Slider

പൊറുക്കണേ ഹാസ്യ ദൈവങ്ങളെ.!

1

പൊറുക്കണേ ഹാസ്യ ദൈവങ്ങളെ.!
*******************************************
ഇടതു വെച്ച് വലതമർന്ന് മാറി, ഷൗക്കത്ത് മൊയ്തീനെ നോക്കി ,വലതമർന്ന് ഇടതു തിരിഞ്ഞു ഹുസൈനെ നോക്കി , നല്ലെഴുത്തിലെ സകലമാന ഹാസ്യ തമ്പ്രാക്കളെ മനസ്സിൽ ധ്യാനിച്ച്,പനയിൽ യക്ഷിയെ കുടിയിരുത്തിയ ഉണ്ണി മാധവനെ മേലേക്കു നോക്കി തൊഴുതു വണങ്ങി ഞാനൊന്ന് എഴുതാൻ ശ്രമിക്കുകയാണ് എനിക്കു വഴങ്ങാത്ത ഹാസ്യം.!
വെള്ളിയാഴ്ച്ച.!
ഈ കഴിഞ്ഞ വെള്ളിയൊഴ്ച്ച, സുബ്ഹി നമസ്കാരം കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ രണ്ടു മണിക്കൂർ സുഖകരമായ പുലർക്കാല ഉറക്കവും കഴിഞ്ഞ് എട്ടു മണിയോടെ എണീറ്റു.
ഒരു '' പിഷാവർ ദാൽ ചിക്കൻ കറിയുടെ റെസിപ്പിയും മനസിൽ അടുക്കിവെച്ച് ഞാൻ ബെഡ് റൂമിൽ നിന്നും വില്ലയോട് ചേർന്നുള്ള കിച്ചണിലേക്ക് പോകാനായ് വാതിൽ തുറന്നു
പുറത്തു വന്നു.
വില്ലയുടെ പുറത്ത് കണ്ട കാഴ്ച്ച എന്നെ വല്ലാതെ ഞെട്ടിച്ചു.!
ഒരു പ്രവാസി ''ബഹ്മചാരിയായ '' എൻെറ വില്ലയുടെ മുറ്റത്തുള്ള അയയിൽ തൂങ്ങിയിടുന്നു അതി മനോഹരങ്ങളായ ''പാൻറീസും,ബ്രായും,ഒരു നൈറ്റിയും.!
ഞാൻ ചുറ്റും നോക്കി.
ആരെയും കാണുന്നില്ല.!
അടുത്തുള്ള വില്ലയിൽ ആരുമില്ല.
പിന്നെ അതേ കോംപൗണ്ടിലുള്ള ഹൗസ് ഓണർ അറബിയുടെ വീടാണ്. ആ വീട്ടിലെ യുവതികൾ പുറത്ത് വസ്ത്രങ്ങൾ ഉണക്കാറില്ല.
ഞാനന്തം വിട്ട് നില്ക്കുംബോൾ അറബി വീട്ടിലെ വേലക്കാരി പുറത്തു വന്നു തൂങ്ങിക്കിടക്കുന്ന ''ഇൻസ്ട്രുമെൻറ്സി ''ലെക്കും എന്നെയും നോക്കി ഒരു വളിച്ച ചിരി.എന്നിട്ടൊരു ചോദ്യവും '''ഇതാരുടേതാ...നിൻെറ പെണ്ണു വന്നിട്ടുണ്ടോ.''?
''' ഞാനും അതാ നിന്നോട് ചോദിക്കുന്നേ ആരുടെതാ ഇത്.? ''
അവൾക്ക് ശൃഗാരം കൂടി . കൂടുതൽ വീശദീകരണം വേണം .
എന്നെ വശീകരിക്കാൻ ഉടുതുണി അഴിച്ചു എത്ര തവണ എൻെറ മുന്നിൽ നിന്നവളാണിവൾ !എന്നിട്ടു വീഴാത്തവനാ ഈ ബഹ്മചാരി.!
പിന്നെയാ.....
ഞാനെൻെറ പിഷാവർ ദാൽ ചിക്കൻ കറിയും,ചോറും ശരിയാക്കി പള്ളിയിൽ പോയി.
മനസിൽ ഒരായിരം ചോദ്യങ്ങളുമായ്.!
സുന്ദരിയായ ഏതവളുടേതാകും ആ വസ്തുക്കൾ,?
നമസ്കാരത്തിലും എൻെറ ചിന്ത അതായിരുന്നു.
ഏകാഗ്രതയില്ലാത്ത ഒരു ജുമാ നമസ്കാരവും കഴിഞ്ഞ് വില്ലയിൽ എത്തിയപ്പോൾ ഹൗസ് ഓണർ ആയ അറബി തള്ള കാത്തു നില്ക്കുന്നു.!
ആ സുന്ദര വസ്തുക്കളുടെ ഉടമ എൻെറ റൂമിലുണ്ടെന്ന വിശ്വാസത്തോടെ
സംശയം തീർക്കാനായ് തള്ള എൻെറ റൂം കയറി പരിശോദിച്ചു
അപ്പോളാണ് തള്ളയുടെ പോലീസു കാരനായ മകൻ വന്നത്.
കാര്യങ്ങൾ തിരക്കിയപ്പോൾ അവൻ പറഞ്ഞൂ ഇന്നു പുലർച്ചൃ യമനിൽ നിന്നും വന്ന വിരുന്നുകാരുടെതാകും എന്നും അവരാ വില്ലയിൽ ഉണ്ടെന്നും.
അപ്പോഴാണ് എനി ക്കൂം ആശ്വാസമായത്
യമനികൾ അതീവ സുന്ദരികളാണ്.ആറുമാസം യമനിൽ ജോലിചെയ്തിരുന്ന എനിക്കതറിയാം.
''സ്പർശന സുഖം കിട്ടിയില്ലെങ്കിലും , ദർശന സുഖമെങ്കിലും കിട്ടുമല്ലോ .!
തള്ള ഗസ്റ്റ് ഹൗസിൻെറ വാതിലിൽ മുട്ടി.
വിരുന്നുകാരെ സ്വീകരിക്കാൻ തള്ളയോടും മകനോടുമൊപ്പം ഞാനും കാത്തു നിന്നു,കണ്ണീമ ചിമ്മാതെ.!
ആദ്യം ഉറക്കച്ചടവോടെ ഒരു യുവാവ് പുറത്തുവന്നു. സലാം ചൊല്ലി.എന്തൊക്കയൊ യമൻ ഭാഷയിൽ സംസാരിച്ചു
യുവാവിനെ പിൻ തുടർന്നു വന്ന ആ രൂപം കണ്ട് ഞാൻ ഞെട്ടിത്തരിച്ചു പോയി്. എൻെറ കണ്ണുകളെ എനിക്കു വിശ്വസിക്കിനായില്ല.
ഒരു ചലചിത്രത്തിലെന്ന പോലെ, അയയിൽ ഉണങ്ങാനിട്ട '' വസ്തു ''ക്കളിലെക്കും എനിക്കു മുന്നിൽ നില്കുന്ന രൂപത്തിലേക്കും ഞാൻ മാറി,മാറി നോക്കി നിന്നു.!
പ്രിയപ്പെട്ടവരെ...,ഒരു എഴുപത് എഴുപത്തിഅൻചോടെ പ്രായമുള്ള ഒരു കിളവിയാണ് എൻെറ മുന്നിൽ നില്ക്കുന്നത്.!!
ഇത്രയും സുന്ദരമായ ''വസ്തുക്കൾ '' അണിയുന്ന സ്ത്രീ രത്നത്തെ എല്ലാ ഭാവഹാദികളോടെ,ഞാൻ വായനക്കാർക്ക് കൈമാറുന്നു.!!
************************************
അസീസ് അറക്കൽ.
*************************
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo