കണ്ണ് തുറന്നപ്പോള്‍ കാണുന്നത് കാറിന്റെ പൊട്ടിയ മുന്‍ ഗ്ലാസ് ആണ്.അതിലൂടെ ആകാശത്ത് തിളങ്ങുന്ന ചന്ദ്രബിംബം..അതിനെ മറയ്ക്കാന്‍ തുടങ്ങുന്ന കാര്‍മേഘം എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു.ചന്ദ്രനെ കാര്‍മേഘം മറയ്ക്കുന്ന സമയത്താണ് പ്രേതങ്ങളും ആത്മാക്കളും ഒക്കെ പുറത്തിറങ്ങുന്നത്..
സംഭവിച്ചത് ഓര്ത്തെടുക്കാന്‍ ശ്രമിച്ചു...തലച്ചോര്‍ കടലാസ്സ് പോലെ ശൂന്യം..ഒന്നും ഓര്‍ക്കാന്‍ പറ്റുന്നില്ല.ആകെ കുറച്ചു ദ്രശ്യങ്ങള്‍ കൂടി കുഴയുന്നു.
പുറകില്‍ ഒരു വണ്ടി ഉണ്ടായിരുന്നു..തീ പോലെ ഹെഡ് ലൈറ്റുകളുമായി ..കുറെ നേരം ആ വണ്ടി പുറകെയുണ്ടായിരുന്നു..വിജനമായ റോഡ്...എന്തിനായിരുന്നു അവര്‍ പുറകെ വന്നത്..?
പതുക്കെ പുറത്തിറങ്ങി. നേരിയ നിലാവുണ്ട്.ശരീരം പഞ്ഞി പോലെ തോന്നുന്നു.ഒട്ടും ഭാരം തോന്നുന്നില്ല.ഇടിയുടെ ആഘാതം തന്റെ തലച്ചോറില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.നെറ്റിയില്‍ തടവി.പുറകില്‍ ആ വണ്ടി വന്നപ്പോള്‍ റോഡിലെ കൈ വരി തകര്‍ത്തു ഒരു മരത്തിലേക്ക് ചെന്ന് ഇടിക്കുകയായിരുന്നു.
കാറില്‍ ഉള്ള വിലപ്പെട്ട എന്തിനോ വേണ്ടിയാണ് അവര്‍ പുറകെ വന്നത്..പെട്ടെന്ന് മനസ്സില്‍ ഒരു മിന്നല്‍ പോലെ അത് ഓര്‍മ്മ വന്നു.ഒരു പെട്ടി..ആ വണ്ടിയെ പിന്നിലാക്കി ഒരു വളവു തിരിഞ്ഞപ്പോള്‍ ആ പെട്ടി താന്‍ റോഡിന്റെ അരികിലേക്ക് വലിച്ചെറിഞ്ഞു.. കാറിന്റെ ഹെഡ് ലൈറ്റ് അപ്പോള്‍ റോഡിന്റെ അരികില്‍ ഉള്ള ചുവന്ന സൈന്‍ ബോര്‍ഡില്‍ പതിഞ്ഞു അതില്‍ എഴുതിയത് തെളിഞ്ഞു കണ്ടു.21 മൈല്‍.!.അത് സ്ഥലത്തിന്റെ പേര്‍ ആകാം..
പതുക്കെ റോഡിലേക്ക് നടന്നു..വീണ്ടും ദ്രശ്യങ്ങള്‍..വ.ണ്ടി ഇടിച്ചു നിന്നപ്പോള്‍ പുറകെ വന്ന വണ്ടി നിര്‍ത്തി ആരോ ഓടി വരുന്നുണ്ടായിരുന്നു...പിന്നെ ഒന്നും ഓര്‍മ്മയില്ല..ആ പെട്ടിയില്‍ എന്തായിരിക്കും..താന്‍ ആരാണ്? ഓര്‍മ്മയുടെ ശേഖരങ്ങള്‍ ആ ഇടിയുടെ ആഘാതത്തില്‍ ഒരു പൊടികാറ്റ് പോലെ പറന്നു പോകുന്നു..
റോഡിലൂടെ നടന്നു അല്പം ചെന്നപോള്‍ ആ സൈന്‍ ബോര്‍ഡ് കണ്ടു.റോഡിലെങ്ങും ആരുമില്ല.വാച്ചില്‍ നോക്കി.സമയം രാത്രി രണ്ടു മണി കഴിഞ്ഞിരിക്കുന്നു . എറിഞ്ഞ സ്ഥലം ഊഹം വച്ച് കണ്ടുപിടിച്ചു തെരഞ്ഞു. ഒരു യൂക്കാലി മരത്തിന്റെ ചുവട്ടില്‍ അത് കിടപ്പുണ്ടായിരുന്നു.പെട്ടി തുറന്നു.അത് നിറയെ നോട്ട് കെട്ടുകളായിരുന്നു.ഈ പെട്ടിയുമായി രാത്രി നടക്കുന്നത് സുരക്ഷിതമല്ല.സൈന്‍ ബോര്‍ഡിനു അരികിലേക്ക് ചെല്ലാന്‍ ആരോ ഉള്ളില്‍ ഇരുന്നു പറയുന്നു.
റോഡിന്റെ അരികിലെ ഓടയുടെ സ്ലാബിനോട് ചേര്‍ന്നാണ് ബോര്‍ഡ് നില്ക്കു ന്നത്.അതില്‍ പിടിച്ചു പതിയെ ഇളക്കി.ഇളകുന്നുണ്ട് .അതിനു കീഴെ ഓടയ്ക്ക് അരികിലായി ഒരു വലിയ ദ്വാരം .അതിലേക്ക് പെട്ടി ഇറക്കി വച്ചു.സൈന്‍ ബോര്‍ഡ് പഴയതു പോലെയാക്കി അ ദ്വാരം അടച്ചു.
വീണ്ടും തിരിയെ നടന്നു.വണ്ടിയുടെ അരികില്‍ എത്തി.അതിന്റെ മുന്‍ വശം മുഴുവന്‍ തകര്‍ന്നിരിക്കുന്നു..പുറകു ഭാഗത്ത് മറ്റേ വാഹനം ഇടിച്ചതിന്റെ അടയാളങ്ങള്‍.കാറില്‍ നിന്ന് ഒരു ഫോണും പഴ്സും കിട്ടി.സ്വയം ഒരു അപരിചിതനായി തോന്നുന്നു.പഴ്സ് തുറന്നു.തന്റെ ഫോട്ടോ..ഐ.ഡി കാര്‍ഡ് ..പേര്‍ രവിശങ്കര്‍..സ്വന്തം പേര് വായിച്ചിട്ടും ഒന്നും തോന്നാത്തത് എന്തേ...
കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നാല്‍ ഒരു ഹോട്ടല്‍ കാണുമെന്നു വീണ്ടും ഉള്ളില്‍ ഇരുന്നു ആരോ പറയുന്നു..വളരെ കഠിനമായ അപകട സാഹചര്യങ്ങളില്‍ അബോധ മനസ്സ് പുറത്തു കടന്നു ദൂരങ്ങള്‍ സഞ്ചരിച്ചു തലച്ചോറിനെ സഹായിക്കുന്ന സന്ദേശങ്ങള്‍ പകരും എന്ന് എവിടെയാണ് വായിച്ചതു..?
നടന്നു.ഒരു വെളിച്ചം കണ്ടു.'ഗ്രെയ്സ് ടൂറിസ്റ്റ് ഹോം'ഗെയ്റ്റ് തുറന്നു ചെന്ന്..ഈ രാത്രിയില്‍ ആരെങ്കിലും കാണുമോ?
ബെല്‍ അടിച്ചപ്പോള്‍ അകത്തു വെളിച്ചം തെളിഞ്ഞു.മാനേജര്‍ എന്ന് തോന്നിക്കുന്ന ആള്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നു.
“ക്ഷമിക്കണം.എന്റെ വണ്ടി ഒന്ന് ആക്സിഡന്റ്റ് ആയി.രാത്രി ഒന്ന് സ്റ്റേ ചെയ്യാന്‍”...”
“എന്തെങ്കിലും പറ്റിയോ.. ഹോസ്പിറ്റല്‍ ഇവിടെ നിന്നും രണ്ടു കിലോമീറ്റര്‍ കൂടിയേ ഉള്ളു..”
ഹേയ്..സാരമില്ല..തല ഒന്ന് ഇടിച്ചു ..അത്ര മാത്രം..
റൂം ഉണ്ട്. മുന്‍പ് താമസിച്ച ആള്‍ വൈകുന്നേരമാണ് വെക്കേറ്റ് ചെയ്തതത്..ക്ലീന്‍ ചെയ്തിടില്ല..”.അയാള്‍ പറഞ്ഞു.
“സാരമില്ല”. ഞാന്‍ പറഞ്ഞു.
റൂം നമ്പര്‍ ഇരുപത്തിയൊന്ന്!!
.ഈ സംഖ്യ വീണ്ടും.ഇത് രണ്ടാമത്തെ ഇരുപത്തിയൊന്നു ആണ്.. രണ്ടു ഇരുപത്തിയൊന്നുകള്‍ വീണ്ടും ഓര്‍മ്മയുടെ ഒരു മിന്നല്‍..2121..തന്നെ ഫോളോ ചെയ്ത വണ്ടിയുടെ നമ്പര്‍...മുറി തുറന്നു അകത്തു കയറി. നല്ല ക്ഷീണം.കുറച്ചു നേരം കട്ടിലില്‍ കിടന്നു.ഉറക്കം വരുന്നില്ല.ഓര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്..താന്‍ എങ്ങെനെ ഇവിടെ എത്തി...??
മുറിയിലെ ലൈറ്റ് ഇട്ടു.ഒരു അലമാര.മേശക്ക് രണ്ടു ഡ്രോവര്‍.അലമാര തുറന്നു.അത് ശൂന്യം.ഏറ്റവും മുകളിലെ ഡ്രോ തുറന്നു.അതില്‍ ഒരു പുസ്തകം കിടപ്പുണ്ടായിരുന്നു.പഴമയുടെ മഞ്ഞ നിറം പൂണ്ട ,അരികുകള്‍ കീറിയ പുസ്തകം...ഇത്...ഇത് തന്റെയല്ലേ. അബോധ മനസ്സിനെ കുറിച്ചും ..ആത്മാവിനെ കുറിച്ചും ഒക്കെ താന്‍ വായിച്ചതു ഇതില്‍ നിന്നല്ലേ...??
പുസ്തകം തുറന്നു.ഏറ്റവും ഒടുവിലെ ബ്ലാങ്ക് പേജില്‍ ആ വണ്ടിയുടെ നമ്പര്‍ എഴുതാന്‍ തുടങ്ങി.പക്ഷെ എഴുതിയത് പത്തു അക്കം ഉള്ള ഒരു മൊബൈല്‍ നമ്പര്‍ ആണ്.ഈ നമ്പര്‍....ഇത് ആരുടെതാണ്..
ഫോണ് എടുത്തു ആ നമ്പറിലേക്ക് വിളിച്ചു. കുറെ നേരം റിംഗ് ചെയ്തു.എടുക്കുന്നില്ല.
അതിലെ മടക്കി വച്ച പേജ് വായിച്ചു.ആ പേജിലെ കുറച്ചു വരികള്‍ ആരോ അടയാളപെടുത്തിയിരിക്കുന്നു...ഇത് താന്‍ തന്നെയല്ലേ മാര്‍ക്ക് ചെയ്തത്...??എപ്പോഴാണ്...
അത് വായിച്ചു.
“മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്റെ ശരീര ഭാരത്തില്‍ നിന്ന് ഇരുപത്തിയൊന്നു ഗ്രാം കുറയും.ഇത് പരീക്ഷണങ്ങള്‍ വഴി തെളിയിക്കപെട്ടിട്ടുണ്ട്.അതായതു ആത്മാവിന്റെ ഭാരം ഇരുപത്തിയൊന്നു ഗ്രാം ആണ്.”
പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചു.മുന്പ് ഡയല്‍ ചെയ്ത നമ്പരില്‍ നിന്നാണ്.എടുത്തു.
അത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.
“രവിയെ കാത്തു കുറെ നേരം ഞാന്‍ ഗ്രേസ് ടൂറിസ്റ്റ് ഹോമില്‍ ഇരുന്നു.. “ആ സ്ത്രീ പറഞ്ഞു
.
“എന്നെ ആരോ ഫോളോ ചെയ്തു..വണ്ടി ഇടിച്ചു...വണ്ടി നമ്പര്‍ 2121..”
.
“എന്നെ ആരോ ഫോളോ ചെയ്തു..വണ്ടി ഇടിച്ചു...വണ്ടി നമ്പര്‍ 2121..”
“ഗോഡ്..രവിക്ക് എന്തെങ്കിലും പറ്റിയോ..അത് ലൂയിസിന്റെ വണ്ടിയാണ്. ലോറന്സിന്റെ ബ്രദര്‍...രവി മറന്നു പോയോ..”
താന്‍ എല്ലാം മറന്നിരിക്കുന്നു..ഒരു ചുഴിയിലാണ് താന്‍....പക്ഷെ ഒന്നും പറഞ്ഞില്ല.
“പണം സുരക്ഷിതമാണല്ലോ.. അല്ലെ..” അവര്‍ ചോദിച്ചു.
.
“ഉവ്വ്.ഞാന്‍ അത് ഒരിടത്ത് ഒളിപ്പിച്ചു വച്ചിരിക്കയാണ്..”
.
“ഉവ്വ്.ഞാന്‍ അത് ഒരിടത്ത് ഒളിപ്പിച്ചു വച്ചിരിക്കയാണ്..”
“എങ്ങെനെയാണ് രവിയോട് നന്ദി പറയുക..രണ്ടു ദിവസത്തിനുള്ളില്‍ ലോറന്സിന്റെ കരള്‍ മാറ്റി വയ്ക്കല്‍ സര്‍ജറിയാണ്..ലൂയിസിന് ലോറന്സിന്റെ പേരില്‍ ഉള്ള സ്ഥലം മാത്രമല്ല എന്റെ ശരീരം കൂടിയായിരുന്നു നോട്ടം.. രവിക്ക് എല്ലാം അറിയാമല്ലോ....അപ്പുറത്ത് നിന്ന് ആ സ്ത്രീയുടെ വിതുമ്പല്‍..
.
“റൂം നമ്പര്‍ ഇരുപത്തിയൊന്നില്‍ ആണോ സ്റ്റേ ചെയ്തത്...ഇവിടെ ഒരു ബുക്ക് കിടപ്പുണ്ട്...
.
“റൂം നമ്പര്‍ ഇരുപത്തിയൊന്നില്‍ ആണോ സ്റ്റേ ചെയ്തത്...ഇവിടെ ഒരു ബുക്ക് കിടപ്പുണ്ട്...
“ങേ.അവിടെ എത്തിയോ..ഞാന്‍ പുലര്‍ച്ചെ ഹോസ്പിറലില്‍ നിന്ന് അവിടെ എത്താം..അതെ..'മെറ്റാഫിസിക്സിന്റെ 'സ്റീഫന്‍ റിച്ചാര്‍ഡ്' ബുക്ക്.. രവി അല്ലെ എനിക്ക് അത് വായിക്കാന്‍ തന്നത്..മറന്നു പോയോ..
കോള്‍ കട്ടായി..ബാറ്ററി തീര്‍ന്നിരിക്കുന്നു..
ഒന്ന് മയങ്ങി പോയി.ഇല്ല.മയങ്ങിയതല്ല..ഈ കസേരയില്‍ തന്നെ ഇരുന്നു എന്തോ എഴുതുകയാണ്..തന്റെ മനസ്സിന് എന്താണ് സംഭവിക്കുനത്...ആ പുസ്തകത്തിന്റെ പുറകിലെ പേജില്‍ രേഖപെടുത്തുകയയിരുനു....ആ പെട്ടി ഒളിപ്പിച്ചു വച്ച സ്ഥലം..പണവുമായി വരുന്ന വഴി തനിക്കു സംഭവിച്ചത്...
വാച്ചില്‍ നോക്കി .സമയം പുലര്‍ച്ചെ ആറു മണി.അപ്പോള്‍ ഒരു സത്യം മനസ്സിലാക്കി..ജനാല വഴി സൂര്യന്റെ ആദ്യ രശ്മികള്‍ ദേഹത്ത് വീണു...ഭാരം അലിഞ്ഞു ഇല്ലാതാവുകയാണ്...താന്‍ മായുകയാണ്.
..
വാതിലില്‍ ആരോ മുട്ടുന്നു..അത് ആ സ്ത്രീ ആയിരുന്നിരിക്കണം...അത് തുറന്നിരുന്നെകില്‍ എന്ന് ആലോചിച്ചപ്പോഴേ ആ വാതില്‍ തനിയെ തുറന്നു..ആ സ്ത്രീ അകത്തു കടന്നു..അമ്പരന്നു നോക്കുകയാണ്...ആരെയും കാണാതെ..
..
വാതിലില്‍ ആരോ മുട്ടുന്നു..അത് ആ സ്ത്രീ ആയിരുന്നിരിക്കണം...അത് തുറന്നിരുന്നെകില്‍ എന്ന് ആലോചിച്ചപ്പോഴേ ആ വാതില്‍ തനിയെ തുറന്നു..ആ സ്ത്രീ അകത്തു കടന്നു..അമ്പരന്നു നോക്കുകയാണ്...ആരെയും കാണാതെ..
ആ പുസ്തകത്തിലെ അവസാനത്തെ പേജ് അവര്‍ വായിക്കുന്നത് നോക്കി ഞാന്‍ സൂര്യ പ്രകാശത്തില്‍ അലിഞ്ഞു ഇല്ലാതാവുകയാണ്..ഇരുപത്തിയൊന്നു ഗ്രാം മാത്രമായി...
(അവസാനിച്ചു)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക