Slider

അകലങ്ങളിൽ കുട്ടുകാരൻ

0

അകലങ്ങളിൽ കുട്ടുകാരൻ
 *****************************
എനിക്കൊരു സ്വഭാവം ഉണ്ട്... കാലത്ത് എഴുനേറ്റൽ പല്ല് പോലും തേക്കാൻ നിൽകാതെ പത്രം വയികും... കൂടെ നല്ല ചുട് ചായയും കുടിക്കും... അതിന്റെ ഒരു സുഖം വേറെയാണ്..എന്ന പത്രത്തിൽ ഫ്രണ്ട്‌ പേജ് മുതൽ ഇതുവരെ വയിച്ചില്ല.. നേരെ ബാക്ക് പേജ്... മലയാളമനോരമ ആയതിനാൽ ആവശ്യത്തിന് പരസ്യം ഉണ്ട്... സ്പോർട്സ് പേജ് കംപ്ലീറ്റ് അരിച്ചുപെറുക്കും.... ബാക്കി പേജ് സർകാർ ഓഫീസിലെ പരാതി പോലെയാണ് നോകിയാൽ നോക്കി... അങ്ങനെ ഞാൻ ഓരോ താളും മറിക്കുമ്പോൾ ആണ്... ആ വാർത്ത‍ എന്റെ കണ്ണിൽ പെടുന്നത്.. സത്യത്തിൽ ഞാൻ ഒരികൽ പോലും നോക്കുവാൻ ഇഷ്ടമല്ലാത്ത പേജ്... ചരമകോളം...
വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു....
എന്റെ കണ്ണുകൾ പതിയെ നിറയാൻ തുടങ്ങി... അവൻ മനു ജയൻ... അവൻ... അതെ ഇന്നലെവരെ എന്റെ സഹപാഠിയായ അവൻ മരിച്ചു.... ഇതിന് ഒരു പരിധിവരെ ഞാനും കാരണക്കാരൻ ആണ്... എന്റെ വാക്കുകൾ.. അതാണ് കാരണം... എനിക്ക് തടയാമായിരുന്നു.... ഞാൻ എഴുനേറ്റു...പിന്നെ നടന്നത് ഒന്നും ഓർമയില്ല... യുണിഫോം എടുത്ത്‌ ധരിച്ചു... അമ്മ ഭക്ഷണവുമായി വന്നു...
മോനെ ഇന്ന ചോറ്.....
അമ്മേ ഇന്നു വേണ്ടാ ഞാൻ കുറച്ചു കഴിഞ്ഞു വരും... ന്റെ കുട്ടുകാരൻ മനു മരിച്ചു....
അമ്മക്ക് ഒന്നും പറയുവാൻ ഉണ്ടായിരുനില്ല.. ഞാൻ അമ്മ നൽകിയ ബസ്‌ ക്യാഷ് വാങ്ങി മുന്നോട് നടന്നുകൊണ്ടിരിക്കുന്നു.... എന്റെ മനസ്സിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി നടന്നുകൊണ്ടിരിന്നാ കാര്യങ്ങൾ ഓർമയിൽ എത്തി....
ഇന്നലെ അവൻ കിരൺ ബസ്‌ ഇറങ്ങിയപ്പോൾ ഞാൻ അവനെ കണ്ടത്... ഉടനെ ഞാൻ അവനെ വിളിച്ചു...
ഏയ്‌.. കിരൺ...
അവൻ തിരിഞ്ഞു നോക്കി...
സഞ്ജയ്‌... നീീ...
ഡാാ ഞാനുണ്ട്.. നമുക്ക് ഒരുമിച്ചു ക്ലാസ്സിൽ പോകാം...
അവൻ എന്റെ കൈയിൽ പിടിച്ചു...
എടാ വാ ബെൽ അടിക്കാൻ സമയമായി...
എടാ ഞാൻ ക്ലാസ്സിൽ പോകുന്നില്ല....
പിന്നെ....
മനു വിന്റെ വീട്ടില് പോകുകയാണ്...
അവൻ ക്ലാസിൽ വരുന്നില്ലേ... ഡാാ എന്തൊകെയാണ് നടക്കുനത്...
എടാ... നീീ ആരോടും പറയരുത്..അവന്റെ ലവ് സെറ്റ് ആകുവാൻ വേണ്ടിയാണു.. ഓള്ഡ് അവൻ ഇനി കാണില്ല എന്ന പറഞ്ഞത്.. ഇന്നു കഴിഞ്ഞാൽ അവൾ അവനെ വിളിക്കും....
എടാ എന്നാലും....
പ്ലീസ്‌ ഡാാ....
ശരി.. നീീ പേടിക്കേണ്ട ഞാൻ ഡീൽ ചെയാം...
താങ്ക്സ് ഡാാ...
അപ്പോൾ കണ്ടതാണ് ഞാൻ അവനെ... ക്ലാസ്സിൽ ആ വിവരം അറിയാതെ ഞാൻ സുക്ഷിച്ചു...അവൾ അവനെ തിരക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി.. അവൾക് അവനോടു love ആയിരുന്നു എന്ന്... ഞാൻ അവരെ ഈ വിഷയം അറിയിക്കാൻ അറിയിക്കാൻ ഒരു മാര്ഗ്ഗവും ഇല്ല.....
ബസ്‌ നിന്നു ഞാൻ ഇറങ്ങി പതിയെ നടന്നുകൊണ്ടിരിക്കുന്നു... അവസാനമായി അവനെ കണ്ട ആ ആൽത്തറയിൽ അവൻ ഉണ്ട് എന്ന് എനിക്ക് തോന്നിപോയി.. ക്ലാസ്സിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖത്തു മുക്തത... എനിക്ക് മനസ്സിലായി അവർ എല്ലാം അറിഞ്ഞു.. രമേഷ് എന്റെ അടുത്തു വന്നു....
സഞ്ജയ്‌....
ഞാൻ അറിഞ്ഞു.. പത്രത്തിൽ ഉണ്ടായിരുന്നു..
എന്താ ചെയുക ..
അവന്റെ വീട്ടിൽ പോകാം...പ്രിൻസിപ്പൽ പെർമിഷൻ വാങ്ങാം...
അതെല്ലാം റെഡി ആണ്...
ഡാാ.. റീത്തു വാങ്ങുന്നില്ല...
എടാ അത്‌ മറന്നു.... വിനു വിനോട് ചോദികം...
ഞങ്ങൾ ചോദിക്കും മുൻപ് അവൻ അത്‌ റെഡി ആക്കിയിരുന്നു...
അജയ്... ശരികും എന്താടാ സംഭവിച്ചത്...
അത്‌.. ഇന്നലെ അവനും കിരണും ക്ലാസ്സ്‌ കട്ട്‌ ചെയ്തു... കറങ്ങാൻ പോയി.. അവർ ആ പുഴയിൽ കുളിക്കുയായിരുന്നു...അത്‌ ഒരു വിനോദം പോലെ...അപ്പോൾ ആണ് കിരൺ നീന്തൽ മത്സരം നടത്തുവാൻ ശ്രമിച്ചത്... അവൻ നീന്തി അക്കരെ എത്തി.. തിരിഞ്ഞു നോക്കിയപ്പോൾ.....
ഡാാ അത്‌ ചതുപ്പ് ആയിരുന്നു... അവന്റെ കാല് ചെളിയിൽ കുടുങ്ങി... നീന്താൻ കഴിയാതെ.അതിൽ നിന്നും പുറത്തു കടന്ന അവനു നീന്താൻ കഴിഞ്ഞില്ല തളർന്നു പോയി... കിരൺ നീന്തിച്ചെന്നു പിടിച്ചു പക്ഷേ അവന്റെ കൈ വഴുതി... ... ഒടുവിൽ ഒഴുക്കിൽ പെട്ടു... അപുറത്തെ കടവിൽ നിന്നും അവന്റെ ശരീരം കിട്ടുമ്പോൾ... അവന്റെ മുഖത്തു കണ്ണുകൾ.... പൊട്ടിക്കരച്ചിൽ ആയിരുന്നു...
ക്ലാസ്സ്‌ മുഴുവൻ പൊട്ടികരഞ്ഞു... ഞാൻ അവളെ നോക്കി. . അവൾ മുഖം പൊത്തി കരയുകയാണ്... അപ്പോൾ ആണ് വിബു സർ കയറി വന്നത്... എല്ലാവരും നിരയായി നടക്കു... സഞ്ജയ്‌ നീീ എന്റെ ഒപ്പം വരണം... വണ്ടി ഓടിക്കാൻ പറ്റുന്നില്ല...
മം..
എല്ലാവരും നടന്നു നീങ്ങി... ഞാൻ സാറിന്റെ വണ്ടി എടുത്തു... സർ കയറി... വണ്ടി മുന്നോട്ടു പോയി...
സഞ്ജയ്‌...
സാർ...
എന്റെ ക്ലാസ്സിൽ ആദ്യമായിട്ടാ ഇങ്ങനെ..
അവർ ക്ലാസ്സ്‌ കട്ട്‌ ചെയ്തത് ആരെങ്കിലും കണ്ടെങ്കിൽ... അത്‌ എന്നോട് പറഞ്ഞിരുന്നു എങ്കിലും ഒരു പക്ഷെ അവരെ നമുക്ക്...
വണ്ടി നിർത്തിയതും ഒരുമിച്ചു ആയിരുന്നു...
എന്താടാ....
സ്ഥലം...
നീീ ഒതുക്കി വെച്ചിട്ട് വാ...
ഞാൻ വണ്ടി ഒതുകി...
ഇശ്വരാ.. ഞാൻ ആ സത്യം ഇവിടേ പറഞ്ഞിരുന്നു എങ്കിലും അവനെ രക്ഷിക്കാൻ കഴിയുമായിരുന്നോ... ഓഹ്... ഞാൻ അകെ തളർന്നു.. റോട്ടിൽ കയറാൻ ശ്രമിച്ചതും ആരോ പിടിച്ചു വലിച്ചു... എന്റെ മുന്പിൽ കൂടി ഒരു ആംബുലൻസ് പോയി... ഞാൻ കുട്ടുകാരുടെ കൂടെ നിന്നു... അപ്പോൾ ആണ് ഞാൻ കിരണേ കണ്ടത്... അവന്റെ ദയാനമായ നോട്ടം... എന്നെ തളർത്തി... അവസമായി അവനെ കാണുമ്പോൾ അവന്റെ ആ സുന്ദരമായ മുഖത്തു ആ നയനങ്ങൾ ഉണ്ടായിരുന്നില്ല.. വിതുമ്പാൻ പോയ എന്റെ മനസ്സിനെ ഞാൻ തടഞ്ഞു... ഇല്ല എന്റെ കുട്ടുകാരനെ കരയുന്ന കണ്ണുകളോടെ ഞാൻ യാത്രയ്കില്ല...
അന്നത്തെ സംഭവത്തിന്‌ ശേഷം കിരൺ പഠനം നിർത്തി എങ്ങോട്ടോ പോയി.... പതിയെ എല്ലാവരും അവന്റെ ഓർമ്മകൾ വിട നല്ക്കി... ഇപ്പോളും എന്റെ മനസ്സിൽ ആ വേദനയുണ്ട്... സർ പറഞ്ഞാ വാക്കുകൾ...
അവർ ക്ലാസ്സ്‌ കട്ട്‌ ചെയ്ത വിവരം ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ... അവനെ നമുക്ക്...
ആ വിവരം അറിയുന്ന ഒരാൾ ഞാൻ ആയിരുന്നു... പറയാമായിരുന്നു......
അകലങ്ങളിൽ മറഞ്ഞ എന്റെ സഹപാഠിയുടെ ഓർമ്മകൾ.....
രചന ::Sarath Chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo