അവന് ഒരു ആമുഖം......
...............................................
ഇത് അവനെ കുറിച്ചുള്ളതാണ്....അവനെ നിങ്ങൾക്ക് എന്ത് പേരിട്ട് വേണമെങ്കിലും വിളിക്കാം. കാരണം അവൻ പേരില്ലാത്തവനാണ്...ഒരു പേരിന് വേണ്ടി അലഞ്ഞു നടക്കുന്നവൻ.... ഇത് അവൻ്റെ കഥയാണ് കൂടെ മറ്റ് ചിലരുടെയും...കുറെ നാളായി അവനെ കുറിച്ച് എഴുതാൻ എന്നോട് അവൻ ആവശ്യപ്പെടുന്നു.അവൻ ആരാന്നല്ലേ?അവനെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് മുമ്പേ മറ്റ് ചിലരെ കൂടി പരിചയപ്പെടുത്തണം, അവരുടെ കഥയറിയണം,എന്നാലെ അവൻ ആരാണെന്ന് മനസ്സിലാവു.....

നിങ്ങൾക്ക് ആദ്യമായി ഒരു താന്തോന്നിയെ പരിചയപ്പെടുത്തി തരാം. ഇദ്ദേഹം ഈ നാട്ടുക്കാരനെയല്ല.... അങ്ങ് തെക്കുള്ള ഒരു നായർ തറവാട്ടിലെ ഇളയ സന്തതി ജനിച്ചു ഇരുപത്തെട്ട് തികയുന്നതിന് മുമ്പേ അച്ഛനെ യമപുരിയിലേക്ക് അയച്ചവൻ, കരിംപൂരാടമാണേ നക്ഷത്രം, അവന് നാല് വയസ്സ് തികയുന്നതിന് മുമ്പേ വിധവയായ അമ്മയെ ഒരു റെയിൽവേ ഉദ്യോഗസ്ഥൻ വിവാഹം കഴിച്ചു.അതോടെ അമ്മയുടെ സ്നേഹവും ലാളനയും നഷ്ടപ്പെട്ടു എന്നാലും ഇടയ്ക്കിടെ അമ്മയെ കാണാൻ പോകും...
പിന്നെ അവൻ വളർന്നത് അമ്മാവന്മാരുടെ തണലിലാ.
ആരെയും കൂസാത്ത ബാല്യം..അമ്മാവന്മാരുടെ കൈയിൽ നിന്ന് ദിവസേന അടി വാങ്ങിയില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി....
പതിയെ പതിയെ ഒരു ഒറ്റപെടലിൻ്റെ അവസ്ഥയിലെത്തി. ആയിടെയാണ് സ്ക്കൂളിൽ വച്ച് ഒരു ചങ്ങാതിയെ കിട്ടുന്നത്.സുകുമാരൻ എന്നായിരുന്നു കക്ഷിയുടെ പേര്,സുകുമാരനാണ് വായനയുടെ ലോകത്തേക്ക് അവനെ കൊണ്ടുവരുന്നത്....
പിന്നെ അവൻ്റെ ലോകം വായനയുടേത് മാത്രമായി.
സുകുമാരൻ മനോഹരമായി കഥകൾ എഴുതുമായിരുന്നു.........പതിയെ അവനും എഴുത്തിലേക്ക് തിരിഞ്ഞു.
എഴുത്തും വായനയും ആയ ഒരു കൊച്ചു ലോകം അവൻ സൃഷ്ടിച്ചു......
പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യമായി ഒരു കഥ കർമ്മഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.......
അതിനിടയിൽ ആരോ പറഞ്ഞു കൊടുത്തു മദ്യപിച്ചാൽ കൂടുതൽ കരുത്തോടെ എഴുതാൻ പറ്റുമെന്ന് അതോടെ മദ്യത്തിനെയും ഒപ്പം കൂട്ടി..
അമ്മയും മരിച്ചതോടെ ജനിച്ചു വളർന്ന നാട് ഒരു ബാധ്യതയായി തോന്നിയതിനാലാവാം നാടും വീടും വിട്ട് പല നാട്ടിലും അലഞ്ഞു....

ഇനി അടുത്ത ആളെ പരിചയപ്പെടുത്താം.....ഇതൊരു സ്ത്രീയാണ്....
ഇങ്ങ് വടക്കേയറ്റത്തുള്ള ഒരു നാട്ടിലെ രാജകുമാരി.അങ്ങനെ പറയാൻ കാരണമുണ്ട്....
പതിമൂന്ന് വയസ്സുവരെ അവൾ ഒരു രാജകുമാരിയെ പോലെയാണ് ജീവിച്ചത്.അവൾക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴാണ് പട്ടാളക്കാരനായ അവളുടെ അച്ഛൻ മരിക്കുന്നത്. അതോടെ അവൾ അനാഥയ്ക്ക് തുല്ല്യമായി.....
രാജകുമാരി പട്ടവും രാജ്യവും അവൾക്ക് നഷ്ടമായി....അമ്മയും അനിയത്തിയുമുണ്ടെങ്കിലും അമ്മയുടെ സ്നേഹം ഇളയ മകൾക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു.അവൾ വളർന്നു വരുന്നത് ആ അമ്മ കണ്ടില്ലെന്ന് നടിച്ചു,വീട്ടിലെ പണി മുഴുവൻ എടുക്കുന്ന പണം ആവശ്യമില്ലാത്ത ഒരു വേലക്കാരി മാത്രമായിരുന്നു അവൾ......

അതിനിടയിലാണ് നമ്മുടെ കഥയിലെ ആദ്യ നായകൻ,നാടു വിട്ട നായകൻ,അവളെ കാണുന്നത്.....
തനിക്കും ഒരു നല്ല ജീവിതം അവൾ സ്വപ്നം കണ്ടു....ജീവനുള്ള കാലത്തോളം ഞാൻ നിന്നെ സംരക്ഷിക്കാമെന്ന് അവൾക്ക് അയാൾ വാക്കു കൊടുത്തു....അതുകൊണ്ട് തന്നെ മദ്യപാനിയാണെന്നറിഞ്ഞിട്ടും അയാൾക്ക് താലി കെട്ടാൻ തൻ്റെ കഴുത്ത് അവൾ നീട്ടി കൊടുത്തു.....

അയാൾ പറഞ്ഞ വാക്ക് പാലിച്ചു.അവളെ സംരക്ഷിച്ചു പൊന്ന് പോലെ നോക്കി...അവൾ സന്തോഷിച്ചു,തൻ്റെ ദുഃഖത്തിന് അറുതി വന്നതായി അവൾ കരുതി.പക്ഷെ അവളുടെ ആ സന്തോഷത്തിന് ആദ്യ കുട്ടി ജനിക്കുന്നത് വരെയേ ആയുസ്സ് ഉണ്ടായിരുന്നുള്ളു.....
അവർക്ക് പിന്നെയും മൂന്ന് കുട്ടികൾ പിറന്നു.അയാൾ അവൾക്ക് കണ്ണീര് മാത്രം കൊടുത്തു.ഭാര്യയേയും മക്കളെക്കാളും അയാൾ മദ്യത്തെ സ്നേഹിച്ചു.അതിനിടയിൽ എപ്പോഴൊ അയാളുടെ എഴുതാനുള്ള കഴിവ് മദ്യമെന്ന കാമുകി കവർന്നെടുത്തിരുന്നു......

ആ നാല് മക്കളിൽ മൂന്നാമൻ...ഞാൻ ആദ്യം പറഞ്ഞ അവൻ.....
മറ്റ് മൂന്ന് പേർക്കും ഈ കഥയിൽ അത്ര പ്രാധാന്യം ഇല്ലാത്തതിനാൽ അവരെ നമുക്ക് ഒഴിവാക്കാം അല്ലേ... അമ്മയുടെ കഷ്ടപാടും കണ്ണീരും കണ്ടാണ് അവൻ വളർന്നത്....പഠിക്കാൻ ബഹുമിടുക്കൻ, പുസ്തകങ്ങളെ പ്രണയിച്ചവൻ,നാട്ടിലെ വായനശാലയിലെ നിത്യ സന്ദർശകൻ.....
അവനും പതുക്കെ എഴുത്തിലേക്ക് തിരിഞ്ഞു.കഥകൾക്കും കവിതകൾക്കും ഉപരി അവൻ നാടകങ്ങളെ സ്നേഹിച്ചു......
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ സ്ക്കൂൾ യുവജനോത്സവത്തിൽ കഥാരചന മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സമ്മാനം വാങ്ങുമ്പോൾ അവൻ അല്പം അഹങ്കരിച്ചിരുന്നില്ലേ!!നിങ്ങൾക്കും അത് തോന്നിയല്ലേ!!ആ സമ്മാനവുമായി അവൻ വീട്ടിലെത്തിയപ്പോൾ അവൻ്റെ അമ്മയുടെ പ്രതികരണം അവനെ തളർത്തി...
"ഉം....നീയും തുടങ്ങിക്കോ അച്ഛനെ പോലെ.അച്ഛനും ഇങ്ങനെയായിരുന്നു തുടക്കം.....നിനക്ക് കഥയെഴുതാൻ ഞാനിനീ കള്ളും കൂടി വാങ്ങി തരാടാ...."
പക്ഷെ അങ്ങനെ പറയുമ്പോഴും അമ്മയുടെ കണ്ണുകളിൽ ഒരു അഭിമാന തിളക്കം അവന് കാണാമായിരുന്നു.....
അന്ന് അവനൊരു ശപദമെടുത്തു.....എന്ത് പ്രതിസന്ധി വന്നാലും മദ്യത്തെ ഞാനെൻ്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ലെന്ന്.ആ ശപദം അവനിന്നും തെറ്റിച്ചിട്ടില്ല.....അവൻ പിന്നെ ആരും കാണാതെ ആരെയും അറിയിക്കാതെ തൻ്റെ എഴുത്തുകൾ മയിൽപ്പീലി തണ്ടു പോലെ പുസ്തക താളുകളിൽ ഒളിപ്പിച്ചു വച്ചു.അവൻ അത് വായിച്ച് കൊച്ചു കുട്ടികളെ പോലെ കരഞ്ഞു,ഉന്മാദിയേ പോലെ പൊട്ടിചിരിച്ചു.....അവസാനം വളരെ വേദനയോടെ അവനനവൻ്റെ എഴുത്തുകൾ കീറി കളഞ്ഞു.അന്നേരം അവൻ്റെ ഹൃദയം മുറിഞ്ഞ് ചോരയൊഴുകുന്നത് ആരും കണ്ടില്ല,ആരും അറിഞ്ഞില്ല...
കോളേജിൽ പഠിക്കുമ്പോഴാണ് അവൻ പിന്നെ വീണ്ടും നാലാൾ കാൺകേ എഴുതി തുടങ്ങിയത്....അപ്പോഴേക്കും അമ്മയുടെ ദേഷ്യം അലിഞ്ഞില്ലാതായിരുന്നു.......
ഇന്നും അവൻ എഴുതി കൊണ്ടേയിരിക്കുന്നു പൂർണ്ണത എത്താത്ത അപൂർണ്ണമായ എഴുത്തുകൾ.പക്ഷെ അവനിന്ന് സന്തോഷവാനാണ്....കാരണം അവൻ എഴുതുന്ന ആ എഴുത്തുകൾ അവൻ്റെ അച്ഛനുമമ്മയും ഒന്നിച്ചിരുന്നാണ് ഇപ്പോൾ വായിക്കുന്നത്.....അവൻ്റെ അമ്മ ഈയിടെ അവനോടു പറഞ്ഞു....
"നിൻ്റെ എഴുത്തുകൾ ഒക്കെ കൊള്ളാം..പക്ഷെ നിൻ്റെ അച്ഛനെ കവച്ചു വെക്കാൻ നീ രണ്ട് മൂന്ന് ജന്മം കൂടി ജനിക്കണം".....
അങ്ങനെ പറയുമ്പോൾ അവനറിയുന്നു അച്ഛനെയും അച്ഛൻ്റെ എഴുത്തിനെയും ആ അമ്മ എത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നത്....അവനറിയാം അവൻ്റെ അച്ഛൻ്റെ കഴിവുകളെ കുറിച്ച്,സ്വയം ഇല്ലാതാക്കിയ ആ കഴിവുകളെ കുറിച്ച്.....എന്നോ നഷ്ടപ്പെട്ടു പോയ തൻ്റെ പിതാവിന്റെ സ്വത്വം തേടിയുള്ള യാത്രയിലാണ് അവനിപ്പോൾ....

അവനിപ്പോൾ ഒരാഗ്രഹം മാത്രം ബാക്കി.... അടുത്ത ജന്മത്തിലും അതേ എഴുത്തുകാരൻ്റെയും ആ പഴയ രാജകുമാരിയുടെയും മകനായി ജനിക്കണമെന്ന്....കുട്ടികാലത്ത് അവന് നിഷേധിക്കപ്പെട്ട ആ സ്നേഹം അച്ഛനിൽ നിന്ന് പിടിച്ചു വാങ്ങണം.... അമ്മയുടെ നെറ്റിയിൽ അച്ഛൻ സ്നേഹ ചുംബനം നല്കുന്നത് ഒളിച്ചിരുന്ന് കാണണം.....അച്ഛൻ അമ്മയെ മാറോടടുക്കി സ്നേഹിക്കുന്നത് കാണണം.....അച്ഛൻ്റെ എഴുത്തുകൾ വായിച്ച് ആ അച്ഛൻ്റെ മകനായി പിറന്നതിൽ അഭിമാനം കൊള്ളണം.....
അവൻ്റെ ആ ആഗ്രഹം അത്ര വലുതല്ലെന്ന് നമുക്കറിയാം. അവൻ്റെ ആ ആഗ്രഹം ഈ ജന്മത്തിൽ തന്നെ സഫലീകരിക്കട്ടെ..അതിനായി നമുക്കും പ്രാർത്ഥിക്കാം.അവൻ്റെ ആമുഖം നമുക്ക് ഇവിടെ അവസാനിപ്പിക്കാം അല്ലേ?....

പ്രിയപ്പെട്ടവരെ അവനും ഞാനും തമ്മിൽ എന്തെങ്കിലും സാദൃശ്യമുണ്ടെന്ന് തോന്നുന്നുവെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.....
ബിജുപെരുംചെല്ലൂർ
ബിജുപെരുംചെല്ലൂർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക