നിങ്ങൾ അച്ഛനും മകനും ഒരു വിചാരമുണ്ട് എന്നെ ഈ വീട്ടിൽ അടുക്കള പണിക്ക് കൊണ്ടുവന്നതാണെന്ന്.....!!
എന്നാലേ അങ്ങനെ ആരും വിചാരിക്കണ്ട..,
ഞാനും ഒരു മനുഷ്യസ്ത്രീയാ....!
ഞാനും ഒരു മനുഷ്യസ്ത്രീയാ....!
എന്ത് ചെയ്താലും ഉണ്ടാക്കിയാലും
കുറ്റം പറയാൻ മാത്രം അച്ഛനും മോനും ബഹുമിടുക്കന്മാരാണ്.
കുറ്റം പറയാൻ മാത്രം അച്ഛനും മോനും ബഹുമിടുക്കന്മാരാണ്.
എന്നാൽ രണ്ടണ്ണത്തിനും ഒരു കട്ടൻ ചായ പോലും ഉണ്ടാക്കാൻ അറിയത്തുമില്ല.....
ഈ വർത്തമാനത്തിനിടയിലും
അവൾ പ്രാതലിനുണ്ടാക്കിയതെല്ലാം മേശപ്പുറത്തു കൊണ്ട് വെയ്ച്ചു
അവൾ പ്രാതലിനുണ്ടാക്കിയതെല്ലാം മേശപ്പുറത്തു കൊണ്ട് വെയ്ച്ചു
എന്നിട്ടു മോനെ നോക്കി
ടാ ചെറുക്കാ " ?
മിണ്ടാതെ വന്ന് കഴിച്ചിട്ട് എണീറ്റു പൊയ്ക്കോളണം ഹആ......!
അവനോടാണ് പറയുന്നതെങ്കിലും ഇടകണ്ണിലൂടെയാണ് എന്റെ നേർക്കാണ് അവളുടെ നോട്ടം.
സത്യത്തിൽ അത് എനിക്കും
കൂടെയുള്ള താക്കീതായിരുന്നു.
കൂടെയുള്ള താക്കീതായിരുന്നു.
പക്ഷെ ഞാൻ മുഖം വെട്ടിച്ചതോടെ പിന്നെ എന്നെ കേൾപ്പിക്കാനായി അവൾ പറഞ്ഞു
ഇവിടുള്ളവരെ പോലെതന്നെ ഞാനും ജോലിക്കു പോകുന്നുണ്ട്
ചുമ്മാ house വൈഫ് ആയി വീട്ടിൽ തന്നെ കുത്തിയിരിക്കുകയൊന്നുമല്ല.....,
എനിക്കിന്ന് ഓഫിസിൽ AGM വരുന്നത് കൊണ്ടാണ് ചിലരുടെയൊക്കെ കാലുപിടിക്കേണ്ടി വരുന്നത്.....
അതല്ലായിരുന്നെങ്കിൽ എന്റെ മോന്റെ കാര്യം നോക്കാൻ എനിക്കാരുടെയും സഹായം ആവിശ്യമില്ല
അതും പറഞ്ഞവൾ ഡ്രസ്സ് മാറാനായി ബെഡ്റൂമിലേക്ക് കയറി പോയി....,
വാതിൽ അവളടച്ച ശക്തിയിൽ
......ഠോ......!!
എന്നുച്ചത്തിൽ വന്നടഞ്ഞു...
അതിൽ നിന്നു തന്നെ അവളുടെ ദേഷ്യം മനസിലാക്കാം
സംഭവം വളരെ നിസാരമാണ്... !
ഇന്ന് മോന്റെ സ്‌കൂളിൽ ഞങ്ങളിൽ ആരെങ്കിലും കൂടെ പോണം....!
അവന് സ്ക്കൂളിലെ മത്സരങ്ങളിൽ
പാട്ടിനും മറ്റെന്തിനെക്കെയോ
സമ്മാനം കിട്ടിയിരിക്കുന്നു.
പാട്ടിനും മറ്റെന്തിനെക്കെയോ
സമ്മാനം കിട്ടിയിരിക്കുന്നു.
പഠിത്തത്തിലും അവനാണ് ക്ലാസ് ഫസ്റ്റ് അവനുള്ള പ്രൈസ് വാങ്ങാനാണ് കൂടെ ചെല്ലാൻ പറഞ്ഞിരിക്കുന്നത്.
എന്നാൽ അവൾക്കിന്നു ഒഴിവില്ല
അതിനാണ് എന്നെ ചീത്ത പറഞ്ഞു പറഞ്ഞയക്കാൻ അവൾ ശ്രമിക്കുന്നത്.
അതിനാണ് എന്നെ ചീത്ത പറഞ്ഞു പറഞ്ഞയക്കാൻ അവൾ ശ്രമിക്കുന്നത്.
പോകാൻ എനിക്ക് ബുദ്ധിമുട്ടൊന്നുമുണ്ടായിട്ടല്ല അവളുടെ മുഖത്തെ ദേഷ്യം കാണാനാ ഇന്ന് ഞാൻ പക്ഷെ തിരക്കഭിനയിക്കുന്നത്.....
അകത്തുനിന്ന് ഡ്രസ്സ് മാറി വന്ന അവൾ എന്നെ ഒന്നു നോക്കി.
നിങ്ങൾ പോവില്ലാല്ലെ......" ? ?
എന്നാണ് ആ നോട്ടത്തിന്റെ കാതൽ...
അവൾ എന്നെ നോക്കിയതും ഞാൻ കണ്ടില്ലയെന്നു നടിച്ചു മേലോട്ടു നോക്കി....,
അതു കണ്ടതും മോനെ നോക്കി
അവൾ പറഞ്ഞു
അവൾ പറഞ്ഞു
ടാ ചെറുക്കാ...?
നിനക്കു വേണേൽ നിന്റച്ഛനേയും വിളിച്ചോണ്ട് പൊയ്ക്കോണം
തുടർന്നവൾ ബാഗും എടുത്തുകൊണ്ട് ഇറങ്ങി പോയി.
പരിപാടി ഉച്ചക്ക് ശേഷമായിരുന്നു....,
പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മകൻ തന്നെയായിരുന്നു ഹീറോ.
അതുകൊണ്ടു തന്നെ ടീച്ചേഴ്സിനും മറ്റും അവനെക്കുറിച്ചു നല്ല മതിപ്പായിരുന്നു.
അതുകൊണ്ടു തന്നെ ടീച്ചേഴ്സിനും മറ്റും അവനെക്കുറിച്ചു നല്ല മതിപ്പായിരുന്നു.
സമ്മാന വിതരണശേഷം
യാദൃശ്ചികമായി
അവരെന്നെ സ്റ്റേജിലേക്ക് അവന്റെ കൂടെ നിൽക്കാൻ ക്ഷണിച്ചു.
യാദൃശ്ചികമായി
അവരെന്നെ സ്റ്റേജിലേക്ക് അവന്റെ കൂടെ നിൽക്കാൻ ക്ഷണിച്ചു.
അതിന്റെ കൂടെ മറ്റൊരധ്യാപകൻ
ഒരു മൈക്ക് എന്റെ കയ്യിൽ തന്ന് അവനെ പറ്റി രണ്ട് വാക്ക് പറയാൻ ആവശ്യപെട്ടു.
ഒരു മൈക്ക് എന്റെ കയ്യിൽ തന്ന് അവനെ പറ്റി രണ്ട് വാക്ക് പറയാൻ ആവശ്യപെട്ടു.
പക്ഷെ
ഞാൻ പറഞ്ഞത് ഇപ്രകാരം മാത്രമായിരുന്നു.....
ഞാൻ പറഞ്ഞത് ഇപ്രകാരം മാത്രമായിരുന്നു.....
ഇതൊന്നും എന്റെ സ്നേഹം കൊണ്ടല്ല....,
എന്നെ സ്നേഹിക്കുകയും...,
ഇവനെ ഗർഭം ധരിക്കുകയും....,
ഇവനെ ഗർഭം ധരിക്കുകയും....,
ആ കാലങ്ങളിലെ
എല്ലാ ബുദ്ധിമുട്ടുകളെയും വിഷമങ്ങളെയും വേദനകളെയും കഷ്ടപ്പാടുകളെയും സദയം നേരിട്ട് ഒരു പരാതിയും പറയാതെ
എല്ലാ ബുദ്ധിമുട്ടുകളെയും വിഷമങ്ങളെയും വേദനകളെയും കഷ്ടപ്പാടുകളെയും സദയം നേരിട്ട് ഒരു പരാതിയും പറയാതെ
ഞങ്ങളുടെ മകനെ പ്രസവിക്കുകയും അവനെ എന്റെ കൈയ്യിലേൽപ്പിക്കുകയും....,
എന്നെക്കാളേറെ അവന്റെ വളർച്ചയുടെ ഒാരോ ഘട്ടങ്ങളിലും താങ്ങും തണലുമായി സദാ നിലകൊള്ളുകയും ചെയ്ത
സുന്ദരിയും ധീരയുമായ ഒരു യുവതിയുടെ അളവില്ലാത്ത സ്നേഹം കൊണ്ടു കൂടിയാണ്..............,
അവന്റെ അമ്മയുടെ....!!!
ആ സമയം ഞാനെങ്ങാനും വന്നില്ലെങ്കിലോ എന്നു കരുതി ഉള്ള ജോലിയെല്ലാം തന്നാലാവുവിധം വേഗത്തിൽ ചെയ്തു തീർത്ത് ഒാടിക്കിതച്ച് വിയർത്ത് ഞാൻ പറഞ്ഞതെല്ലാം കേട്ടു കൊണ്ട്
ആ ഒാഡിറ്റോറിയത്തിന്റെ പടി കയറി വരുന്ന അവളെയാണ് ഞാൻ കണ്ടത്...
അതെ സമയം തന്നെ അവൾ എന്നെയും കണ്ടു...,
അതെ സമയം തന്നെ അവൾ എന്നെയും കണ്ടു...,
തുടർന്ന് മൈക്ക് ഞാൻ മകനു കൊടുത്തതും മൈക്ക് വാങ്ങി അവൻ പറഞ്ഞു...,
ഐ ലൗ യൂ മമ്മ് " ( MOM )
അതു കൂടി കണ്ടതോടെ
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.....!!!
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.....!!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക