ദീർഘ കാല വിവാഹ ജീവിതം പാശ്ചാത്യർക്ക് ഇന്നൊരു സ്വപ്നം മാത്രം.
കൂടി വന്നാൽ ശരാശരി അഞ്ച് വർഷത്തിൽ കൂടുതൽ നില നിൽക്കാറില്ല ഇന്നത്തെ മിക്ക വിവാഹങ്ങളും .
കൂടി വന്നാൽ ശരാശരി അഞ്ച് വർഷത്തിൽ കൂടുതൽ നില നിൽക്കാറില്ല ഇന്നത്തെ മിക്ക വിവാഹങ്ങളും .
ഞാൻ കണ്ട പാശ്ചാത്യരിൽ വിരലിൽ എണ്ണാവുന്ന ചിലർ മാത്രമാണ് ഒരൊറ്റ വിവാഹ ജീവിതം വർഷങ്ങൾ കൊണ്ട് പോകുന്നത്. ബാക്കി മിക്കവരും രണ്ടും മൂന്നും കഴിച്ചവരാണ്.
കീഴ്വഴക്കങ്ങളിലാത്തതും, അവിഹിത ബന്ധങ്ങളും, സാമ്പത്തിക പരാധീനതകളും , ധൂർത്തും, ദ്രവ്യാഗ്രഹവുമാണ്, മോചനത്തിന്റെ ചില അന്തഃർമുഖ കാരണങ്ങൾ.
വിവാഹം കഴിഞ്ഞിട്ട് ഭർത്താവിന് ആവശ്യത്തിന് സാമ്പത്തികമില്ലെങ്കിൽ അവരെ വിട്ട് കാശുള്ളവനെ തേടി പോകുന്ന പെണ്ണുങ്ങളും കുറവല്ല. എന്തൊക്കെ തന്നെയാണെങ്കിലും അവിഹിതവും, സാമ്പത്തികവുമാണ് പ്രധാനപ്പെട്ട രണ്ടു കാരണങ്ങൾ.
വിവാഹ മോചനങ്ങൾ ഒരിക്കൽ പാശ്ചാത്യരുടെ മാത്രം വാർത്തയായിരുന്നുവെങ്കിൽ , ഇന്ന് നമ്മൾ ഒട്ടും മോശമല്ലാതായിക്കൊണ്ടിരിക്കുകയാണ്. എത്രയോ മോചന ഫയലുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നു.
ഇന്നത്തെ ഒരു വിവാഹ ട്രെൻഡ് എന്താണെന്നു വച്ചാൽ ആശ്ചര്യമാണ്. അവിഹിത ബന്ധത്തിന് സുരക്ഷിതവമായ ലൈസൻസായിട്ടാണ് ചിലർ വിവാഹം കഴിക്കുന്നതെന്ന് ആരോ പറഞ്ഞതോർക്കുന്നു.
Marriage is a safe license to have extramarital relationships"
വിവാഹം കഴിഞ്ഞാൽ ഭർത്താവിൽ മാത്രം അല്ലെങ്കിൽ ഭാര്യയിൽ മാത്രം ഒതുങ്ങാൻ ആർക്കും ഇഷ്ടമില്ലാതായി കൊണ്ടിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം സ്ത്രീകൾക്കാണ്.
വിവാഹിതയായാൽ പിന്നെ പരപുരുഷ ബന്ധം സുഗമമമായി നടപ്പിലാക്കാം( ന്യൂനപക്ഷം) സുരക്ഷിതവുമാണ് ആരും അറിയുകയുമില്ല. അവരുടെ ജീവിതം ഒരു യന്ത്രക്കാളകളെപോലെയായിരിക്കും. മക്കൾ ഉണ്ടാവുമെങ്കിലും വിവാഹത്തിനു മുന്നേയും ശേഷവുമുള്ള രഹസ്യ ബന്ധം തുടരുവാൻ മാത്രമാണീ അവർക്കീ വിവാഹ ജീവിതം.
പുരുഷൻ മുന്നമേ പരസ്ത്രീ ബന്ധത്തിൽ സ്ത്രീകളെക്കാൾ തല്പരനാണ്
ഇന്ന് പാശ്ചാത്യരും ദേശീയരും ഒരു പോലെ അഭിമുഖീകരിക്കുന്നതാണ് വിവാഹ മോചനം. പിന്നെ കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ഒരു തരത്തിലുമുള്ള നിയമ ബാധ്യതകൾക്കുള്ളിലല്ലാത്തത് കൊണ്ട് എപ്പോൾ വേണമെങ്കിലും പോകാം വരാം ആരുടെ ഒപ്പം വേണമെങ്കിലും ജീവിക്കാം. അതും ഇന്നത്തെ ഒരു ഫാഷൻ ആയിരിക്കുന്നു.
ഇതിൽ വാദങ്ങൾ ഉണ്ടാവാം യുക്തി പ്രതികരണങ്ങളും ഉണ്ടാകാം. എന്ത് തന്നെയാണെകിലും ചില വസ്തുതകൾ നാം കാണാതെ പോകരുത്.
യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് സ്വിട്സർലാന്റിലെ ചില പെൺകുട്ടികൾ ഇന്ത്യക്കാരായ യുവാക്കളെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു. അതിന്റെ പ്രധാന കാരണമായി അവർ പറയുന്നത്. ഇന്ത്യൻ സംസ്ക്കാരത്തിൽ വിവാഹങ്ങൾ മരണം വരെയുമാണെന്നാണ് . ദീർഘകാല വിവാഹ ജീവിതം അത് മാത്രം ആഗ്രഹിച്ചിട്ടാണതിനു മുതിരുന്നത് .
ഒത്തിരി ആളുകൾ വിദേശ വിവാഹം കഴിച്ചിട്ടു വിദേശങ്ങളിൽ സെറ്റിൽ ആയിട്ടുണ്ട്.
അങ്ങനെയൊരു സംസ്ക്കാരത്തിൽ നിന്നും നമ്മളും തകർച്ചയുടെ വക്കിലേക്ക് കൂപ്പു കുത്തുകയാണ് എന്ന് പറയാതിരിക്കുവാൻ വയ്യ.
നിൽക്കൂ ചിന്തിക്കൂ തീരുമാനിക്കൂ .
........................
ജിജോ പുത്തൻപുരയിൽ
........................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക