Slider

ദാമ്പത്യം ആൻഡ് വഴക് (ചെറുകഥ)

0

കാലത് ചെറിയകാര്യത്തിനു തുടങ്ങിയതാണ് ഈ വഴക്... ഇപ്പോൾ ഈ നിലയിൽ.. പ്രശനം ചെറുതാണ്.. അവൾ എന്നോട് ചോദിച്ചു....
ചേട്ടാ.ഇന്ന് വീട്ടിൽ പോകണം......
ഏയ് അത് ശരിയാവില്ല... വേറെ പരുപാടിയുണ്ട്..
അങ്ങനെപറയല്ലേ ചേട്ടാ...
നിന്നോട് കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ...
അല്ലേലും ഏട്ടൻ എന്റെ കാര്യം വരുമ്പോൾ ഇങ്ങനെയാ....
ചിന്നു... ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ...
വെറുതെ പോകാൻവേണ്ടിയല്ലലോ.. അമ്മയുടെ കൈയ് പൊള്ളിയതല്ലേ...
ചിന്നു അമ്മക്ക് കുഴപ്പമില്ല..... ഞാൻ അനേഷിച്ചതാണ്... നമുക്ക് നാളേപോകാം..
എനിക്കിപ്പോൾ പോണം....
നീ വാശിപിടിക്കേണ്ട... ഞാൻ വിടില്ല... അത്ര നിർബന്ധം ആണെങ്കിൽ നിന്റെ അനിയനെ വിളിക്...
സമയം ഇപ്പോൾ രണ്ടുമണിയായി.... പ്രശനം അവൾ വീട്ടിൽ വിളിച്ചു പറഞ്ഞു.. അധികം താമസിച്ചില്ല... അവളുടെ അമ്മയും അനിയനും വീട്ടിൽ പറന്നെത്തി..സംഭവം അവളുടെ കൈയിൽനിന്നും പോയി. .. ഒന്നും രണ്ടും പറഞ്ഞു അവസാനം കുട്ടത്തല്ലിൽ എത്തിയിരിക്കുകയാണ്.. ശരിക്കും അവൾക് ഇത് വീട്ടിൽ പറയേണ്ടിവരുന്ന സഹ്യജര്യം ഇല്ലായിരുന്നു... ഇനി പറഞ്ഞിട്ടു കാര്യമില്ല... അവളെയും കൊണ്ട് അവർ പോയി...
എന്റെ മനസ്സ് വല്ലാതായി... ഇതിന്റെ ആവശ്യം ഒന്നുമില്ലായിരുന്നു.... നേരത്തെ ഏറ്റ പ്രോഗ്രാം അത് തിരിക്കാതെയിരിക്കാൻ പറ്റില്ലായിരുന്നു.. അമ്മയുടെ കൈ പൊള്ളിയവിവരം അറിഞ്ഞപ്പോൾ തന്നെ ഞാൻ അവളെക്കൊണ്ട് പോയി കാണിച്ചാൽ തീരാവുന്ന വിഷയമായിരുന്നു... ഇനിയെന്തായാലും ഞാൻ ആയിട്ടു അവളെ വിളിക്കാൻ പോകില്ല... തന്നിഷ്ടപ്രകാരം പോയതല്ലേ അങ്ങനെതന്നെ തിരിച്ചു വരട്ടെ... അമ്മ ഈ സംഭവം അളിയനെ വിളിച്ചു പറഞ്ഞു...
ഇങ്ങനെ സങ്കടപ്പെട്ടിരിക്കുന്ന സമയത്തു ഞാൻ ഓർത്തത്... അവൾ കാണാതെ ഞാൻ ഒളിപ്പിച്ച കുപ്പി .. ഞാൻ അത് എടുത്തുകൊണ്ടുവന്നു ഒരു പെഗ് ഗ്ലാസിൽ ഒഴിച്ചു... പെട്ടന്നു ഫോൺ ബെൽ അടിക്കുന്നത്... ഗ്ലാസ് താഴെവെച്ചുകൊണ്ട് ഫോൺ നോക്കി...
ചിന്നു...
ഞാൻ വേഗം ഫോൺ എടുത്തു...
ഹാലോ ചിന്നു...
ഏട്ടാ... ഞാൻ ഒരുകാര്യം പറയാൻ വിളിച്ചതാണ്..
എന്താ....
നിങ്ങടെ പെങ്ങൾ വിളിച്ചു... ഓൾക് എന്തോ പ്രശനം വീട്ടിൽ ചെല്ലാൻ പറഞ്ഞു.... നിങ്ങടെ പുതിയ നമ്പർ അറിയില്ലലോ.... പോയിനോക്..
ഇല്ല... ഞാൻ ചെല്ലില്ല.... ഇതിൽ ഇടപെടില്ല...
നിങ്ങടെ പെങ്ങളുടെ കാര്യമാണ്....
ഭാര്യയും ഭർത്താവും തമ്മിൽ ഇണക്കവും പിണക്കവും ഉണ്ടാവും..... അതിൽ വീട്ടുകാർ ഇടപെട്ടാൽ.... എനിക്ക് നിന്നെ നഷ്ടമായതുപോലെ... അളിയന് ചേച്ചിയെ നഷ്ടമാവും...
കുറച്ചു നേരം സംസാരം ഒന്നും കേൾക്കുന്നില്ല... ഞാൻ ഫോൺ വെച്ച്... ഗ്ലാസ് പെട്ടന്നു കാലിയാക്കി.
നാശം എല്ലാ പ്രശ്നങ്ങളും ഒരുമിച്ഛ് വരികയാണ്...
സമയം കടന്നുപോയതറിഞ്ഞില്ല.... ഒരു ഓട്ടോ ശബ്‌ദം കേള്കുന്നുണ്ട്... മ്മ്.... ചേച്ചി വന്നു.... ഞാൻ ചെല്ലാതിരുന്നതിനു ഇനി അവളുടെ തെറി കേൾക്കണം.... കോണിങ്‌ ബെൽ അടിക്കുന്ന ശബ്ദം.... ഞാൻ അങ്ങോട്ടു ചെന്നു വാതിൽ തുറന്നു... അവിടെ കണ്ടാരുപം ഞാൻ ഞെട്ടിപ്പോയി... എന്റെ ദേഹത്തേക്ക് മുറുകെപ്പിടിച്ചു... ഞാൻ പതറിയ ശബ്ദത്തിൽ.....
ചിന്നു.....
അവൾ നെഞ്ചിൽ തലവെച്ചുകൊണ്ട്....
ഏട്ടാ എന്റെ തെറ്റാണ്... എല്ലാം എന്റെ തെറ്റാണ്.. ഭാര്യ ഭർത്താവും ആവുമ്പോൾ വഴക് പതിവാണ്.... അത് മനസിലാകാതെ വീട്ടുകാരെ വിളിച്ചു ഞാൻ ഏട്ടനെ വേദനിപ്പിച്ചു.. ഇനി ഞാൻ ആവർത്തിക്കില്ല...
ഞാൻ അവളുടെ മുഖമുയർത്തി .. നെറ്റിയിൽ പതിയെ ചുംബിച്ചു... അവളുടെ കണ്ണുകൾ തുടച്ചു.... അവളെ ചുറ്റിപിടിച്ചുകൊണ്ട്.... റൂമിലേക്ക് നടന്നു... പെട്ടന്നു എന്റെ തലയിൽ ആ മിന്നൽ അടിച്ചത്.. ആ കുപ്പി ബെഡ്‌റൂമിൽ ഇരിക്കുകയാണ്...
ഈശ്വര... ഒരു ബോട്ടിൽ കൂടി ഇന്നും പൊട്ടും ...
തലയിൽ കൈവെച്ചു അവൾ റൂമിൽ പോകുന്നത് നോക്കി നിൽക്കാനേ വഴിയുള്ളു....
ആ സമയം.. അളിയന്റെ വീട്ടിൽ...
ഡീ ആ ....സാമ്പാർ എടുത്തേ...
നോക്കും ചേച്ചി ഒരു പ്രശനം ഇല്ലാതെ സാമ്പാർ വിളബുന്നു....
അല്ല..... ഏട്ടന്റെ ബുദ്ധി ഏൽക്കുമോ....
എന്തേയ്...
അല്ല ഇനി അവൻ... അമ്മയെയും കൊണ്ട് വരുമോ.....
ഇല്ലാടി.. ഇപ്പോൾ അവനറിയാം... കുടുംബജീവിതത്തിൽ മൂന്നാമതൊരു മധ്യസ്ഥത വെച്ചാൽ എന്താവും എന്ന്.... അവൾക്കും.... അവൻ ഇങ്ങോട്ടു വരില്ല .... അവൾ അവളുടെ തെറ്റ് മനസിലാക്കിയിട്ടുണ്ടാവും.....
കാഞ്ഞ ബുദ്ധിയാ......
രചനാ :Sarath Chalakka
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo