ നിന്റെ കയ്യിൽ മഴു..
പിന്നെ ഞാനും വിചാരിച്ചത് നിനക്കു സത്യായിട്ടും നിന്റെ വല്യച്ചൻ കൂടിയെന്നാ"
Aneesh... P.. T
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo