Slider

കുട്ടു

0
Image may contain: 2 people, people standing, flower, plant and outdoor

അഞ്ച് മാസം പ്രായമായപ്പോഴാണ് ഞങ്ങളവനെ ആദ്യമായി കാണുന്നത്. കുട്ടികളെഒരുപാടിഷ്ടപ്പെടുന്നഞങ്ങൾക്ക്അവനെയും വലിയ ഇഷ്ടമായി. ഒഴിവുസമയങളിൽ ഒരു വിനോദമായി ഞങ്ങളവനെ കളിപ്പിച്ചു. ദിവസങ്ങൾ പോകെപോകെ അവനെ ഒന്നു കണ്ടില്ലെങ്കിൽ, ആ ദിവസം ഞങ്ങൾക്ക് അരോചകമായി.
അവൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞുമെമ്പറായി. അവന് ഞങ്ങൾ അമ്മയും അച്ഛനും ചേച്ചിയുമൊക്കെയായി. ഒരു പരിഭ്രമം,ഒരു കുഞ്ഞുസന്തോഷം, ഒരു പേടി എല്ലാ ഭാവങ്ങളിലും അവൻ ഞങ്ങൾക്കടുത്തേക്കോടിയെത്തും.
ഞങ്ങളവനെ കുട്ടു എന്ന് വിളിച്ചു. വേറാരും അങ്ങനെ വിളിക്കുന്നത് അവനിഷ്ടമല്ല. ഞങ്ങളവനെ വേറൊന്നും വിളിക്കുന്നതും. അവന്റെ ശരിക്കുള്ള പേരെങ്ങാനും വിളിച്ചാൽ അവൻ റയും 'അമ്മാ.... കുട്ടൂ...ന്ന് വിളിക്ക്..,
അച്ഛന്റേയും അമ്മയുടേയും പേര് ചോദിച്ചാൽ അവൻ ഞങ്ങളുടെ പേരാണ് പറയുക.
അച്ചന്റെ വണ്ടിയുടെ ശബ്ദം കേട്ടാൽ അവനോടിയെത്തും.
'അച്ചൻ എവിടക്കാ ? നാനും വരാം..'
അവന്റെ മമ്മിയും ഡാഡിയും എവിടെ പോയാലും അവന് കുഴപ്പമില്ല. ഞങ്ങളെങ്ങാനുംപോകാനിറങ്ങിയാൽ അവനും വരണം. ഇല്ലെങ്കിൽ ഭങ്കരകരച്ചിലാണ്.
അവനെ കൊണ്ടുപോകാൻ പറ്റാത്തിടത്തേക്ക് പമ്മിയും ഒളിച്ചുമൊക്കെയാണ് ഞങ്ങൾ പോകാറ്.
അവന്റെ വീട്ടുകാർ ഞങ്ങൾക്ക് അയൽക്കാർ മാത്രമാണ് . പക്ഷെ അവന്റെ കുഞ്ഞുമനസ്സിന്റെ അകത്തളങ്ങളിൽ അവനവകാശമുള്ള വീടാണ് ഞങ്ങളുടേത്.
അമ്മാ...ചപ്പാത്തിണ്ടാക്ക് . .. അച്ഛാ.. റിമോട്ട് കാറ് വാങ്ങിക്ക് നോക്കമ്മാ...ചേച്ചി....'
അങ്ങനെ അവന്റെ ശബ്ദവും വീട്ടിൽ നിറയെ കേൾക്കാം.
എല്ലാവരും കൂടിയിരുന്നുസംസാരിക്കുമ്പോൾ അവനും അതിൽ പങ്കാളിയാകും.
ചേച്ചിയും അവനും തമ്മിൽ കളിക്കും അടി കൂടും. അവൾക്കും അവൻ സ്വന്തമാണ്.
കാലപ്രവാഹത്തിൽ അവൻ അവന്റേതായ ലോകത്തിലേക്ക് പോകുമ്പോൾ ഇന്നത്തെ അവന്റെ കുഞ്ഞുമനസ്സ് അവൻ കാത്തുസൂക്ഷിക്കുമോ എന്നറിയില്ല.
ചിലപ്പോൾ ഞങ്ങൾ അവന്റെ ഒാർമ്മകളിൽ തന്നെ ഇല്ലാതായേക്കാം.
എങ്കിലും വർത്തമാനനിമിഷങ്ങളിൽ അവനോടൊപ്പം ഞങ്ങളും ,ഞങ്ങളോടൊപ്പം അവനും സന്തുഷ്ടരാണ്.

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo