മാരിവില്ലെന്നെന്നെനോക്കിക്കൊതിയ്ക്കുന്നു
മാനത്തിന്‍മുറ്റത്തുഞാനുദിയ്ക്കെ.
മേഘവര്‍ഷമൊഴിഞ്ഞുനിന്നീടവേ,
വിങ്ങുംമനമോടര്‍ക്കനെതിര്‍നില്ക്കവേ,
നീര്‍മണിമുത്തിനെസൂര്യാംശുപുല്‍കവേ,
പ്രതിഫലിയ്ക്കുന്നുഞാന്‍വിസ്മയരൂപമായ്.
ശുഭ്രവര്‍ണ്ണത്തിന്റെഉള്‍പ്പുളകങ്ങളാം,
സപ്തവര്‍ണ്ണാഭമാംമായാമയൂഖം.
കായാമ്പൂവര്‍ണ്ണനുകാന്തിപകരുന്നു,
തിരുമുടിച്ചാര്‍ത്തിലെപീലിയായമരുന്നു,
സാഗരശാന്തതയ്ക്കോളമായെത്തുന്നു,
നീലനിറത്തിന്റെ നിസ്വ ഭാവം.
എന്‍പാതിമെയ്യാമീനിത്യരാഗം!
മിന്നുംപട്ടാടയായ് കണ്ണനുമണിയുന്നു,
കൊന്നയുംവെള്ളരിയ്ക്കൊപ്പംചിരിയ്ക്കുന്നു
മനസ്സൊരുമംഗല്യപ്പുടവഞൊറിയുന്നു,
മഞ്ഞപ്പതിറ്റടിപിന്നെയുംവിരിയുന്നു.
എന്‍മനപ്പാതിയീപീതവര്‍ണ്ണം!
കുങ്കുമച്ചെപ്പുതുറന്നുകൊണ്ടെത്തുന്നു,
കുന്നിക്കുരുവാരികുമ്പിള്‍നിറയ്ക്കുന്നു,
ചെന്താമരനാണിച്ചെന്തോമൊഴിയുന്നു,
ചെഞ്ചോരച്ചോപ്പാര്‍ന്നന്തിയണയുന്നു.
അരുണിമയല്ലോയെന്‍ മോഹവര്‍ണ്ണം!
വാര്‍മഴവില്ലേനീപോകരുതെന്നോതി
പിന്‍വിളികളെത്തുന്നുവെന്നാലുമീ,
അംബരച്ചായ്പിലൊരുവര്‍ണ്ണസ്മിതമായി,
ഒരുമാത്രനിന്നുമടങ്ങട്ടെഞാന്‍!
പെരുംദുഃഖവര്‍ഷംപെയ്തൊഴിഞ്ഞിട്ടും,
വിണ്‍മുഖംതെളിയാതെമങ്ങിനിന്നീടവേ,
ഹൃദയാംബരത്തിലൊരുശുഭചിഹ്നമായ്,
വീണ്ടുംവരുമല്ലോഞാനൊരുനാള്‍!!
രാധാസുകുമാരന്‍

മലയാളത്തിലെ എല്ലാ നല്ല നല്ല സിൽമാ പ്പാട്ടുകളിൽ നിന്നും നാലക്ഷരം വീതം അടിച്ചു മാറ്റി
ReplyDelete