ചവിട്ടി മെതിക്കപ്പെട്ട
ഒരു മയിൽപ്പീലിത്തുണ്ട്
എനിക്കു കിട്ടി.
പൂരപ്പറമ്പിലെ പൊടിമണ്ണിൽ നിന്ന്.
ഒരു മയിൽപ്പീലിത്തുണ്ട്
എനിക്കു കിട്ടി.
പൂരപ്പറമ്പിലെ പൊടിമണ്ണിൽ നിന്ന്.
ആരുടെയോ പുസ്തകത്താളിനുള്ളിൽ
സ്വപ്‌നങ്ങളായി മോഹങ്ങളായി
കാത്തു സൂക്ഷിക്കപ്പെട്ടതാവാം..
കാതരമായ ഒരു ഭാവത്തിൽ
ആരോ നെഞ്ചോടു ചേർത്തതാവാം...
ആ പാവം മയിൽപ്പീലി..
സ്വപ്‌നങ്ങളായി മോഹങ്ങളായി
കാത്തു സൂക്ഷിക്കപ്പെട്ടതാവാം..
കാതരമായ ഒരു ഭാവത്തിൽ
ആരോ നെഞ്ചോടു ചേർത്തതാവാം...
ആ പാവം മയിൽപ്പീലി..
കൈകളാൽ കോരിയെടുത്തു
പൊടിയൂതി
ഞാനതിനെ
ആൽത്തറയിൽ വച്ചു..
പിന്നാലെ വന്ന കാറ്റ് നിഷ്കരുണം
അതിനെ വീണ്ടും നിലത്തെറിഞ്ഞു..
പൊടിയൂതി
ഞാനതിനെ
ആൽത്തറയിൽ വച്ചു..
പിന്നാലെ വന്ന കാറ്റ് നിഷ്കരുണം
അതിനെ വീണ്ടും നിലത്തെറിഞ്ഞു..
ഞാനതിനെ വീണ്ടുമെടുത്തു
എന്റെ ഹൃദയത്തിൽ വച്ചു...
ഇനി നീ ചവിട്ടി മെതിക്കപ്പെടുകയില്ല..
ഇനി നിന്നെ ആർക്കും വിട്ടു കൊടുക്കുകയുമില്ല മയിൽപ്പീലീ
ഇനി നീയെന്റെ സ്വന്തം.
••••••••••••••••••••••••••••••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ.
എന്റെ ഹൃദയത്തിൽ വച്ചു...
ഇനി നീ ചവിട്ടി മെതിക്കപ്പെടുകയില്ല..
ഇനി നിന്നെ ആർക്കും വിട്ടു കൊടുക്കുകയുമില്ല മയിൽപ്പീലീ
ഇനി നീയെന്റെ സ്വന്തം.
••••••••••••••••••••••••••••••••••••••••••••••••••••
Sai Sankar
സായ് ശങ്കർ, തൃശൂർ.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക