ഞാൻ അഖില
***************
ഞാൻ മരിച്ചിട്ട് ഇന്നേക്ക് മൂന്നാം നാൾ ...
ജീവിതത്തിൽ നിങ്ങളെപ്പോലെ ഒത്തിരി സ്വപ്‌നങ്ങൾ കണ്ട ഒരു നാട്ടിൻ പുറത്തുകാരി പെണ്ണായിരുന്നു ഞാനും ...
എന്നെ ഒത്തിരി സ്നേഹിച്ച എന്റെ അച്ചാച്ചനും എന്റെ മോളുമ്മയും (അമ്മ )എന്നെ കാണാഞ്ഞിട്ട് കരയുന്നുണ്ടാകും .....
പിരിയാൻ എനിക് ആഗ്രഹമുണ്ടായിട്ടല്ല ...
മോളുമ്മയുടെ കയ്യിൽ നിന്നും വാങ്ങി കഴിച്ച ചോറുരുള എനിക്ക് മതിയായിട്ടില്ല ...
എനിക്ക് ഇപ്പോഴും നല്ല വിശപ്പുണ്ട് ...
എന്റെ അച്ചാച്ചൻ എന്നും രാത്രി കൊണ്ട് വരുന്ന പലഹാരം എനിക്കിഷ്ടമായിരുന്നു ...
അച്ചാച്ചൻ ഇന്നും കൊണ്ട് വന്നിട്ടുണ്ടാകും ...മോളുമ്മ അത് ഭരണിയിൽ ഒളിപ്പിച്ചിട്ടുണ്ടാകും ...അവർക്കറിയില്ലല്ലോ അവരുടെ മോളുട്ടി (എന്നെ സ്നേഹപൂർവ്വം വീട്ടിൽ വിളിക്കുന്നത്
വേറെ ആരും അങ്ങനെ വിളിക്കുന്നത് എന്റെ അച്ചാച്ചനും മോളുമ്മയ്ക്കും ഇഷ്ടല്ലാട്ടോ .....!)
ഇനി വരില്ലാ എന്ന് ....!
എല്ലാം വളരെ പെട്ടന്നായിരുന്നു ....
ഏട്ടനെ പഠിപ്പിക്കുവാൻ വേണ്ടി ബാംഗ്ലൂരിലേക്ക് അയച്ചപ്പോൾ
വളരെ കഷ്ടപെട്ടിട്ടുണ്ട് എന്റെ അച്ചാച്ചൻ ..
അത് ഏട്ടനും അറിയാം ....
ഏട്ടൻ എപ്പോഴും പറയുമായിരുന്നു ....
ഞാൻ പഠിച്ചു ജോലി കിട്ടുമ്പോൾ ഞാൻ അച്ചാച്ചനെയും മോളമ്മയെയും മോളൂട്ടിയെയും കഷ്ടപെടുത്തില്ല എന്ന് ...
അങ്ങനെ ഒരു ദിവസം ഏട്ടന്റെ വെക്കേഷൻ അടുത്തു .....
ഞങ്ങൾ സന്തോഷത്തോടെ കാത്തിരുന്ന ആ ദിനം വന്നെത്തി .....
(തുടരും )
ഇത് ഒരു തുടക്കം
മാന്യ വായനക്കാരുടെ പ്രതികരണം പ്രതീക്ഷിക്കുന്നു ....
#ബഷീർ പുളിക്കൽ #

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക