അമേരിക്കയിലെ ഫ്ലോറിഡയിലെ ഒരു കോടതി മുറിയിൽ ഈയിടെ രണ്ടു സുഹൃത്തുക്കൾ കണ്ടു മുട്ടി. ഹൈസ്‌കൂൾ പഠനകാലത്ത് തമ്മിൽ പിരിഞ്ഞതായിരുന്നു അവർ. പിന്നീട് ഇപ്പോഴാണ് കണ്ടു മുട്ടുന്നത്. ഒരു യുവതിയും ഒരു യുവാവും. യുവതി ഫ്ലോറിഡ കോടതിയിലെ ജഡ്ജി ആയിരുന്നു. യുവാവ് കാർ മോഷണക്കേസിലെ പ്രതിയും.
ജഡ്ജി ചേംബറിൽ ഇരുന്നു കൊണ്ടു തന്നെ ചോദിച്ചു. പരസ്യമായി.
ജഡ്ജി ചേംബറിൽ ഇരുന്നു കൊണ്ടു തന്നെ ചോദിച്ചു. പരസ്യമായി.
--താങ്കൾ എന്റെ സഹപാഠിയായിരുന്ന ആൾ അല്ലേ.
ഇത് കേട്ടു പഴയ കൂട്ടുകാരിയെ തിരിച്ചറിഞ്ഞ പ്രതി എന്റെ ഈശ്വരാ എന്ന് പറഞ്ഞു കരയാൻ തുടങ്ങി.
അദ്ദേഹം തന്റെ സഹപാഠിയായിരുന്നെന്നും പഠനത്തിൽ തന്നെക്കാൾ മിടുക്കനായിരുന്നെന്നും മികച്ച ഫുട്ബോൾ കളിക്കാരനും ആയിരുന്നെന്നും ജഡ്ജി പറഞ്ഞു. എല്ലാവരും കേൾക്കെതന്നെ.
ഈയവസ്ഥയിൽ അദ്ദേഹത്തെ കണ്ടുമുട്ടേണ്ടി വന്നതിൽ തനിക്ക് അഗാധമായ ദുഃഖം ഉണ്ടെന്നും
ഇനിയെങ്കിലും താങ്കൾ ജീവിതരീതികൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. അദ്ദേഹത്തിന് നല്ല ഭാഗ്യവും നല്ല ഭാവിയും അവർ നേരുകയുണ്ടായി.
ഇനിയെങ്കിലും താങ്കൾ ജീവിതരീതികൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു. അദ്ദേഹത്തിന് നല്ല ഭാഗ്യവും നല്ല ഭാവിയും അവർ നേരുകയുണ്ടായി.
സഹപാഠി ഒരു കുറ്റവാളിയായിരുന്നിട്ടും അവർ ഒട്ടും മടിച്ചില്ല, തങ്ങൾ പരിചിതരാണെന്നു തുറന്നു പറയുവാൻ. അതും ഒരു ജഡ്ജിയുടെ കസേരയിൽ ഇരുന്നു കൊണ്ട്.
അവിടെയാണ് അവരുടെ മഹത്വവും ഹൃദയ വിശാലതയും നാം തിരിച്ചറിയുന്നത്.
അവിടെയാണ് അവരുടെ മഹത്വവും ഹൃദയ വിശാലതയും നാം തിരിച്ചറിയുന്നത്.
പണവും അധികാരവും വാഴുന്ന ഈ ലോകത്തു അടുത്ത ബന്ധുക്കളെ പോലും പലരും അവഗണിക്കുന്നു. അറിയില്ലെന്ന് നടിക്കുന്നു. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു.അവരുമായുള്ള ബന്ധം, ഉയർന്ന പദവിയിലിരിക്കുന്ന തങ്ങൾക്കു അപമാനകരമായി കരുതുന്നു.
അവർ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടെങ്കിലോ എന്ന് ഭയന്ന് അവരിൽ നിന്നു ബുദ്ധിപൂർവ്വം അകന്നു നിൽക്കുന്നു.
അവർ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടെങ്കിലോ എന്ന് ഭയന്ന് അവരിൽ നിന്നു ബുദ്ധിപൂർവ്വം അകന്നു നിൽക്കുന്നു.
അങ്ങനെയുള്ള ഈ ലോകത്തു മനുഷ്യത്വത്തിന്റെയും ജീവിത മൂല്യങ്ങളുടെയും ഉത്തമമായ ഉദാഹരണമായി അവർ തിളങ്ങി നിൽക്കുന്നു. സൂര്യനെ പോലെ.
--------------------------------------------------
(ഇത് സംബന്ധിച്ച ഒരു വീഡിയോ സകല സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നു.
Friend ആയതു കൊണ്ട് ഒരു വിട്ടു വീഴ്ചയും ആ കോടതി ചെയ്തില്ല. പത്തു മാസം തടവും പിഴയും വിധിച്ചുവത്രേ. അതാണ് നീതി. അതാണ് ജോലിയിലെ സത്യസന്ധത.)
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ, തൃശൂർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക