അവനു വ്യാഴാഴ്ച തന്നെ സ്പോൺസർ ആയ സൗദി നാട്ടിലേക്കു ഏക്സിറ്റ് പോകുവാനുള്ള പേപ്പറും രണ്ടു മാസത്തെ ശമ്പളവും കൊണ്ട് കൊടുത്തു...10മലയാളികളും 4ഹിന്ദിക്കാരും കൂടി 14പേരുള്ള ആ ചെറിയ കമ്പനിയിൽ രണ്ടും മൂന്നും മാസം കൂടുമ്പോഴേ ഒരുമാസത്തെ ശമ്പളം കിട്ടുകയുള്ളൂ. എങ്കിലും എങ്ങനെയും ഒരു വർഷം കൂടി പിടിച്ചു നിൽക്കണും എന്നായിരുന്നു അവന്റ്റെ ആഗ്രഹവും...പക്ഷെ നാട്ടിലേ ചില പ്രശ്നങ്ങൾ ഇപ്പൊ അവനെ ഏക്സിറ്റ് പോകുവാനുള്ള സ്ഥിതിയിൽ ആക്കി. പൈസ കിട്ടിയപാടെ തന്നെ ടിക്കറ്റ് എടുക്കുവാൻ പോയി ... പെട്ടന്ന് പോകേണ്ട അത്യവശ്യമായിരുനെങ്കിലും ടിക്കറ്റിന്റെ വിലക്കൂടുതൽ കാരണംവ്യാഴം വെള്ളി ദിവസങ്ങൾക്കുള്ളതു താങ്ങാൻ കഴിയില്ലാരുന്നു... ആ ദിവസങ്ങളേക്കാൾ കുറച്ചു കുറവായിരുന്നു ശനിയഴ്ച രാത്രിയിൽ ഉള്ള ടിക്കറ്റിനു അതുകൊണ്ട് അന്നത്തേക്കു ബുക്ക് ചെയ്തു.....
പിറ്റേന്ന് വെള്ളിയാഴ്ച അവനു കുറച്ചു സാദനങ്ങൾ വാങ്ങുവാൻ വേണ്ടി അവനും.. ഞാനും പിന്നെ വേറൊരു കൂട്ടുകാരനും കൂടി സൂകിൽ പോയി.. വെള്ളിയാഴ്ച അവധി ദിവസം ആയതു കൊണ്ട് വിദേശിയും സ്വദേശികളുമായി സൂകിൽ കാലെടുത്തു വയ്ക്കുവാനുള്ള സ്ഥലം ഇല്ല... തിരക്കിനിടയിലൂടെ നമ്മൾ മൂന്നുപേരും പരിചയക്കാരന്റെ കടയിൽ കേറി... അയാള്ക്ക് ആണേ ഒന്ന് ചിരിക്കുവാൻ കൂടി സമയമില്ല അവിടയും നല്ല തിരക്ക്. അപ്പോഴാണ് പുറത്തു വണ്ടിയിൽ ചെരുപ്പുകൾ കൊണ്ട് വിൽക്കുന്നത് കണ്ടത്.. തിരക്ക് ഒഴിഞ്ഞിട്ട് കടയിൽ കയറാന് കരുതി ചെരുപ്പ് നോക്കാനായി അവൻ തിരക്കിനിടയിലേക്കു കയറി.. നമ്മൾ രണ്ടുപേരും കുറച്ചു അപ്പുറത്തായി നിന്നു... പാകിസ്ഥാനും ബംഗാളികളും ഇന്ത്യക്കാരുമാണ് ആ വണ്ടിക്കു ചുറ്റും തള്ളി നില്കുന്നത്... അല്പം കഴിഞ്ഞു വാടിയ മുഖവുമായി അവൻ തിരക്കിനിടയിൽ നിന്നും പുറത്തേക്ക് വന്നു..
തിരക്കിനിടയിൽ വച്ചു ആരോ അവന്റ്റെ പേഴ്സ് മോഷ്ട്ടിച്ചിരിക്കുന്നു.... തകർന്നു നിൽക്കുന്ന അവനോടു എന്ത് പറയണും എന്ന് അറിയാത്ത നമ്മൾ രണ്ടുപേരും തരിച്ചു നിന്നു... എന്ത് ചെയ്യണും എന്ന് ഒരു രൂപവുമില്ല.... പൈസ മുഴുവൻ അതിനുള്ളിൽ ആയിരുന്നു.... ഇന്നി എയർപോർട്ടിലേക്കു പോകുന്ന ടാക്സിക്ക് കൊടുക്കുവാൻ പോലും കാശില്ല... ശമ്പളം കിട്ടിയിട്ട് രണ്ടു മാസത്തോളം അയായതിനാൽ നമ്മുടെയെന്നും കൈയിൽ ഒരു റിയാൽ പോലും അവനു കൊടുക്കുവാനും ഇല്ല... ഞാൻ ആ ആൾ കൂട്ടത്തിലേക്കു നോക്കി എല്ലാം വിദേശികള് ആണ്... ഒന്ന് എനിക്ക് മനസ്സിലായി പേഴ്സ് മോഷ്ടിച്ചവന് മനസാക്ഷി എന്നൊരു സാദനം ഇല്ലാന്ന്.. കാരണം മോഷ്ടിച്ചവനും അറിയാം ഗൾഫ് നാടുകളിൽ ജീവിക്കുന്ന ഓരോരുത്തരും അവിടത്തെ താമസ സൌകര്യയ രേഖ.. ഇൻഷുറൻസ് രേഖ ബാങ്ക് കാർഡ് ഇവയെല്ലാം പേഴ്സ്സിൽ ആണ് സൂക്ഷിക്കുന്നതെന്നു. ഇത് നഷ്ട്ടപെട്ടു പോയാൽ പിന്നെയുള്ള ബുദ്ധിമുട്ട് എന്താന്ന് മോഷ്ടിച്ചവനും മാത്രമല്ല എല്ലാപേർക്കും അറിയാവുന്ന കാര്യമാണ്. താമസസൌകര്യയ രേഖ എപ്പോഴും കൈയിൽ വച്ചേക്കണും എന്നുള്ളതുകൊണ്ട് മോഷ്ട്ടാവും ഇതെല്ലാം പേഴ്സ്സിൽ സൂക്ഷിക്കുന്നവനാണ്... എല്ലാം അറിയാഞ്ഞിട്ടും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യണും എങ്കിൽ മോഷിടിചവന് ഒരു ഹൃദയമോ... മനസാക്ഷിയെ ഉണ്ടാകുവാൻ സാധ്യതയെ ഇല്ല.........
ഡിനുരാജ് വാമനപുരം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക