Slider

എന്‍റെ മോഹങ്ങള്‍

0
എന്‍റെ മോഹങ്ങള്‍
-----------------------------
ഒരു സ്വപ്നത്തിന്‍ ഊഞ്ഞാലിലേറി
നീലാകാശത്തെ തൊടണം..
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ വാരിത്തൂവി
മേഘപാളികളില്‍ നൃത്തമാടണം..
മാലാഖമാരുടെ ചിറക് കടമെടുത്ത്
ദെെവത്തിന്‍ കൊട്ടാരത്തിലെത്തണം
പുഷ്പങ്ങള്‍ നിറഞ്ഞൊരാ ഉദ്യാനത്തില്‍
പൂമ്പാറ്റകളോടൊപ്പം പാറിപ്പറക്കണം..
ഭൂമിയില്‍ നിന്നു പറിച്ചെറിയപ്പെട്ട നോവുമാത്മാക്കളെ ചെന്നു കാണണം
അവരുടെ കഥകള്‍ കേള്‍ക്കണം
അടിച്ചമർത്തലിൻ്റെയും,
അപമാനത്തിൻ്റെയും, പീഡനത്തിൻ്റെയും നിലയില്ലാ കയത്തിൽ നിന്നു
സത്വംകണ്ടെത്തുമ്പോൾ ഉയർത്തെഴുനേൽപ്പിനാൽ
വീര ചരിതം രചിക്കണം
ഒടുവില്‍ നിദ്ര വിട്ടുണരുന്ന വേളയില്‍
കണ്ണു തിരുമ്മി ചാടിയെഴുന്നേറ്റ്
അടുക്കളയിലേക്ക് ഒാടണം..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo