Slider

ഭീരുക്കളാണ് നിങ്ങൾ ഭീരുക്കൾ

0

രാവിലെ പത്തുമണി
ഒരു തിരക്കഥ എഴുതിപൂർത്തിയാക്കിയിട്ട് കാലം കുറെയായി.ഇന്നുവരെ ഒരുസംവിധായകനെയും കാണാൻ പറ്റിയിട്ടില്ല. കണ്ടിരുന്നേൽ കഥ പറഞ്ഞു ഞാൻ കൊന്നേനേ.
ഇന്ന് ആരെയെങ്കിലും പോയി കണ്ടിട്ടു തന്നെ കാര്യം .. ആരെ പോയി കാണും .
ഒരു കാര്യം ചെയ്യാം വിനീതേട്ടനെ തന്നെ പോയി കാണാം (വിനീത് ശ്രീനിവാസൻ).
അങ്ങനെ വിനീതേട്ടന്റെ വീട്ടിലേക്ക് .......
ടിങ് ...ടോങ്....
നെറ്റി ചുളിക്കണ്ടാ.... കോളിങ് ബെല്ലടിച്ചതാ....
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞ പോലെ സാക്ഷാൽ വിനീതേട്ടൻ തന്നെ വാതിൽ തുറന്നു പുറത്തേക്ക് വന്നു.
ഞാൻ: ഹാവൂ. സമാധാനായി. ഇവിടെത്തന്നെയുണ്ടല്ലോ .. ഞാൻ വിചാരിച്ചു വല്ല ചെന്നൈക്കോ ദുബായിക്കോ പോയിക്കാണുമെന്ന് . ഹ ഹ ഹാ..........
വിനീതേട്ടൻ : നിങ്ങൾ കാര്യം പറയണം മിസ്റ്റർ .
ഞാൻ: മിഥുൻ.. മിസ്റ്റർ മിഥുൻ....
വിനീതേട്ടൻ : ഹാ..... താൻ കാര്യം പറയെടോ....
ഇങ്ങേര് പുലിയാണല്ലോ... കൂടുതൽ സംസാരിച്ച് കുളമാക്കേണ്ട....
ഞാൻ: ചേട്ടാ അത് പിന്നെ ഞാൻ.... ഒരു കാര്യം പറയാനുണ്ടായിരുന്നു. ...
വിനീതേട്ടൻ : താനെന്താടോ എന്നെ പെണ്ണുകാണാൻ വന്നതാണോ ?
ഞാൻ : അത്... അത്.... എനിക്കൊരു കഥ പറയണം.
വിനീതേട്ടൻ : വണ്ടി വിട്ടോ വണ്ടി വിട്ടോ.. രാവിലെത്തന്നെ എറങ്ങിക്കോളും കുറെയെണ്ണം മനുഷ്യനെ മെനക്കെടുത്താനായിട്ട്. ഡോ താനടക്കം ഇപ്പോർ ആറു പേർ വന്നു കഥ പറയാൻ ..... ഒന്നു പോയേ.......
ഞാൻ: ഒന്നിൽ പിഴച്ചാൽ മൂന്നിൽ ശരിയാകും എന്നാണല്ലോ .. ഈ ആറാമനിൽ നിന്നും ചിലപ്പോ നല്ല കഥ കിട്ടിയാലോ .....?
വിനീതേട്ടൻ: ഇത് വല്യ ശല്യമായല്ലോ.. മുറ്റത്ത് നല്ല ജർമ്മൻ ഷെപ്പേർഡ് പട്ടിയുണ്ട് ... ഒന്നഴിച്ചുവിടേണ്ട താമസമേയുള്ളു തന്റെ കഥ പട്ടി തിന്നും
ഞാൻ: പുതുമുഖങ്ങളോടുള്ള അവഗണന പാപമാണ് .
വിനീതേട്ടൻ : ആട്ടെ താൻ ഇതിനു മുൻപ് വല്ല സിനിമയ്ക്ക് കഥ എഴുതിയിട്ടുണ്ടോ ????
" അങ്ങനെ എഴുതിയിരുന്നേൽ തന്റെ മുന്നിൽ വരുമായി തന്നോ " ഞാൻ വളരെ വളരെ പതുക്കെ പിറുപിറുത്തു.
വിനീതേട്ടൻ : എന്താടോ?
ഞാൻ : ഇല്ല .ഇതിനു മുൻപ് സിനിമ ചെയ്തിട്ടില്ല'
വിനീതേട്ടൻ: ഓ .... കോളേജിലൊക്കെ നാടകത്തിലൊക്കെ എഴുതിക്കാണും അല്ലേ ' ?
ഞാൻ: ഇല്ല
വിനീതേട്ടൻ: വല്ല പുസ്തകത്തിലും തന്റെ കഥ അച്ചടിച്ചു വന്നിട്ടുണ്ടോ '?
ഞാൻ: ഒരിക്കലുമില്ല.
വിനീതേട്ടൻ: എങ്കിൽ പിന്നെ വല്ല പൈങ്കിളി നോവലുമായിരിക്കും
ഞാൻ: ഞാൻ നല്ലെഴുത്തിൽ എഴുതിയിട്ടുണ്ട്.
വിനീതേട്ടൻ: ഏത് നമ്മുടെ നല്ലെഴുത്ത് മാസികയിൽ കഥ വന്നിട്ടുണ്ടോ .
ഞാൻ: മാസികയിലല്ല ഗ്രൂപ്പിൽ ... എന്താന്നറിഞ്ഞൂടാ എത്ര എഴുതീട്ടും മാസികയിൽ ഞമ്മളെ കയറ്റുന്നില്ല.
വിനീതേട്ടൻ: ഇപ്പോ തന്റെ നിലവാരം ഏറെക്കുറെ മനസ്സിലായി. ആട്ടെ നല്ലെഴുത്തിൽ എത്കഥയാണ് താൻ എഴുതിയത്.
ഞാൻ: "അവളാണോ അവനാണോ "
വിനീതേട്ടൻ: തവളയോ?
ഞാൻ.. : അവളാണോ അവളാണോ
എന്റെ കഥയുടെ പേരാണ്. എഴുപത്തിയഞ്ച് കമന്റും തൊണ്ണൂറ് ലൈക്കും കിട്ടിയിട്ടുണ്ട്.
വിനീതേട്ടൻ : ആ കൂതറ കഥയെഴുതിയത് നീയാണോ ? നിനക്ക് നാണമുണ്ടോ ഇത്രയും സാഹിത്യ സമ്പന്നമായ സംസ്കാര സമ്പന്നമായ ഗ്രൂപ്പിൽ ചവറ് കഥയും കൊണ്ട് വരാൻ.
അല്പന്മാർ അർധരാത്രിയും കുട പിടിക്കുമെന്ന് കേട്ടിട്ടേയുള്ളൂ ഇപ്പോ കണ്ടു.
ഞാൻ.. :എന്റെ കഥ നിങ്ങളെങ്ങനെ കണ്ടു. നിങ്ങൾ ഗ്രൂപ്പിൽ ഇല്ലല്ലോ .....
വിനീതേട്ടൻ : അത് ....അത് ..
ഞാൻ : പറയണം മിസ്റ്റർ വിനീത് ചേട്ടാ ... നിങ്ങൾ എങ്ങനെ കണ്ടു. ?ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്.
വിനീതേട്ടൻ : അത് പിന്നെ മിഥുനേ ....
ഞാൻ : മിസ്റ്റർ മിഥുൻ .... അങ്ങനെയാണല്ലോ കുറച്ച് മുന്നേ വിളിച്ചത് ...
വിനീതേട്ടൻ : ആ......... മിസ്റ്റർ മിഥുൻ അതു പിന്നെ ആരോടും പറയരുത് .ഞാനും ആഗ്രൂപ്പിൽ അംഗമാണ് - പക്ഷെ കള്ള പേരാണ് കൊടുത്തത്. ആരും എന്നെ തിരിച്ചറിയണ്ടാന്ന് വച്ചു.
ഞാൻ : ഫേക്ക് ഐ ഡി അല്ലേ ?ഞങ്ങൾ അല്ലെങ്കിൽ തന്നെ പൊറുതിമുട്ടിയിരിക്കുകയാണ് .എന്തെങ്കിലും പറയാനുണ്ടേൽ സ്വന്തം ഐ ഡി യിൽ വന്ന് പറയണം. അതിനുള്ള സെൻ സുണ്ടാവണം ,സെൻസിബിലിറ്റിയുണ്ടാവണം പിന്നെന്തൊക്കെയോ ഉണ്ടാവണം.'..... ആട്ടെ എന്താ നിങ്ങളുടെ ഐഡി നെയിം ??
വിനീതേട്ടൻ : "ചന്ദ്രനെ പ്രണയിച്ച സൂര്യൻ"
ഞാൻ.. : നാണമുണ്ടോ നിങ്ങൾക്ക് ഫേക്കയിഡിയിൽ വരാൻ. നിങ്ങൾ സെലബ്രിറ്റികൾക്ക് ഒരു ധാരണയുണ്ട് എല്ലാരും നിങ്ങടെ പുറകെ വരുമെന്ന് ..ചിലപ്പോ നാട്ടുകാരു വരുമായിരിക്കും പക്ഷെ നല്ലെഴുത്തുകാർ വരില്ല മിസ്റ്റർ..
ഭീരുക്കളാണ് നിങ്ങൾ ഭീരുക്കൾ ... ഫേക്ക് ഐ ഡി ഭീരൂ...........
വിനീതേട്ടൻ : ഫാ ......!! എന്റെ വീട്ടിൽ വന്ന് എന്നോട് ഡയലോഗ് അടിക്കുന്നോടാ....
ആവശ്യമില്ലാത്ത ആണികൾ പറിച്ചെടുക്കുന്നതിനായി കൈയ്യിൽ കരുതിയ ചുറ്റിക എന്റെ നേരെ ഒറ്റയേറ്. പുള്ളിക്ക് തീരെ ഉന്നമില്ലാത്തോണ്ട് കറക്ടായി എന്റെ മൂക്കിനു തന്നെ കൊണ്ടു.
ബോധംകെട്ടു ഞാൻ നേരെ നിലത്തേക്ക് വീണു. പുറകിലേക്കാണോ മുന്നോട്ടാണോ വീണതെന്ന് മാത്രം ചോദിക്കരുത് .ഓർമ്മയില്ല.
ബോധം വന്നപ്പോൾ പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ ഛേ സോറി എന്റെ വീട്ടിന്റെ വരാന്തയിൽ അങ്ങനെ കിടക്കുകയാണ് ഞാൻ. സ്വപ്നമായിരുന്നോ ? അയ്യേ............
ഇന്നലെ രാത്രി നേരം വൈകി വീട്ടിൽ വന്നപ്പോൾ അമ്മ വാതിലു തുറന്നില്ല പിന്നിവിടെയത്ത് കിടന്നു. തണുപ്പുള്ളവരാന്തയിൽ.....
ഇന്നു പോയി പുള്ളിക്കാരനോട് കഥ പറഞ്ഞിട്ടു തന്നെ കാര്യം ..... പുരുഷു അനുഗ്രഹിക്കണം.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo