Slider

'തന്ത്രം

0

**'തന്ത്രം, ''!' '**(നർമ്മകഥ )
========
ബസ്സിൽ,
നല്ല തിരക്കായിരുന്നു ,
തിരക്കെന്നു പറഞ്ഞാൽ അടിപൊളി തിരക്ക്,
ലോകത്ത് ഏറ്റവും കൂടുതൽ തിരക്കുളള സ്ഥലം ബസ്സിന്റെ മുൻവശമാണെന്ന് തോന്നുന്നു, ,
സ്ത്രീകളുടെ ഇടയിൽ തിക്കിത്തിരക്കി കയറുന്ന വൻ ''സ്പർശന മാഫിയ *' സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഈയിടെ ഞെരമ്പുരോഗ ചാനൽ പുറത്ത് വിട്ട പ്രധാന ന്യൂസ്,
വ്യദ്ധൻ ഒരു വിധം ബസ്സിൽ കയറി പറ്റി,
അതും മുൻ ഡോറി ലൂടെ, ബസ്സിനുളളിൽ കയറിയ വ്യദ്ധൻ ആദ്യം മുതിർന്ന പൗരന്മാരുടെ സീറ്റിലേക്ക് പാളി നോക്കി,
നോ രക്ഷ,
അവിടെ,
പ്രായപ്പൂർത്തിയാകാത്ത രണ്ട് പയ്യന്മാർ സീറ്റിൽ സുഖമായിരുന്ന് മൊബെെലിൽ ഗെയിം കളിക്കുന്നു,!! വ്യദ്ധൻ തൊട്ടടുത്ത് കണ്ട സ്ത്രീ സീറ്റിന്റെ മൂലയിലേക്ക് മെല്ലെ ചാരി നിന്നു, സീറ്റിലിരുന്ന സ്ത്രീ വ്യദ്ധനെ രൂക്ഷമായൊന്ന് നോക്കി, പാവം വ്യദ്ധൻ ചാരി വെച്ച പിൻഭാഗം മെല്ലെയെടുത്ത് ഒതുങ്ങി നിന്നു,
അടുത്ത സ്റ്റോപ്പിൽ നിന്ന് ഒരു യുവതി കയറി ലെഗ്ഗിൻസ് ധരിച്ച അവൾ വ്യദ്ധന്റെ മുന്നിൽ നിലയുറപ്പിച്ചു, ബസ്സ് ചീറി പായുകയാണ്, യുവതിയുടെ ശരീരത്ത് സ്പശിക്കാതെ വ്യദ്ധൻ സൂക്ഷിച്ച് മുകളിലത്തെ കമ്പിയിൽ പിടിച്ച് നിന്നു,
പെട്ടന്ന് തൊട്ടപ്പുറത്തെ സെെഡിൽ ഒരു കശ പിശ
ഒരു മദ്ധ്യവയസ്ക്കൻ മറ്റൊരു യുവാവിനോട് =ദേഷ്യത്തിൽ അലറുകയാണ് '' എടുക്കെടാ നൂറ് രൂപ !!
യുവാവ് '=എന്നാത്തിനാ ,ഞാനെന്തിനാ കാശെടുക്കുന്നത്, !
മദ്ധ്യവയസ്ക്കൻ '= എന്തിനാണന്നോ, താനിത്രയും നേരം തട്ടിയുരുമി തടവിക്കാണ്ടിരുന്നതേ എന്റെ ഭാര്യയേയാ, എടെടാ കാശ്, !!
ബസ്സിൽ കൂട്ടച്ചിരി മുഴങ്ങി,
ഇതു കേട്ട ആ സ്ത്രി പതുക്കെ മുന്നിലേക്ക് മാറി നന്നു, !!
തൊട്ടടുത്ത സ്റ്റോപ്പിൽ അവരിറങ്ങി, പോകുകയും ചെയ്തു,
അവിടെ നിന്ന് ഒരു വ്യദ്ധ ബസ്സിൽ കയറി ,
അവർ കിളിയോട് ചോദിച്ചു,
''മോനെ നാളെ മുതൽ ടിക്കറ്റ് ചാർജ് കൂട്ടാൻ പോവുകയാണോ, ??
അതെ വല്ല്യമ്മേ, നാളെ ചാർജ് കൂടും,
എന്നാ മോനെ , എനിക്കൊരു പത്ത് ടിക്കറ്റ് വേണം, കാശൊളളപ്പോൾ കുറഞ്ഞ ടിക്കറ്റ് കുറെ വാങ്ങിവച്ചാൽ പിന്നീട് ഉപയോഗിക്കാലോ അത്രേം കാശ് ലാഭം കിട്ടൂലോ,
കിളിയും, യാത്രക്കാരും നന്നായി ചിരിച്ചു,
ലെഗ്ഗിൻസ് ധരിച്ച യുവതിയുടെ പുറകിലും , വ്യദ്ധന്റെ മുന്നിലുമായി വ്യദ്ധ നിലയുറപ്പിച്ചു,
ബസ്സ് ഒരുന്മാദിനിയെ പോലെ ആടി ഉലഞ്ഞ് ചീറി പായുകമാണ്,
ബസ്സിന്റെ ആടി ഉലച്ചിലിൽ വ്യദ്ധയുടെ കെെവശമുണ്ടായിരുന്ന കവർ താഴേക്ക് വീണു, അതെടുക്കാൻ വ്യദ്ധ കുനിഞ്ഞതും ,ബസ്സ് സഡൺ ബ്രേക്കിട്ടതും ഒപ്പം,
പിറകിൽ നിന്ന വ്യദ്ധൻ ശക്തിയോടെ വ്യദ്ധയുടെ പിൻഭാഗത്ത് ഒരൊറ്റയിടി , വ്യദ്ധ മുന്നോട്ട് വേച്ചു പോയി ആ പോക്കിൽ
വ്യദ്ധയുടെ തല മുന്നിൽ നിന്ന ലെഗ്ഗിൻസ്കാരീടെ ഇരു കാലിനിടയിലേക്ക് കയറി പോയി,
ലെഗ്ഗിൻസ്കാരി ഇക്കിളിക്കൊണ്ട് ഒരൊച്ച,
ഒരു ചാട്ടം
തലയുടക്കിയ വ്യദ്ധ വേദനക്കൊണ്ട് ഒരു കരച്ചില് ഒരു പുളച്ചില്, ! സംഗതി ബസ്സിലാകെ ബഹളം , കണ്ടക്ടർ ബെല്ലടിച്ച് ബസ്സ് നിർത്തി,
ചിലർ ഡ്രെെവറേ ചീത്ത വിളിക്കുന്നുണ്ട്
ഈ സമയം ,
ലെഗ്ഗിൻസുകാരീടെ കാലുകൾക്കിടയിൽ നിന്ന് വ്യദ്ധയുടെ തല വലിച്ചൂരി മറ്റൊരു യാത്രക്കാരി, വ്യദ്ധ അവശതയായി,
മറ്റൊരു യാത്രക്കാരി സീറ്റിൽ നിന്നെഴുന്നേറ്റ് വ്യദ്ധയെ അവിടിരുത്തി, അപ്പോഴാണ് ലെഗ്ഗിൻസുകാരീടെ ലെഗ്ഗിൻസിനിടയിൽ വ്യദ്ധ യുടെ തലയിലുണ്ടായിരുന്ന *വിഗ്ഗ് ' തൂങ്ങിക്കിടക്കുന്നു, ഇതെല്ലാം കണ്ട് ആളുകൾ ചിരിച്ചു,
ബസ്സ് വീണ്ടും ചലിച്ചു,
ഇരിക്കാൻ സീറ്റ് കിട്ടാതെ വ്യദ്ധൻ വീഷമിച്ചു,
കാലുകൾ വേദനിക്കുന്നുണ്ട്,
പെട്ടന്ന് വ്യദ്ധന് ഒരു ഐഡിയ തോന്നി,
ഛർദ്ദിക്കുന്നതു പോലെ ഒരു ശബ്ദം പുറത്തേക്കെടുത്തു, വായും പൊത്തിപ്പിടിച്ച് വീണ്ടും ഛർദ്ദിക്കുന്നതു പോലെ ഒരഭിനയം ,
ഛർദ്ദിക്കുന്നവർ പുറകിലേക്ക് വാ സീറ്റ് തരാം ,്*' കണ്ടക്ടറുടെ ശബ്ദം,!
വേണ്ടാ , ദാ ഇവിടെ ഇരുന്നോളു ഒരു യുവാവ് ചാടി എഴുന്നേറ്റ് സെെഡ് സീറ്റിലേക്ക് വ്യദ്ധനെ പിടിച്ചിരുത്തി, സീറ്റിലിരുന്ന വ്യദ്ധൻ എഴുന്നേറ്റ് പുറത്തേക്ക് തലയിട്ട് ഛർദ്ദിക്കുന്നതു പോലെ ബാ എന്നൊരു ഗോഷ്ടി വീണ്ടും കാണിച്ചു,
ശേഷം,
സീറ്റിന്റെ മുന്നിലെ കമ്പിയിൽ തല ചായ്ച്ച് ഒരു കളളച്ചിരിയോടെ ,
യാത്ര തുടർന്നു,
=============
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo