പട്ടിണി മുന്നില് കണ്ടുള്ള
ജീവിതം
കൊണ്ട് ഞാൻ കുണ്ഠിതനായീടുന്നു.
ജീവിതം
കൊണ്ട് ഞാൻ കുണ്ഠിതനായീടുന്നു.
കൈയില് കാശില്ല
കക്കുവാൻ അറിയില്ല
തെണ്ടി നടക്കുവാൻ ശീലമില്ലൊട്ടുമേ
കക്കുവാൻ അറിയില്ല
തെണ്ടി നടക്കുവാൻ ശീലമില്ലൊട്ടുമേ
തൊടിയിലെ ചക്കയും
മാങ്ങയും കൊണ്ടിന്ന്
കൂട്ടാന് വച്ചിട്ട് മൂക്കറ്റം തിന്നണം.
മാങ്ങയും കൊണ്ടിന്ന്
കൂട്ടാന് വച്ചിട്ട് മൂക്കറ്റം തിന്നണം.
'ഒരു ദിനം കല്യാണം
കിട്ടിയാൽ പിന്നന്ന്
വീട്ടില് കഞ്ഞിക്കലം തന്നെ വേണ്ടടോ
കിട്ടിയാൽ പിന്നന്ന്
വീട്ടില് കഞ്ഞിക്കലം തന്നെ വേണ്ടടോ
കണ്ടവൻ കൊണ്ട്
പോയീടുന്ന ചക്കക്ക്
അന്തിയിൽ കാവലിരിക്കേണ്ട മട്ടാണ്.
പോയീടുന്ന ചക്കക്ക്
അന്തിയിൽ കാവലിരിക്കേണ്ട മട്ടാണ്.
അരി ഭക്ഷണത്തിന്റെ
ആറാട്ട് കണ്ടവർ
അന്തിച്ചു നിൽക്കുന്നു വിലയത് കണ്ടിട്ട്
ആറാട്ട് കണ്ടവർ
അന്തിച്ചു നിൽക്കുന്നു വിലയത് കണ്ടിട്ട്
കണ്ഢം വരെ തിന്ന്
ഏമ്പക്കം വിട്ടവർ
കൊണ്ട് വിറയ്ക്കുന്നു മുള്ളത് കൊണ്ടപോൽ
ഏമ്പക്കം വിട്ടവർ
കൊണ്ട് വിറയ്ക്കുന്നു മുള്ളത് കൊണ്ടപോൽ
എങ്കിലും നാട്ടാരെ
എല്ലാം ശരിയാകും
എന്ന് പ്രതീക്ഷിച്ചു കാത്തിട്ടിരിക്കുന്നു.
എല്ലാം ശരിയാകും
എന്ന് പ്രതീക്ഷിച്ചു കാത്തിട്ടിരിക്കുന്നു.
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക