ജനാലയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു..
നക്ഷത്രങ്ങളില്ലാത്ത ആകാശത്തിന്റെ വിളറിയ ചിരി മരച്ചില്ലകൾക്കിടയിലൂടെ അരിച്ചെത്തുന്നുണ്ടായിരുന്നു...
മൗനം തണുപ്പിച്ച ചുണ്ടുകളിൽ ഉറഞ്ഞു പോയ വാക്കുകൾ പരതി ഞാൻ ഉറങ്ങാതിരുന്നു..
രാത്രിയും ഒന്നും മിണ്ടാതെ നിന്നു..
പിന്നെയെപ്പോഴോ ഒരു തേങ്ങലോടെ എന്റെ കൈയിൽ മുറുകെ പിടിച്ചു...
പുലരിയുടെ വെളിച്ചം വന്നു നിന്നെ മാറ്റുവാൻ ഇനിയും ഏറേ സമയം ബാക്കി..
അതുവരെ നമുക്കിവിടെയിരിക്കാം..
മിണ്ടാതെ..അനങ്ങാതെ...
മൗനത്തിന്റെ ഭാഷയിൽ വിട്ടു പോയ അർത്ഥങ്ങൾ നമുക്ക് കൂട്ടിയിണക്കാം...
ഒരിളം കാറ്റ് വരാതിരിക്കില്ല...
കരയാതെ നമുക്ക് കാത്തിരിക്കാം ... കാതോർത്തിരിക്കാം......
പ്രേം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക