എനിക്കിപ്പോ അറിയണം, നിങ്ങൾക്ക് ഞാനാണോ അതോ നിങ്ങളുടെ അച്ഛനാണോ വലുതെന്നു..? ഒന്നുകിൽ ഞാൻ,അല്ലെങ്കിൽ നിങ്ങളുടെ അച്ഛൻ രണ്ടിൽ ഒരാളേ ഇനിയീ, വീട്ടിൽ വാഴുള്ളൂ, അതാരാവണമെന്നു നിങ്ങൾക്ക് തീരുമാനിക്കാം.. അഥവാ അച്ഛനെയാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ ഇപ്പോൾ ഈ നിമിഷം ഞാനും എന്റെ മക്കളും ഈ വീടിന്റെ പടിയിറങ്ങും.. ഈ ജന്മം ഇങ്ങോട്ടൊരു തിരിച്ചുവരവുണ്ടാവില്ല. അച്ഛനെയും കെട്ടിപ്പിടിച്ചു നിങ്ങളിവിടെ സന്തോഷമായിട്ട് താമസിച്ചോ..
ഇതും പറഞ്ഞു രേഷ്മ കയ്യിലിരുന്ന ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞു, ദേഷ്യം കൊണ്ടവളപ്പോൾ വിറയ്ക്കുന്നുണ്ടായിരുന്നു..

എന്റെ പൊന്നു രേഷ്മ, നീയൊന്നടങ്ങ്.. അച്ഛനു പ്രായമായില്ലേ, അതിന്റേതായ മാറ്റങ്ങൾ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്നത് സ്വാഭാവികമല്ലേ..അത് മനസ്സിലാക്കി നമ്മളല്ലേ ക്ഷമിക്കണ്ടത്.. മോഹൻ അവളെ തണുപ്പിക്കാൻ ശ്രമിച്ചു..
ഇല്ല മോഹൻ ഇനിയും നിങ്ങളെന്നെ വിഡ്ഢിയാക്കാൻ നോക്കണ്ട, എനിക്കീവീട്ടിൽ ഒരു നൂറുകൂട്ടം പണിയുണ്ട്, ഞാനിവിടെ വെറുതെ ചൊറിയും കുത്തി ഇരിക്കല്ല.. രാവിലെ എഴുനേൽക്കുമ്പോൾ തുടങ്ങുന്ന ഓട്ടമാ.. കുട്ടികളുടെ കാര്യം നോക്കണം, അവരെ സ്കൂളിൽ വിടണം. മോഹന്റെ കാര്യം നോക്കണം, ഭക്ഷണം ഉണ്ടാക്കണം തുണികഴുകണം പാത്രം കഴുകണം തൂക്കണം തുടക്കണം..ഇതെല്ലം കഴിഞ്ഞു ഒൻപത് മണിക്കുമുൻപ് എനിക്ക് ഓഫീസിൽ എത്തുകയും വേണം.. ഒരുപാട് ക്ഷീണിച്ചാണ് വൈകിട്ട് വീട്ടിലേക്ക് വരുന്നത്..അപ്പൊ അവിടെ നിങ്ങടച്ഛന്റെ വക ദ്രോഹം .. എത്ര പ്രാവശ്യം പറഞ്ഞതാ വീടിനകത്തു തുപ്പരുതെന്നു, മുറുക്കിചുവപ്പിച്ചു ഭിത്തിയിലും തറയിലും.. ഹോ! ഓക്കാനം വരുന്നു..ഉള്ള ഗ്ലാസ്സും പാത്രവുമെല്ലാം തട്ടിയുടച്ചു തറയിലുമുണ്ടാകും.. ഇന്നിപ്പോ നാലാമത്തെ ഗ്ലാസ്സാ പൊട്ടിച്ചത് .. ഇന്നലെ ഞാൻ ഡ്രസ്സ് മാറും നേരം കതകിലൊന്നു മുട്ടുകപോലും ചെയ്യാതെ റൂമിനകത്തേക്ക് കയറിവന്നിരിക്കുന്നു.. സമാധാനത്തോടെ കുറച്ചു നേരം വിശ്രമിക്കാൻപോലും എനിക്ക് പറ്റുന്നില്ല. മടുത്തു ഈ ജീവിതം.. വയസ്സായാൽ മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കാതെ ഒരിടത്തു അടങ്ങിയിരിക്കണം. അല്ലാതെ മനുഷ്യനെ ദ്രോഹിക്കാൻ ഇറങ്ങി നടക്കരുത്.. അവളുടെ ശബ്ദം ഉയർന്നു..

അച്ഛനു ഓർമക്കുറവുള്ളതുകൊണ്ട് അറിയാതെ സംഭവിച്ചുപോകുന്നതല്ലേ രേഷ്മ, നിനക്കറിയാമല്ലോ അമ്മ മരിച്ചതിനു ശേഷം അച്ഛൻ മാനസികമായി നോർമലല്ലെന്നു.. മനഃപൂർവം അച്ഛൻ ഇങ്ങനൊന്നും ചെയ്യില്ല.. ഈ സ്ഥാനത്തു നിന്റച്ഛനായിരുന്നെങ്കിൽ നീയിങ്ങനൊക്കെ പറയുമോ ?.. മോഹൻ ചോദിച്ചു..
എന്റച്ഛൻ ഇതുപോലെ മനുഷ്യനു ശല്യമുണ്ടാക്കാൻ നടക്കുവല്ല.. നിങ്ങളുടെ അച്ഛനു ഒരു മാനസിക രോഗവുമില്ല ഇല്ല, എല്ലാം അങ്ങേരുടെ അഭിനയമാ.. എന്നിട്ട് പാവത്തിനെപ്പോലെ നിഷ്കളങ്കമായി നിന്നാൽ മതിയല്ലോ മോനങ്ങു വിശ്വസിക്കുമല്ലോ.. രേഷ്മ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.. അച്ഛനെ ഏതു വിധേനയും ശരണാലയത്തിലാക്കണമെന്നു അവൾ തീരുമാനിച്ചിരുന്നു.. അതിന്റെ ആദ്യപടിയാണ് ഈ പൊട്ടിത്തെറി..

തൊട്ടടുത്ത മുറിയിലിരുന്ന് മോഹന്റെ അച്ഛൻ ചന്ദ്രശേഖരൻ ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.. താൻ കാരണമാണ് വഴക്കുണ്ടാകുന്നതെന്നോർത്തപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.
രണ്ടുവർഷം മുൻപാണ് മോഹന്റെ അമ്മ ദേവകി അസുഖം വന്നുമരിക്കുന്നത്.. ചെറിയൊരു പനിയായിരുന്നു, പെട്ടന്നാണ് അത് മൂർച്ഛിച്ചത്.. ഒരാഴ്ച ഹോസ്പിറ്റലിൽ കിടന്നു വെന്റിലേറ്ററിൽ ആയിരുന്നു അവസാന രണ്ട് ദിവസം. മരണവും അടക്കവും എല്ലാം പെട്ടെന്ന് കഴിഞ്ഞു.. പക്ഷെ ദേവകിപോയതോടെ ചന്ദ്രശേഖരൻ മാനസികമായി തളർന്നു, ചെയ്യുന്നതെല്ലാം യാന്ത്രികമായി മാറി.. ഒന്നും ആരെയും ഉപദ്രവിക്കണമെന്നു കരുതി ചെയ്യുന്നതല്ല, പക്ഷെ അറിയാതെ സംഭവിച്ചുപോകുന്നതാണ്..

മോഹൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയതും രേഷ്മ ശക്തിയായി വാതിൽ വലിച്ചടച്ചു. മോഹന്റെ മനസ്സ് പ്രക്ഷുബ്ധമായിരുന്നു, ശരിയും തെറ്റും തിരിച്ചറിയാൻ കഴിയുന്നില്ല, എന്താ ചെയ്യേണ്ടതെന്ന് അയാൾക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല... ഭൂതകാലത്തിന്റെ ഓർമകൾ മനസ്സിലേക്കു തികട്ടി തികട്ടി വരികയാണ്.. അമ്മയുടെയും ചേച്ചിയുടെയും പുഞ്ചിരിക്കുന്ന മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.. ചേച്ചി, സുകന്യ. പഠിക്കാൻ മിടുക്കിയായിരുന്നു പോരാത്തതിന് സുന്ദരിയും.. സുകന്യ പത്താംതരത്തിൽ പഠിക്കുമ്പോഴാണ് ഒരു വലിയ ദുരന്തം ആ കുടുംബത്തെ തേടിയെത്തിയത്.. സ്കൂൾ വിട്ടു വരുംവഴി ഒരു വാഹനാപകടം..റോഡിന്റെ ഓരം ചേർന്നു നടന്നുവന്നിരുന്ന സുകന്യയെ ഒരു സ്വകാര്യ ബസ്സ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു..മോഹനു സുഖമില്ലാത്തതിനാൽ സുകന്യ ഒറ്റക്കായിരുന്നു അന്ന് സ്കൂളിൽ പോയത്..ഹോസ്പിറ്റലിൽ കൊണ്ടുപോകും മുൻപേ എല്ലാം കഴിഞ്ഞിരുന്നു..അന്ന് എട്ടാം തരത്തിൽ പഠിക്കുകയായിരുന്നു മോഹൻ.. സുകന്യയുടെ വേർപാട് ആ കുടുംബത്തെ തളർത്തി..പഠിച്ചു ഒരു ജോലി സമ്പാദിച്ചു അച്ഛനെയും അമ്മയെയും നോക്കണം അതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം.കുഞ്ഞൂട്ടാ എന്നായിരുന്നു സുകന്യ മോഹനെ വിളിക്കാറ്.."നീ നോക്കിയില്ലേലും കുഞ്ഞൂട്ടാ എന്റച്ഛനേം അമ്മേം ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളും" ഒരിക്കൽ ചേച്ചി പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിൽ പ്രതിധ്വനിച്ചു.
അച്ഛനെ ശരണാലയത്തിൽ ഉപേക്ഷിക്കാനോ, അവിടെക്കിടന്നു നരകിച്ചു മരിക്കാൻ അച്ഛനെ വിട്ടുകൊടുക്കാനോ, അയാൾക്കു മനസ്സുവന്നില്ല.. മോഹൻ അച്ഛന്റെ മുറിയിലേക്ക് നടന്നു.. കട്ടിലിൽ തലകുമ്പിട്ടിരിക്കുകയായിരുന്നു ചന്ദ്രശേഖരൻ..
അച്ഛാ.. മോഹൻ വിളിച്ചു.. ചന്ദ്രശേഖരൻ തലയുയർത്തി നോക്കി, അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അതുകണ്ട് മോഹനു സങ്കടവും ഒപ്പം കുറ്റബോധവും തോന്നി.
രേഷ്മ പറയുന്നതുകേട്ട് അച്ഛൻ വിഷമിക്കരുത്, അവൾക്ക് വിവരമില്ലാത്തതുകൊണ്ട് പറയുന്നതാണച്ഛ.. മോഹൻ അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..
ഇല്ലമോനെ, അവൾ പറയുന്നതിലൊരു തെറ്റുമില്ല, ആരായാലും പറഞ്ഞുപോകും അച്ഛനതിലോരു സങ്കടവുമില്ല.. എന്റെ ദേവകീടേം മോൾടേം അടുത്തേക്ക് എത്രയും വേഗം എത്തണമെന്നൊരാഗ്രഹം മാത്രമേ അച്ഛനുള്ളു.. മോൻ വിഷമിക്കരുത് ചന്ദ്രശേഖരൻ മകനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
അച്ഛനൊന്നു വേഗം റെഡിയാകു, നമുക്ക് പുറത്തേക്കൊന്നു പോയിവരാം, ഇങ്ങനെ വീട്ടിൽ ചടഞ്ഞുകൂടിയിരുന്നാൽ ആവശ്യമില്ലാത്ത ചിന്തകൾ കൊണ്ട് മനസ്സിടിയും അതുംപറഞ്ഞു മോഹൻ അച്ഛനെ എഴുന്നേൽപ്പിച്ചു..

അങ്ങനെയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായമനസ്സുമായി അയാൾ ഈ കടൽ തീരത്തേക്ക് വന്നത്.
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ടുപാകിയിട്ട് സൂര്യൻ പൂർണ്ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു..
അച്ഛന്റെ കൈപിടിച്ചു അയാൾ കടലിനോട് ചേർന്നുള്ള മണൽതിട്ടയിൽ ഇരുന്നു..
ശാന്തമായി ഒഴുകുന്ന തിരമാലകൾ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു, അതുപോലെ അയാളുടെ മനസ്സും.. എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അയാൾക്കൊരു എത്തും പിടിയും കിട്ടിയില്ല.. മകന്റെ മനസ്സു വായിച്ചിട്ടെന്നപോലെ ചന്ദ്രശേഖരൻ സംസാരിച്ചുതുടങ്ങി..
ഞാൻകാരണം എന്റെ മോൻ ഒരുപാട് വിഷമിക്കുന്നുണ്ടെന്നു അച്ഛനറിയാം.. ഒന്നും മനഃപൂർവ്വമല്ല മോനെ മോനെന്നോട് ക്ഷമിക്കണം.. അച്ഛനെന്നോടെന്തിനാ ഇങ്ങനെ പറയുന്നത് ക്ഷമചോദിക്കാൻ മാത്രം ഒരുതെറ്റും എന്റച്ഛൻ ചെയ്തിട്ടില്ല മോഹൻ പറഞ്ഞു.. നിനക്കറിയാത്ത ഒരുപാട് കാര്യങ്ങൾ എന്റെ മനസ്സിൽ കിടന്നു നീറുന്നുണ്ട് മോനെ.. ഇത്രനാളും നിന്നോട് പറയണോ വേണ്ടയോ എന്നറിയാതെ കുഴങ്ങുകയായിരുന്നു ഞാൻ .. ഇപ്പോൾ പറയാൻ നേരമായീന്ന് മനസ്സിലിരുന്നു എന്റെ ദേവകിയെന്നോട് പറയുന്നു.. മോനതറിയണം.. ഇതുപറഞ്ഞു ഒരുനിമിഷം ആ അച്ഛൻ ഇളകിമറിയുന്ന കടലിലേക്ക് നോക്കിയിരുന്നു..

അയാളുടെ മുഖത്തു സങ്കടത്തിന്റെയും കുറ്റബോധത്തിന്റെയും നിരാശയുടെയും വിവിധഭാവങ്ങൾ മിന്നിമറഞ്ഞു.. അച്ഛനു തന്നോട് പറയാനുള്ള കാര്യം എന്താണെന്നറിയാൻ മോഹൻ ചെവികൂർപ്പിച്ചു..
കടലിലേക്കുള്ള ദൃഷ്ടി പിൻവലിച്ചു ചന്ദ്രശേഖരൻ മകന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, അമ്മ പനിവന്നു മരിച്ചൂന്നാ നീയടക്കം എല്ലാവരും വിശ്വസിക്കുന്നത്.. രണ്ടുവർഷം മുൻപ് എനിക്കു വിട്ടുമാറാത്ത പനിവന്നത് മോനോർക്കുന്നുണ്ടോ.. അന്ന് ഞാനും ദേവകിയും കൂടി ഹോസ്പിറ്റലിൽ പോയി.. കുറേ ടെസ്റ്റുകൾ ചെയ്തശേഷമാണ് ഡോക്ടർ ഞങ്ങളോട് പറയുന്നത് എനിക്ക് ബ്ലഡ് ക്യാൻസർ ആണെന്ന്.. അതുകേട്ട് എന്നേക്കാൾ തകർന്നത് എന്റെ ദേവകിയായിരുന്നു.. ആധിപിടിച്ചു അവൾക്ക് പനിയായി.. അവളെ വിട്ടു, ഞാനാദ്യം പോകുമെന്നുകരുതി, പക്ഷെ സ്‌നേഹംകൊണ്ടെന്നും എന്നേതോല്പിച്ചവൾ അവിടെയും എന്നെ തോൽപ്പിച്ച് എന്നേക്കാൾ മുൻപേ പോയി.. നാളുകൾ കഴിയുംതോറും അർബുദം എന്നിൽ വേരുറപ്പിച്ചു കഴിഞ്ഞിരുന്നു .. രോഗം മൂർച്ഛിച്ചു.. എത്രയും വേഗം അവളുടെ അടുത്തെത്തിയാൽ മതിയെന്നായിരുന്നു എനിക്ക്.. എന്റെ അവസ്ഥ പറഞ്ഞു മോനെ വേദനിപ്പിക്കാൻ അച്ഛനു മനസ്സുവന്നില്ല.. അച്ഛനെന്നുതൊട്ടാ മുറുക്കാൻ തുടങ്ങിയതെന്ന് ചോദിച്ചു, മോനെന്നോട് ദേഷ്യപ്പെട്ടതോർക്കുന്നുണ്ടോ..? എനിക്കുപോലും നിയന്ത്രിക്കാൻ കഴിയാതെ ഇടയ്ക്കിടെ പുറത്തേക്കു വരുന്ന ചുടുചോര നിങ്ങളിൽ നിന്നും മറയ്ക്കാൻ, രക്തം കണ്ട് എന്റെമോൻ വിഷമിക്കാതിരിക്കാൻ അച്ഛൻ സൃഷ്‌ടിച്ച മറയായിരുന്നു മുറുക്ക്.. ഒരോപ്രാവശ്യം രക്തം ഛർദ്ദിക്കുമ്പോഴും, അത് മുറുക്കാൻ കറയാണെന്നു നിങ്ങളെ വിശ്വസിപ്പിക്കാൻ എനിക്ക് കഴിഞ്ഞു.. അതിന്റെ പേരിൽ രേഷ്മയുടെ കുറച്ചു വഴക്കുകേൾക്കേണ്ടി വന്നു സാരമില്ല.. അച്ഛന്റെ ഗതിയോർത്തു എന്റെ മോൻ വിഷമിക്കേണ്ടി വന്നില്ലല്ലോ, അതായിരുന്നു അച്ഛനു വേണ്ടതും.. ഏറിയാൽ ഒന്നോ രണ്ടോ മാസം അത്രയേ അച്ഛനിനി ആയുസ്സുള്ളൂ.. എന്റെ മോനും കുടുംബത്തോടുമൊപ്പം അത്രയും കാലം അച്ഛനു ജീവിക്കണം, എന്നിട്ട് സന്തോഷത്തോടെ എന്റെ ദേവകിയുടെയും മോളുടേം അരുകിലേക്ക് എനിക്ക് പോകണം. ഈ വയസ്സനു അത്രെയുമുള്ളൂ ആഗ്രഹമുള്ളു.. ആരെയും ബുദ്ധിമുട്ടിക്കണമെന്നു വിചാരിച്ചിട്ടില്ല മോനെ.. അയാൾ മകന്റെ കൈകൾ നെഞ്ചിലേക്ക് ചേർത്തുവച്ചു മനസ്സുതുറന്നു കരഞ്ഞു..

ഇതെല്ലാം കേട്ട് ഒരു പ്രതിമ കണക്കെ നാവുപോലും ചലിപ്പിക്കാനാകാതെ മോഹനിരുന്നു.. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്താ അച്ഛാ എന്നെയിതുവരെ ഒന്നും അറിയിക്കാതിരുന്നത് അച്ഛനെ കെട്ടിപ്പിടിച്ചു അയാൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു..
എന്റെ മോൻ വിഷമിക്കരുത്, നിന്നെ വിഷമിപ്പിക്കാതിരിക്കാനാണ് അച്ഛനിത്രനാളും ഒന്നും അറിയിക്കാതിരുന്നത്.. അച്ഛനൊരു സങ്കടവുമില്ല അമ്മേടെ അടുത്തേക്ക് പോകാൻ സന്തോഷത്തോടെ കാത്തിരിക്കാണച്ഛൻ.. അച്ഛന്റെ വാക്കുകൾ കേട്ടു മോഹൻ അച്ഛന്റെ കാലിൽ വീണു.. അച്ഛനുണ്ടായ എല്ലാ സങ്കടങ്ങൾക്കും ഈ മകൻ അച്ഛനോട് മാപ്പുപറയുകയാ.. എന്റച്ഛനെ ഞാനെങ്ങോട്ടും വിടില്ല.. എന്റച്ഛനെനിക്ക് മാപ്പുതരണം..
പെട്ടെന്നുതന്നെ ചന്ദ്രശേഖരൻ മകനെ എഴുന്നേൽപ്പിച്ചു, നിറകണ്ണുകളോടെ ആശ്ലേഷിച്ചു ... ഇനിയുള്ള കാലം അച്ഛനെ സങ്കടപ്പെടുത്താതെ സന്തോഷത്തിന്റെ നാളുകൾ സമ്മാനിക്കാൻ മോഹൻ മനസ്സിലുറപ്പിച്ചു കഴിഞ്ഞിരുന്നു.. അച്ഛന്റെ കൈപിടിച്ചു അയാൾ വീട്ടിലേക്ക് തിരിച്ചു.....
Dhanyajijesh

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക