Slider

ഗന്ധർവയാമം (HORROR STORY ) - ഭാഗം 4

0

ഗന്ധർവയാമം (HORROR STORY )
ഭാഗം 4
രംഗം 9
പനയിൽ നിന്ന് ഇറങ്ങി വന്ന യക്ഷിയെ കണ്ട് രാമനുണ്ണി നമ്പുതിരിയും കുട്ടിക്കൃഷ്ണനും ഭയന്ന് നിലവിളിച്ചു . കയ്യിലിരുന്ന ഓലച്ചൂട്ട് വലിച്ചെറിഞ്ഞിട്ട് കുട്ടികൃഷ്ണൻ ഓടി . ഓടാൻ ഭവിച്ച രാമനുണ്ണി നമ്പുതിരി കാൽ വഴുതിവീണു.വീണു കിടക്കുന്ന നമ്പുതിരിയുടെ അടുത്തേക്ക് യക്ഷി ആർത്തട്ടഹസിച്ചു വന്നു . ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിയാ കുട്ടികൃഷ്ണൻ ആ രംഗം കണ്ട് നിലവിളിച്ചു കൊണ്ട് വഴിവക്കിലെ കുറ്റികാട് നിറഞ്ഞ തൊണ്ടിലേക്കു എടുത്തു ചാടി .
കയ്യിൽ കെട്ടിയ രക്ഷ നമ്പുതിരി പരതി .അത് കാണുന്നില്ല .എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു .അയാൾ ഭയത്തോടെ യക്ഷിയെ നോക്കി .കറുത്ത ഒരു വൃദ്ധ.ആ വൃദ്ധയുടെ വെളുത്ത ഉരുണ്ട കണ്ണുകളിൽ അഗ്നിജ്വാലകൾ ആളിപ്പടന്നു കൊണ്ടിരുന്നു .
യക്ഷി നമ്പുതിരിയുടെ കഴുത്തിനു പിടി ഇട്ടു കൊണ്ട് അലറി ചിരിക്കാൻ തുടങ്ങി .യക്ഷിയുടെ കുർത്ത നഖം കൊണ്ട് നമ്പുതിരിയുടെ കഴുത്തു മുറിഞ്ഞു രക്തം ഒളിച്ചു .നമ്പുതിരിയുടെ നാവ് പുറത്തേക്കു നീണ്ടു .അയാൾ മരണവെപ്രാളം കൊണ്ട് പിടഞ്ഞുകൊണ്ടിരുന്നു .
പെട്ടന്നൊരു മിന്നൽപിളർപ്പ് യക്ഷിയുടെ മേൽ പതിച്ചു .യക്ഷി ഒന്ന് ഞെട്ടിതരിച് തല ഒരു വശത്തേക്ക് തിരിച്ചു പിന്നിലേക്ക് നോക്കി . ബ്രഹ്മദത്തൻ നമ്പുതിരി നടന്നു വരുന്ന കാഴ്ച കണ്ട് യക്ഷി അലറി ചിരിച്ചു കൊണ്ട് നമ്പുതിരിയുടെ കഴുത്തിലെ പിടി മുറുക്കി .വീണ്ടും മിന്നൽപിളർപ്പു പാഞ്ഞു വന്നു യക്ഷിയെ കുറച്ചകലേക്കു എടുത്തെറിഞ്ഞു .
മന്ത്ര ദണ്ട് തനിക്കു നേരെ പിടിച്ചു മന്ത്രങ്ങൾ ജപിച്ചു നിൽക്കുന്ന ബ്രഹ്മദത്തനെ കണ്ട് യക്ഷി അലറികൊണ്ട് നിലത്തു നിന്ന് എഴുനേറ്റു .
"കാളിയൂർ മനയിലെ ബ്രഹ്മദത്ത ....നീ എന്നെ തടയരുത് ." യക്ഷി പ്രപഞ്ചം മുഴങ്ങുമാറ് പറഞ്ഞു .
" ഇല്ല്യ ..പ്രതികാരം ചെയ്യാനുള്ള നിൻറ്റെ ആഗ്രഹം നടക്കില്ല്യ .. നിന്നെ കാഞ്ഞിരമരത്തിൽ തളച്ചിരുത്തും ഇ ബ്രഹ്മദത്തൻ "
" വ്യാമോഹം അരുത് ബ്രഹ്മദത്ത .."
ബ്രഹ്മദത്തൻ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി .തീ പൊള്ളലേൽക്കുന്നപോലെ യക്ഷി പുളയാൻ തുടങ്ങി .
ഒരു പുകച്ചുരുൾ പോലെ യക്ഷി അന്തരീക്ഷത്തിൽ പടർന്നു .
" എഴുന്നേല്ക്വ ..." ബ്രഹ്മദത്തൻ നിലത്തു നിന്ന് രാമനുണ്ണി നമ്പുതിരിയെ പിടിച്ചെഴുന്നേല്പിച്ചു .
രംഗം 10
അമ്പലക്കുളത്തിൻറ്റെ ഇടിഞ്ഞ മതിലിന് അപ്പുറം .
" നമുക്ക് ഇന്ന് രാത്രി തന്നെ നാട് വിടാം .ഇല്ലാച്ചാൽ നാളെ നിന്നെയ വയസൻ നമ്പുതിരി വേളി കഴിക്കും " ദേവനാഥൻ അമ്മാളുവിനോട് പറഞ്ഞു .
അമ്മാളു തലകുലുക്കി . അവളുടെ കണ്ണുകളിൽ അമ്പരപ്പ് പ്രകടമായിരുന്നു .
" ഭയക്കാണ്ടിരിക്കു ..അമ്മാളു ... " ദേവനാഥൻ അമ്മാളുവിനെ സമാധാനിപ്പിച്ചു .
അയാൾ അവളെ നെഞ്ചോട് ചേർത്തു. അവളുടെ കഴുത്തിന് പിന്നിൽ ദേവനാഥൻ ചുംബിച്ചു .
മതിലിന് പിന്നിൽഇതെല്ലാം പതുങ്ങി ഇരുന്ന് ഇല്ലത്തെ കാര്യസ്ഥനായ കേശുപൻ കേൾക്കുന്നുണ്ടായിരുന്നു .
രംഗം 11
രാത്രി
ദേവനാഥൻ പറഞ്ഞതനുസരിച്ചു കിഴുർ മനയിലേക്കു പോകുന്ന ഇടവഴിചെരുവിൽ അമ്മാളു എത്തി .
അവിടെ ദേവനാഥൻറ്റെ മൃതദേഹം കണ്ട അമ്മാളു പേടിച്ചു വീട്ടിലേക്കു ഓടി .അവളുടെ വീടിന്റെ വേലിക്കടുത്തു അവളെ വേളികഴിക്കാൻ പൂതി കയറി നടന്ന നമ്പുതിരിയും കൂട്ടാളികളും നിൽക്കുന്നുണ്ടായിരുന്നു .അവളെ കണ്ടതും അവർ പൊട്ടിച്ചിരിക്കാൻ തുടങ്ങി .അമ്മാളു പകച്ചു നിന്നു. നമ്പുതിരി അവളെ കടന്നു പിടിച്ചു .
" ന്റ്റെരു പൂതീയാ ..." നമ്പുതിരി ഗർജ്ജിച്ചു .
അമ്മാളു രക്ഷക്കായി അവളുടെ അച്ഛനെയും അമ്മയെയും ഉറക്കെ വിളിച്ചു നിലവിളിച്ചു .
" അവറ്റകളെ നാം കൊന്നു ..ന്റ്റെ ..അമ്മാളുട്ടിയെ ....നിൻറ്റെ ഇഷ്ടക്കാരനേം നാം അങ്ങട് കൊന്നു ..." തറയിലിട്ടു അമ്മാളുവിന്റ്റെ മാനം കവരാൻ ശ്രമിക്കുന്നതിൻറ്റെ ഇടയിൽ നമ്പുതിരി വാശിയോടെ പറഞ്ഞു .
ഒരു പെൺപുലിയെപോലെ ചെറുത്തു നിന്ന അമ്മാളുവിന്റ്റെ അടിവയറ്റിലേക്കു നമ്പുതിരി കാലുയർത്തി ചവിട്ടി .അമ്മാളു പുറകോട്ടു മലർന്നുവീണു .
" തമ്പുരാനെ പോയി .." കാര്യസ്ഥൻ കേശുപൻ അമ്മാളുവിനെ കുലുക്കി വിളിച്ചു കൊണ്ട് നമ്പുതിരിയോട് പറഞ്ഞു .
രംഗം 12
ഇല്ലം .
"അച്ഛൻ നമ്പുതിരി ചെയ്ത പാപത്തിൻറ്റെ പരിണിത ഫലങ്ങള ഇതൊക്കെ ...ഇ ഇല്ലത്തിന്റെ സർവ നാശമാ അമ്മാളു ആഗ്രഹിക്കണേ . യക്ഷി ആയി മാറിയ അവളുടെ ദരാത്മാവ് ഇവിടുത്തെ ഓരോ ജീവനും അപഹരിക്കാൻ തക്കം പാർത്തിരിക്കുകയാണ് .."ബ്രഹ്മദത്തൻ പറഞ്ഞു .
എല്ലാവരും ഭയത്തോടെ മുഖാമുഖം നോക്കി .
(തുടരും )
Rajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo