Slider

മഴവില്ല്.

0

മഴ നനഞ്ഞു തണുത്ത ഒരു പകലിലേക്ക്
കണ്ണയച്ചിരിക്കെ വാനിലൊരു മഴവില്ല്
തെളിഞ്ഞത് കൌതുകത്തോടെ നോക്കി ഞാൻ
എന്റെ വിരസമായ പകൽ കാഴ്ചകളിലേക്ക് 
പൊടുന്നനെ ഏഴു നിറങ്ങളും നിറഞ്ഞു
"മാഞ്ഞു പോവാൻ തിടുക്കമോന്നുമില്ലെനിക് "
മഴവില്ല് എന്റെ വിരല്തുംബിലോന്നു തൊട്ടു
മഞ്ഞു പോൽ തണുപ്പും പുലരിസൂര്യന്റെ ചൂടും
ഒരു പോലെ ഞാൻ അറിഞ്ഞതും അന്നാദ്യം ആയിരുന്നു
നിനച്ചിരിക്കാതെ മറ്റൊരു പകലിൽ അത് മാഞ്ഞു പോവുന്നത്
ഈറൻ മിഴികളോടെ ഞാൻ നോക്കി നിന്നു
പിൻവിളി വിളിച്ചില്ല ആ വിരൽതുമ്പിൽ ഒന്ന് തൊട്ടില്ല
അടഞ്ഞ ജാലകവാതിലിനും ഇപ്പുറം എന്റെ കണ്ണുനീർ
തോരാത്ത മഴ കണക്കെ പെയ്തു കൊണ്ടിരുന്നു
ഹൃദയത്തിൽ ഇപ്പോഴും ഉണങ്ങാമുറിവായി നില്ക്കുന്നു
മാരിവില്ലേ !നീ തന്ന സ്നേഹവും സാന്ത്വന സ്പർശവും
ജന്മജന്മാന്തരങ്ങൾ കഴിഞ്ഞു പോകുമ്പോൾ ആടി തീര്ക്കുന്ന
വേഷങ്ങളിൽ എപ്പോഴോ ഒരു മഞ്ഞു തുള്ളി പോൽ
നീ വന്നു പോയല്ലോ !!!!!എന്റെ തിരുനെറ്റിയിൽ വന്നു ഉതിറ്ന്ന
ഒരു നനഞ്ഞ സ്നേഹ തുള്ളി !!!!!!!
.......................അമ്മു ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo