Slider

മത്തായിയുടെ സുവിശേഷം, (നർമ്മകഥ )

0

_'**എടാ മത്തായി ,മത്തിയിയേ,!!
എന്താ മൊതലാളി മുളളി,!
എന്ത് മൊതലാളി മുളളിയെന്നോ,
അല്ല മൊതലാളി
ഞാൻ മുളളാൻ പോയെന്ന് പറയാൻ വന്നതാ, പണ്ഡാരം, ഇപ്പം വാക്കുകൾക്കും
ഒടുക്കത്തെ തിരക്കാ അതാ പിശകുന്നത്,
അതിരിക്കട്ടെ , എന്തായി കാര്യങ്ങൾ ?
പറയാവേ, അഞ്ച് ഗ്രൂപ്പീന്ന് അമ്പതോളം രചനകൾ വന്നു, എല്ലാം വായിച്ചു, കമന്റെഴുതി, ലെെക്കി,
എന്റെ പേരിൽ താനൊന്നും പോസ്റ്റിയില്ലേ ?
അതെങ്ങനെയാ മൊതലാളി ഈ വരുന്ന സാധനങ്ങൾ വായിച്ച് തീരണ്ടേ, ഇപ്പം എഴുത്ത് കാരേയുളളു, വായനക്കാരെല്ലാം ഒളിച്ചോടിയില്ലേ, !!
ഒളിച്ചോടുകയോ, എവിടേക്ക് ??
ടെലിവിഷനിലേക്കും, യൂട്യൂബിലേക്കുമെല്ലാം പോയില്ലേ, യൂട്യൂബിൽ ചെവി വച്ച് കൊടുത്താൽ മതീലോ, എല്ലാം കേൾക്കാം
,
ടെലിവിഷനിൽ കണ്ണും, യൂട്യുബിൽ കർണ്ണവും പണയം വച്ച ന്യൂ ജനമല്ലേ ഇപ്പോഴുളളത്,
അതു ശരി,
മൊതലാളി എനിക്കൊരു കാര്യം പറയാനുണ്ട്,!
എന്താടാ, ?
ആദ്യം രണ്ടേ രണ്ട് ഗ്രൂപ്പേ ഉണ്ടായിരുന്നുളളു,
ഇപ്പം അതഞ്ചായി, എനിക്ക് ജോലിഭാരം കൂടി, മൊതലാളിക്കു വേണ്ടി ഞാനെഴുതി തരാം, പക്ഷേങ്കില് ഗ്രൂപ്പീന്ന് വരുന്ന ഓൺലെെൻ സാഹിത്യങ്ങൾ വായിക്കാനും,
കമന്റെഴുതാനും ഒരാളെ കൂടി അങ്ങ് നിയമിക്കണം, !!
എടാ അത് ശരിയാവൂല !
അതെന്താ ?
ഈ രഹസ്യം പൊളിയൂലേ, എന്റെ പേരിൽ നീയാ എഴുതണേന്ന് മാലോകരറിയില്ലേ,?
നീ ഒരു കാര്യം ചെയ്യ് , ഒന്നും വായിക്കാനൊന്നും നിക്കണ്ട! എല്ലാത്തിനും ചുമ്മാ ലെെക്കിയേക്ക് , സഹായത്തിന് സ്റ്റിക്കർ കമന്റെുണ്ടല്ലോ !!?
അപ്പോൾ കമന്റോ വായിക്കാതെ എന്തെഴുതും, !?
എടാ മണ്ടാ, മുകളിലേക്ക് നോക്കണം !
തട്ടുമ്പുറത്തേക്കോ, ?
ഒരു തട്ട് വച്ച് തന്നാലുണ്ടല്ലോ, എടാ ബുദ്ധൂസേ ആദ്യത്തെ കമൻസുകൾ നോക്കണമെന്ന് , ഉദാഹരണത്തിന്
ഒരു കവിത ക്ക് നീ ലെെക്കി, വായിച്ചില്ല,
ശേഷം കമന്റ് നോക്കണം, ആദ്യത്തെ കമന്റ് സൂപ്പർ , എന്നാണ് ഒരാളെഴുതിയേക്കുന്നത്,
നീ എന്തെഴുതും, !?
സൂപ്പർ വെെറ്റ്, ഉജാലാ എന്നെഴുതിയാലോ, ?
ഹെന്റീശ്വരാ, നീ എന്നെ നാണം ക്കെടുത്തും, നീ ഇങ്ങനെ യൊക്കൊയാണോടാ കമന്റ് എഴുതി വിടുന്നത്, ? ഡാ, സൂപ്പർ എന്ന കമന്റിനു താഴെ കിടിലൻ, ഗുഡ്, നെെസ്, എന്നൊക്കൊ തട്ടിയാൽ മതിയെടാ !
ഓ അങ്ങനെ, ഇപ്പഴല്ലോ ഗൗരവത്തിന്റെ കാര്യം മനസിലായത്,
എന്തോന്ന്, എന്തോന്ന് !!
അല്ല കാര്യത്തിന്റെ ജാഡ മനസിലായത്,
ജാഡയോ,
ങാ, ഗൗരവക്കാരെ ജാഡക്കാരെന്നും പറയാറില്ലേ മൊതലാളി, !
ദെെവമേ,, ഈ മണ്ടൻ മെയിലിനെ കൊണ്ട് ഞാൻ ഫെയിലായല്ലോ !!
മൊതലാളി , ജയലളിത മരിച്ചപ്പോൾ ധാരാളം തമിഴന്മാർ ആത്മഹത്യ ചെയ്തല്ലോ, കേരളത്തിൽ ഇതുവരെ എത്ര യെത്ര മന്ത്രിമാർ മരിച്ചു, ഒരാളെങ്കിലും പേരിനു പോലും ഒരാത്മഹത്യ ചെയ്തിട്ടില്ല, അതെന്താ മൊതലാളി ?
ആരു പറഞ്ഞു, എത്രയെത്ര കർഷകർ,
എത്രയെത്ര ആദിവാസികൾ, എത്രയെത്ര വീട്ടമ്മമാർ ഇവരെല്ലാം ജീവനൊടുക്കിയത് നമ്മുടെ മന്ത്രിമാർക്ക് വേണ്ടിയല്ലേ,
അതെങ്ങനെയാ മുതലാളി അത് ഭരണ സമയത്തല്ലേ, ഞാനുദ്ദേശിച്ചത് മരണ സമയത്താ, അന്നേരം, !
എടാ, മണ്ടാ, മരണ സമയത്ത് ആത്മഹത്യ ചെയ്താൽ മരിച്ചു പോയ മന്ത്രി അറിയുന്നില്ലല്ലോ , ഇതാകുമ്പം മന്ത്രി അറിയുന്നുണ്ട് ,വീട്ടുകാർക്ക് ധനസഹായവും കിട്ടും '
അതാണ് മലയാളി ആത്മഹത്യ യും, തമിഴന്റെ ആത്മഹത്യ യും തമ്മിലുളള വ്യത്യാസം , അതിരിക്കട്ടെ ,
എനിക്കുവേണ്ടി *വെളെളഴുത്ത് * ഗ്രൂപ്പിലേക്ക് എന്റെ പേരിൽ എന്ത് രചനയാണ് അയച്ചത് !
കണ്ണീരിൽ കുതിർന്ന ഒരു കഥ,!
എന്താ പേര്,
'*കൃഷ്ണമണി,!!
ക്യഷ്ണമണിയോ?
ങാ, കണ്ണീരിൽ കുതിർന്ന കഥയ്ക്കു പിന്നെ പൊക്കിൾ കൊടീന്ന് * പേരിടണോ ?, എന്റെ മൊതലാളി കണ്ണീരിൽ കൂതിർന്നത് കൃഷ്ണമണിയല്ലേ, ?
എന്നിട്ടവരത് അപ്പ്രൂവ് ചെയ്തോ ?
ചെയ്തു,
എപ്പോൾ,
ഒരു മണിക്കൂറായി, അഞ്ഞൂറിൽപ്പരം ലെെക്കും അറുപത് ഷെയറും കിട്ടി,
ദെെവമേ, ഇത്തവണ ഞാൻ പോപ്പുലർ ആകും, സ്ഥിരം പോപ്പുലറുകാർ ഞെട്ടണം, എവിടെ കാണട്ടെ ആ രചന, !!
മൊതലാളി ക്ഷമിക്കണം !, എഴുതിക്കഴിഞ്ഞപ്പോൾ അത് എന്റെ പേരിൽ തന്നെ പോസ്റ്റാക്കി, !
ഡാ തെമ്മാടി, നീ ആള് കൊളളാമല്ലോ, എന്റെ ചെലവിൽ ജോലി ചെയ്തിട്ട് എനിക്കിട്ട് പണിതു അല്ലേ, ?
അങ്ങനെ പറയരുത്, അതെന്റെ ജീവിത കഥയാ മൊതലാളി
അതെന്റെ കണ്ണുനീരാ, ആ കണ്ണുനീരിൽ മൊതലാളിക്കൊരു പങ്കുമില്ല ._
സ്വന്തം കഴിവ് മറ്റൊരുത്തന് പണയം വെച്ച് പണം മോഹിച്ചെഴുതി ജീവിച്ച ഒരെഴുത്ത് കാരന്റെ കഥ,! ആ കഥയിലെ കഥാപാത്രം ഞാനാ , മറ്റൊരു കഥാപാത്രം അദ്ധ്യാനിക്കാതെ പ്രശസ്തി ആഗ്രഹിക്കുന്ന മൊതലാളിയും, !
കലയേയും, സാഹിത്യത്തേയും പ്രശസ്തിക്കു വേണ്ടി കാണരുത്, കഴിവുണ്ടെങ്കിൽ പ്രശസ്തി താനെ വരും, അതുകൊണ്ട് ഈ കൂലിയെഴുത്ത് ഞാനവസാനിപ്പിച്ചു, !!
ഗുഡ് ബെെ !!
മത്തായി ഇറങ്ങി നടന്നു, ഒരെഴുത്ത് കാരന്റെ ഉറച്ച കാൽവെപ്പോടെ ,
ആ സമയം ഗ്രൂപ്പിൽ മത്തായിയുടെ നാമം വെെറലാകുകയായിരുന്നു, !!!!
=======================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo