Slider

വനിത - ദിനങ്ങൾ (കവിത)

0

വനിത - ദിനങ്ങൾ (കവിത)
================
# പെൺജനനം -
നീ പെണ്ണായി പിറക്കണ്ട
നീ കുടുംബത്തിന് ഭാരം
ഭ്രൂണമായി തന്നെ മരിക്കുക
ജനിച്ചാൽ നീ അമ്മത്തൊട്ടിലിൽ
# പെൺകുട്ടി :-
ബാലിക ആയാലും രക്ഷയില്ല
നിന്നെ കശക്കിയെറിയും
അനാഥയെങ്കിൽ ദയവില്ല
കൊന്നെറിയുക തന്നെ ശിക്ഷ
# പെണ്ണ് :-
നിന്റെ മാംസത്തിന് വിലയിടും
ചിലപ്പോൾ ജനിപ്പിച്ചവർ തന്നെ
നീ പിച്ചി ചീന്തപ്പെടും
നിന്റെ നഗ്നദൃശ്യങ്ങൾ വിൽക്കപ്പെടും
# ഭാര്യ :-
പൊന്നിലും പണത്തിലും തൂക്കപ്പെടും
ഇല്ലെങ്കിൽ ഉത്തരത്തിൽ തൂക്കപ്പെടും
# അമ്മ :-
മുലപ്പാലിന് കണക്ക് പറയണ്ട
കണ്ണീരുകൊണ്ട് വിലകിട്ടും
കൊഞ്ചിച്ചതെല്ലാം
 വഞ്ചനയായി തിരിച്ചുകിട്ടും
# വൃദ്ധ :-
പെരുവഴിയിൽ ഇറക്കപ്പെടും
വൃദ്ധസദനം കിട്ടിയേക്കാം
രണ്ടിൽ ഒരിടത്ത് മരണവും.
# വനിതാദിനം :=
എന്തുവന്നാലും ഈ ദിനം ആഘോഷിക്കപ്പെടും
ഒരുപാട് നിയമങ്ങൾ കൊണ്ടുവരും
ഏതെങ്കിലും ലോകത്തിരുന്ന് നീ -
കാണുന്നുണ്ടാകും ...
================
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo