ഇന്നെന്റെ ഭൂതകാല കുറിപ്പുകളുടെ
അണിയറകളിലെവിടെ നിന്നോ
എന്നെ തേടിയെത്തീ,
നിന്റെയാ പഴയ പ്രണയലേഖനങ്ങൾ.
അണിയറകളിലെവിടെ നിന്നോ
എന്നെ തേടിയെത്തീ,
നിന്റെയാ പഴയ പ്രണയലേഖനങ്ങൾ.
പ്രണയഭാഷയുടെ,
പ്രണയക്കുളിരിന്റെ,
പ്രണയചൂടിന്റെ,
പ്രണയക്ഷോഭത്തിന്റെ,
സമനിലകൾ തകർത്ത
നിൻ പ്രണയലേഖനങ്ങൾ...
പ്രണയക്കുളിരിന്റെ,
പ്രണയചൂടിന്റെ,
പ്രണയക്ഷോഭത്തിന്റെ,
സമനിലകൾ തകർത്ത
നിൻ പ്രണയലേഖനങ്ങൾ...
അറിയുന്നുണ്ടു ഞാൻ പ്രിയേ,
നീ പോലും മറന്നുപോയൊരീ
പ്രണയലേഖനങ്ങൾ,
ഇന്നിതാ വിറകൊള്ളുന്നുണ്ടെന്റെയീ
കരങ്ങളിൽ......
നീ പോലും മറന്നുപോയൊരീ
പ്രണയലേഖനങ്ങൾ,
ഇന്നിതാ വിറകൊള്ളുന്നുണ്ടെന്റെയീ
കരങ്ങളിൽ......
ഓർമ്മിപ്പിക്കുന്നുണ്ട്,
ഈ കുറിപ്പുകൾ, നമ്മൾ
ഒരുമിച്ചുകണ്ട ഭാവിസ്വപ്നങ്ങളെ,
വ്യഥകളെ, പിന്നെയൊരായിരം
പായാരം പറച്ചിലുകളെ..
ഈ കുറിപ്പുകൾ, നമ്മൾ
ഒരുമിച്ചുകണ്ട ഭാവിസ്വപ്നങ്ങളെ,
വ്യഥകളെ, പിന്നെയൊരായിരം
പായാരം പറച്ചിലുകളെ..
അറിയാം സഖേ,
അറിഞ്ഞു കൊണ്ടു
നീയെന്നെ അടുത്തറിയാതെ
പോയ ദിനം.....
അറിഞ്ഞു കൊണ്ടു
നീയെന്നെ അടുത്തറിയാതെ
പോയ ദിനം.....
മരിച്ചാലും മറക്കില്ലയെന്ന
വാക്കിൽ, മായം കലർത്തി
മറന്നിടണമെന്നെ പൂർണമായും
എന്നു നീ അരുളിയ ദിനം..
വാക്കിൽ, മായം കലർത്തി
മറന്നിടണമെന്നെ പൂർണമായും
എന്നു നീ അരുളിയ ദിനം..
ശുഭദിനങ്ങൾ എന്നും
നിന്റെ ജീവിതയാത്രയിലെന്നും
മഴവില്ലു തീർത്തിടട്ടെയെന്നാശംസിച്ച്,
നിന്റെ നിഴൽകണങ്ങളിൽ പോലും
വന്നിടാതെയിന്നു ഞാൻ,
അലിഞ്ഞു ചേർന്നീ ; മഞ്ഞു
തുളച്ചുകയറുന്ന
ശീതരാജ്യത്തൊരു
സ്ഥിരവാസിയായ്...
നിന്റെ ജീവിതയാത്രയിലെന്നും
മഴവില്ലു തീർത്തിടട്ടെയെന്നാശംസിച്ച്,
നിന്റെ നിഴൽകണങ്ങളിൽ പോലും
വന്നിടാതെയിന്നു ഞാൻ,
അലിഞ്ഞു ചേർന്നീ ; മഞ്ഞു
തുളച്ചുകയറുന്ന
ശീതരാജ്യത്തൊരു
സ്ഥിരവാസിയായ്...
ഏകുന്നു നിനക്കെന്നും
മംഗളങ്ങൾ ഞാൻ..
അഗ്നിക്കിരയാക്കിടാം ഞാനീ
ലേഖനതുടിപ്പുകളെ,
അവയലിഞ്ഞു ചേരട്ടെ
നിത്യമാം പ്രണയമോക്ഷത്തിൽ.....
മംഗളങ്ങൾ ഞാൻ..
അഗ്നിക്കിരയാക്കിടാം ഞാനീ
ലേഖനതുടിപ്പുകളെ,
അവയലിഞ്ഞു ചേരട്ടെ
നിത്യമാം പ്രണയമോക്ഷത്തിൽ.....
----------------------------
സന്തോഷ് റോയ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക