അന്നൊരു ഞായറാഴ്ചയായിരുന്നു. ഉച്ചയൂണു കഴിഞ്ഞ് ഒന്ന് മയങ്ങാൻ കിടന്നതായിരുന്നു ഞാൻ.നല്ലോണം ശ്രദ്ധിച്ചു വേണം കിടക്കാൻ.വയറ്റിലുള്ളയാൾക്ക് ഒട്ടും നോവാതെ. കള്ളനോ കള്ളിയോ? പെൺകുഞ്ഞാവുന്നതാണ് പ്രദീപേട്ടനിഷ്ടം. തനിക്കിഷ്ടം ആൺകുഞ്ഞിനെയാണ്.എത്ര നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ മുപ്പത്തിയൊമ്പതാമത്തെ വയസ്സിൽ ഞാനൊരമ്മയാവാൻ പോവുന്നത്? എത്ര വഴിപാടുകളും പ്രാർത്ഥനയും ചികിത്സാവിധികളും നോക്കി. ഇപ്പോഴാണ് ദൈവം കനിഞ്ഞത്.ജീവിതത്തിൽ പുതുവസന്തം വന്നതുപോലെ.പ്രദീപേട്ടനാണെങ്കിൽ നിലത്തൊന്നുമല്ല.തന്റെയരികിൽ നിന്നും മാറുന്നേയില്ല. ഇന്നെന്തോ അത്യാവശ്യത്തിന് പുറത്ത് പോയതാണ്. ഓരോന്നാലോചിച്ച് ഞാൻ മയക്കത്തിലേക്കു വീണു.തോളിലാരോ തട്ടി വിളിക്കുന്നതു കേട്ടിട്ടാണ് ഞാനുണർന്നത്.മുഖം തിരിക്കാനും പറ്റുന്നില്ലല്ലോ?എന്തു പറ്റി? കൈകളും ചലിപ്പിക്കാൻ പറ്റുന്നില്ല. ആരോ എന്നെ തിരിച്ചു കിടത്തി.ഇതാരൊക്കെയാണ് മുമ്പിൽ നിൽക്കുന്നത്? കറുത്ത കുറേ ഭീകരരൂപങ്ങൾ. ഇവരൊക്കെയാരാണ്?'ഇവരെങ്ങനെ അകത്തു കയറി?ഇവരകത്തു കയറുന്നത് വേറെ ആരും കണ്ടില്ലേ? "അമ്മേ". ഞാനലറി വിളിച്ചു. എന്ത്?തൊണ്ടയിൽ നിന്നും ശബ്ദമൊന്നും തന്നെ വന്നില്ലല്ലോ? വീണ്ടും നെഞ്ചു പൊട്ടുമാറ് ഞാനുറക്കെ നിലവിളിച്ചു. ഒരു ഞരക്കം പോലും പുറത്തു വന്നില്ല. എന്റെ പരാക്രമം കണ്ടിട്ടെന്നോണം മുൻപിലുള്ളയാൾ ചെറുതായി ചിരിച്ചു. "വരൂ.പോകാം" അയാൾ പതിയെ പറഞ്ഞു. "എങ്ങോട്ട്?" "അത് ഞങ്ങൾ കൊണ്ടു പോവാം." "ഞാൻ വരുന്നില്ല.'' " പക്ഷേ ഞങ്ങൾ കൊണ്ടു പോവും." ഞാൻ പറയുന്നത് ഇയാൾക്ക് കേൾക്കുന്നുണ്ടല്ലോ? മറ്റുള്ളവർക്കൊന്നും കേൾക്കുന്നില്ലേ?"അമ്മേ" വീണ്ടും ഞാൻ വിളിച്ചു. അമ്മ മുൻവശത്ത് എന്തോ നോക്കി നിൽപ്പുണ്ട്. എന്റെ എതിർപ്പുകളൊന്നും വകവയ്ക്കാതെ ആ രൂപങ്ങൾ എന്റെ തലയിലും കാലുകളിലും പിടിച്ചു പൊക്കി. എടുത്തു കൊണ്ടുപോവുമ്പോൾ ഞാൻ തല തിരിച്ചു നോക്കിയപ്പോൾ ഞെട്ടിപ്പോയി. കട്ടിലിൽ ഒരു വശം ചരിഞ്ഞ് കിടക്കുന്നത് ഞാൻ തന്നെയല്ലേ? പിന്നെ ഈ ഞാനാരാ? എന്നെ കൊണ്ടുപോവുന്നതാരൊക്കെയാണ്?"നിങ്ങളൊക്കെയാരാ?" ഞാൻ മുമ്പിൽ നടക്കുന്നയാളോടു ചോദിച്ചു. " ഞാൻ കാലൻ .നിന്റെ ജീവനെടുക്കാൻ വന്നതാണ്." "അയ്യോ .എന്നെ കൊല്ലല്ലേ..... എനിക്കു ജീവിച്ചു മതിയായില്ല." ഞാൻ നിലവിളിച്ചു കൊണ്ട് പറഞ്ഞു." നിന്റെ ഭൂമിയിലെ ജീവിതം അവസാനിച്ചുകഴിഞ്ഞു. മുപ്പത്തിയൊമ്പതു വർഷവും നാലു മാസവും ഇരുപത്തിയൊന്ന് ദിവസവും പതിനാലു മണിക്കൂറും പതിനെട്ടു മിനിറ്റും നാൽപത് സെക്കന്റും. ഒരു സൈലന്റ് അറ്റാക്കിൽ നീ മരിക്കും'. " "അയ്യോ. എന്റെ ജീവൻ എടുക്കല്ലേ.എന്റെ ഭൂമിയിലെ കടമകൾ കഴിഞ്ഞിട്ടില്ല. എനിക്കിനിയും ഒരു പാടു കാര്യങ്ങൾ ചെയ്യാനുണ്ട്.എന്റെ കുഞ്ഞ്. എന്റെ കുടുംബം. അവരെയൊന്നും എനിക്ക് സ്നേഹിച്ചു കൊതി തീർന്നില്ല." ഞാൻ യാചിച്ചു. "എല്ലാവരുടെയും കടമ തീർത്തിട്ടല്ല മരണം വന്നു വിളിക്കുന്നത്. "എന്നെയും കൊണ്ട് ഒരു ശ്മശാനത്തിലേക്കാണ് അവർ പോയത്.. അവിടെ ഒരു ശവമടക്കു കഴിഞ്ഞിരുന്നു. ആൾക്കാർ അവിടെ നിന്നും പിരിഞ്ഞു പൊയ് കൊണ്ടിരിക്കുന്നു.'' ഇതാരുടെ ശവമടക്കാണെന്നറിയാമോ ?ഈ സമയത്ത് നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും അബുദാബിയിലേക്ക് ഫ്ലൈറ്റ് കയറേണ്ടിയിരുന്നയാളാ. രണ്ടു ദിവസം മുമ്പ് അയാളെ അണലി കടിച്ചു. ഇന്നു രാവിലെ അയാൾ മരിച്ചു. അയാൾക്കുമുണ്ടായിരുന്നില്ലേ കടമകളും സ്വപ്നങ്ങളും? അയാളുടെ കുടുംബത്തിന്റെ അത്താണിയായിരുന്നു അയാൾ. വയസായ അച്ഛനുമമ്മയ്ക്കും നാലു സഹോദരിമാർക്കുമുള്ള ഏക ആശ്രയം. രണ്ടാമത്തെ സഹോദരിയുടെ കല്യാണത്തിന് ലീവിൽ വന്നതാ. അയാൾക്കു പാമ്പുകടിച്ചു മരിക്കാനാണ് വിധി. " "മരിക്കാനാഗ്രഹിച്ചപ്പോഴോ ശ്രമിച്ചപ്പോഴോ മരിച്ചില്ല. എത്ര അപമാനവും കഷ്ടപ്പാടും സഹിച്ചു.ഇപ്പോൾ ആ കാലം മാറി എല്ലാ വിധത്തിലും സന്തോഷമായിരിക്കുമ്പോഴാണോ ?" അതിന് ഉത്തരമായി ആ രൂപങ്ങൾ എന്നെ ഒരു ആശുപത്രി മുറിയിലേക്കു കൊണ്ടുപോയി.എല്ലും തോലുമായിത്തീർന്ന ഒരാൾ. "കോമാ സ്റ്റേജിലായിട്ടു രണ്ടു വർഷമായി.ഭാര്യയും മക്കളും ബന്ധുക്കാരും കയ്യൊഴിഞ്ഞിരിക്കുകയാ.മരിച്ചു കിട്ടിയിരുന്നെങ്കിലെന്ന് ഭാര്യയും മക്കളും പറയാറുണ്ട്. ഇനിയും ഒരു മൂന്നു വർഷം കഴിഞ്ഞേ ഇയാൾ മരിക്കൂ.അതുവരെ അയാൾക്ക് ആയുസ്സുണ്ട്.""കുറച്ചു ദിവസമെങ്കിലും എന്റെ ആയുസ്സൊന്നു നീട്ടിത്തരുമോ? എന്റെ കുഞ്ഞിന്റെ മുഖമെങ്കിലും കാണാൻ. സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷമെങ്കിലും എനിക്കു തന്നു കൂടെ ''ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു. "ഇല്ല .നിന്നോടൊപ്പം നിന്റെ കുഞ്ഞും മരിക്കും... " "എന്റെ കുഞ്ഞെന്തു തെറ്റു ചെയ്തു? ഭൂമിയിലേക്കു പിറന്നു വീഴാൻ അതിന് അർഹതയില്ലേ?" "അർഹതയുള്ള എത്രയോ കുഞ്ഞുങ്ങളെ നിങ്ങൾ മനുഷ്യർ കൊന്നുകളയുന്നു ?'' "എന്റെ കുഞ്ഞിനെയെങ്കിലും വെറുതെ വിടൂ. ആ ഒറ്റ പ്രതീക്ഷയിലാ എന്റെ ഭർത്താവ് ജീവിക്കുന്നത്. " " ഇല്ല .നടക്കില്ല." എന്റെ വാദങ്ങൾക്കോ യാചനകൾക്കോ ഒരു ഫലവുമുണ്ടായില്ല. ആരോടും ഒരു വാക്കു പോലും പറയാനാവാതെ അതിരുകളില്ലാത്ത ആ ലോകത്തേക്ക് ഞാൻ യാത്രയായി.....
അതിഥി (ചെറുകഥ)

0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക