അവളുടെ പതിഞ്ഞുള്ള ''ഏട്ടാ'' വിളിയാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്..
കട്ടിലിന്റെ ഒരു മൂലക്കായി ഒരു ഗ്ലാസ് പാലുമായി തെല്ലുനാണത്തോടെ അവള്‍ നില്‍ക്കുന്നു...
കട്ടിലിന്റെ ഒരു മൂലക്കായി ഒരു ഗ്ലാസ് പാലുമായി തെല്ലുനാണത്തോടെ അവള്‍ നില്‍ക്കുന്നു...
അവൾ വീണ്ടും വിളിച്ചു.. ''ഏട്ടാ "
ഞാനൊന്നു മുഖമുയർത്തി നോക്കുക അല്ലാതെ അവളുടെ ഏട്ടാ വിളിയിൽ യാതൊരു ഭാവ വത്യാസമോ എന്നിൽ ഉണ്ടാക്കിയില്ല.
പെട്ടെന്നാണ് കട്ടിലിൽ കിടന്ന മൊബൈൽ റിംഗ് ചെയ്തത്.
ഡിസ്‌പ്ലേയിൽ വിവേകിന്റെ മുഖം തെളിഞ്ഞു.
ഡിസ്‌പ്ലേയിൽ വിവേകിന്റെ മുഖം തെളിഞ്ഞു.
''ഹെലോ...''
''ആ വിവേക്....''
''ആ വിവേക്....''
''മോനെ ശരത്തെ തുടങ്ങിയോടാ...''
ചിരിച്ചു കൊണ്ടു ആയിരുന്നു വിവേകിന്റെ ചോദ്യം.
ചിരിച്ചു കൊണ്ടു ആയിരുന്നു വിവേകിന്റെ ചോദ്യം.
''അതിനെ കൊല്ലല്ലേട്ടോ മോനെ, ഒരു മയത്തിലൊക്കെ വേണട്ടോ കാര്യങ്ങൾ...''
പിന്നെ ഒരു കൂട്ടച്ചിരി ആയിരുന്നു..
''ഞാൻ വിളിക്കാം വിവേകെ..''
ഇത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട്
ചെയ്തു സ്വിച്ച് ഓഫ് ആക്കി..
ചെയ്തു സ്വിച്ച് ഓഫ് ആക്കി..
ഈ സമയം അത്രയും ശ്രുതി അതേ നിൽപ്പ് തുടരുകയായിരുന്നു.
എന്റെ മൗനം കണ്ടിട്ടവൾ കട്ടിലിന്റെ അങ്ങേ മൂലയിൽ മെല്ലെ ഇരുന്നു.
എന്റെ മൗനം കണ്ടിട്ടവൾ കട്ടിലിന്റെ അങ്ങേ മൂലയിൽ മെല്ലെ ഇരുന്നു.
ഞാൻ ദീര്ഘമായൊന്നു നിശ്വസിച്ചു.
ഇന്നു പകലാനുഭവിച്ച എല്ലാ യാതനകൾക്കും വലിയൊരു ആശ്വാസം പോലെ തോന്നി ആ നിമിഷം.
ഇന്നു പകലാനുഭവിച്ച എല്ലാ യാതനകൾക്കും വലിയൊരു ആശ്വാസം പോലെ തോന്നി ആ നിമിഷം.
പെട്ടെന്നൊരു വൈബ്രേഷൻ..
അവളുടെ ഫോൺ..
ഞാൻ തിരിഞ്ഞു അവളെ നോക്കി.
''അമ്മായിടെ മോൾ...''
തെല്ലു നാണത്തോടെ
ഒന്ന് ചിരിച്ചു.
തെല്ലു നാണത്തോടെ
ഒന്ന് ചിരിച്ചു.
ഞാനൊന്നും മിണ്ടാതെ കട്ടിലിൽ നിന്നും എഴുനേറ്റു ജനലരികിലേക്കു പോയി.
ഞാൻ എഴുന്നേറ്റു പോയത് ഫോൺ വന്നിട്ടാണെന്നു കരുതി അവൾ ഫോൺ കട്ട് ചെയ്തു.
ഞാൻ എഴുന്നേറ്റു പോയത് ഫോൺ വന്നിട്ടാണെന്നു കരുതി അവൾ ഫോൺ കട്ട് ചെയ്തു.
തുറന്നിട്ട ജനൽ പാളിയിലൂടെ ഒരു നനുത്ത കാറ്റ് മുറിയിലേക്ക് കയറി..
അവളുടെ ഫോൺ വീണ്ടും വൈബ്രേഷനോടെ വിറച്ചു..
അവളുടെ ഫോൺ വീണ്ടും വൈബ്രേഷനോടെ വിറച്ചു..
''ആരായാലും, അതെടുക്കൂ....''
ഞാനൽപ്പം കനത്തോടെ പറഞ്ഞു.
എന്റെ ശബ്ദത്തിലെ നേരിയ വ്യത്യാസം കേട്ടിട്ടാണെന്ന് തോന്നുന്നു അവൾ ഫോൺ ചാടിയെടുത്തു.
എന്റെ ശബ്ദത്തിലെ നേരിയ വ്യത്യാസം കേട്ടിട്ടാണെന്ന് തോന്നുന്നു അവൾ ഫോൺ ചാടിയെടുത്തു.
''ഹ, ഹലോ...''
''ഉറങ്യോടി..''
''ഇല്ല..''
''എം.. ഞാൻ ചുമ്മാ വിളിച്ചേ..''
''നീ, വച്ചോ...''
ഒരു മറുപടി നല്കാതെ അവൾ ഫോൺ സ്വിച് ഓഫാക്കി മാറ്റിവച്ചു.
''ഏട്ടാ..''
''ഒന്ന് നിർത്താമോ ഈ ഏട്ടാ വിളി..''
ഇത്തവണ എന്റെ സകല നിയന്ത്രണവും വിട്ടു.
''നമ്മൾ തമ്മിൽ കൂടി വന്നാൽ ഒന്നോ രണ്ടോ വയസിന്റെ വത്യാസം ഉണ്ടാകു, ശ്രുതിക്കെന്നെ പേരു വിളിക്കാം....''
''അല്ല ഏട്ടാ..''
''നാശം പിടിക്കാൻ ഈ വിളി ഒന്ന് നിർത്തുമോ...''
ശക്തിയായി ജനൽ വലിച്ചടച്ചു ഞാൻ തിരികെ കട്ടിലിൽ വന്നിരുന്നു..
ആകെ അസ്വസ്ഥനായി എന്നെ കണ്ടവൾ തെല്ലൊന്നു പകച്ചുപോയി ..
''നോക്ക്.. നമ്മുടെ കല്യാണം കഴിഞ്ഞു എന്നത് ശരിയാണ്. ഞാൻ ഇപ്പോൾ ഇങ്ങനെ ഒരു കല്യാണത്തെ കുറിച്ചോ ഒരു കുടുംബ ജീവിതത്തെ കുറിച്ചോ ചിന്തിച്ചിട്ടില്ല, ഒക്കെ വിധിയാണ്.
നാളെയെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിക്കാണ്...
എന്നെ ഒന്നു വെറുതെ വിടൂ... പ്ലീസ്...''

അവളുടെ മുഖത്തു നോക്കാതെ തന്നെ അത്രയും പറഞ്ഞ് ബെഡ്ഡിന്റെ ഒരു മൂലയിലായി മുഖത്തേക്ക് പുതപ്പു വലിച്ചിട്ട് ഞാന്‍ കിടന്നു...
അവള്‍ അപ്പോഴും തലയും താഴ്ത്തി ഒരേയിരുപ്പ് തന്നെ...
''ആ ലെെറ്റൊന്ന് ഓഫ് ചൊയ്യാമോ... എനിക്കുറങ്ങണം....''
എന്റെ വാക്കുകളിലെ ഗൗരവത്തെ ഒരു കൊച്ചുകുട്ടിയുടെ പേടിയോടെ ഉള്‍ക്കൊണ്ട് അവള്‍ ലെെറ്റ് ഓഫ് ചെയ്തു...
ആ രാത്രി പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഒരക്ഷരം പോലും മിണ്ടാതെ കട്ടിലിന്റെ രണ്ടറ്റത്തായ് കിടന്നു...
രാവിലെ കുളിച്ച് ഈറനായി ഒരു കപ്പ് ചായയും കൊണ്ട് എന്നെ കുലുക്കി വിളിച്ച അവളോട്
''ഒന്നുറങ്ങാനും സമ്മതിക്കൂലേ... എന്തൊരു ശല്യാണിത്...'' എന്ന് ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം ഒന്നു മങ്ങി...
''ഒന്നുറങ്ങാനും സമ്മതിക്കൂലേ... എന്തൊരു ശല്യാണിത്...'' എന്ന് ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞപ്പോള്‍ അവളുടെ മുഖം ഒന്നു മങ്ങി...
നേരെ പോയി ഡെെനിങ് ടേബിളില്‍ തലക്ക് കയ്യും കൊടുത്ത് ഇരിക്കുമ്പോഴാണ് അമ്മ വന്ന് പറഞ്ഞത്...
''ന്റെ കുട്ടീടെ ദേഷ്യം ഇനീം മാറീലേ...? നീയിങ്ങനെ മുഖം വീര്‍പ്പിച്ചിരുന്നാല്‍ ആ കുട്ടിക്ക് എന്താ തോന്നാ...? നീ താലി കെട്ടി കൊണ്ടു വന്ന പെണ്ണല്ലേ ശ്രുതി...
അവളെ സംരക്ഷിക്കേണ്ട ചുമതല ഇനി നിന്റെ ഉത്തരവാദിത്തമാണ്...
സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് കരുതിയാല്‍ മതി ന്റെ കുട്ടി...''
അവളെ സംരക്ഷിക്കേണ്ട ചുമതല ഇനി നിന്റെ ഉത്തരവാദിത്തമാണ്...
സംഭവിച്ചതെല്ലാം നല്ലതിനാണെന്ന് കരുതിയാല്‍ മതി ന്റെ കുട്ടി...''
അമ്മയുടെ മുഖത്തേക്ക് നിസ്സഹായതയോടെ ഒന്നു നോക്കാന്‍ മാത്രേ എനിക്ക് കഴിഞ്ഞുള്ളൂ...
ചെറുപ്പത്തിലെ അച്ഛന്‍ നഷ്ടപ്പെട്ട എനിക്ക് എല്ലാം എന്റെ അമ്മയായിരുന്നു...
അമ്മക്കും അങ്ങനെ തന്നെയായിരുന്നു...
എന്റെ ഓരോ വളര്‍ച്ചയിലും അഭിമാനത്തോടെ നോക്കിക്കണ്ടിരുന്ന അമ്മ ഒരു ഹെെസ്കൂള്‍ ടീച്ചറും കൂടിയാണ്...
ദേവകി ടീച്ചറുടെ മകന്‍ ശരത് എന്നാണ് ഞാന്‍ അറിയപ്പെടുന്നത് തന്നെ...!!
അമ്മക്കും അങ്ങനെ തന്നെയായിരുന്നു...
എന്റെ ഓരോ വളര്‍ച്ചയിലും അഭിമാനത്തോടെ നോക്കിക്കണ്ടിരുന്ന അമ്മ ഒരു ഹെെസ്കൂള്‍ ടീച്ചറും കൂടിയാണ്...
ദേവകി ടീച്ചറുടെ മകന്‍ ശരത് എന്നാണ് ഞാന്‍ അറിയപ്പെടുന്നത് തന്നെ...!!
അമ്മക്ക് ആകെ ഒരു കുഴപ്പമേയുള്ളൂ...
ജ്യോത്സ്യത്തിലും അന്ധവിശ്വാസങ്ങളിലും കുറച്ച് വിശ്വാസം കൂടുതലാണ്...
ജ്യോത്സ്യത്തിലും അന്ധവിശ്വാസങ്ങളിലും കുറച്ച് വിശ്വാസം കൂടുതലാണ്...
എന്റെ കാര്യത്തില്‍ കുറച്ചധികവും ആണ്...
എന്റെ ജാതകത്തില്‍ മംഗല്യ യോഗം 23 വയസ്സില്‍ നടന്നില്ലേല്‍ പിന്നെ 36 വയസ്സിലേ നടക്കൂ എന്ന് പണിക്കര് കപടി നിരത്തി പറഞ്ഞപ്പോള്‍ മുതല്‍ അമ്മയ്ക്ക് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു തുടങ്ങി...
ഏക മകന് അനുയോജ്യമായ ഒരു പെണ്ണ് കണ്ടെത്താന്‍ വേണ്ടി എന്റെ അനുവാദം പോലും ചോദിക്കാതെയാണ് ബ്രോക്കറിനെ ഏല്‍പിച്ചത്...
എഞ്ചിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ എന്നെ പിടിച്ച് കെട്ടിക്കാനെടുത്ത തീരുമാനത്തെ ഒരു പരിധി വരെ ഞാനെതിര്‍ത്തതും ആണ്...
കോഴ്സ് കഴിഞ്ഞ് മതി കല്യാണം എന്ന് വാശി പിടിച്ചപ്പോള്‍ പട്ടിണി കിടന്ന് അമ്മ എന്നോട് പകരം വീട്ടി...
(തുടരും)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക